For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം അധികമായോ, ഫ്രിഡ്ജില്ലെങ്കിലും സൂക്ഷിക്കാം ദിവസങ്ങളോളം

|

ഭക്ഷണം നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും നമ്മള്‍ ഉണ്ടാക്കുന്ന ഭക്ഷണം അധികമായി ബാക്കി വന്നാല്‍ അത് പലപ്പോഴും കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഭക്ഷണം നമ്മള്‍ കളയുമ്പോള്‍ അത് നിങ്ങളുടെ നാളേക്കുള്ള ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്നുള്ളത് പലരും മറന്നു പോവുന്നു. എന്നാല്‍ ഈ ഭക്ഷ്യ സുരക്ഷാ ദിനത്തില്‍ നിങ്ങള്‍ക്ക് അധികമുള്ള ഭക്ഷണവും മറ്റും എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാവുന്നതാണ്.

World Food Safety Day 2021

ഇന്‍ഡോര്‍പ്ലാന്റ്‌സ് വെക്കുമ്പോള്‍ സൂക്ഷിക്കണം; നിര്‍ഭാഗ്യം മാത്രം തരും ചില ചെടികള്‍ഇന്‍ഡോര്‍പ്ലാന്റ്‌സ് വെക്കുമ്പോള്‍ സൂക്ഷിക്കണം; നിര്‍ഭാഗ്യം മാത്രം തരും ചില ചെടികള്‍

എന്നാല്‍ ചില ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ അറിഞ്ഞിരിക്കേണ്ടത് പലപ്പോഴും നിങ്ങള്‍ക്ക് എങ്ങനെ ഭക്ഷണം സൂക്ഷിച്ച് വെക്കാം, ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തില്‍ അത് സൂക്ഷിച്ച് വെക്കുന്നത് എങ്ങനെയായിരിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ. നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പാക്കറ്റ് ഭക്ഷണത്തിലെ എക്‌സ്പയറി ഡേറ്റ്

പാക്കറ്റ് ഭക്ഷണത്തിലെ എക്‌സ്പയറി ഡേറ്റ്

പലപ്പോഴും പാക്കറ്റ് ഭക്ഷണം പോലുള്ളവ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാണ്. പാക്കറ്റ് ഭക്ഷണങ്ങളില്‍ ഉണ്ടാവുന്ന എക്‌സ്പയറി ഡേറ്റ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് തീയ്യതിക്ക് മുന്‍പ് ഉപയോഗിച്ച് തീര്‍ന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തീയതികള്‍ക്കനുസരിച്ചുള്ള ഉപയോഗവും ഏറ്റവും മുമ്പുള്ള തീയതികളും വ്യത്യസ്തമാണ്. മാംസം, മത്സ്യം, പാല്‍ എന്നിവ പോലുള്ള 'ഉയര്‍ന്ന അപകടസാധ്യതയുള്ള' ഭക്ഷണങ്ങള്‍ ഉള്ളതിനാല്‍, സുരക്ഷിതമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതിലുപരി ഇത് നിങ്ങളില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

ചീസ് പേപ്പറില്‍ പൊതിയുക

ചീസ് പേപ്പറില്‍ പൊതിയുക

ചീസ് പുതുമയോടെ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്നത് അത് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കുക എന്നുള്ളതാണ്. എന്നാല്‍ പൊതിയുമ്പോള്‍ പോറസ് പേപ്പര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചീസ് അടുക്കള ടവലില്‍ വിനാഗിരി തളിച്ച് സൂക്ഷിക്കുന്നതും നല്ലതാണ് എന്നാണ് പറയുന്നത്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ചീസില്‍ വരാനിടയുള്ള ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ഇതിലൂടെ ചീസ് കേടാകാതെ കൂടുതല്‍ സമയം സൂക്ഷിക്കാന്‍ സാധിക്കുന്നു.

 ഔഷധ സസ്യങ്ങളെ സൂക്ഷിക്കുക

ഔഷധ സസ്യങ്ങളെ സൂക്ഷിക്കുക

പുതിന, മല്ലിച്ചെപ്പ്, തുടങ്ങിയ ഇലകളും ഔഷധ സസ്യങ്ങളും നിങ്ങള്‍ക്ക് കേടാകാതെ ചീഞ്ഞ് പോവാതെ കൂടുതല്‍ നേരം സൂക്ഷിക്കണം എന്നുണ്ടെങ്കില്‍ അത് എങ്ങനെ സൂക്ഷിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനായി ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുമ്പ് പത്രത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. കാരണം ഇത് അവയെ വരണ്ടതാക്കുകയും കൂടുതല്‍ തണുപ്പിക്കുന്നത് തടയുകയും ചെയ്യും. മറ്റൊരു ഓപ്ഷന്‍ എന്ന് പറയുന്നത് അവയെ നല്ലൊരു കൂട്ടം പൂക്കള്‍ പോലെ പരിഗണിക്കുക. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഇവ തണ്ടോടെ ഇറക്കി വെച്ച് മുകള്‍ ഭാഗം പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുക.

