For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ നിന്ന് കൊതുകിനെ തുരത്താന്‍ മിനിറ്റുകള്‍

|

മഴക്കാലം കൂടി ആയതോടു കൂടി കൊതുകിന്റെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് പലപ്പോഴും തിരിച്ചറിയാതെ പോവുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇതിനെ നമുക്ക് വീട്ടില്‍ നിന്ന് തന്നെ പ്രതിരോധിക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കൊതുകിന്റെ കടി കൊള്ളാതിരിക്കുന്നതിനും വീട്ടില്‍ നിന്നും അതിനെ ആട്ടിപ്പായിക്കുന്നതിനും നമുക്ക് ഇനി ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

കറിയില്‍ ഉപ്പ് കൂടിയോ, എളുപ്പം കുറക്കാംകറിയില്‍ ഉപ്പ് കൂടിയോ, എളുപ്പം കുറക്കാം

ഈ പ്രാണികള്‍ മലേറിയ, ഡെങ്കി, മഞ്ഞപ്പനി തുടങ്ങിയ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും, കൊതുകിന്റെ കടിയേറ്റ സാധാരണ ലക്ഷണങ്ങളാണ് മിക്ക ആളുകളും അനുഭവിക്കുന്നത്. എങ്ങനെയെങ്കിലും കൊതുകിനെ ഇല്ലാതാക്കിയാല്‍ മതി എന്ന് ചിന്തിക്കുന്നവരാണോ എന്നാല്‍ അല്‍പം ശ്രദ്ധിക്കാം. കാണം വീട്ടില്‍ നിന്ന് തന്നെ വളരെ എളുപ്പത്തില്‍ നമുക്ക് കൊതുകിനെ ഇല്ലാതാക്കാം. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

കര്‍പ്പൂരം

കര്‍പ്പൂരം

നിങ്ങളുടെ വീടിനോ അപാര്ട്‌മെന്റിനോ ചുറ്റുമുള്ള കൊതുകുകളെ അകറ്റാന്‍ സഹായിക്കുന്ന ഒരു സ്വാഭാവിക വീട്ടുവൈദ്യമാണ് കര്‍പ്പൂര്‍. ഇതിന്റെ ശക്തമായ ദുര്‍ഗന്ധം കൊതുകുകളെ അകറ്റുന്നു. അതിന് വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് എല്ലാ വാതിലുകളും അടച്ച് കര്‍പ്പൂരം കത്തിക്കുക എന്നുള്ളതാണ്. ഏകദേശം 30 മിനിറ്റിനുശേഷം നിങ്ങള്‍ക്ക് വാതിലുകള്‍ എല്ലാം തന്നെ തുറക്കാവുന്നതാണ്. ഇത് കൊതുകിനെ പൂര്‍ണമായും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇതിലൂടെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുമില്ല.

വെളുത്തുള്ളി

വെളുത്തുള്ളി

കൊതുകുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന നിരവധി മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളി. ഈ രീതി പരീക്ഷിക്കുന്നതിന്, നിങ്ങള്‍ക്ക് കുറച്ച് ഗ്രാമ്പൂ, വെളുത്തുള്ളി എന്നിവ ചതച്ചശേഷം വെള്ളത്തില്‍ തിളപ്പിക്കാം. അതിനുശേഷം, നിങ്ങള്‍ ഒരു സ്‌പ്രേ കുപ്പിയില്‍ ഇവ ഒഴിച്ച് ഇത് വീടിന്റെ മുക്കിലും മൂലയിലും തളിക്കാവുന്നതാണ്. നിമിഷ നേരം കൊണ്ട് തന്നെ കൊതുകിനെ ഇല്ലാതാക്കുന്നുണ്ട് ഈ മിശ്രിതം എന്നകാര്യത്തില്‍ സംശയം വേണ്ട. എത്ര കൊതുകിന്റെ ആക്രമണം ഉണ്ടായാലും അതിനെ പ്രതിരോധിക്കുന്നതിന് വെളുത്തുള്ളി മികച്ചത് തന്നെയാണ്.

കാപ്പി

കാപ്പി

കാപ്പിക്കുരു നമുക്ക് വളരെ സുപരിചിതമായ ഒന്നാണ്. കാപ്പിക്കുരു കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം കാപ്പിക്കുരു വെള്ളത്തില്‍ തിളപ്പിച്ച് നിങ്ങള്‍ക്ക് കൊതുക് മുട്ടയിടുന്ന സ്ഥലങ്ങളില്‍ അതിന്റെ വെള്ളം തളിക്കാവുന്നതാണ്. ഇത് കൊതുക് മുട്ടകള്‍ ഉപരിതലത്തിലേക്ക് വന്ന് ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ നശിച്ച് പോവുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ കൊതുകിന്റെ എണ്ണത്തില്‍ കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്.

