For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പില്‍ നീങ്ങാത്ത കറയില്ല; വൃത്തിയാക്കാന്‍ ഇതെല്ലാം മികച്ചത്

|

ഉപ്പ് രുചിക്ക് വളരെ മികച്ചതാണ്. എന്നാല്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇത് കൂടാതെയും കുറയാതേയും ഇരിക്കാനാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഉപ്പ് കൂടിയാല്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഉപ്പ് ഭക്ഷണത്തിന് മാത്രമല്ല അത് നിങ്ങള്‍ക്ക് മറ്റ് ചില ഉപയോഗങ്ങളും ഉണ്ടാവുന്നുണ്ട്. വൃത്തിയാക്കുന്നതിന് നമുക്ക് അല്‍പം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. നിരവധി ഹൗസ് കീപ്പിംഗ് പ്രോജക്റ്റുകള്‍ക്കായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത പരിഹാരം ഉപ്പ് ആണ്. ഉപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്ത് വൃത്തിയാക്കാന്‍ കഴിയുമെന്നതാണ് സത്യം.

ഉപ്പുമാവ് കട്ടകെട്ടില്ല, മോരിന് പുളിയും കൂടില്ല; അറിഞ്ഞിരിക്കാം പൊടിക്കൈകള്‍ഉപ്പുമാവ് കട്ടകെട്ടില്ല, മോരിന് പുളിയും കൂടില്ല; അറിഞ്ഞിരിക്കാം പൊടിക്കൈകള്‍

ഉപ്പ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് നമ്മളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്ക്കും തികഞ്ഞ ഒരു ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ദിവസവും ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ പറ്റുന്ന വസ്തുക്കള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തുരുമ്പ് പാടുകള്‍

തുരുമ്പ് പാടുകള്‍

ചെറുനാരങ്ങാനീരോ വിനാഗിരിയോ ഉപ്പ് മിക്സ് ചെയ്താല്‍ തുരുമ്പിന്റെ കറ പെട്ടെന്ന് മാറും. ആദ്യം കറ പൂര്‍ണ്ണമായും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. നാരങ്ങ കറയ്ക്ക് മുകളില്‍ ഇത് പിഴിഞ്ഞെടുക്കുക, തുടര്‍ന്ന് ഉപ്പ് ഉപയോഗിച്ച് നാരങ്ങ നീര് മൂടുക. ഇത് അര മണിക്കൂര്‍ ഇരിക്കട്ടെ, എന്നിട്ട് ഒരു തുണി അല്ലെങ്കില്‍ സ്‌പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കുക. ആവശ്യമെങ്കില്‍ ഇത് കഴുകിക്കളയുക. വിനാഗിരി ഉപയോഗിക്കുമ്പോള്‍ ആദ്യം ഉപ്പ് ഒരു സ്പൂണോ അതിലധികമോ വിനാഗിരിയുമായി കലര്‍ത്തി തുരുമ്പിന്റെ കറയില്‍ ഈ മിശ്രിതം പരത്തുക. കുറച്ച് സമയത്തിന് ശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക. ഇതും തുരുമ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കാല്‍സ്യം അടിഞ്ഞുകൂടല്‍

കാല്‍സ്യം അടിഞ്ഞുകൂടല്‍

ഉപ്പ്, നാരങ്ങ എന്നിവയുടെ സംയോജനം കാല്‍സ്യം അടിഞ്ഞുകൂടുന്നതിനെതിരായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളുടെ ഷവര്‍ഹെഡിലോ കിച്ചണ്‍ സിങ്കിലോ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് നാരങ്ങയുടെ പകുതിയില്‍ ഉപ്പ് വിതറി ഇതിന് മുകളില്‍ തടവുക. ചെമ്പില്‍ ഉപയോഗിക്കുമ്പോള്‍ ഈ രീതിക്ക് ഒരു അധിക പ്രയോജനമുണ്ട്: ഇത് നിറം മാറുന്നതിനെതിരെ സഹായിക്കുന്നുണ്ട്.