ബ്രോക്കോളി സൂക്ഷിക്കാന്‍

ബ്രോക്കോളി സൂക്ഷിക്കാന്‍

നിങ്ങളുടെ സെലറി അല്ലെങ്കില്‍ ബ്രൊക്കോളി ടിന്‍ ഫോയില്‍ കൊണ്ട് പൊതിയുക എന്നത് അവയുടെ ഫ്രഷ്‌നസ് കൂടുതല്‍ കാലം നില നിര്‍ത്തുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ്. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പച്ചക്കറികള്‍ കേടാകാതെ സൂക്ഷിക്കുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് പച്ചക്കറികളെ ശുദ്ധവും പുതുമയുള്ളതുമായി നിലനിര്‍ത്തും. ഇത് എത്ര കാലം വേണമെങ്കിലും ഈ രണ്ട് പച്ചക്കറികള്‍ക്കും ഗുണം ചെയ്യുന്നു.

ടീഷര്‍ട്ടില്‍ ഉള്ളി സൂക്ഷിക്കുക

ടീഷര്‍ട്ടില്‍ ഉള്ളി സൂക്ഷിക്കുക

പലപ്പോഴും ഉള്ളി ചീഞ്ഞ് പോവുന്നു എന്നത് പല വീട്ടമ്മമാരുടേയും പ്രധാന വെല്ലുവിളിയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി നിങ്ങള്‍ കഷ്ടപ്പെടേണ്ടതില്ല. അതിന് വേണ്ടി നിങ്ങള്‍ക്ക് ധരിക്കാന്‍ പറ്റാത്ത ടീ ഷര്‍ട്ട് എടുത്ത് അതില്‍ ഉള്ളി നല്ലതുപോലെ പൊതിഞ്ഞ് ഇരുട്ടില്‍ സൂക്ഷിക്കുക. ഇത് നിങ്ങളുടെ ഉള്ളി ചീത്തയാവാതിരിക്കുന്നതിനും കൂടുതല്‍ കാലം നില നില്‍ക്കുന്നതിനും സഹായിക്കുന്നുണ്ട്. എട്ട് മാസം വരെ ഇത് കേടാകാതെ സൂക്ഷിക്കാന്‍ പറ്റും. ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുന്നതും അവയ്ക്ക് ചുറ്റുമുള്ളത്ര വായു നിലനിര്‍ത്തുന്നതും എല്ലാം ഇതില്‍ മികച്ചതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ ഉരുളക്കിഴങ്ങിനൊപ്പം ഒരിക്കലും ഉള്ളി സൂക്ഷിക്കരുത് - അവ വേഗത്തില്‍ ചീഞ്ഞ് പോവുന്നു.

വിനാഗിരിയില്‍ നാരങ്ങയും മറ്റും കഴുകുക

വിനാഗിരിയില്‍ നാരങ്ങയും മറ്റും കഴുകുക

സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, നാരങ്ങ, ഓറഞ്ച് എന്നിവ ചീത്തയാവാതിരിക്കുന്നതിന് വേണ്ടി ഫ്രിഡ്ജില്‍ വെക്കുന്നതിനുമുമ്പ് ഒരു ഭാഗം വിനാഗിരിയില്‍ മൂന്ന് ഭാഗം വെള്ളം കലര്‍ത്തി കഴുകിയെടുക്കുക. ഇത് ഇതിനകം പഴത്തിലുള്ള എല്ലാം ബാക്ടീരിയകളെും നശിപ്പിക്കും, അതിനാല്‍ ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ അത് കൂടുതല്‍ കാലം നിലനില്‍ക്കുന്നു.

ആവക്കാഡോ സൂക്ഷിക്കാന്‍

ആവക്കാഡോ സൂക്ഷിക്കാന്‍

അവോക്കാഡോ മോശമാകുന്നതിനുമുമ്പ് എത്രനേരം ഫ്രഷ് ആയി സൂക്ഷിക്കാന്‍ കഴിയും? നിങ്ങള്‍ ആവക്കാഡോ മുറിച്ചിട്ടുണ്ടെങ്കില്‍ അത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് മുന്‍പ് അതിന് മുകളില്‍ അല്‍പം നാരങ്ങ നീര് തേക്കുക. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആവക്കാഡോ ഫ്രഷ് ആയി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയത്തിന്റഎ ആവശ്യം ഇല്ല. ഇന്ന് തന്നെ ഈ പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

വാഴപ്പഴം ചീയുന്നത് തടയാന്‍

വാഴപ്പഴം ചീയുന്നത് തടയാന്‍

പഴങ്ങളില്‍ ഏറ്റവും ആകര്‍ഷണീയമായത് വാഴപ്പഴമാണ്. എന്നാല്‍ വാഴപ്പഴം സൂക്ഷിക്കുന്നത് കോടാകാതിരിക്കുന്നതിന് വേണ്ടി പഴത്തിന്റെ തണ്ട് പഴത്തില്‍ നിന്ന് വേര്‍പെടുത്തുമ്പോള്‍ മുകളില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം പഴങ്ങളും പച്ചക്കറികളും ചീത്തയാവുന്നതിന് പരിഹാരം കാണുന്ന ഒരു മികച്ച മാര്‍ഗ്ഗമാണ്. തണ്ടോട കൂടി തന്നെ ഇവയെല്ലാം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

English summary

World Food Safety Day 2021: How to Store Food Long Term: Tips and Tricks

Here in this article we are discussing about tips and tricks to store food for long term on this world food safety day 2021. Take a look.
X
Desktop Bottom Promotion