For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രത്തിലെ വിയര്‍പ്പ് നാറ്റത്തിന് മികച്ച പൊടിക്കൈ

|

വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റം പലരുടേയും ആത്മവിശ്വാസത്തെ പോലും തല്ലിക്കെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കിയാല്‍ മതി എന്ന് കരുതുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. പ്രത്യേകിച്ച് വിയര്‍പ്പ് കൂടുതലുള്ളവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു തലവേദനയായി തന്നെ കൊണ്ട് നടക്കുന്നു. പ്രത്യേകിച്ചും കക്ഷങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന വിയര്‍പ്പ് പ്രശ്‌നങ്ങള്‍ പലപ്പോഴും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജാക്കറ്റ് പോലുള്ളവ ധരിക്കുന്ന ദിവസങ്ങളില്‍ വിയര്‍പ്പ് വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നു.

How to Get Rid of Sweat Smell

എന്നാല്‍ വസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്. ഇതില്‍ നിന്ന് നിങ്ങള്‍ ഇടക്കിടെ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ കൂടി ഉണ്ട്. നിങ്ങള്‍ക്ക് ഇനി ഈ പ്രശ്‌നത്തെ വളരെ ബുദ്ധിപരമായി തന്നെ നേരിടാം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും പൊടിക്കൈകള്‍ ഏതൊക്കെയെന്നും നമുക്ക് നോക്കാം.

ഡ്രൈക്ലീന്‍ ചെയ്യുക

ഡ്രൈക്ലീന്‍ ചെയ്യുക

എപ്പോഴും നിങ്ങളുടെ വസ്ത്രങ്ങള്‍ ഡ്രൈക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. കാരണം ഡ്രൈക്ലീന്‍ ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം ദുര്‍ഗന്ധങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത് അല്‍പം പണച്ചിലവുള്ള മാര്‍ഗ്ഗമാണ്. എന്നാല്‍ വീട്ടിലുള്ള ചില പൊടിക്കൈകള്‍ കൊണ്ട് നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. വളരെ ലളിതമായ ഇത്തരം പൊടിക്കൈകളെക്കുറിച്ച് നമുക്ക് വരുംഭാഗത്ത് വായിക്കാവുന്നതാണ്.

വിനാഗിരിയും വെള്ളവും

വിനാഗിരിയും വെള്ളവും

വിനാഗിരിയും വെള്ളവും ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഒരു സ്‌പ്രേ ബോട്ടിലില്‍ അല്‍പം വിനാഗിരിയും വെള്ളവും മിക്‌സ് ചെയ്ത് ഇടക്കിടെ കക്ഷത്തില്‍ സ്‌പ്രേ ചെയ്യാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇനി ഇത് കൂടാതെ വസ്ത്രം ഈ മിശ്രിതം കൊണ്ട് കഴുകുന്നതും വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. വേണമെങ്കില്‍ അല്‍പം ഫാബ്രിക്കന്‍സും ഉപയോഗിക്കാവുന്നതാണ്. ഇത് വസ്ത്രത്തിന്റെ ഗുണം നിലനിര്‍ത്തുകയും വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

വെയിലത്ത് ഉണക്കാനിടുക

വെയിലത്ത് ഉണക്കാനിടുക

വസ്ത്രം കഴുകി വൃത്തിയാക്കി വെയിലത്ത് ഉണക്കാനിടുകയാണ് ചെയ്യേണ്ടത്. കഴുകാതെ തന്നെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് നിറം അധികമുള്ള വസ്ത്രങ്ങളെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് ഇത് മറിച്ചിട്ട് വേണം ഉണക്കുന്നതിന്. എല്ലാ വിധത്തിലുള്ള വസ്ത്രങ്ങളും വെയിലത്ത് ഉണക്കാനിടാം. ഇത് ബാക്ടീരിയയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി വിയര്‍പ്പ് നാറ്റം കൂടുതലുള്ള വസ്ത്രങ്ങള്‍ എടുത്ത് അത് ബേക്കിംഗ് സോഡയും വെള്ളവും മിക്‌സ് ചെയ്ത് സ്‌പ്രേ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ വസ്ത്രങ്ങളിലെ വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതോടൊപ്പം വസ്ത്രത്തിന് തിളക്കവും നല്‍കുന്നുണ്ട്.

 നാരങ്ങ

നാരങ്ങ

നാരങ്ങ നീര് എന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതോടൊപ്പം തന്നെ സൗന്ദര്യത്തിനും. എന്നാല്‍ പൊടിക്കൈകളുടെ കാര്യത്തിലും മികച്ചത് തന്നെയാണ് നാരങ്ങ. ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് 200 മില്ലി വെള്ളത്തില്‍ കലര്‍ത്തി വൃത്തിയുള്ള സ്‌പ്രേ ബോട്ടിലില്‍ മിക്‌സ് ചെയ്യുക. നിങ്ങളുടെ വസ്ത്രങ്ങളില്‍ മുഴുവന്‍ ഒരു നേരിയ രീതിയില്‍ സ്‌പ്രേ ചെയ്ത് ഉണക്കാനിടുക. ഇത് വസ്ത്രങ്ങളിലെ വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

പരിപ്പിലുള്ള പ്രാണികളെ തുരത്താന്‍ പരിപ്പില്‍ സൂക്ഷിക്കേണ്ട പൊടിക്കൈപരിപ്പിലുള്ള പ്രാണികളെ തുരത്താന്‍ പരിപ്പില്‍ സൂക്ഷിക്കേണ്ട പൊടിക്കൈ

ജീന്‍സ് നരച്ച് തുടങ്ങിയോ, ഇനി പുതിയത് പോലെ ഉപയോഗിക്കാംജീന്‍സ് നരച്ച് തുടങ്ങിയോ, ഇനി പുതിയത് പോലെ ഉപയോഗിക്കാം

English summary

How to Get Rid of Sweat Smell From Clothes In Malayalam

Here in this article we are sharing some easy ways to get rid of sweat smell from clothes in malayalam. Take a look
Story first published: Friday, June 3, 2022, 18:50 [IST]
X
Desktop Bottom Promotion