For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിംനേഷ്യം ഇനി വീട്ടില്‍ തന്നെ

|

ബോളിവുഡ് നടന്മാരുടെ സിക്‌സ് പാക്ക് കണ്ട് അസൂയപ്പെടുന്ന പല മലയാളികളെയും കണ്ടിട്ടുണ്ടാവും നമ്മള്‍. ഇതൊക്കെ കാണുമ്പോള്‍ കൂടെ ഒരു കമന്റും ഉണ്ടാകും. ഇവര്‍ക്ക് ഇതു തന്നെയല്ലേ പണി, പണിക്കും പോകേണ്ട വേറൊന്നും ചിന്തിക്കുകയും വേണ്ട. എന്നാല്‍ ഇങ്ങനെ കരുതുന്നവരോടായി ഒരു കാര്യം. നമ്മുടെ ശരീരമാണ് നമ്മുടെ ആരോഗ്യം. അത് ഓര്‍മ്മയില്‍ വച്ചാല്‍ നന്ന്.

Most read: നോ ഷേവ് നവംബര്‍ പണി തരാതിരിക്കാന്‍Most read: നോ ഷേവ് നവംബര്‍ പണി തരാതിരിക്കാന്‍

ഫിറ്റ്‌നസ്സ് സെന്ററില്‍ പോയി കഷ്ടപ്പെടാതെ ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്കും ഒരു കൊച്ചു ജിംനേഷ്യം തുടങ്ങാം.
ഹോം ജിം എന്ന ആശയത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. യുവാക്കളുള്ള പല വീടുകളിലും ഇന്ന് വര്‍ക്ക് ഔട്ട് ചെയ്യാന്‍ മാത്രമായി ഒരു മുറി ഒരുക്കുന്നത് ട്രെന്റായി വരുന്നുണ്ട്. തിരക്കിട്ട ജീവിതത്തിനിടയില്‍ മലയാളി മറക്കുന്ന കാര്യമാണ് അവരുടെ ആരോഗ്യം. വീട്ടിലിരുന്നു കൊണ്ടുതന്നെ ആരോഗ്യം സംരക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? ജിമ്മില്‍ പോയി കാശു കളയുകയോ ട്രെയിനറുടെ കഠിനമായ അധ്വാന മുറകള്‍ കേള്‍ക്കുകയോ വേണ്ട. നമ്മുടെ ശരീരത്തിനാവശ്യമായ വ്യായാമം നമുക്ക് അറിഞ്ഞു ചെയ്യാന്‍ ഹോം ജിമ്മുകള്‍ നിങ്ങളെ സഹായിക്കും. ചുരുങ്ങിയ ചെലവില്‍ ഇത്തരം ജിം ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ലഭ്യമാണ്.

എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനം

എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനം

ഒരു വര്‍ക്ക് ഔട്ട് റൂം വീട്ടില്‍ തന്നെ ഒരുക്കിയാല്‍ അത് അവിടെയുള്ള പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. പ്രത്യേകിച്ചും വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും. പുറത്തിറങ്ങി ജിമ്മില്‍ പോയി മറ്റുള്ളവരുടെ കൂട്ടത്തിനിടയില്‍ നിന്ന് വ്യായാമം ചെയ്യുന്ന മടി ഒഴിവാക്കാം എന്നതുതന്നെ വലിയ കാര്യം.

ജോലിത്തിരക്കുള്ളവരാണെങ്കില്‍ ഫിറ്റ്‌നസ്സ് സെന്ററിന്റെ പ്രവര്‍ത്തന സമയത്തിനു കാത്തുനില്‍ക്കാതെ ഇഷ്ടമുള്ള സമയത്ത് ചുരുക്കം ചില വര്‍ക്കൗട്ടുകള്‍ നമ്മുടെ ആവശ്യത്തിനനുസരിച്ച് ചെയ്യാം.

മനസ്സിലാക്കി തുടങ്ങാം

മനസ്സിലാക്കി തുടങ്ങാം

വീട്ടില്‍ വര്‍ക്ക് ഔട്ട് തുടങ്ങും മുന്‍പ് ജിമ്മില്‍ പോയി മികച്ചൊരു ട്രെയിനറില്‍നിന്ന് വ്യായാമ രീതികളും ഭക്ഷണ ക്രമവും പഠിക്കേണ്ടതായുണ്ട്. ഓരോ ശരീരഭാഗത്തിനും ഓരോ വ്യായാമമുറയാണ്. പല പല ഭാരങ്ങളിലുള്ള ഡംബലുകളും ബാറുകളും ഡിസ്‌കുകളുമുണ്ട്. ഇതൊക്കെ മനസിലാക്കാതെ കളിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ദോഷം ചെയ്‌തേക്കാം. തുടക്കത്തില്‍ ഒരു ട്രെയിനറുടെ സഹായം തേടി പഠിച്ച് വ്യായാമമുറകള്‍ മനസിലാക്കിക്കഴിഞ്ഞാല്‍ സ്വന്തമായി വീട്ടില്‍ പരിശീലനം തുടങ്ങാവുന്നതാണ്.

