Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചക്ക പുട്ടും വറുത്തരച്ച ബീഫ് കറിയും; എളുപ്പത്തില്‍ തയ്യാറാക്കാം, രുചിയില്‍ കേമനാണ് ഇവന്
Varutharacha Beef Curry: പൊറോട്ട- ബീഫ് കറി എന്ന് പറയുന്നത് പോലെ തന്നെ, പുട്ടും ബീഫ് കറിയും ഒരു അസാധ്യ കോമ്പിനേഷന്‍ തന്നെയാണ്. നമ്മള് മലയാളികള്‍ക്ക് ചിക്കന്‍ കഴിഞ്ഞാല്‍, ചിലപ്പോള്‍ ചിക്കനേക്കാളധികം ഇഷ്ടമുള്ള ഇറച്ചിമായിരിക്കും ബീഫ്. പോത്തിറച്ചി വരട്ടിയത് മുതല്‍ പലവിധത്തില്‍ തീന്മേശയില് നമ്മള് നിരത്താറുണ്ട്. എത്ര കഴിച്ചാലും മതിവരാത്ത ബീഫില്‍ നാളികേരം വറുത്തരച്ച് വെച്ചാല്‍ എങ്ങനെയിരിക്കും. ദാ താഴെ പറയുന്നത് പോലെയിരിക്കും. ഇതിന്റെ കൂടെ പഴുത്ത ചക്കയിട്ട് അവി കയറ്റിയ പുട്ടും അസാധ്യ കോമ്പിനേഷന്‍ ആണ്. ഈ പുട്ടും വറുത്തരച്ച ബീഫ് കറിയും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

വറുത്തരച്ച ബീഫ് കറി
വറുത്തരച്ച ബീറ് കറി തയ്യാറാക്കാന്‍ എന്തെല്ലാം ചേരുവകള്‍ അനിവാര്യമായി വരുമെന്ന് നമുക്ക് നോക്കാം.
ചേരുവകള്‍
വൃത്തിയാക്കി എടുത്ത ഒരു കിലോ ബീഫ്
1 ടേബിള്‍സ്പൂണ്‍- മല്ലിപ്പൊടി
1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
1 ടീസ്പൂണ്‍- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക, കല്ലുപ്പ്, കറിവേപ്പില ചതച്ചത്
1 ഇഞ്ചി കറുവാപ്പട്ട
4 ഗ്രാമ്പൂ
3-4 ഏലക്കായ
1 കറുത്ത ഏലക്കായ
1 ടേബിള്‍സ്പൂണ്‍ കുരുമുളക്
1 ടീസ്പൂണ്‍ പെരുഞ്ചീരകം
1 ടീസ്പൂണ്‍ സാധാ ജീരകം
5 ടേബിള്‍സ്പൂണ്‍- മുഴുവന്‍ മല്ലി
6 വറ്റല്‍ മുളക്
6 ചെറിയ ഉള്ളി
ഒന്നര സവാള അരിഞ്ഞത്
ഒന്നരകപ്പ് നാളികേരം
ആവശ്യത്തിന് കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ
തയ്യാറാക്കേണ്ട വിധം
ആദ്യം തന്നെ നെയ്യുള്ള ബീഫ് എടുത്ത് വെയ്ക്കുക. ഇതിലേയ്ക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. ഇവ നല്ലതുപോലെ തിരുമ്മി പിടിപ്പിക്കണം. 30 മിനിറ്റ് റെസ്റ്റ് ചെയ്യാന്‍ വെച്ചതിനുശേഷം അടുപ്പില്‍ അടികട്ടിയുള്ള പാന്‍ വെയ്ക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് കുറച്ച് വെളിച്ചെണ്ണ ചേര്‍ക്കുക. ഇതിലേയ്ക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, പെരുഞ്ചീരകം, സാധാ ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് നല്ല ണണം വരുന്നത് വരെ വഴറ്റുക. അതിനുശേഷം ഇതിലേയ്ക്ക് നാളികേരം ചേര്‍ക്കണം. ഒപ്പം ചെറിയ ഉള്ളിയും, കറിവേപ്പിലയും ചേര്‍ത്ത് നാളികേരത്തിന്റെ നിറം മാറുന്നത് വരെ വറക്കുക. നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ചൂടാറാന്‍ വെയ്ക്കുക. അതിനുശേഷം കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കാവുന്നതാണ്. ഈ സമയം കൊണ്ട് ബീഫ് വേവിച്ച് മാറ്റി വെയ്ക്കുക.
നാളികേരം വറുത്തരച്ചാല്‍ ചുവട് കട്ടിയുള്ള മറ്റൊരു പാനില്‍ സവാള ചേര്‍ക്കുക. ഇതിലേയ്ക്ക് കറിവേപ്പിലയും, ആവശ്യമെങ്കില്‍ തക്കാളിയും ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. സവാളയുടെ നിറം മാറി വരുമ്പോള്‍ ഇതിലേയ്ക്ക് ബീഫ് ചേര്‍ക്കുക. അതിനുശേഷം അരച്ചുവെച്ചിരിക്കുന്ന അരപ്പും ചേര്‍ത്ത്, കുറച്ച് ചൂടുവെള്ളവും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. നന്നായി കുറുകി വരുമ്പോള്‍ ഇതിലേയ്ക്ക് പച്ചവെളിച്ചെണ്ണ ചേര്‍ത്ത് കറി അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.
ചക്കപ്പുട്ട്
ചക്കപ്പുട്ട് തയ്യാറാക്കാന്‍ നല്ലതുപോലെ പഴുത്ത ചക്ക ചെറുതായി അരിഞ്ഞെടുക്കുക. അതുപോലെ, നാളികേരം ചിരകി വെയ്ക്കുക. പുട്ട് പൊടി നനച്ച് വെയ്ക്കുക. പുട്ട് പൊടി പുട്ട് കുറ്റിയില്‍ ചേര്‍ക്കുമ്പോള്‍ നാളികേരത്തിന്റെ കൂടെ ചക്കയും കുറച്ച് ചേര്‍ത്ത് ആവികയറ്റി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ നല്ല സ്വാദുള്ള ചക്കപ്പുട്ട് തയ്യാറായി.



Click it and Unblock the Notifications
