Just In
- 9 min ago
വിഘ്നങ്ങള്‍ നീക്കും ഗണേശോത്സവം; പൂജാമുഹൂര്ത്തവും ആരാധനാ രീതിയും
- 1 hr ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 1 hr ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 6 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
Don't Miss
- Sports
IND vs ZIM: 'സച്ചിന് ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ
- Automobiles
പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??
- Movies
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
- Finance
ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
അടഞ്ഞ സിങ്കിലെ വെള്ളം എളുപ്പത്തില്‍ കളയാന്‍ സോപ്പും ചൂടുവെള്ളവും
പലപ്പോഴും അടുക്കളയില്‍ പണി എടുക്കുന്നവരില്‍ തലവേദനയുണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും സിങ്ക് ബ്ലോക്ക് ആവുന്നത്. എന്നാല്‍ എന്താണ് ഇതിനെതിരെ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും അടഞ്ഞ സിങ്ക് എന്നത് വളരെയധികം അരോചകമാണ്. പക്ഷേ ഭാഗ്യവശാല്‍ നിങ്ങള്‍ ഇതിന് വേണ്ടി രാസ പരിഹാരങ്ങളിലേക്ക് നേരിട്ട് ഓടേണ്ട ആവശ്യമില്ല. ഡിഷ് സോപ്പും ചൂടുവെള്ളവും മാത്രം മതി നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന്. ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ഒരു സിങ്ക് എങ്ങനെ പരിഹരിക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.
എന്നാല്‍ ഡിഷ് വാഷും ചൂടുവെള്ളവും കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദിവസവും തലവേദനയുണ്ടാക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ പെട്ടെന്ന് പരിഹാരം കാണാം.
രാസവസ്തുക്കള്‍ ഇല്ല
ഒരു സിങ്ക് അണ്‍ക്ലോഗ് ചെയ്യുമ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കെമിക്കല്‍ ഡ്രെയിന്‍ ക്ലീനറുകള്‍ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. തടസ്സത്തിന്റെ ഉറവിടം നീക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് എല്ലായ്പ്പോഴും സാധ്യമല്ല. ഭാഗ്യവശാല്‍, ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് തടസ്സം ഇല്ലാതാക്കാനും നിങ്ങള്‍ക്ക് ശ്രമിക്കാം. അതിന് വേണ്ട നടപടിക്രമങ്ങള്‍ ഇവയാണ്.
ചൂട് വെള്ളം
അടുക്കളയിലെ ഡ്രെയിനില്‍ നിങ്ങള്‍ക്ക് തടസ്സമുണ്ടെങ്കില്‍, ആദ്യം നിങ്ങളുടെ സിങ്കില്‍ ചൂടുവെള്ളം ഒഴുക്കിവിടാന്‍ ശ്രദ്ധിക്കണം. നല്ലതു പോലെ തിളപ്പിച്ച വെള്ളമാണ് ആദ്യം ഒഴിക്കേണ്ടത്. കുറച്ച് വെള്ളം തിളപ്പിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. കെറ്റില്‍ വെള്ളം തിളച്ചുകഴിഞ്ഞാല്‍, അത് സാധാരണയായി 90 മുതല്‍ 95 ഡിഗ്രി വരെ എത്തുന്നു, അതേസമയം ടാപ്പില്‍ നിന്നുള്ള ഏറ്റവും ചൂടേറിയ വെള്ളം സാധാരണയായി 70 ഡിഗ്രിയില്‍ കൂടരുത് എന്നതും ശ്രദ്ധിക്കണം.
ഡിഷ് സോപ്പ്
സിങ്കില്‍ ചൂടുവെള്ളം ഒഴിക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ഡിഷ് വാഷ് മിക്സ് ചെയ്യുത. ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് അല്പം ഡിഷ് വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ സിങ്കിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കുന്നുണ്ട്. ഏതൊക്കെയാണ് മറ്റ് വഴികള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ
ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ നിറച്ച് ഡ്രെയിനില്‍ ഒഴിക്കുക. ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുന്നതിന് മുമ്പ് ഇത് മുപ്പത് മിനിറ്റ് ഇരിക്കട്ടെ. ഈ മിശ്രിതം സിങ്കില്‍ അടയുന്നതെന്തും ഇല്ലാതാക്കുന്നു. അതിലൂടെ നമുക്ക് സിങ്കിലെ തടസ്സത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
most
read:
ഒരു
സ്പൈഡര്‍
പ്ലാന്റ്
എങ്കിലും
വീട്ടില്‍
വേണം;
ഗുണങ്ങള്‍
നിരവധി
പെറോക്സൈഡും ബേക്കിംഗ് സോഡയും
അര കപ്പ് ബേക്കിംഗ് സോഡയുമായി അര കപ്പ് പെറോക്സൈഡ് മിക്സ് ചെയ്യുക. ഇത് ഡ്രെയിനില്‍ ഒഴിച്ച് മൂടുക. മുപ്പത് മിനിറ്റ് കാത്തിരിക്കുക, എന്നിട്ട് ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുക. ഇതും വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കുന്നുണ്ട്.