Latest Updates
-
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ
Jackfruit Nuggets: ഇടിച്ചക്ക കൊണ്ട് ഫ്രൈഡ് ചിക്കന്‍ തോല്‍ക്കും രുചിയില്‍ ചക്ക നഗറ്റ്സ് ഉണ്ടാക്കാം, സിംപിളായി
Jackfruit Nuggets: ചക്കക്കാലമാണ്. ഇടിച്ചക്ക തോരനും കറിയും മുതല്‍ ചക്കപ്പുഴുക്കും ചക്ക അടയും വരട്ടിയും ചക്കപ്പായസവും വരെ ഉണ്ടാക്കിയും കഴിച്ചും മടുത്തില്ലേ. എന്നാലിനിയൊന്ന് മാറ്റിപ്പിടിച്ചാലോ. ചക്ക കൊണ്ട് ഫ്രൈഡ് ചിക്കന്‍ പോലും തോല്‍ക്കുന്ന രുചിയില്‍ ഒരു കിടിലന്‍ വിഭവം ഉണ്ടാക്കാം. അല്‍പ്പം എരിവും പുളിയും ഒക്കെ ഇഷ്ടമുള്ള ചക്കപ്രേമികള്‍ക്ക് ഇത് ഇഷ്ടമാകുമെന്ന് ഉറപ്പാണ്.

ചക്ക നഗറ്റ്സ്
പേര് കേള്‍ക്കുമ്പോള്‍ ഒരു ചേര്‍ച്ചക്കുറവ് തോന്നാമെങ്കിലും രുചിയില്‍ ആ തോന്നലെല്ലാം അലിഞ്ഞ് ഇല്ലാതാകും. മാത്രമല്ല ഇടിച്ചക്ക വിഭവങ്ങളൊന്നും ഇഷ്ടമില്ലാത്ത കുട്ടികള്‍ കണ്ണും പൂട്ടി അഞ്ചും പത്തും ചക്ക നഗറ്റ്സ് കഴിക്കും. അങ്ങനെ ചക്കയുടെ ആരോഗ്യഗുണങ്ങള്‍ അവര്‍ക്ക് കിട്ടുകയും ചെയ്യും. അപ്പോള്‍ ഇടിച്ചക്ക കാലം കഴിയുന്നതിന് മുമ്പ് ഈ ചക്ക നഗറ്റ്സ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകള്‍
ഇടിച്ചക്ക
പാല്
ചെറുനാരങ്ങ നീര്
മൈദ
കോണ്‍ഫ്ളോര്‍
ബ്രെഡ്പൊടി
യീസ്റ്റ്
ഗാര്‍ളിക് പൗഡര്‍, ഒനിയന്‍ പൗഡര്‍, ഇറ്റാലിയന്‍ സീസണിംഗ്, ഉപ്പ്, കുരുമുളക്, ഉണക്കമുളക് ചതച്ചത് (ലഭ്യമായത് ഉപയോഗിച്ചാല്‍ മതി)
പാചകം ചെയ്യുന്ന വിധം
ഇടിച്ചക്ക ചതുര കഷ്ണങ്ങളാക്കി മുറിക്ക് നന്നായി കഴുകി വെള്ളം മുഴുവന്‍ ഊറ്റിക്കളയുക. നനവ് പോകാന്‍ തുടച്ചെടുക്കുന്നത് നന്നായിരിക്കും.
ഇനി മൂന്ന് പാത്രങ്ങളിലായി ഓരേ മിശ്രിതങ്ങള്‍ തയ്യാറാക്കണം. ഒരു പാത്രത്തില്‍ കുറച്ച് പാലും ചെറുനാരങ്ങ നീരും ഒഴിച്ച് നന്നായി യോജിപ്പിച്ച് മാറ്റിവെക്കുക. അടുത്തതില്‍ മൈദയും കോണ്‍ഫ്ളോറും എടുത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവെക്കുക. മൂന്നാമത്തേതില്‍ ബ്രെഡ്പൊടിയും കുറച്ച് യീസ്റ്റും ഗാര്‍ളിക് പൗഡറും ഒനിയന്‍ പൗഡറും ഇറ്റാലിയന്‍ സീസണിംഗും ഉപ്പും കുരുമുളകും ചതച്ച മുളകും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് അതും മാറ്റിവെക്കുക.
ഇനി ഓരോ ചക്കക്കഷ്ണവും ആദ്യം മൈദ മിശ്രിതത്തിലും പിന്നീട് പാല് മിശ്രിതത്തിലും ശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക. ഓരോ കഷ്ണങ്ങളും ഇങ്ങനെ രണ്ടുതവണ മൂന്ന് മിശ്രിതങ്ങളിലും ഒരേ ഓര്‍ഡറില്‍ മുക്കിയെടുക്കണം. ഇങ്ങനെ എല്ലാ കഷ്ണങ്ങളും മസാല പുരട്ടിയെടുക്കുക.
ഇനി ഇവ എണ്ണയില്‍ മുക്കിപ്പൊരിക്കുകയോ എയര്‍ഫ്രൈയറില്‍ ഫ്രൈ ചെയ്യുകയോ ഓവനില്‍ ബെയ്ക്ക് ചെയ്യുകയോ ചെയ്യാം. എണ്ണയില്‍ മുക്കിപ്പൊരിക്കുകയാണെങ്കില് ബ്രൗണ്‍ നിറമാകുന്നത് വരെ പൊരിക്കണം.
സാധാരണ ചില്ലി സോസോ, ടൊമാറ്റോ സോസോ, ബാര്‍ബിക്യൂ സോസോ മസ്റ്റാര്‍ഡ് സോസോ കൂട്ടി ഇവ കഴിച്ചാല്‍ ഇനി അടുത്ത വര്‍ഷം മുതല്‍ ഇടിച്ചക്ക കൊണ്ട് തോരന്‍ മാത്രമല്ല, നഗറ്റ്സും നിങ്ങള്‍ ഉണ്ടാക്കും. അതല്ലാതെ ബെഡ്രിനുള്ളില് വെച്ച് സാന്‍ഡ്വിച്ചായും കഴിക്കാം.



Click it and Unblock the Notifications
