Latest Updates
-
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത്
കൊതുകുകളെ പറപറത്തും ഈ ഗന്ധങ്ങള്‍ അറിയാം, ഉപകാരപ്രദം
കൊതുക് നിയന്ത്രണത്തിന്റെ കാര്യം വരുമ്പോള്‍ പലപ്പോഴും എന്ത് ചെയ്യണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ഈ അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ആരോഗ്യത്തിന് ഹാനീകരമാവുന്നവയല്ലാതെ തന്നെ വീട്ടിന് ചുറ്റുമുള്ള ചില വസ്തുക്കള്‍ കൊണ്ട് നമുക്ക് കൊതുകിന്റെ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്. കൊതുകുകള്‍ വെറുക്കുന്ന വിവിധ ഗന്ധങ്ങളും പ്രകൃതിദത്തമായ ഗന്ധങ്ങളും ഉണ്ട്. നിങ്ങളുടെ വീടിന് ചുറ്റും പറക്കുന്ന കൊതുകുകള്‍ക്ക് ഇവ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കൊതുകുകളെ എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കുന്നത് നിങ്ങളുടെ വീടിനെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്. നിങ്ങളുടെ വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്ന് കൊതുകുകളെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം കൊതുക് അകറ്റുന്ന സ്പ്രേകളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കുക എന്നതാണ്. വീടുകളില്‍ കൊതുക് പെരുകുന്നത് കുറയ്ക്കാന്‍ ധാരാളം കൊതുക് നിയന്ത്രണ ഉല്‍പ്പന്നങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ വീടിന് ചുറ്റും ഉള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

ഗ്രാമ്പൂ
ഗ്രാമ്പൂ ഉപയോഗിച്ച് നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് കത്തിക്കുന്നത് അല്ലെങ്കില്‍ നാരങ്ങയില്‍ കുത്തി വെക്കുന്നത് എന്തുകൊണ്ടും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

ദേവദാരു
ദേവദാരു ഉപയോഗിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് കൊതുകിനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് ദിവസവും ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ വീട്ടിലെ കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വീട്ടില്‍ ഉപയോഗിക്കുന്നത് കൊതുകിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഗന്ധമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

ലാവെന്‍ഡര്‍
ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ വീട്ടിലെ കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അല്പം ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കുന്നതിലൂടെ ഇത് നിങ്ങളുടെ കൊതുകിനെ ഇല്ലാതാക്കുന്നതിനും കൊതുകിന് ഈ ഗന്ധം ഇല്ലാതാക്കകുന്നതിനും സഹായിക്കുന്നുണ്ട്.

യൂക്കാലിപ്റ്റസ്
യൂക്കാലിപ്റ്റസ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ വീട്ടിലെ കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ അറിഞ്ഞിരിക്കേണ്ടതാണ്. യൂക്കാലിപ്റ്റസ് ഓയില്‍ കത്തിക്കുന്നതും അത് വെറുതേ വെക്കുന്നതും എല്ലാം ഇത്തരത്തില്‍ കൊതുകിന് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

പെപ്പര്‍മിന്റ്
കര്‍പ്പൂര തുളസി ഉപയോഗിച്ച് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ പെപ്പര്‍മിന്റ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ വീട്ടിലെ കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എല്ലാ ദിവസവും ഉപയോഗിച്ചാല്‍ നമുക്ക് കൊതുകിനെ പെട്ടെന്ന് തന്നെ തുരത്താവുന്നതാണ്.

ചെറുനാരങ്ങ
ചെറുനാരങ്ങ ഉപയോഗിക്കുന്നതിലൂടെ അത് കൊതുകിനെ വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നു. ഇത് ദിനവും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കൊതുകിന്റെ ശല്യത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ചതും മനം കുളിര്‍പ്പിക്കുന്നതുമായ ഗന്ധം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ടും മികച്ചതാണ് നാരങ്ങയെന്ന പ്രതിവിധി.

വെളുത്തുള്ളി
വെളുത്തുള്ളിയുടെ മണം ശല്യപ്പെടുത്തുന്ന കൊതുകുകളെ അകറ്റി നിര്‍ത്തുമെന്ന് പറയപ്പെടുന്നു. ഇത് കൂടാതെ വെളുത്തുള്ളി അല്ലി കഴിക്കുന്നത് ഈ രക്തം കുടിക്കുന്ന പ്രാണികളെ അകറ്റുമെന്നും അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ വെളുത്തുള്ളി തൊലി കളഞ്ഞ് കിടപ്പ് റൂമില്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തുളസി
തുളസി ഇലകള്‍ നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ്. ഇതിന്റെ ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ കൊതുകുകളെ തുരത്താന്‍ വളരെ ഫലപ്രദമാണെന്ന് അറിയപ്പെടുന്നു. അതുകൊണ്ട് തുളസി നീര് പുരട്ടുന്നതും തുളസി എണ്ണ ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

ശ്രദ്ധിക്കേണ്ടത്
വൃത്തിഹീനവും ശല്യപ്പെടുത്തുന്നതും കൂടാതെ, മലേറിയ, ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍ വൈറസ്, സിക്ക വൈറസ് തുടങ്ങിയ നിരവധി മാരക രോഗങ്ങളും കൊതുകുകള്‍ പരത്തുന്നു. ഈ മാരക രോഗങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് അകറ്റാന്‍, നിങ്ങളുടെ വീട്ടില്‍ നിന്ന് കൊതുകുകളെ അകറ്റാനുള്ള ചില വഴികള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം കൂടാതെ കൊതുകിനെ അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സുഗന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുകയും നേടുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
most read: വീട്ടിനുള്ളിലും പുറത്തും പൂന്തോട്ടം ഉഷാറാവാന്‍ ഈ ചെടികള്‍ വേണം



Click it and Unblock the Notifications