വസ്ത്രങ്ങളിലെ വിയര്‍പ്പ് പാടുകള്‍

വസ്ത്രങ്ങളിലെ വിയര്‍പ്പ് പാടുകള്‍

ഇത് നമുക്കെല്ലാവര്‍ക്കും സംഭവിക്കുന്ന സാധാരണ ഒരു കാര്യമാണ്. നിങ്ങളുടെ വസ്ത്രങ്ങളില്‍ വിയര്‍പ്പ് പാടുകള്‍ ഉണ്ടെങ്കില്‍ അത് പോവുന്നതിന് വേണ്ടി നമുക്ക് ഉപ്പ് ഉപയോഗിക്കാവുന്നതാണ്. അല്പം ഉപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് നമുക്ക് അവയെ അപ്രത്യക്ഷമാക്കാം. ഒരു ലിറ്റര്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാല് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി അതില്‍ വസ്ത്രം മുക്കിവയ്ക്കുക. ശേഷം ഇത് കഴുകിക്കളയുക. എല്ലാ വസ്ത്രങ്ങള്‍ക്കും ഈ പ്രതിവിധി പ്രവര്‍ത്തിക്കില്ല. സാറ്റിന്‍ പോലുള്ള ദുര്‍ബലമായ തുണിത്തരങ്ങളില്‍ നിന്ന് കറ മായുന്നില്ല.

കട്ടിംഗ് ബോര്‍ഡ്

കട്ടിംഗ് ബോര്‍ഡ്

കുറച്ച് സമയത്തിന് ശേഷം, കട്ടിംഗ് ബോര്‍ഡുകള്‍ വളരെ വൃത്തികെട്ടതായി മാറുന്നു. ഓരോ ഉപയോഗത്തിനു ശേഷവും നിങ്ങള്‍ക്ക് അവ കഴുകാന്‍ കഴിയുമെങ്കിലും, അവ പുതിയതായി കാണുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ ഇത് പലപ്പോഴും പൂര്‍ണ്ണമായും വൃത്തിയാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ഭാഗ്യവശാല്‍, അത് പരിഹരിക്കാന്‍ ഉപ്പ്, നാരങ്ങ കോമ്പിനേഷന്‍ നിങ്ങളെ സഹായിക്കും. കട്ടിംഗ് ബോര്‍ഡില്‍ കുറച്ച് ഉപ്പ് വിതറി നാരങ്ങ ഉപയോഗിച്ച് തടവുക. ഏറ്റവും കഠിനമായ പാടുകള്‍ പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും.

ഡ്രെയിന്‍ ക്ലീനര്‍

ഡ്രെയിന്‍ ക്ലീനര്‍

മികച്ച ഒരു ഡ്രെയിന്‍ ക്ലീനര്‍ ആണ് ഉപ്പ് എന്നതാണ് സത്യം. ഓടകള്‍ അടഞ്ഞിരിക്കുന്നത് നിങ്ങളുടെ കിച്ചണില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സിങ്കില്‍ അല്‍പം ഉപ്പ് ഇടുക, രണ്ട് മിനിറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. ഇത് സിങ്കിലെ തടസ്സം മാറ്റി നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഉപ്പ്.

കാപ്പിയുടെയും ചായയുടെയും കറ

കാപ്പിയുടെയും ചായയുടെയും കറ

നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ കപ്പുകള്‍ പൂര്‍ണ്ണമായും വൃത്തിയാക്കാന്‍ കഴിയുന്നില്ലേ? ഉപ്പ് ഇവിടെയും നല്ല പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. നനഞ്ഞ തുണിയില്‍ അല്‍പം ഉപ്പ് ഇട്ട് പാടുകളില്‍ പുരട്ടുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളുടെ കപ്പുകളിലെ കറകള്‍ ഇല്ലാതാവുന്നുണ്ട്. ഇത്തരം നിസ്സാര പൊടിക്കൈകള്‍ നിങ്ങളുടെ കപ്പിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

കറകളെ പാടേ മാറ്റുന്നു

കറകളെ പാടേ മാറ്റുന്നു

ഉപ്പ് എല്ലാത്തരം കറകളിലും പ്രവര്‍ത്തിക്കുന്നു. പാടുകള്‍ ഇല്ലാതാക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും ഇത് പ്രത്യേകിച്ചും നല്ലതാണ്. പരവതാനിയില്‍ എന്തെങ്കിലും കറയായാല്‍ അതിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് മികച്ച ഓപ്ഷന്‍ ഉപ്പ് തന്നെയാണ്. അതിന് വേണ്ടി കറയില്‍ വേഗം കുറച്ച് ഉപ്പ് വിതറുക. ഇത് പാടുകള്‍ എളുപ്പം പുറത്തുവരാന്‍ സഹായിക്കും. അതുകൊണ്ട് ഇനി വൃത്തിയാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല.

English summary

Things You Can Clean With Salt In Malayalam

Here in this article we are sharing some things you can clean with salt in malayalam. Take a look.
Story first published: Thursday, October 28, 2021, 18:35 [IST]
X
Desktop Bottom Promotion