Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുട്ടിന് ഉറപ്പ് കൂടുതലാണോ, നല്ല മയമുള്ള പൊടിപൊടിയായ സോഫ്റ്റ് പുട്ട് ഉണ്ടാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
Tips to Make Soft Puttu: പുട്ട് ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. കേരളത്തിന്റെ തനത് ഭക്ഷണങ്ങളില്‍ ഒന്നായതിനാല്‍ പുട്ടിനോട് മലയാളികള്‍ക്ക് ഇഷ്ടം അല്‍പ്പം കൂടുതലാണ്. കടലക്കറിയും പയറും ചിക്കന്‍ കറിയും ബീഫ് കറിയും പഴവും പഞ്ചസാരയും പപ്പടവുമൊക്കെ പുട്ടിന്റെ കൂടെ ബെസ്റ്റ് കോമ്പിനേഷനുകളാണ്. അരിപ്പൊടി കൊണ്ടുള്ള പുട്ടാണ് കൂടുതല്‍ പ്രചാരമെങ്കിലും ഗോതമ്പ് പുട്ടും റാഗി പുട്ടും ചെമ്പ അരിപ്പുട്ടും ചോളപ്പുട്ടുമെല്ലാം വളരെ സ്വാദിഷ്ഠവും ആരോഗ്യദായകവുമാണ്.

ഇനി കാര്യത്തിലേക്ക് വരാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഭക്ഷണമാണെങ്കിലും വെള്ളവും നനവും ഒന്നും കൃത്യമായില്ലെങ്കില്‍ പുട്ടിന് പ്രതീക്ഷിച്ച രുചിയുണ്ടാകില്ല. പുട്ട് രുചികരമായില്ലെങ്കില് കറി ഏതായിട്ടും കാര്യവുമില്ല. ഉറപ്പ് കൂടുതല്‍, വരണ്ടിരിക്കുക, കല്ല് പോലെയാകുക തുടങ്ങിയ പ്രശ്നങ്ങളാണ് പുട്ട് ഉണ്ടാക്കുമ്പോള്‍ ചിലരെങ്കിലും അനുഭവിക്കുന്ന പ്രശ്നങ്ങള്‍. ഏറെക്കാലം പുട്ട് ഉണ്ടാക്കി കൃത്യമായ അളവുകള്‍ മനസ്സിലാക്കിയവര്‍ക്ക് വളരെ എളുപ്പത്തില്‍ സോഫ്റ്റ് പുട്ട് തയ്യാറാക്കാന്‍ കഴിയും.
രുചികരമായ പുട്ട്
പുട്ട് ഉണ്ടാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചില പൊടിക്കൈകള്‍ പ്രയോഗിക്കുകയും ചെയ്താല്‍ നല്ല രുചിയും മയവും ഉള്ള പുട്ട് ആര്‍ക്കും തയ്യാറാക്കാന്‍ കഴിയും. അതിനുള്ള ചില എളുപ്പവഴികള്‍ നോക്കാം.
1 പുട്ട് ഉണ്ടാക്കാനുള്ള അരിപ്പൊടി വീട്ടില്‍ തന്നെ പൊടിച്ചെടുക്കുകയോ കടയില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. സാധാരണയായി പച്ചരി, പുഴുങ്ങലരി എന്നിവ പൊടിച്ചാണ് പുട്ടുപൊടി ഉണ്ടാക്കുന്നത്. അരി പൊടിക്കുമ്പോഴും വാങ്ങുമ്പോഴും കുറച്ച് തരിയോട് കൂടിയ, വറുത്ത പൊടി തിരഞ്ഞെടുക്കുക. നല്ല ഗുണമേന്മയുള്ള പൊടി തന്നെ ഉപയോഗിക്കണം.
2 ആവശ്യത്തിനുള്ള പുട്ട് പൊടി, കുഴയ്ക്കാന്‍ വിസ്താരമുള്ള പാത്രത്തിലിട്ട് മതിയായ അളവില്‍ ഉപ്പ് ഇട്ട് ഒന്ന് മിക്സ് ചെയ്യുക.