ചെലവ് കുറവ്

ചെലവ് കുറവ്

വര്‍ക്ക് ഔട്ട് ചെയ്യുന്നവരുടെ പ്രായം കണക്കിലെടുത്താകണം ഹോം ജിം ഉപകരണങ്ങള്‍ ഒരുക്കേണ്ടത്. 20-40 വയസ്സുള്ളവര്‍ക്ക് ചെയ്യുന്ന വ്യായാമമുറകള്‍ ആയിരിക്കില്ല പ്രായമായവര്‍ക്ക്. സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അതുപോലെ മാറിമാറിയിരിക്കും.

വാം അപ്പ് വ്യായാമങ്ങളാണ് തുടക്കക്കാര്‍ക്ക് ഉത്തമം. സ്‌കിപ്പിങ് റോപ്പ്, ഡംബല്‍, ബാര്‍, പുഷ് അപ്പ് ബാറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഹോം ജിം പാക്കുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ 1000 രൂപ മുതല്‍ ലഭ്യമാണ്. ഡംബലിന്റെ തൂക്കത്തിനനുസരിച്ചും ഉപകരണത്തിന്റെ മാറ്റമനുസരിച്ചും വില ഏറിവരും. ഒരു കൊച്ചു ഹോം ജിം മനോഹരമായി ഒരുക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

ഡംബല്‍സ്

ഡംബല്‍സ്

ഡംബലുകള്‍ ഉപയോഗിച്ച് ധാരാളം വ്യായാമ രീതികളുണ്ട്. ആദ്യമായി ഒരു തുടക്കക്കാരന്‍ വ്യായാമം തുടങ്ങുന്നതു തന്നെ ഇതിലാണ്. ഒരു കിലോ മുതല്‍ മുകളിലോട്ട് ഡംബലുകള്‍ ലഭ്യമാണ്. കറുത്ത റബര്‍ കോട്ടിങ്ങോടു ഷഡ്ഭുജ ആകൃതിയിലുള്ള ഡംബല്‍ ആയിരിക്കും സാധാരണ ഇരുമ്പ് ഡംബലിനെക്കാളും ഈടു നില്‍ക്കുക. ഇതായിരിക്കും വ്യായാമം ചെയ്യാന്‍ കൂടുതല്‍ സുഖപ്രദം. ഒരു കിലോയുടെ സെറ്റ് തുടങ്ങി മുകളിലേക്ക് നാലോ അഞ്ചോ സെറ്റ് ഡംബലുകള്‍ തുടക്കത്തില്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വെയ്റ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഡംബലുകളും ലഭ്യമാണ്. ഇവയ്ക്ക് സ്വല്‍പം പണം അധികം ചെലവാക്കേണ്ടി വരും.

കെറ്റില്‍ബെല്‍

കെറ്റില്‍ബെല്‍

മിക്കവരും കെറ്റില്‍ബെല്ലിനെക്കാളും പ്രാധാന്യം കൊടുക്കുന്നത് ഡംബലിനാണ്. എന്നാല്‍ കെറ്റില്‍ ബെല്ലിന് അതിന്റേതായ ഗുണമുണ്ട്. കെറ്റില്‍ ബെല്‍ ഉപയോഗിച്ചു കഴിഞ്ഞാലേ ഡംബലിന്റേതിനു വ്യത്യസ്തമായി ശരീരത്തിലെ പിടുത്തം മനസിലാകൂ. മിനുസമുള്ള പിടിയുള്ള കുറഞ്ഞ സൈസിലുള്ള കെറ്റില്‍ ബെല്‍ തുടക്കത്തില്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്.