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയിലിന്റെ സുഗന്ധം കൊതുകുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല, അതിനാല്‍ ഇത് കൊതുകിനെ ഓടിക്കുന്നതിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വീടിനും പരിസര പ്രദേശങ്ങള്‍ക്കും ലാവെന്‍ഡര്‍ ഓയില്‍ തളിച്ച് കൊതുകുകളെ അകറ്റി നിര്‍ത്തുക. രസകരമായ വസ്തുത എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊതുക് കടിക്കാതിരിക്കുന്നതിന് വേണമെങ്കില്‍ ശരീരത്തിലും ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ് എന്നുള്ളതാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്ന് തന്നെയാണ് ലാവെന്‍ഡര്‍.

പുതിന

പുതിന

ലാവെന്‍ഡര്‍ ഓയിലിന് സമാനമായി കൊതുകുകളും പുതിനയുടെ ഗന്ധത്തെ കൊതുകിനെ അകറ്റുന്നതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. പുതിയ പുതിന അല്ലെങ്കില്‍ പുതിന എണ്ണ എടുത്ത് നിങ്ങളുടെ ചുറ്റുപാടില്‍ തളിക്കുകകയെ വീടിന് ചുറ്റും പുതിന കുറ്റിച്ചെടികളെ വളര്‍ത്തുന്നതിനായി നിങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ അത് കൊതുകിനെ അകറ്റുകയും വീട്ടില്‍ നിന്നും വീടിന്റെ ചുറ്റുപാടില്‍ നിന്നും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബിയര്‍

ബിയര്‍

തമാശയല്ല ഇത് ശരിക്കും കൊതുകുകള്‍ക്ക് മദ്യത്തിന്റെ ഗന്ധം സഹിക്കാന്‍ കഴിയില്ല. ഒരു മുറിയില്‍ ഒരു ബിയര്‍ അല്ലെങ്കില്‍ ഗ്ലാസ് മദ്യം വയ്ക്കുക, അത് തീര്‍ച്ചയായും എല്ലാ കൊതുകുകളെയും അകറ്റിനിര്‍ത്തും. അതുകൊണ്ട് ഇന്ന് മുതല്‍ ബിയര്‍ കുടിക്കാനല്ല, കൊതുകിനെ ഓടിക്കുന്നതിനും ഉപകാരപ്പെടുത്താവുന്ന ഒന്നാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്ന് തന്നെയാണ് മദ്യ ഉത്പ്പന്നങ്ങള്‍. എന്നാല്‍ നമുക്ക് ഇതിലൂടെ കൊതുകിനെ ഓടിക്കാന്‍ കഴിയും എന്നുള്ളത് വളരെയധികം ഫലപ്രദമായ ഒന്നാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, ടീ ട്രീ ഓയില്‍ നിരവധി ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ വ്യത്യസ്ത പരിക്കുകള്‍ക്കും അസുഖങ്ങള്‍ക്കും ചികിത്സ നല്‍കുന്നു. കൊതുകുകള്‍ക്കും ഇത് ബാധകമാണ്. ടീ ട്രീ ഓയില്‍ കുറച്ച് തുള്ളി വെള്ളത്തില്‍ കലര്‍ത്തി ഒരു സ്‌പ്രേ കുപ്പിയില്‍ ചേര്‍ക്കുക. നിങ്ങളുടെ വീടിന് ചുറ്റും തളിക്കുക. ഇത് സ്ഥിരം ചെയ്താല്‍ കൊതുകിനെ ഇല്ലാതാക്കാം എന്നുള്ളതാണ് സത്യം. വെറും ചുരുങ്ങിയ മിനിറ്റുകള്‍ക്കുള്ളില്‍ കൊതുകിനെ തുരത്താന്‍ നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.

തുളസി ഇലകള്‍

തുളസി ഇലകള്‍

കൊതുക് ലാര്‍വകളെ കൊല്ലുന്നതിന് തുളസി ഇലകള്‍ സഹായകമാണ്. നിങ്ങളുടെ വീട്ടുമുറ്റത്ത് അല്ലെങ്കില്‍ നിങ്ങളുടെ വീടിന്റെ പ്രവേശന സ്ഥലങ്ങളില്‍ ഒരു തുളസി ചെടി നടാം. കൊതുകുകളെ അകറ്റാന്‍ നിങ്ങള്‍ക്ക് ഇത് വളരെയധികം സഹായകമാണ്. അതിലുപരി തുളസി നീര് എണ്ണ എന്നിവ തളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ കൊതുകിനെ വേരോടെ തുരത്താം എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഇത് നിങ്ങള്‍ക്ക് തളിക്കാവുന്നതാണ്.

English summary

Natural Ways to Get Rid of Mosquitoes inside the house

Here in this article we are discussing about some natural ways to get rid of mosquito inside the house. Take a look.
X
Desktop Bottom Promotion