Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കടലയും പരിപ്പും അരിയുമടക്കം കുത്തി നശിപ്പിക്കുന്ന ചെള്ളിനെ തുരത്താന് ഒന്നാന്തരം വഴികള്
കടലയിലും പരിപ്പിലും അരിയേിലും മറ്റേത് ധാന്യത്തിലും ആരോടും ചോദിക്കാതെ വന്നുകയറി അവ കുത്തി നശിപ്പിക്കുന്ന കീടമാണ് ചെള്ള്. കടലയിലും വന്പയര്, ചെറുപയര്, ഉഴുന്ന്, പരിപ്പ്, അരി തുടങ്ങി ഒട്ടുമിക്ക ധാന്യങ്ങളിലും ചെള്ള് കയറാറുണ്ട്. ചെള്ള് കയറി ഭക്ഷണസാധനങ്ങള് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതിനാല് കളയാതെ തരവുമില്ല. അപ്പോള്പ്പിന്നെ ചെള്ള് കയറാതിരിക്കാനുള്ള മാര്ഗ്ഗങ്ങള് അന്വേഷിക്കുകയാണ് നല്ലത്.

ചെള്ള് ഭക്ഷ്യധാന്യങ്ങള്ക്ക് കാര്യമായ നാശം വരുത്തും. തുടക്കത്തില് തന്നെ ഇവയുടെ സാന്നിധ്യം തിരിച്ചറിയാന് കഴിയും. അതിനുള്ള ചില വഴികള് നോക്കാം.
ധാന്യങ്ങളില് ചെളള് കയറിയാല് ഉള്ള ഏറ്റവും ആദ്യത്തെ സൂചന ചെറിയ, വൃത്താകൃതിയിലുള്ള ദ്വാരങ്ങളുടെ സാന്നിധ്യമാണ്. ഈ ദ്വാരങ്ങള് പ്രാണികള് ധാന്യത്തിലേക്ക് കയറാനും ഇറങ്ങാനും വേണ്ടി രൂപപ്പെടുത്തുന്നതാണ്. കൂടാതെ, ധാന്യങ്ങള്ക്ക് ചുറ്റും സൂക്ഷിച്ച കുപ്പിയിലോ പാത്രത്തിലോ ഫ്രാസ് എന്നറിയപ്പെടുന്ന പൊടിയും നിങ്ങള്ക്ക് കണ്ടെത്താം. ധാന്യം ഈ ചെള്ള് ആഹാരമാക്കുന്നതിന്റെ ലക്ഷണമാണിത്.
ചെള്ള് കയറുന്നത് തുടക്കത്തിലേ അറിയാന് ധാന്യങ്ങള് സൂക്ഷിച്ചിരിക്കുന്ന കുപ്പികള് അടിക്കടി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ധാന്യത്തിന്റെ രൂപത്തിലോ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങള് ഉണ്ടോയെന്ന് നോക്കുക. നിറം മാറിയതോ പൊള്ളയായതോ ആയ ധാന്യങ്ങള് ചെള്ളിന്റെ സാന്നിധ്യം സൂചിപ്പിക്കാം.
പ്രതിരോധ നടപടികള്
ചെള്ള് കയറുന്നത് തടയാന്, ധാന്യങ്ങള് വായു കടക്കാത്ത പാത്രങ്ങളില് സൂക്ഷിക്കുക. ഇത് ചെള്ളിന്റെ പവേശനം പരിമിതപ്പെടുത്തുന്നു. ഇത്തരം പ്രാണികളെ ആകര്ഷിക്കാന് സാധ്യതയുള്ള ഏതെങ്കിലും അവശിഷ്ടങ്ങള് നീക്കം ചെയ്യാന് സ്റ്റോറേജ് ഏരിയകള് പതിവായി വൃത്തിയാക്കുക. അതുപോലെ നനവും ഈര്പ്പം ഇല്ലാതെ ഇവിടം വൃത്തിയാക്കുന്നത് ചെള്ളുകളെ തടയാന് സഹായിക്കുന്നു.
ഇവയല്ലാതെ മുന്കൂട്ടി ധാന്യങ്ങളില് ചെള്ള് വരാതിരിക്കാന് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
വേപ്പില
ചെള്ളിനെ തുരത്താന് വേപ്പില ഫലപ്രദമാണ്. ഉണങ്ങിയ വേപ്പില ധാന്യങ്ങള് സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളില് വയ്ക്കുക. അവയുടെ ശക്തമായ സുഗന്ധം ചെള്ളുകള്ക്കെതിരെ ഒരു പ്രതിരോധമായി പ്രവര്ത്തിക്കുന്നു, കീടങ്ങളെ അകറ്റി നിര്ത്തുന്നു.
മഞ്ഞള് പൊടി
മഞ്ഞള്പ്പൊടിയും മറ്റൊരു പ്രകൃതിദത്ത ഓപ്ഷനാണ്. ഇത് ധാന്യത്തിന് മുകളില് മുകളില് വിതറിയ ശേഷം വായുതട്ടാതെ, അടച്ചുവെച്ച് സൂക്ഷിക്കുക. മഞ്ഞളിന്റെ ഗുണങ്ങള് രോഗബാധ തടയുകയും ധാന്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഗ്രാമ്പൂ
ഗ്രാമ്പൂവിന് ചെളളുകള്ക്ക് ഇഷ്ടപ്പെടാത്ത രൂക്ഷഗന്ധമുണ്ട്. ഓരോ ധാന്യ പാത്രത്തിലും കുറച്ച് ഗ്രാമ്പൂ ചേര്ക്കുക. ഈ ലളിതമായ രീതി ധാന്യങ്ങളുടെ ഗുണനിലവാരം നിലനിര്ത്താന് സഹായിക്കുന്നു.
ഉണക്കല്
കുപ്പിയിലാക്കി സൂക്ഷിക്കുന്നതിന് മുമ്പും അടിക്കടിയും ധാന്യങ്ങള് വെയിലത്ത് ഉണക്കുന്നത് വളരെ പ്രധാനമാണ്. പയര് ഒന്നോ രണ്ടോ ദിവസം വെയിലത്ത് വെക്കുുക. ഈ പ്രക്രിയ ഈര്പ്പം കുറയ്ക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
