For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലര്‍ജിയുണ്ടോ ? വീട്ടിലെ കെണികള്‍ ഒഴിവാക്കാം

|

ശ്വാസകോശത്തിലേക്കും പുറത്തേക്കും വായു കടത്തുന്ന ശ്വാസനാളങ്ങളുടെ വിട്ടുമാറാത്ത രോഗമാണ് ആസ്ത്മ. ചുരുക്കി പറഞ്ഞാല്‍ ഒരുതരം അലര്‍ജിയുടെ രൂപം. ഇടയ്ക്കിടെയുള്ള ചുമ, ശ്വാസംമുട്ടല്‍, വലിവ്, ശ്വസനേന്ദ്രിയ അണുബാധ തുടങ്ങിയവ ആസ്ത്മ ബാധിച്ചവരില്‍ സാധാരണയായി കണ്ടുവരുന്നു. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാവുന്ന ഈ രോഗത്തിന് പൂര്‍ണ്ണമായ ചികിത്സ ലഭ്യമല്ല. പക്ഷേ, ആസ്ത്മയുള്ള ഒരു വ്യക്തിക്ക് അതില്‍ നിന്നു അകന്നു നില്‍ക്കാന്‍ ചില ഉപായങ്ങളുണ്ട്. ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്ക് അലര്‍ജിയിലൂടെ വന്നേക്കാവുന്ന ആസ്ത്മയെ തടയാന്‍ കഴിയും.

Most read: വീട് വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മറക്കരുത്‌Most read: വീട് വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മറക്കരുത്‌

ആസ്ത്മ ബാധിച്ച ഒരാളാണ് നിങ്ങളെങ്കില്‍ അലര്‍ജി ഉണ്ടാക്കാനിടയാക്കുന്ന എല്ലാ കാരണങ്ങളില്‍ നിന്നും അകലം പാലിക്കേണ്ടതാണ്. പലപ്പോഴും നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാട് തന്നെയാണ് ഇതിനു കാരണമാകുന്നത്. നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ ഇതിനുള്ള പ്രതിവിധികള്‍ ചെയ്തുതുടങ്ങുക. പൊടിപടലങ്ങളാണ് ആസ്തമയുടെ ഏറ്റവും വലിയ വില്ലന്‍. നിങ്ങള്‍ ആസ്ത്മ ബാധിച്ച ഒരു വീട്ടമ്മയാണെങ്കില്‍ മിക്കപ്പോഴും നിങ്ങള്‍ വീട്ടില്‍ തന്നെയായിരിക്കും. ആ വീട് പൊടിയില്‍ നിന്ന് മുക്തമാക്കി ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ അസുഖം മൂര്‍ച്ഛിച്ചേക്കാന്‍ നിങ്ങള്‍ക്ക് വേറെവിടെയും പോകേണ്ട കാര്യമില്ല. അത്തരമൊരു സന്ദര്‍ഭമൊഴിവാക്കാന്‍ വളരെ കൃത്യതയോടെ നിങ്ങളുടെ വീട് പരിപാലിക്കേണ്ടതാണ്. വീട് വൃത്തിയാക്കുമ്പോള്‍ നിങ്ങള്‍ക്കായി ചില മുന്‍കരുതലുകളും ആവശ്യമാണ്. അവ ഏതൊക്കെയെന്നു നോക്കാം.

അടച്ചിട്ട വീട് ഒരു രോഗക്കൂട്

അടച്ചിട്ട വീട് ഒരു രോഗക്കൂട്

പലരും വീട് ഭദ്രമായി അടച്ചുപൂട്ടി സൂക്ഷിക്കുന്നവരാണ്. പകല്‍ സമയത്തുപോലും ജനലുകളൊന്നും തുറക്കില്ല. വാതിലുകളും അടച്ചിട്ടിട്ടുണ്ടാകും. എന്നാല്‍ ഒരു കാര്യം മനസിലാക്കുക, പുറത്തുനിന്നുള്ള വായുവിനെക്കാള്‍ രണ്ടോ അഞ്ചോ ഇരട്ടി മലിനമായിരിക്കാം അടച്ചിട്ട ഒരു മുറിയിലെ വായു. നമ്മളില്‍ 20 ശതമാനത്തിലധികം ആളുകളും ഇത് അനുഭവിക്കുന്നുണ്ടെന്നും ഈ പ്രവണത കൂടിവരുന്നതായും കണക്കുകള്‍ പറയുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുന്നത് അലര്‍ജിയെയും ആസ്ത്മയെയും വിളിച്ചുവരുത്തുന്നതിനു തുല്യമാണ്. അതിനാല്‍ ആവശ്യത്തിനു വെളിച്ചവും വായുവും വീടിനുള്ളിലൂടെ സഞ്ചരിക്കേണ്ടതാണ്.

