For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീന്‍സ് നരച്ച് തുടങ്ങിയോ, ഇനി പുതിയത് പോലെ ഉപയോഗിക്കാം

|

ഇപ്പോഴത്തെ കാലത്ത് ജീന്‍സ് എന്ന വസ്ത്രത്തിന് ആരാധകര്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ്. ധരിക്കാന്‍ വളരെ എളുപ്പമാണ് എന്നതും കൂടുതല്‍ സമയം അലക്കേണ്ടതില്ല എന്നതും എത്ര തവണ വേണമെങ്കിലും ഇടാം എന്നതും തന്നെയാണ് ജീന്‍സിന് ആരാധകരെ കൂട്ടിയത്. എന്നാല്‍ കാലങ്ങളോളം ഉപയോഗിച്ച നമ്മുടെ പ്രിയപ്പെട്ട ജീന്‍സ് ടൈറ്റ് ആവുന്നതോ അല്ലെങ്കില്‍ നരച്ച് പോവുന്നതോ എല്ലാം പലപ്പോഴും നമ്മളെ അല്‍പം പ്രയാസപ്പെടുത്തുന്നത് തന്നെയാണ്. കാരണം അത്രയേറെ പ്രിയപ്പെട്ട ജീന്‍സ് ഒഴിവാക്കുക എന്നത് പലപ്പോഴും നിങ്ങളില്‍ അല്‍പം മനപ്രയാസം ഉണ്ടാക്കുന്നത് തന്നെയാണ്.

Tips For Reusing Old Faded Jeans

നിങ്ങള്‍ ശരീരഭാരം കുറക്കുകയോ കൂട്ടുകയോ ചെയ്യുമ്പോളും ഇതേ അവസ്ഥയുണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കംഫര്‍ട്ട് ആയ പല വസ്ത്രങ്ങളും ധരിക്കാന്‍ സാധിക്കാതെ വരുന്നു. എന്നാല്‍ ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ട ജീന്‍സ് വീണ്ടും ധരിക്കാന്‍ സാധിക്കും. അതിന് ചില പൊടിക്കൈകളുമായാണ് ഇപ്പോള്‍ ഈ ലേഖനം വരുന്നത്. അതിന് ചില ലളിതമായ തന്ത്രങ്ങള്‍ ഉണ്ട്. ഇത്തരം പൊടിക്കൈ നിങ്ങള്‍ക്ക് ജീന്‍സില്‍ പ്രയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പ്രിയപ്പെട്ട ജീന്‍സ് തന്നെ നിങ്ങള്‍ക്ക് ധരിക്കുന്നതിന് സഹായിക്കുന്നു.

ഇറുകിയ ജീന്‍സ് വീണ്ടും ധരിക്കാം

ഇറുകിയ ജീന്‍സ് വീണ്ടും ധരിക്കാം

ഇറുകിയ ജീന്‍സ് വീണ്ടും ധരിക്കാം എന്നത് പലപ്പോഴും അത്ര പ്രായോഗികമായ ഒരു കാര്യമല്ല. എന്നാല്‍ ഇറുകിയ ജീന്‍സ് വീണ്ടും ധരിക്കാന്‍ സാധിക്കും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ്. ഇറുകിയ ജീന്‍സ് വീണ്ടും അതേ പോലെ തന്നെ കംഫര്‍ട്ട് ആയി ധരിക്കുന്നതിന് വേണ്ടി ചെയ്യേണ്ട ഒരു ചെറിയ പൊടിക്കൈ നോക്കാം. അതിന് വേണ്ടി ഒരു സ്‌പ്രേ കുപ്പിയില്‍ ചൂടുവെള്ളം എടുത്ത് ജീന്‍സ് ഒരു ഹാംഗറില്‍ തൂക്കിയിടുക. അതിന് ശേഷം സ്‌പ്രേ ബോട്ടില്‍ ഉള്ള വെള്ളം തുടയിലും അരക്കെട്ടിലും ജീന്‍സില്‍ തളിക്കുക. ഇതിന് ശേഷം ജീന്‍സ് ഒന്ന് വലിച്ച് ഹാംഗറില്‍ വീണ്ടും തൂക്കിയിടുക. 20 മിനിറ്റോളം ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് ജീന്‍സ് പാകമായി വരും. ഇത് വീണ്ടും ഇറുകിയത് ആവുകയാണെങ്കില്‍ വീണ്ടും ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