അഡ്ജസ്റ്റബിള്‍ ബെഞ്ച്

അഡ്ജസ്റ്റബിള്‍ ബെഞ്ച്

ഇത് ഹോം ജിമ്മില്‍ അത്യാവശ്യമായി വേണ്ടുന്ന ഒരു ഉപകരണമാണ്. നിങ്ങള്‍ മുടക്കുന്ന പണത്തിന് മൂല്യമുള്ള ഒന്ന്. പല രീതിയില്‍ ബെഞ്ച് അഡ്ജസ്റ്റ് ചെയ്ത് ഡംബല്‍ ഉപയോഗിച്ചും ബാര്‍ ഉപയോഗിച്ചും ഡിസ്‌ക് ഉപയോഗിച്ചും ഒക്കെ ചെയ്യാവുന്ന പലതരം വ്യായാമ മുറകളുണ്ട്. ബെഞ്ച് പ്രസ്, സിംഗിള്‍ ആം റോ, പുള്‍ ഓവര്‍, ഷോള്‍ഡര്‍ പ്രസ്, റിവേഴ്‌സ് ഫ്ൈളസ് അങ്ങനെ വിവിധതരം വ്യായാമമുറകള്‍ക്ക് ഉപകാരപ്രദമാണ് അഡ്ജസ്റ്റബിള്‍ ബെഞ്ച്.

ഓരോ ശരീരഭാഗത്തിനും വേണ്ടുന്ന വ്യായാമങ്ങള്‍ വിവധ പൊസിഷനുകളില്‍ അഡ്ജസ്റ്റബിള്‍ ബെഞ്ച് ഉപയോഗിച്ച് ചെയ്യാം. അവയൊക്കെ ട്രെയിനറുടെ സഹായത്തോടെ ചോദിച്ച് മനസിലാക്കുക.

ബാര്‍ ബെല്ലും ഡിസ്‌കും

ബാര്‍ ബെല്ലും ഡിസ്‌കും

ബാര്‍ ബെല്‍ പല രൂപത്തിലുള്ളത് വിപണിയില്‍ ലഭ്യമാണ്. ഇതും മെഷീന്‍ എക്‌സര്‍സൈസ് അല്ലാതെ പല രീതിയില്‍ ശരീരഭാഗത്തിനനുസരിച്ച് മാറി മാറി ചെയ്യാവുന്ന ഒന്നാണ്. കൈ, കാല്‍, നെഞ്ച്, വിംഗ്‌സ്, വയര്‍ അങ്ങനെ മാറി മാറി ഓരോ വ്യായാമമുറകള്‍ ബാര്‍ ബെല്‍ ഉപയോഗിച്ച് ചെയ്യാം. ഇതില്‍ ഇടുന്ന ഡിസ്‌കിന്റെ ഭാരം അനുസരിച്ച് നിങ്ങളിലെ ശരീരത്തിന്റെ മാറ്റം നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

ബെഞ്ച് പ്രസ്, ബെന്റ് ഓവര്‍ റോ, ബാക്ക് സ്‌ക്വാട്ട്, ഡെഡ് ലിഫ്റ്റ്, ഓവര്‍ഹെഡ് പ്രസ് അങ്ങനെ പല രീതിയിലുള്ള വ്യായാമങ്ങളുണ്ട്.

രണ്ടു കിലോയില്‍ തുടങ്ങി ഡിസ്‌കുകള്‍ സെറ്റായി വാങ്ങാന്‍ ലഭിക്കും. നെഞ്ചിനാണ് വ്യായാമം നല്‍കുന്നത് എങ്കില്‍ സാധാരണ ഒരാള്‍ക്ക് എളുപ്പത്തില്‍ 10 കിലോയുടെ ഡിസ്‌ക് ഇട്ട് ബാര്‍ ബെല്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഭാരം കൂട്ടുന്നതിനനുസരിച്ച് നിങ്ങളുടെ സ്റ്റാമിനയും ശക്തിയും ഫിറ്റ്‌നസ് ലെവലും വര്‍ധിപ്പിക്കാന്‍ സാധിക്കും.

ചില അത്യാവശ്യ ഉപകരണങ്ങള്‍ കൂടി

ചില അത്യാവശ്യ ഉപകരണങ്ങള്‍ കൂടി

മാറ്റ്, റോപ്, എയര്‍ റോവര്‍, പുഷ് അപ് സ്റ്റാന്റ്, എക്‌സര്‍സൈസ് ബോള്‍, പുള്‍ അപ്പ് ഫ്രെയിം തുടങ്ങിയവയും മുകളില്‍ പറഞ്ഞ ഉപകരണത്തിനു പുറമേ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വലിയ ഉപകരണങ്ങളായ ട്രെഡ് മില്‍, പവര്‍ കേജ്, പവര്‍ ടവര്‍, ഹെവി ബാഗ് തുടങ്ങിയവ ആവശ്യമെങ്കില്‍ മാത്രം വാങ്ങി ഹോം ജിം ഒരുക്കാം.

English summary

Essential Equipments Need In Your Home Gym

Here we have listed some of the essential equipment need In your home gym. Take a look.
Story first published: Friday, November 22, 2019, 12:06 [IST]
X
Desktop Bottom Promotion