For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളി വിലയില്‍ ഞെട്ടേണ്ട: പകരം ഇവ ധൈര്യമായി ഉപയോഗിക്കാം

|

തക്കാളിയുടെ വില ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ഈ തീപ്പൊള്ളുന്ന വിലയില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുന്ന നമുക്ക് ഇനി ആശ്വാസമായി തക്കാളിക്ക് പകരം ഉപയോഗിക്കാവുന്ന ചിലതുണ്ട്. തക്കാളിക്ക് മാത്രമല്ല പച്ചക്കറികള്‍ക്കെല്ലാം വില വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇനി തക്കാളിക്ക് പകരം വെക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പച്ചക്കറി വില വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലരും നോണ്‍വെജിലേക്ക് എത്തേണ്ട അവസ്ഥയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നല്ല സ്വാദിഷ്ഠമായ രീതിയില്‍ തന്നെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതിനും സാധിക്കുന്നുണ്ട്.

എച്ച് ഐ വി ബാധിതരുടെ ആയുര്‍ദൈര്‍ഘ്യത്തിലെ മാറ്റംഎച്ച് ഐ വി ബാധിതരുടെ ആയുര്‍ദൈര്‍ഘ്യത്തിലെ മാറ്റം

ഹരിയാനയിലെയും മറ്റ് പ്രധാന വിള ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെയും മഴയെത്തുടര്‍ന്ന് വിപണിയിലെ ലഭ്യത കുറഞ്ഞു, ഇത് ഒറ്റരാത്രികൊണ്ട് വിലക്കയറ്റത്തിന് കാരണമായി, കുറഞ്ഞത് ഒരാഴ്ചയെങ്കിലും വില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മള്‍ തക്കാളിയാവട്ടെ സലാഡുകളും കറികളും മുതല്‍ സൂപ്പുകളും ജ്യൂസുകളും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനി തക്കാളി ഇല്ലാതെ തന്നെ തക്കാളിയുടെ രുചിയോടെ നമുക്ക് പാചകം ചെയ്യാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പുളി വെള്ളം

പുളി വെള്ളം

പുളി നമ്മുടെ മീന്‍കറിയിലും സാമ്പാറിലും എല്ലാം ഉപേയോഗിക്കുന്നതാണ്. എന്നാല്‍ ഇത് ഇനി മുതല്‍ തക്കാളിക്ക് പകരമായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. തക്കാളിയുടെ അസെര്‍ബിക് സ്വാദിനുള്ള ചില പാചകക്കുറിപ്പുകളില്‍ തക്കാളിക്ക് ഒരു മികച്ച പകരക്കാരനായി പുളിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് തക്കാളിയുടെ അതേ സ്വാദ് തന്നെ കറിക്ക് നല്‍കുന്നുണ്ട്. അല്‍പം പുളി കുതിര്‍ത്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ കറിയുടെ സ്വാദ് ഒട്ടും ചോരാതെ തന്നെ നിലനിര്‍ത്തുന്നു.

റോസ്റ്റഡ് കാപ്‌സിക്കം

റോസ്റ്റഡ് കാപ്‌സിക്കം

കാപ്‌സിക്കം തക്കാളിക്ക് പകരം ഉപയോഗിക്കാവുന്ന ഒരു പച്ചക്കറിയാണ്. റോസ്റ്റ് ചെയ്ത കാപ്‌സിക്കം പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് തക്കാളി ഉപയോഗിക്കുന്നതിന്റെ അതേ ഗുണം തന്നെ നല്‍കുന്നുണ്ട്. ഇത് കൂടാതെ തക്കാളി ഇടുമ്പോള്‍ കറിക്ക് ലഭിക്കുന്ന നിറത്തിനും ഈ റോസ്റ്റഡ് കാപ്‌സിക്കം സഹായിക്കുന്നുണ്ട്. ഇത് കറിക്ക് ഒരു വ്യത്യസ്ത രുചിയും നല്‍കുന്നു. അതുകൊണ്ട് ഇന് തക്കാളിക്ക് വിലകൂടുതലാണെന്ന് കരുതി തക്കാളി ഉപയോഗിക്കാതിരിക്കേണ്ടതില്ല. പകരം മികച്ച സ്വാദും നിറവും നല്‍കുന്ന കാപ്‌സിക്കം ഉപയോഗിക്കാവുന്നതാണ്.

