Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം
ചര്‍മ്മസംരക്ഷണം മുതല്‍ ചെടികള്‍ക്കുള്ള വളമായി വരെ; പഴത്തൊലിയുടെ 5 മികച്ച ഉപയോഗങ്ങള്‍
പാവപ്പെട്ടവന്റെ ഫലമെന്നാണ് പഴം അറിയപ്പെടുന്നത്. എന്നാല്‍ പാവപ്പെട്ടവന്റെ പഴത്തിന്റെ തൊലിയും പലകാര്യങ്ങള്‍ക്കും ഫലവത്താണ്. സാധാരണയായി പഴം കഴിച്ച് തൊലി വലിച്ചെറിയുകയാണ് നമ്മുടെ പതിവ്. പക്ഷേ നമ്മള് ഇങ്ങനെ അധിക്ഷേപിക്കുന്ന പഴത്തൊലി നിസ്സാരക്കാരനല്ല. ചര്‍മ്മസംരക്ഷണം മുതല്‍ വീട്ടിലെ ചെടികള്‍ക്കുള്ള വളമായും വെള്ളിപ്പാത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നതിനുള്ള പേസ്റ്റ് ആയും വരെ പലവിധ ഉപയോഗങ്ങളും അതിനുണ്ട്.

പഴത്തൊലിയുടെ ഏറ്റവും മികച്ച അഞ്ച് ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പഴത്തൊലിയുടെ ഗുണങ്ങള്‍
പഴത്തൊലിയില്‍ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സി, ഇ എന്നിവയും ഫൈബറും, മറ്റ് അവശ്യ പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നുള്ളത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ള കാര്യമാണ്.
ചര്‍മ്മസംരക്ഷണത്തിനും ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാനും മറ്റ് പല കാര്യങ്ങള്‍ക്കും പഴത്തൊലി ഉപയോഗിക്കാന്‍ കഴിയും.
1. ചര്‍മ്മസൗന്ദര്യത്തിന്
പഴത്തൊലിയിലെ വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റും മുഖത്തെ ചുളിവുകളും പാടുകളും മാറാനും ചര്‍മ്മത്തിന് തിളക്കും ഫ്രഷ് ലുക്കും നല്‍കാനും സഹായിക്കുന്നു.
പഴത്തൊലിയുള്ള അകംഭാഗം ഒര ഫോര്‍ക്ക് ഉപയോഗിച്ച് ചുരണ്ടിയെടുക്കുക. ഇത് മുട്ടയുടെ മഞ്ഞയുമായി നന്നായി യോജിപ്പിച്ച് മുഖത്ത് തേക്കുക. അഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ മുഖത്തെ പാടുകളും കുരുക്കളും മാറി ചര്‍മ്മത്തിന് തിളക്കം ലഭിക്കും.
പഴത്തൊലിയിലെ ഹിസ്റ്റമിനും വൈറ്റമിന്‍ സി, ഇ എന്നിവയും ചര്‍മ്മത്തിലെ ചൊറിച്ചില്‍ അകറ്റാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്. അങ്ങനെ അത് മുഖക്കുരുവിനെ ചെറുക്കുന്നു. പഴത്തൊലി ഉടച്ച് അതിലേക്ക് കുറച്ച് തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് മുഖക്കുരുവോ ചൊറിച്ചിലോ ഉള്ള സ്ഥലങ്ങളില്‍ തേച്ച് 15 മിനിട്ട് വെക്കുക. ശേഷം കഴുകിക്കളയുക. മികച്ച ഫലം ലഭിക്കും.
ഒട്ടും കഷ്ടപ്പെടാന്‍ വയ്യാത്തവര്‍ക്ക് പഴത്തൊലി വെറുതെ കഷ്ണങ്ങളാക്കി അകംഭാഗം കയ്യിലും മുഖത്തിലും ഉരയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങളും ജലാശവും ലഭിക്കുകയും ചര്‍മ്മം സോഫ്റ്റും തിളക്കമുള്ളതും ആകുകയും ചെയ്യുന്നു.
