For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പടം ഒരാഴ്ച ശേഷം ചുവന്ന നിറമോ,മായമില്ലെന്നുറപ്പ്

|

നമ്മുടെ സദ്യയുടെ പ്രധാന കൂട്ടുകളിൽ ഒന്നാണ് പപ്പടം. ഇത് ഒഴിവാക്കിയുള്ള ഒരു പരിപാടിയും നമുക്കിടയിൽ ഇല്ല എന്ന് തന്നെ പറയാം. മലയാളിക്ക് അത്ര തന്നെ പ്രിയപ്പെട്ടതാണ് പപ്പടം. കറിയില്ലെങ്കിൽ പോലും ചോറിന്റെ കൂടെ ഒരു പപ്പടവും ചമ്മന്തിയും ഉണ്ടെങ്കിൽ അത് തന്നെ ധാരാളമാണ് ഒരു കലം ചോറ് കഴിക്കാൻ. പക്ഷേ എന്നാല്‍ ഇന്ന് മായം ചേർക്കാത്തതായി ഒരു വസ്തുവും ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച പറയാവുന്നതാണ്. കാരണം നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിലേയും മായം നമ്മളെ തന്നെ രോഗികൾ ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഓരോ ദിവസം ചെല്ലുന്തോറും.

പപ്പടത്തിൽ മായം ചേർക്കുന്നുണ്ടെന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ഇത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല എന്നത് തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. ഉഴുന്നാണ് പപ്പടത്തിലെ പ്രധാനപ്പെട്ട അസംസ്കൃത വസ്തു. എന്നാൽ ഉഴുന്നിന്റെ വില ഇന്ന് ഓരോ ദിവസം ചെല്ലുന്തോറും സാധാരണക്കാരന് താങ്ങാൻ പറ്റാത്ത തരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ് പലരുടേയും അന്നം മുട്ടിക്കുന്നതും.

<strong>Most read: ചക്കക്കുരു കേടാകാതെ ഒരു വര്‍ഷത്തോളം സൂക്ഷിക്കാം</strong>Most read: ചക്കക്കുരു കേടാകാതെ ഒരു വര്‍ഷത്തോളം സൂക്ഷിക്കാം

പലരും അതുകൊണ്ട് തന്നെ ഉഴുന്ന് മാവിന് പകരം മൈദയും കടലമാവും മറ്റും പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ പല വിധത്തിലുള്ള രാസവസ്തുക്കളും പപ്പട നിർമ്മാണത്തിൽ ചേർക്കുന്നുണ്ട്. ഇതെല്ലാം നമ്മളെ ഗുരുതര രോഗങ്ങളിലേക്കാണ് എത്തിക്കുന്നത് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. പപ്പടത്തിലെ മായം എങ്ങനെ തിരിച്ചറിയാം എന്നും എങ്ങനെ ഇത് ആരോഗ്യത്തെ ബാധിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

പപ്പടത്തിലെ ചുവന്ന നിറം

പപ്പടത്തിലെ ചുവന്ന നിറം

പപ്പടം ഉഴുന്ന് കൊണ്ട് തന്നെയാണ് തയ്യാറാക്കുന്നത് എന്നുണ്ടെങ്കിൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. കാരണം പപ്പടത്തിലെ ചുവന്ന നിറം തന്നെയാണ് ഇതിൽ വളരെയധികം സഹായിക്കുന്നത്. കാരണം ഉഴുന്ന് ചേർത്ത് തയ്യാറാക്കിയ പപ്പടമാണെങ്കിൽ ഏഴ് ദിവസം കൊണ്ട് തന്നെ അതിന്റെ നിറം ചുവന്ന നിറമായി മാറുന്നു. അതിനർത്ഥം പപ്പടം കേടാവാന്‍ തുടങ്ങി എന്നതാണ്.

രാസവസ്തുക്കൾ ചേർത്തതെങ്കിൽ

രാസവസ്തുക്കൾ ചേർത്തതെങ്കിൽ

എന്നാൽ രാസവസ്തുക്കൾ ചേർത്ത പപ്പടമാണെങ്കിൽ ഇത് രണ്ട് മാസം വരെ ഒരു തരത്തിലുള്ള കേടും ആവാതെ ഇരിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നവരിൽ ഗ്യാസ്, ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ചിലരിൽ ക്യാൻസറിന് വരെ കാരണമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

മായം കലർന്നത് തിരിച്ചറിയാം

മായം കലർന്നത് തിരിച്ചറിയാം

മായം കലർന്ന പപ്പടമാണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള പരീക്ഷണങ്ങളും നമുക്ക് നടത്താവുന്നതാണ്. അതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരീക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പപ്പടം വരെ രോഗങ്ങൾ സമ്മാനിക്കുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ മതി. ഇത് മായം കലർന്ന പപ്പടത്തെ നമുക്ക് കാണിച്ച് തരുന്നു.

ആദ്യപരീക്ഷണം

ആദ്യപരീക്ഷണം

ഒരു പാത്രത്തിൽ അല്‍പം വെള്ളമെടുത്ത് അതിൽ പപ്പടം വെക്കാവുന്നതാണ്. പപ്പടം മുഴുവനായി വെള്ളത്തിൽ മുങ്ങുന്ന തരത്തിൽ ആയിരിക്കണം വെള്ളം വെക്കേണ്ടത്. പതിനഞ്ച് ഇരുപത് മിനിട്ട് കഴിഞ്ഞ് പപ്പടം വെള്ളത്തിൽ നിന്ന് എടുക്കുക. ഇത് മാവ് കുഴച്ചതു പോലെ ആണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ അത് ശുദ്ധമായ പപ്പടമായി കണക്കാക്കാവുന്നതാണ്. അതല്ലാതെ പപ്പടം നമ്മൾ എങ്ങനെയാണോ വെച്ചത് അതുപോലെ തന്നെയാണ് ലഭിക്കുന്നതെങ്കിൽ അതിനർത്ഥം പപ്പടത്തിൽ മായം കലർന്നിട്ടുണ്ട് എന്നാണ്.

സാധാരണ പപ്പടമെങ്കിൽ

സാധാരണ പപ്പടമെങ്കിൽ

സാധാരണ മായം ചേർക്കാത്ത പപ്പടമെങ്കിൽ അത് തയ്യാറാക്കുന്നതിന് ഉഴുന്ന് മാവ്, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവയാണ് ചേരുവകൾ. എന്നാല്‍ മായം ചേർത്ത പപ്പടമാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ ഇതിൽ പപ്പടക്കാരത്തിന് പകരം സോഡിയം ബൈകാർബണേറ്റ് വരെ ഉപയോഗിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ ദിവസവും നശിപ്പിക്കുന്നതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ നമുക്ക് ആരോഗ്യത്തോടെ കുറച്ച് കാലം കൂടി ജീവിക്കാം.

English summary

how to detect food adulteration in papad

In this article we explain how to detect adulterated papad, read on.
Story first published: Tuesday, August 13, 2019, 18:09 [IST]
X
Desktop Bottom Promotion