അയഞ്ഞ ജീന്‍സെങ്കില്‍

അയഞ്ഞ ജീന്‍സെങ്കില്‍

ഇനി നിങ്ങളുടെ ജീന്‍സ് അയഞ്ഞതാണ് എങ്കില്‍ അതിനും പരിഹാരമുണ്ട്. നിങ്ങള്‍ പെട്ടെന്ന് ശരീരഭാരം കുറക്കുകയും നിങ്ങളുടെ ജീന്‍സ് നിങ്ങള്‍ക്ക് പാകമാവാതെ വരുകയും ചെയ്താല്‍ അതിനും പരിഹാരം കാണാം. അതിന് വേണ്ടി ഇരകക്കെട്ടിന്റെ വശത്ത് നിന്ന് ജീന്‍സ് ഒന്ന് ടക്ക് ഇന്‍ ചെയ്യണം. ഇനി ജീന്‍സ് നരച്ചതാണ് എന്ന് കരുതി മാറ്റി വെക്കേണ്ട. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നല്ലൊരു തയ്യല്‍ക്കാരനെ സമീപിച്ച് അരക്കെട്ടിന്റെ ഭാഗത്ത് നിന്ന ്ജീന്‍സ് സ്റ്റിച്ച് ചെയ്യുന്നതിന് പറയാം.

 നിറം നല്‍കാന്‍

നിറം നല്‍കാന്‍

നിങ്ങളുടെ ജീന്‍സ് മങ്ങിയതോ നരച്ചതോ ആയി തോന്നുന്നുണ്ടോ? നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ജീന്‍സ് ഇത്തരത്തില്‍ മാറുമ്പോള്‍ അല്‍പം പ്രയാസം എല്ലാവര്‍ക്കും ഉണ്ടാവും. എന്നാല്‍ ഇനി നരച്ച ജീന്‍സ് നമുക്ക് പഴയ നിറത്തിലേക്ക് തന്നെ എത്തിക്കാം. അതിന് വേണ്ടി അല്‍പം കളര്‍ വാങ്ങിച്ച് അത് ചൂടുവെള്ളത്തില്‍ കലര്‍ത്തുക. നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം ജീന്‍സ് അതില്‍ മുക്കി വെക്കുക. ഇത്തരത്തില്‍ ഒരു പതിനഞ്ചി മിനിറ്റ് മുക്കി വെക്കണം. അതിലൂടെ നിങ്ങളുടെ മങ്ങിയ ജീന്‍സിന് നല്ല തിളക്കം വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വളരെ മികച്ചതാക്കി നിങ്ങളുടെ ജീന്‍സിന്റെ നിറത്തെ മാറ്റുന്നു.

കഴുകുമ്പോള്‍ ശ്രദ്ധിക്കാം

കഴുകുമ്പോള്‍ ശ്രദ്ധിക്കാം

നിങ്ങള്‍ ജീന്‍സ് കഴുകുമ്പോള്‍ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം എല്ലാ വസ്ത്രങ്ങളും അലക്കുന്നത് പോലെ ജീന്‍സ് കഴുകാന്‍ ശ്രമിക്കരുത്. കാരണം ഇത് ജീന്‍സിന്റെ ആയുസ്സ് കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ജീന്‍സ് അധികം കട്ടിയുള്ള വെള്ളത്തില്‍ കഴുകരുത്. അതുപോലെ തന്നെ കല്ലിലിട്ട് അടിച്ച് കഴുകാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ ജീന്‍ക് കഴുകി ഉണക്കാനിടുമ്പോള്‍ അത് പുറംമറിച്ചിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ജീന്‍സിന്റെ ആയുസ്സിന് നല്ലതാണ്. അല്ലാത്ത പക്ഷം അത് ജീന്‍സ് പെട്ടെന്ന് കേടുവരുന്നതിന് കാരണമാകുന്നു.

കൈ കൊണ്ട് കഴുകാം

കൈ കൊണ്ട് കഴുകാം

പരമാവധി ജീന്‍സ് കൈകൊണ്ട് കഴുകുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് ജീന്‍സ് ചുരുങ്ങിപ്പോവാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ജീന്‍സ് എന്നത് കാണാന്‍ പരുപരുത്ത തുണിയാണെങ്കിലും ഇത് അലക്കുമ്പോള്‍ അതീവ ശ്രദ്ധ വേണ്ടതാണ്. ഇത് കൂടാതെ അലക്കുമ്പോള്‍ തുണിയില്‍ അധികം മല്ലിടുകയും ചെയ്യരുത്. കാരണം ഇത് ജീന്‍സിന്റെ ആയുസ്സ് കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് അലക്കുമ്പോള്‍ പരമാവധി കൈകൊണ്ട് അലക്കാന്‍ ശ്രദ്ധിക്കുക.

ജീന്‍സ് എപ്പോഴും പുതുതായിരിയ്ക്കാന്‍....ജീന്‍സ് എപ്പോഴും പുതുതായിരിയ്ക്കാന്‍....

English summary

Tips For Reusing Old Faded Jeans In Malayalam

Here in this article we are sharing some tips and tricks for reusing your old and faded jeans in malayalam. Take a look.
Story first published: Saturday, May 21, 2022, 17:25 [IST]
X
Desktop Bottom Promotion