For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടഞ്ഞ സിങ്കിലെ വെള്ളം എളുപ്പത്തില്‍ കളയാന്‍ സോപ്പും ചൂടുവെള്ളവും

|

പലപ്പോഴും അടുക്കളയില്‍ പണി എടുക്കുന്നവരില്‍ തലവേദനയുണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും സിങ്ക് ബ്ലോക്ക് ആവുന്നത്. എന്നാല്‍ എന്താണ് ഇതിനെതിരെ ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും അടഞ്ഞ സിങ്ക് എന്നത് വളരെയധികം അരോചകമാണ്. പക്ഷേ ഭാഗ്യവശാല്‍ നിങ്ങള്‍ ഇതിന് വേണ്ടി രാസ പരിഹാരങ്ങളിലേക്ക് നേരിട്ട് ഓടേണ്ട ആവശ്യമില്ല. ഡിഷ് സോപ്പും ചൂടുവെള്ളവും മാത്രം മതി നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന്. ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ഒരു സിങ്ക് എങ്ങനെ പരിഹരിക്കാം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

Unclog Your Drains

എന്നാല്‍ ഡിഷ് വാഷും ചൂടുവെള്ളവും കൊണ്ട് തന്നെ നമുക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദിവസവും തലവേദനയുണ്ടാക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ പെട്ടെന്ന് പരിഹാരം കാണാം.

രാസവസ്തുക്കള്‍ ഇല്ല

ഒരു സിങ്ക് അണ്‍ക്ലോഗ് ചെയ്യുമ്പോള്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കെമിക്കല്‍ ഡ്രെയിന്‍ ക്ലീനറുകള്‍ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. തടസ്സത്തിന്റെ ഉറവിടം നീക്കാന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് എല്ലായ്‌പ്പോഴും സാധ്യമല്ല. ഭാഗ്യവശാല്‍, ഡിഷ് സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് തടസ്സം ഇല്ലാതാക്കാനും നിങ്ങള്‍ക്ക് ശ്രമിക്കാം. അതിന് വേണ്ട നടപടിക്രമങ്ങള്‍ ഇവയാണ്.

Unclog Your Drains

ചൂട് വെള്ളം

അടുക്കളയിലെ ഡ്രെയിനില്‍ നിങ്ങള്‍ക്ക് തടസ്സമുണ്ടെങ്കില്‍, ആദ്യം നിങ്ങളുടെ സിങ്കില്‍ ചൂടുവെള്ളം ഒഴുക്കിവിടാന്‍ ശ്രദ്ധിക്കണം. നല്ലതു പോലെ തിളപ്പിച്ച വെള്ളമാണ് ആദ്യം ഒഴിക്കേണ്ടത്. കുറച്ച് വെള്ളം തിളപ്പിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. കെറ്റില്‍ വെള്ളം തിളച്ചുകഴിഞ്ഞാല്‍, അത് സാധാരണയായി 90 മുതല്‍ 95 ഡിഗ്രി വരെ എത്തുന്നു, അതേസമയം ടാപ്പില്‍ നിന്നുള്ള ഏറ്റവും ചൂടേറിയ വെള്ളം സാധാരണയായി 70 ഡിഗ്രിയില്‍ കൂടരുത് എന്നതും ശ്രദ്ധിക്കണം.

ഡിഷ് സോപ്പ്

സിങ്കില്‍ ചൂടുവെള്ളം ഒഴിക്കുകയാണ് അടുത്ത പടി. തുടര്‍ന്ന് ഡിഷ് വാഷ് മിക്‌സ് ചെയ്യുത. ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് അല്‍പം ഡിഷ് വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ സിങ്കിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും തടസ്സങ്ങളും ഇല്ലാതാക്കുന്നുണ്ട്. ഏതൊക്കെയാണ് മറ്റ് വഴികള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ

ഉപ്പ്, വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ നിറച്ച് ഡ്രെയിനില്‍ ഒഴിക്കുക. ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുന്നതിന് മുമ്പ് ഇത് മുപ്പത് മിനിറ്റ് ഇരിക്കട്ടെ. ഈ മിശ്രിതം സിങ്കില്‍ അടയുന്നതെന്തും ഇല്ലാതാക്കുന്നു. അതിലൂടെ നമുക്ക് സിങ്കിലെ തടസ്സത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

Unclog Your Drains

most read: ഒരു സ്‌പൈഡര്‍ പ്ലാന്റ് എങ്കിലും വീട്ടില്‍ വേണം; ഗുണങ്ങള്‍ നിരവധി

പെറോക്‌സൈഡും ബേക്കിംഗ് സോഡയും

അര കപ്പ് ബേക്കിംഗ് സോഡയുമായി അര കപ്പ് പെറോക്‌സൈഡ് മിക്‌സ് ചെയ്യുക. ഇത് ഡ്രെയിനില്‍ ഒഴിച്ച് മൂടുക. മുപ്പത് മിനിറ്റ് കാത്തിരിക്കുക, എന്നിട്ട് ചുട്ടുതിളക്കുന്ന വെള്ളം ഡ്രെയിനിലേക്ക് ഒഴിക്കുക. ഇതും വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കുന്നുണ്ട്.

English summary

Easy Ways to Unclog Your Drains With Soap And Hot Water In Malayalam

Here in this article we are discussing about some easy ways to unclog your drains with soap and hot water in malayalam. Take a look.
Story first published: Monday, January 10, 2022, 18:56 [IST]
X
Desktop Bottom Promotion