കിടപ്പുമുറി

കിടപ്പുമുറി

നിങ്ങളുടെ അലര്‍ജിയ്ക്ക് പ്രധാന കാരണമാണ് നിങ്ങളുടെ കിടപ്പുമുറി. അതിനാല്‍ ശുചിയാക്കല്‍ കിടപ്പുമുറിയില്‍ നിന്നു തന്നെ തുടങ്ങാം. പൊടിപിടിച്ച കിടപ്പുമുറിയില്‍ കിടന്നുറങ്ങുന്നത് നിങ്ങളുടെ ആസ്ത്മാ പ്രശ്‌നം ഗുരുതരമാക്കുന്നു. നിങ്ങളുടെ കിടക്ക, തലയിണകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം. ആസ്ത്മാ രോഗികളാണെങ്കില്‍ ദിവസവും ഇവ പൊടിതട്ടി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങള്‍ ദിവസത്തില്‍ 7-8 മണിക്കൂര്‍ നിങ്ങളുടെ കിടപ്പുമുറിയില്‍ ചിലവാക്കുന്നു. മികച്ച ഉറക്കം ലഭിക്കാനും കിടപ്പുമുറി ശുചിയാക്കി വയ്ക്കാവുന്നതാണ്. കിടക്ക, തലയിണകള്‍ എന്നിവയ്ക്ക് കൃത്യമായ കവറുകളിടുക. ഈ കവറുകള്‍, പുതപ്പ് എന്നിവ ആഴ്ചയില്‍ ഒരിക്കലെങ്കിലും ചൂടുവെള്ളത്തില്‍ കഴുകി ഉണക്കുക.

കിടപ്പുമുറി

കിടപ്പുമുറി

ബെഡ്‌റൂമിന്റെ തറ തൂത്തുതുടച്ച് പൊടിപടലങ്ങളില്‍ നിന്ന് മുക്തമാക്കുക. ചവിട്ടികളും പൊടിരഹിതമെന്ന് ഉറപ്പാക്കുക. രാത്രികാലങ്ങളില്‍ ഫാനിട്ടാണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ റൂമില്‍ പൊടിപടലങ്ങളുണ്ടെങ്കില്‍ അവ മുറിയിലാകെ വ്യാപിച്ച് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എളുപ്പം പൊടിപിടിക്കുന്ന ഇനങ്ങളായ ടേബിള്‍ ടോപ്പ് ആഭരണങ്ങള്‍, പുസ്തകങ്ങള്‍, മാസികകള്‍ എന്നിവ കൃത്യമായ സ്ഥലത്ത് സൂക്ഷിക്കുക. കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റും പ്ലാസ്റ്റിക് ബിന്നുകളില്‍ സൂക്ഷിക്കുക.

കിടപ്പുമുറി

കിടപ്പുമുറി

ലെതര്‍, മരം, മെറ്റല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന കസേരകള്‍, ഡ്രെസ്സറുകള്‍, നൈറ്റ് സ്റ്റാന്‍ഡുകള്‍ എന്നിവ ഉപയോഗിക്കുക. അപ്‌ഹോള്‍സ്റ്റേര്‍ഡ് ഫര്‍ണിച്ചറുകള്‍ ഒഴിവാക്കുക. കിടപ്പുമുറിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് സ്ഥാനം നല്‍കാതിരിക്കുക. നിങ്ങളുടെ നായയ്ക്കോ പൂച്ചയ്ക്കോ മറ്റ് രോമമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കോ മറ്റൊരു മുറി കണ്ടെത്തുക. വളര്‍ത്തുമൃഗങ്ങളെ ആഴ്ചയില്‍ ഒരിക്കലെങ്കിലും കുളിപ്പിക്കാന്‍ ശ്രദ്ധിക്കുക. കിടപ്പുമുറിയില്‍ ആവശ്യത്തിന് വായുസഞ്ചാരമുണ്ടെന്നും ഉറപ്പുവരുത്തുക.

ലിവിംഗ് റൂം

ലിവിംഗ് റൂം

ലിവിംഗ് റൂമിലെ കാര്‍പറ്റുകള്‍ എപ്പോഴും പൊടിരഹിതമായി സൂക്ഷിക്കുക. കഴുകാനും മറ്റും ഇടയ്ക്കിടെ എടുത്ത് തിരിച്ചിടുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അതിനാല്‍ കാര്‍പറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയുന്നവ മാത്രം ഉപയോഗിക്കുക. ലെതര്‍, മരം, മെറ്റല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുക. അപ്‌ഹോള്‍സ്റ്റേര്‍ഡ് സോഫകളും കസേരകളും ഒഴിവാക്കുന്നതായിരിക്കും ഉത്തമം. കാരണം ഇവ എളുപ്പത്തില്‍ പൊടിപിടിക്കാവുന്നതും വൃത്തിയാക്കാന്‍ ബുദ്ധിമുട്ടേറിയതുമാണ്.

