Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
വെളുത്തുള്ളി കൊണ്ട് മാറാത്ത ദുര്‍ഗന്ധമില്ല ബാത്ത്റൂമില്‍
എപ്പോഴും ബാത്ത്റൂം വളരെധികം ദുര്‍ഗന്ധമുണ്ടാക്കുന്നു എന്നത് വീട്ടമ്മമാരുടെ പരാതിയാണ്. അതിന് വേണ്ടി പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് ഇത് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനപ്പെട്ടതാണ്. കാരണം ഇതിന് പെടാപാടു പെടുന്നവര്‍ നിരവധിയാണ്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വെളുത്തുള്ളി കൊണ്ട് നമുക്ക് ബാത്ത്റൂമിലെ എല്ലാ വിധത്തിലുള്ള ദുര്‍ഗന്ധത്തേയും ഇല്ലാതാക്കാവുന്നതാണ്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്.
ബാത്ത്റൂമിലെ ദുര്‍ഗന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വൃത്തിയാക്കുന്നതിനും വേണ്ടി നമുക്ക് ഇനി ചില വെളുത്തുള്ളി പൊടിക്കൈകള്‍ പ്രയോഗിക്കാവുന്നതാണ്. അതിന് വേണ്ടി എങ്ങനെ വെളുത്തുള്ളി ഉപയോഗിക്കണം എന്നുള്ളത് അറിഞ്ഞിരിക്കണം. വെളുത്തുള്ളിയും ഗ്രാമ്പൂവും ചേര്‍ത്ത് നമുക്ക് ഇനി വീട്ടിലെ ദുര്‍ഗന്ധപൂരിതമായ ഈ ബാത്ത്റൂം വൃത്തിയാക്കാവുന്നതാണ്. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എപ്പോഴാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ഈ പൊടിക്കൈ നമുക്ക് സ്ഥിരമായി പ്രയോഗിക്കുകയും ചെയ്യാം പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലേ ഇല്ല.

ടോയ്ലറ്റില് വെളുത്തുള്ളി
ആരെങ്കിലും അവരുടെ ടോയ്ലറ്റില് വെളുത്തുള്ളി ഗ്രാമ്പൂ ഇടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തിനാണ് എന്ന് ചിന്തിക്കുന്നവരാണ് പലരും. കാരണം ഇതിന്റെ പിന്നിലെ ട്രിക്കിനെ പറ്റി പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ വെളുത്തുള്ളിയില്‍ അല്ലിസിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു, ഇത് വെളുത്തുള്ളിക്ക് ഗന്ധം നല്കുന്നു. മാത്രമല്ല, ഇത് ബാക്ടീരിയകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളുടെ ടോയ്ലറ്റിലെ ഫംഗസ്, ബാക്ടീരിയ എന്നിവയെ വേരോടെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

രാത്രിയില്‍ ചെയ്യേണ്ടതാണ്
ഈ പൊടിക്കൈ എപ്പോഴും പ്രയോഗിക്കേണ്ടത് രാത്രിയില്‍ ആണ്. ഇത് വളരെ ലളിതമായി ഉപയോഗിക്കാവുന്നതാണ് എന്നുള്ളതാണ് സത്യം. നിങ്ങളുടെ ടോയ്ലറ്റില് തൊലികളഞ്ഞ വെളുത്തുള്ളിയോടൊപ്പം ഒരു ഗ്രാമ്പൂ ഇടുക. നിങ്ങള്‍ പകല്‍ സമയത്ത് പല തവണ ടോയ്ലറ്റ് ഉപയോഗിക്കുന്നത് കൊണ് തന്നെ ഈ പൊടിക്കൈ രാത്രിയില്‍ ഉപയോഗിക്കുന്നതാണ് നല്ലത്. രാവിലെ നിങ്ങളുടെ ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. നിങ്ങള്‍ ഇത് ആഴ്ചയില്‍ രണ്ടുതവണ ചെയ്താല്‍, വെളുത്തുള്ളി നിങ്ങളുടെ ടോയ്ലറ്റ് പൂപ്പല്രഹിതമാക്കുന്നു. ഇത് ചെയ്താലും നിങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ ടോയ്ലറ്റ് കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വെളുത്തുള്ളി വെള്ളം
വെളുത്തുള്ളി വെള്ളത്തിലൂടെയും ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. രാത്രി കിടക്കുന്നതിന് മുന്‍പ് അല്പം വെള്ളം ചൂടാക്കി അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട് തിളപ്പിക്കുക, ഇത് കൂടാതെ ഇതിലേക്ക് ഒരു ഗ്രാമ്പൂ കഷ്ണം കൂടി ചേര്‍ക്കുക. ഇത് ചെയ്ത ശേഷം നല്ലതു പോലെ തിളപ്പിച്ച് വെള്ളം ചൂടാറിക്കഴിഞ്ഞാല്‍ ആ വെള്ളം ടോയ്ലറ്റില് ഒഴിക്കാവുന്നതാണ്. എന്നിട്ട് ഫ്ളഷ് ചെയ്യരുത്. ഇത് നിങ്ങളുടെ ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

ബേക്കിംഗ് സോഡ, വിനീഗര്‍
ബേക്കിംഗ് സോഡ വിനീഗര്‍ ഉപയോഗിച്ച് നമുക്ക് ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാവുന്നതാണ്. ഇത് രണ്ടും മിക്സ് ചെയ്ത് ടോയ്ലറ്റില് ഒഴിച്ച് ബ്രഷ് കൊണ്ട് ക്ലീന്‍ ചെയ്താല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ടോയ്ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കി ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ടോയ്ലറ്റ് എന്ന തലവേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നത് കൊണ്ടും ദോഷമില്ല എന്നുള്ളത് തന്നെയാണ്.

നാരങ്ങ വെക്കാം
ബാത്ത്റൂമില്‍ ഒരു നാരങ്ങ വെക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ബാത്ത്റൂമില്‍ വളരെയധികം സഹായിക്കുന്നുണ്ട്. നാരങ്ങ മുറിച്ച് നിങ്ങള്‍ ബാത്ത്റൂമില്‍ സൂക്ഷിക്കുന്നതിലൂടെ അത് ബാത്ത്റൂമിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. വളരെയധികം ദുര്‍ഗന്ധമുള്ള ബാത്ത്റൂമിലാണെങ്കില്‍ അത് പരിഹരിക്കുന്നതിന് മികച്ചതാണ് നാരങ്ങ സൂത്രം. ദിവസവും ചെയ്യുന്നതിലൂടെ മികച്ച ഉറപ്പുള്ള ഫലമാണ് ലഭിക്കുന്നത്.



Click it and Unblock the Notifications