3 ഇനി അതിലേക്ക് കുറച്ച് തേങ്ങ ചേര്‍ത്തുകൊടുക്കാം. സാധാരണയായി പുട്ട് കുറ്റിയില്‍ നിറയ്ക്കുമ്പോഴാണ് തേങ്ങ ഇടയ്ക്ക് ഇട്ടുകൊടുക്കുന്നത്. പക്ഷേ ഇങ്ങനെ പൊടിയില്‍ മിക്സ് ചെയ്താല്‍ ഇടയ്ക്ക് തേങ്ങ കടിക്കുന്നത് രുചികരമായിരിക്കും.
4 ഈ മിശ്രിതത്തിലേക്ക് കുറഞ്ഞ അളവില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് ഒന്ന് കുഴച്ചുവെക്കാം. സാധാരണയായി പുട്ട് ഉണ്ടാക്കുമ്പോള്‍ ഇത് ചെയ്യാറില്ല. പക്ഷേ പുട്ടിന് രുചി കൂട്ടാന്‍ വേണ്ടി ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ.
5 ഇനി വെള്ളം ചേര്‍ത്ത് പുട്ട് നനച്ചെടുക്കാം. ഒരിക്കലും ഒന്നിച്ച് കുറേയധികം വെള്ളം ഒഴിക്കരുത്. ശരിയായ നനവാണ് പുട്ടുണ്ടാക്കുന്നതില് ഏറ്റവും പ്രധാനം.അല്‍പ്പാല്‍പ്പമായി ചെറുചൂടുള്ള വെള്ളം ചേര്‍ത്ത് നനയ്ക്കുക. നനവ് കൃത്യമായാല്‍ കുറച്ച് പൊടി കയ്യിലെടുത്ത് അമര്‍ത്തിയാല്‍ ഒറ്റക്കട്ടയായി മാറും. ഇനിയത് കുറച്ച് പൊടിച്ചാല്‍ എളുപ്പത്തില്‍ പൊടിഞ്ഞുപോകുകയും ചെയ്യും. അതാണ് പാകം. നനവ് കൂടിയാല്‍ പൊടി കട്ട കട്ടയായി ഇരിക്കും. നനവ് കുറവാണെങ്കില്‍ കയ്യിലെടുത്ത് അമര്‍ത്തിയാല്‍ ഒറ്റക്കട്ടയായി കിട്ടുകയും ഇല്ല.
6 വീട്ടില്‍ പൊടിച്ചതോ മില്ലില്‍ പൊടിപ്പിച്ചതോ ആയ പൊടികള്‍ ചിലപ്പോള്‍ പെട്ടെന്ന് വെള്ളം പിടിച്ച് കട്ടിയാകും. അങ്ങനെയുള്ളപ്പോള്‍ നനച്ചതിന് ശേഷം പൊടി ഒന്ന് മിക്സിയില്‍ ഇട്ട്് ഒന്ന് കറക്കിയെടുക്കുക.
7 ഇനി പുട്ട് പാത്രമോ പ്രഷര്‍ കുക്കര്‍ വിസില്‍ നീക്കിയോ അടുപ്പില്‍ വെച്ച് അതില്‍ നിന്നും ആവി വരാന്‍ തുടങ്ങുമ്പോള്‍ കുറ്റിയില്‍ ഇടയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത് ഇട്ട് നിറച്ച പുട്ടുകുറ്റി വെച്ച് അടപ്പ് കൊണ്ട് അടയ്ക്കുക. ഇടത്തരം തീയില്‍ പുട്ട് വേവിച്ചെടുക്കുക. അടപ്പിന് മുകളിലെ തുളയില്‍ നിന്നും ആവി വന്ന് 5 മിനിട്ടോളം കൂടി പുട്ടില്‍ ആവി കേറ്റുക. അതില്‍ കൂടുതല്‍ നേരം ഇരുന്നാല്‍ പുട്ടിന് മാര്‍ദ്ദവം നഷ്ടപ്പെട്ട് കട്ടി കൂടാം.
അടുത്ത തവണ പുട്ട് ഉണ്ടാക്കുമ്പോള്‍ ഇങ്ങനെ ചെയ്തുനോക്കൂ. നല്ല രുചികരമായ പുട്ട് കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാം.



Click it and Unblock the Notifications