ചെമ്പരത്തി പൂവ്

ചെമ്പരത്തി പൂവ്

അല്‍പം അതഭുതം തോന്നുന്നുണ്ടല്ലേ, എന്നാല്‍ സത്യമാണ്. ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് തക്കാളിക്ക് നല്‍കുന്ന അതേ ഗുണം തന്നെ നല്‍കുന്നുണ്ട്. നിങ്ങളുടെ തക്കാളിക്ക് പകരം വയ്ക്കാവുന്ന മറ്റൊരു ഘടകമാണ് ചെമ്പരത്തി പൂവ്. സമ്പന്നമായ ചുവപ്പ് കലര്‍ന്ന പിങ്ക് പുഷ്പം വിഭവങ്ങള്‍ക്ക് മികച്ച ചുവപ്പ് നിറം നല്‍കുന്നു. ഇത് ആരോഗ്യം നല്‍കുന്നതിനും മികച്ച് നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളിയേക്കാള്‍ ഗുണം ചെമ്പരത്തി നല്‍കുന്നുണ്ട് എന്നതാണ് സത്യം.

വിനാഗിരി

വിനാഗിരി

കറിയില്‍ അല്‍പം വിനാഗിരി ഒഴിച്ച് നോക്കിയാല്‍ അറിയാം. അത് നിങ്ങള്‍ക്ക് നല്‍കുന്ന സ്വാദിനെക്കുറിച്ച്. ആരോഗ്യത്തിനും ഇത് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് സത്യം. പുളി രുചിക്ക് വേണ്ടി ഇനി മുതല്‍ തക്കാളിക്ക് പകരം നിങ്ങള്‍ക്ക് വിനാഗിരി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങളും നല്‍കുന്നുണ്ട്. ആപ്പിള്‍ സിഡെര്‍ വിനെഗറിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കുടല്‍ അണുബാധയ്ക്കും മലബന്ധത്തിനും എതിരെ പോരാടാനും ശരിയായ ദഹനം ഉറപ്പാക്കാനും സഹായിക്കും. അതുകൊണ്ട് സാധാരണ വിനാഗിരിക്ക് പകരം അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

മലമ്പുന്ന

മലമ്പുന്ന

ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ അധികം പരിചയമില്ലാത്ത ഒന്നാണ് ഈ ഫലം പലര്‍ക്കും. എലിഫന്റ് ആപ്പിള്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്. സാധാരണയായി ചുള്‍ട്ട എന്ന് വിളിക്കപ്പെടുന്ന പച്ചപ്പഴം രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ബംഗ്ലാദേശിലും മലേഷ്യയിലും ധാരാളം കൃഷി ചെയ്യുന്നു. അസമീസ്, ബംഗാളി പാചകത്തില്‍ പുളി രുചിക്കായി ഇത് പലരും ഉപയോഗിക്കുന്നുണ്ട്. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളത് തന്നൊയണ് ഈ കായുടെ ഗുണങ്ങള്‍. തക്കാളി നിങ്ങള്‍ക്ക് നല്‍കുന്ന അതേ രുചിയും ഗുണവും ഇത് നല്‍കുന്നുണ്ട്.

പുളിച്ച തൈര്

പുളിച്ച തൈര്

എരിവും പുളിയും കറിയില്‍ വേണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടാവാം. എന്നാല്‍ പുളിയുള്ള തൈര് നിങ്ങളുടെ കറികള്‍ക്ക് സമൃദ്ധമായ രുചി കൂട്ടും എന്നതാണ് സത്യം. ആരോഗ്യത്തിനും ഇത് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും തൈര് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യത്തിന് വേണ്ടിയും രുചിക്ക് വേണ്ടിയും നമുക്ക് പുളിച്ച തൈര് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് തന്നെ ഊന്നിപ്പറയാവുന്നതാണ്. തക്കാളിക്ക് പകരം അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞവയെല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.

English summary

Tomato Price Hike: Tomato alternatives you can use at home in Malayalam

Tomato Price Hike: you can substitute tomatoes with these ingredients. Tomato alternatives you can use at home in Malayalam. Take a look.
Story first published: Friday, November 26, 2021, 12:57 [IST]
X
Desktop Bottom Promotion