For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പുമാവ് കട്ടകെട്ടില്ല, മോരിന് പുളിയും കൂടില്ല; അറിഞ്ഞിരിക്കാം പൊടിക്കൈകള്‍

|

എപ്പോഴും അടുക്കളയില്‍ തന്നെ സമയം ചിലവഴിക്കുന്നവരാണ് പലരും. എന്നാല്‍ പണി തീരാത്തതെന്ത് എന്നുള്ളതിനെക്കുറിച്ച് പലരും ചിന്തിക്കുന്നുണ്ടാവും. പലര്‍ക്കും അടുക്കളെ ഒരു പരീക്ഷണശാലയാണ്. ഏത് പ്രായക്കാര്‍ക്ക് വേണമെങ്കിലും അവരുടെയെല്ലാം പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങിയിറങ്ങാവുന്ന സ്ഥലം. എന്നാല്‍ പാചകം എപ്പോഴും വിജയിക്കണമെന്നില്ല. തോറ്റു പോകുന്ന സന്ദര്‍ഭങ്ങളില്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി നമുക്ക് അല്‍പം പൊടിക്കൈകള്‍ പ്രയോഗിക്കാവുന്നതാണ്. പലപ്പോഴും പലരിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് പാചകം എന്നത്.

സ്‌റ്റെയര്‍കേസിന് താഴെ ഇവയെങ്കില്‍ ഫലം ദാരിദ്ര്യംസ്‌റ്റെയര്‍കേസിന് താഴെ ഇവയെങ്കില്‍ ഫലം ദാരിദ്ര്യം

ഇനി അല്‍പം ശ്രദ്ധിക്കാതെ തന്നെ കറിക്ക് ഉപ്പ് കൂടിയാലോ മോരിന് പുളി കൂടിയാലോ ചോറിന് വേവ് കൂടിയാലോ പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. നിത്യവും അടുക്കളയില്‍ പരീക്ഷിക്കാവുന്ന വളരെ ഫലപ്രദമായ ചില പൊടിക്കൈകള്‍ ഉണ്ട്. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. എന്തൊക്കെയാണ് പാചകത്തിന് സഹായിക്കുന്ന പൊടിക്കൈകള്‍ എന്ന് നോക്കാവുന്നതാണ്.

ഇടിയപ്പം സോഫ്റ്റ് ആവാന്‍

ഇടിയപ്പം സോഫ്റ്റ് ആവാന്‍

ഇടിയപ്പം സോഫ്റ്റ് ആവുന്നതിന് വേണ്ടി സഹായിക്കുന്ന ചില പൊടിക്കൈകള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇടിയപ്പം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ സോഫ്റ്റ് ആയ ഇടിയപ്പം തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് എന്ത് ചെയ്യണം എന്ന് നോക്കാം. ഇടിയപ്പത്തിന് മാര്‍ദ്ദവം നല്‍കാന്‍ അതിന്റെ മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ ചേര്‍ക്കണം. ഇത് ഇടിയപ്പം സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നുണ്ട്.

പൊടി വറുക്കുമ്പോള്‍ കരിയാതിരിക്കാന്‍

പൊടി വറുക്കുമ്പോള്‍ കരിയാതിരിക്കാന്‍

പൊടി വറുക്കുമ്പോള്‍ പലപ്പോഴും കരിയാതിരിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അഥിന് വേണ്ടി എണ്ണയില്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വറുക്കുമ്പോള്‍ അല്‍പം വെള്ളം കൂടി ചേര്‍ത്ത് വറുക്കാന്‍ ശ്രമിക്കുക. ഇത്തരം പൊടികള്‍ എല്ലാം തന്നെ കരിഞ്ഞ് പോയാല്‍ അത് പലപ്പോഴും കയ്പ്പ് ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം അവസ്ഥകളെ ഒഴിവാക്കുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ മാര്‍ഗ്ഗം പ്രയോഗിക്കാവുന്നതാണ്.

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് പലര്‍ക്കും ഇഷ്ടമുള്ളതായിരിക്കും. എന്നാല്‍ ഇത് രാവിലെ തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും പലപ്പോഴും ഉപ്പുമാവില്‍ വെള്ളം കൂടുതലാവുന്നതിനും ഉപ്പുമാവ് ഫ്‌ളോപ്പ് ആവുന്നതിനും സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇനി റവ ഉപ്പുമാവ് തയ്യാറാക്കുമ്പോള്‍ റവയാണെങ്കില്‍ അല്‍പം എണ്ണ ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കി നോക്കൂ. ഇത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കും. മാത്രമല്ല നല്ല സ്വാദും നല്‍കുന്നുണ്ട് ഉപ്പുമാവിന്.