രണ്ട് കഷ്ണം പഴത്തൊലി എടുത്ത് കണ്ണിന് താഴെയായി 15-20 മിനിറ്റ് വെക്കുക. സ്ഥിരമായി ഇങ്ങനെ ചെയ്താല്‍ കണ്ണിനടിയിലെ ഇരുണ്ട നിറവും തടിപ്പും കുറയും. പഴത്തൊലിക്കൊപ്പം കറ്റാര്‍വാഴ ജെല്‍ കൂടി ഉപയോഗിച്ചാല്‍ കൂടുതല്‍ മികച്ച ഫലങ്ങള്‍ ലഭിക്കും.
2. മുടി വളരാനും താരന് അകറ്റാനും
ചര്മ്മസംരക്ഷണത്തിനെന്ന പോലെ മുടിയുടെ വളര്‍ച്ചയ്ക്കും പഴത്തൊലി മികച്ചതാണ്. മുടിവേരുകളെ ബലപ്പെടുത്താനും മുടിക്ക് ആരോഗ്യം നല്‍കാനും പഴത്തൊലി ഉപയോഗപ്പെടുത്താം. അതുപോലെ തലയിലെ താരന് അകറ്റാനും പഴത്തൊലി ഫലപ്രദമാണ്. ഇതിനായി രണ്ട്, മൂന്ന് പഴത്തൊലിയുടെ അകംഭാഗം ചുരണ്ടിയെടുത്ത് ഇത് രണ്ട് ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാലിനൊപ്പം മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്ത് തലയില്‍ തേക്കുക. റോസ് വാട്ടറും തൈരും ചേര്‍ക്കുന്നത് കൂടുതല്‍ ഫലം ചെയ്യും. ഇത് മുടിയിലും തലയോട്ടിയിലും പിടിപ്പിക്കുക. 15-20 മിനിട്ടിന് ശേഷം കഴുകിക്കളയുക.
3. വെള്ളിപ്പാത്രങ്ങള്‍ക്ക് തിളക്കമേകാന്‍
ഇനി പഴത്തൊലി ഉണക്കിയോ അല്ലാതെയോ ഒരു മിക്സിയുടെ ജാറിലിട്ട് അല്‍പ്പം വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് ആക്കിയെടുക്കുക. ഇത് നിങ്ങളുടെ വെള്ളിപ്പാത്രങ്ങളും ആഭരണങ്ങളിലും തേച്ച് ഇരുപത് മിനിട്ട് മാറ്റിവെക്കുക. ശേഷം ഒരു സ്ക്രബ്ബര്‍ കൊണ്ട് തുടയ്ക്കുക. പാത്രങ്ങള്‍ വെട്ടിത്തിളങ്ങും.
4. ലെതര്‍ ചെരുപ്പുകള്‍ തുടയ്ക്കാന്‍
വെള്ളം കൊണ്ട് കഴുകാന്‍ സാധിക്കാത്ത ലെതര്‍ ചെരുപ്പുകളിലെ ചെളി കളയാനും തിളക്കമേകാനും അവ പഴത്തൊലി കൊണ്ട് പോളിഷ് ചെയ്താല്‍ മതി.
5. ചെടികള്‍ക്കുള്ള മികച്ച വളം
പഴത്തൊലി വെറുതെ ചെടികള്‍ക്ക് താഴെ ഇടുകയോ അല്ലെങ്കില്‍ ചട്ടിയിലെ മണ്ണില്‍ കുഴിച്ചിടുകയോ അതുമല്ലെങ്കില്‍ ഒരു കുപ്പിയില്‍ അല്‍പ്പം വെള്ളമെടുത്ത് പഴത്തൊലി അതില്‍ മൂന്നുനാലുദിവസം ഇട്ടുവെച്ച് ആ വെള്ളം ചെടികള്‍ക്ക് ഒഴിക്കുകയോ ചെയ്താല്‍ പഴത്തൊലി ചെടികള്‍ക്കുള്ള മികച്ച വളമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