ലിവിംഗ് റൂം

ലിവിംഗ് റൂം

ഫര്‍ണിച്ചറുകളുടെ പുതപ്പുകളും ജനല്‍ കര്‍ട്ടനുകളും പ്ലെയിന്‍ കോട്ടണ്‍ അല്ലെങ്കില്‍ സിന്തറ്റിക് ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിച്ചവ ഉപയോഗിക്കുക. ലിവിംഗ് റൂമിലെ ജനല്‍പാളികളും കൃത്യമായി പൊടിതട്ടി സൂക്ഷിക്കുക. ആസ്ത്മ അല്ലെങ്കില്‍ അലര്‍ജിയുള്ളവര്‍ ലിവിംഗ് റൂമിനുള്ളില്‍ സസ്യങ്ങള്‍, ചെടികള്‍ എന്നിവ വളര്‍ത്താതിരിക്കുന്നതാണ് ഉത്തമം. വളര്‍ത്തുമൃഗങ്ങളെ ലിവിംഗ് റൂമില്‍ കിടത്താതെ വേറെയിടം കണ്ടെത്തുക.

അടുക്കള

അടുക്കള

വീട്ടമ്മമാര്‍ ദിവസത്തിന്റെ സിംഹഭാഗവും ചിലവാക്കുന്നത് അടുക്കളയിലായിരിക്കും. അതിനാല്‍ അലര്‍ജിയോ ആസ്ത്മയോ ഉള്ള ഇത്തരക്കാര്‍ അടുക്കള കൃത്യമായി പരിപാലിക്കേണ്ടതാണ്. പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പുക അടുക്കളയില്‍ തങ്ങിനില്‍ക്കാതെ കൃത്യമായി വെന്റിലേറ്റര്‍ വഴി പുറത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കുക. അടുക്കളയിലെ സിങ്ക് അല്ലെങ്കില്‍ വാഷ്‌ബേസിന്‍ കൃത്യമായി അഴുക്കുകള്‍ കഴുകിക്കളഞ്ഞ് ശുചിയാക്കുക.

അടുക്കള

അടുക്കള

അടുക്കളയില്‍ സൂക്ഷിക്കുന്ന റഫ്രിജറേറ്ററിലെ അമിതമായ ഈര്‍പ്പം തുടച്ചുമാറ്റുക. ചിലപ്പോളിത് പൂപ്പല്‍ ബാധയ്ക്ക് കാരണമായേക്കാം. പഴകിയ ഭക്ഷണസാധനങ്ങള്‍ അടുക്കളയില്‍തന്നെ സൂക്ഷിക്കാതെ പുറത്ത് കളയുക. വാതിലുകള്‍ക്ക് ചുറ്റുമുള്ള റബ്ബര്‍ സീലുകള്‍ പൂപ്പല്‍ പിടിക്കാന്‍ വിടാതെ വൃത്തിയാക്കുക. അടുക്കളയിലെ കാബിനുകളും മറ്റും കഴുകി വൃത്തിയാക്കുന്നത് ശീലമാക്കുക.

ബാത്ത്‌റൂം

ബാത്ത്‌റൂം

നിങ്ങളുടെ ബാത്ത്‌റൂമില്‍ നിര്‍ബന്ധമായും ഒരു എക്സ്ഹോസ്റ്റ് ഫാന്‍ പിടിപ്പിക്കുക. ബാത്ത്‌റൂം കഴിയുന്നതും ടൈല്‍ വിരിക്കാന്‍ ശ്രദ്ധിക്കുക. ബാത്‌റൂം വൃത്തിയാക്കുമ്പോള്‍ തറയില്‍ മാത്രം നിര്‍ത്താതെ ചുവരുകള്‍ കൂടി കഴുകാന്‍ ശ്രദ്ധിക്കുക. ബാത്ത്ടബ്ബ് ഉള്ളതാണെങ്കില്‍ ഇവയും അഴുക്കില്‍ നിന്ന് മുക്തമാക്കുക. അലര്‍ജിയുള്ളവര്‍ ഷവറിന്റെ അടപ്പ് വൃത്തിയാക്കാനും മറക്കരുത്. ബാത്ത്‌റൂമില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ വിടാതെ കൃത്യമായി തറ ഈര്‍പ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക.

താപനില ക്രമീകരിക്കുക

താപനില ക്രമീകരിക്കുക

അലര്‍ജി, ആസ്ത്മ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ വീടിനുള്ളിലെ താപനിലയും ഈര്‍പ്പവും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ വീടുകള്‍ പൊടിപടലങ്ങളുടെയും പൂപ്പലിന്റെയും കേന്ദ്രങ്ങളാണ്. അടച്ചിട്ട വീടിനുള്ളില്‍ അമിതമായ ചൂടും കനത്ത തണുപ്പും ആപത്താണ്. റൂമിലെ താപനില ക്രമീകരിക്കാന്‍ ആവശ്യത്തിന് വെന്റിലേറ്ററുകളും എക്‌സ്‌ഹോസ്റ്റ് ഫാനുകളും പിടിപ്പിക്കുക. എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ ആഴ്ചയിലൊരിക്കലെങ്കിലും പൊടിതട്ടി വൃത്തിയാക്കുക.

English summary

Ways to Allergy-Proof Your Home

Here we are sharing the ways to allergy-proof Your Home. Take a look.
X
Desktop Bottom Promotion