തേങ്ങ ചിരകുമ്പോള്‍

തേങ്ങ ചിരകുമ്പോള്‍

തേങ്ങ ഉപയോഗിക്കാത്ത കറികള്‍ വളരെ കുറവായിരിക്കും നമുക്കിടയില്‍. എന്നാല്‍ തേങ്ങ ചിരകുമ്പോള്‍ അത് കഷ്ണമായി വീഴുന്നത് പലര്‍ക്കു തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. തേങ്ങ ചിരകുന്ന വീട്ടമ്മമാര്‍ക്ക് പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്നു. എന്നാല്‍ തേങ്ങ ചിരവുന്നതിനു മുന്‍പായി അല്‍പനേരം ഫ്രീസറില്‍ വെച്ച ശേഷം ചിരകി നോക്കൂ. തേങ്ങ നല്ല പൊടിയായി വരുന്നുണ്ട്. ഇത് നിങ്ങളുടെ തേങ്ങ പ്രശ്‌നത്തെ പരിഹരിക്കുന്നു.

മുട്ട പൊരിക്കുമ്പോള്‍

മുട്ട പൊരിക്കുമ്പോള്‍

മുട്ട ഒഴിവാക്കാന്‍ സാധിക്കാത്തവര്‍ക്ക് പലപ്പോഴും അല്‍പം ശ്രദ്ധിച്ചാല്‍ നല്ല അടികരിയാതെ മുട്ട പൊരിക്കാന്‍ സാധിക്കുന്നുണ്ട്. മുട്ട പൊരിക്കുമ്പോള്‍ ചട്ടിയില്‍ ഒട്ടിപ്പിടിക്കാതിരിക്കുന്നതിന് വേണ്ടി ഇനി ഉണ്ടാക്കുന്നതിനു മുന്‍പ് ചട്ടിയില്‍ അല്‍പം വിനാഗിരി ഒഴിക്കാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മുട്ട ഇനി സ്വാദോടെ പൊരിച്ചെടുക്കാം.

 മോരിന്റെ പുളി കുറക്കാന്‍

മോരിന്റെ പുളി കുറക്കാന്‍

മോരിന്റെ പുളി കുറക്കുക എന്നത് അല്‍പം വെല്ലുവിളി നിറഞ്ഞ ഒന്ന് തന്നെയാണ്. എന്നാല്‍ ഇനി മോരിന് പുളി അധികമായാല്‍ അത് കളയുകയേ നിവൃത്തിയുള്ളൂ. പക്ഷേ പുളി കൂടിയ മോരിന് പുളി കുറക്കാന്‍ അതില്‍ കുറച്ച് ഉപ്പും പച്ചമുളകും ഇട്ടാല്‍ മതി. ഇതെല്ലാം നിങ്ങളുടെ മോരിന് സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

 എണ്ണ മോശമാവാതിരിക്കാന്‍

എണ്ണ മോശമാവാതിരിക്കാന്‍

പലപ്പോഴും കുറേ കാലം വെക്കുമ്പോള്‍ എണ്ണ മോശമാവുന്നു. എന്നാല്‍ എണ്ണ മോശമാവാതിരിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് നമുക്ക് നോക്കാം. മോശമായ എണ്ണ എന്നത് വളരെയധികം അപകടം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി എണ്ണ ആട്ടി എത്ര ദിവസം വേണമെങ്കിലും വെക്കാം. അതില്‍ അല്‍പം മുരിങ്ങയില ഇട്ടാല്‍ മതി. അല്ലെങ്കില്‍ ഒരു കല്ല് ഉപ്പ്, രണ്ട് കുരുമുളക് എന്നിവ ഇട്ടാലും മതി.

പാല്‍ ഉറ ഒഴിക്കുമ്പോള്‍

പാല്‍ ഉറ ഒഴിക്കുമ്പോള്‍

പാല്‍ ഉറ ഒഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. എന്നാല്‍ ഇത് പലപ്പോഴും തൈരില്ലാതെ ഉറയൊഴിക്കുന്നതിന് വേണ്ടി അതില്‍ നാലഞ്ച് പച്ചമുളകിന്റെ ഞെട്ട് ഇട്ടാല്‍ മതി. മോര് ആവശ്യമില്ലാതെ തന്നെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഇനി അടുക്കളയിലെ ഈ പൊടിക്കൈകളിലൂടെ നമുക്ക് പല പണികളും എളുപ്പത്തിലാക്കാം.

English summary

The Most Essential Kitchen Secrets In Malayalam

Here in this article we are sharing some essential kitchen secrets in malayalam. Take a look.
Story first published: Thursday, July 1, 2021, 19:49 [IST]
X
Desktop Bottom Promotion