Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വീട്ടില്‍ റൈസ് കുക്കറുണ്ടോ, ചോറ് വെക്കാന്‍ മാത്രമല്ല, അതിനുണ്ട് നിങ്ങളെ അതിശയപ്പെടുത്തുന്ന ഇത്രയും ഉപയോഗങ്ങള്‍
ഇന്നത്തെ കാലത്ത് റൈസ് കുക്കര്‍ ഉണ്ടാകാത്ത അടുക്കളയുണ്ടാകില്ല. റൈസ് കുക്കര്‍ വന്നതോടെ ചോറ് വേവിക്കാന്‍ ഗ്യാസിന്റെയും വിറകിന്റെയും ഉപയോഗം വളരെ കുറഞ്ഞുവെന്നത് ഈ അടുക്കള ഉപകരണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലരും ഇത് ചോറ് വേവിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതല്ലാതെ റൈസ് കുക്കര്‍ കൊണ്ട് വേറെയും ഉപയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. സത്യമാണ്, നിങ്ങളെ അതിശയപ്പെടുത്തുന്ന മറ്റ് ചില ഉപയോഗങ്ങള്‍ കൂടി റൈസ് കുക്കറിനുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കാം.

ഒറ്റയടിക്ക് ചോറും കറിയും
സാധാരണയായി ചോറ് വേവിക്കാനാണല്ലോ ആളുകള്‍ റൈസ് കുക്കര്‍ ഉപയോഗിക്കുന്നത്. ചോറ് വേവിക്കാന്‍ സാധാരണ പോലെ അടുപ്പത്ത് കലത്തില്‍ സാധാരണയിലും കവിഞ്ഞ് വെള്ളം വെച്ച് ചൂടാകുമ്പോള്‍ അരി കഴുകി അതിലേക്ക് ഇടണം. നല്ലതുപോലെ തിളയ്ക്കുമ്പോള്‍ കലം റൈസ് കുക്കറിലേക്ക് ഇറക്കിവെക്കാം. ഇനിയാണ് ട്വിസ്റ്റ്.
കലത്തിന്റെ അടപ്പ് മാപ്പ് ഒരു കുഴിയുള്ള പാത്രത്തിലേക്ക് അന്നത്തേക്കുള്ള തോരനുള്ള പച്ചക്കറി പാകത്തിന് അരിഞ്ഞത്, (പയറോ കാബേജോ ക്യാരറ്റോ എന്തുമാകാം), ആവശ്യത്തിന് സവാള, പച്ചമുളക് കൂടി ചേര്‍ത്ത് അടച്ചുവെച്ച് റൈസ് കുക്കറിന്റെ അടപ്പ് കൊണ്ട് കുക്കര്‍ മൂടുക. കലത്തിലെ ചോറ് വെന്ത് വരുന്ന സമയം കൊണ്ട് തോരനും വെന്തുവരും. ഇടയ്ക്ക് അടപ്പ് തുറന്ന് വേവ് നോക്കുന്നത് നല്ലതാണ്. ഇനി അതിലേയ്ക്ക് ആവശ്യമായ ഉപ്പും മഞ്ഞള്‍പ്പൊടിയും അരപ്പുമെല്ലാം ചേര്‍ത്ത് കടക് താളിച്ച് എടുക്കുകയേ വേണ്ടൂ. ആവിയില്‍ വേവിച്ചെടുത്ത തോരന്‍ രുചിയും കൂടും.
ചൂടന്‍ ചായ എപ്പോഴും
വീട്ടിലുള്ള എല്ലാവര്ക്കും ഒരുമിച്ച് ചായ തയ്യാറാക്കിയാലും പലരും പല സമയങ്ങളില്‍ വന്ന് കുടിക്കുന്നത് പല വീടുകളിലും പതിവാണ്. അങ്ങനെയുള്ളപ്പോള്‍ ഓരോ തവണയും ചായ ചൂടാക്കേണ്ടി വരും. അങ്ങനെ ചെയ്യുമ്പോള്‍ ചായയുടെ ടേസ്റ്റ് കുറയുമെന്ന് മാത്രമല്ല, ഗ്യാസും വെറുതെ ചിലവാകും. അവിടെയും റൈസ് കുക്കര്‍ ഒരു അനുഗ്രഹമാണ്. ചായ തയ്യാറാക്കി, ഒരു സ്റ്റീല്‍ കപ്പിലാക്കി അടപ്പ് കൊണ്ട് മൂടി റൈസ് കുക്കറില്‍ ഇറക്കിവെച്ച് അടച്ചുവെക്കുക. കുറേനേരം ചായയുടെ ചൂട് നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
ചോറ് മാത്രമല്ല, നെയ്ച്ചോറും ഉണ്ടാക്കാം
റൈസ് കുക്കറില്‍ ചോറ് മാത്രമല്ല, നെയ്ച്ചോറും ബിരിയാണിയും തേങ്ങച്ചോറുമെല്ലാം തയ്യാറാക്കാന്‍ സാധിക്കും. നെയ്ച്ചോറിനായി അരി മുക്കാല്‍ഭാഗം വേവിച്ച് മറ്റ് ചേരുവകളും വറുത്ത സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് രാത്രി റൈസ് കുക്കറില്‍ ഇറക്കിവെച്ചാല് രാവിലെ നെയ്ച്ചോര്‍ തയ്യാറായിട്ടുണ്ടാകും. അടി കരിയുകയോ വെള്ളം കൂടി ഒട്ടിപ്പിടിക്കുകയോ ചെയ്യില്ല.
സൂചിഗോതമ്പ് ഉപ്പുമാവ്
രാവിലെ പ്രാതലിനായി അടിപൊളി ഉപ്പുമാവ് തയ്യാറാക്കാനും റൈസ് കുക്കര്‍ ഉപയോഗിക്കാം. അതിനായി രാത്രി ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് സൂചി ഗോതമ്പിന് ഒന്നരഗ്ലാസ് വെള്ളം എന്ന കണക്കില്‍ ചൂടാക്കി തിളയ്ക്കുമ്പോല് കഴികിയ സൂചി ഗോതമ്പ് ഇട്ടുകൊടുക്കുക. ഇത് തിളയ്ക്കുമ്പോള്‍ റൈസ് കുക്കറില്‍ ഇറക്കിവെച്ച് രാത്രി അങ്ങനെ വെക്കുക. രാവിലെ തുറന്ന് നോക്കിയാല്‍ ഗോതമ്പ് നല്ലവണ്ണം വെന്തിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് കടുക് വറുത്ത് സാധാരണ ഉപ്പുമാവ് തയ്യാറാക്കുന്നത് പോലെ ഉപ്പുമാവ് ആക്കിയെടുക്കാം.



Click it and Unblock the Notifications
