For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അരിയിലെ ഈ പ്രാണി നിസ്സാരമല്ല; പെട്ടെന്ന് തൂത്തെറിയാന്‍ പൊടിക്കൈ

|

പലര്‍ക്കും അറിയാവുന്ന ഒന്നാണ് അരിയില്‍ വരുന്ന ചില പ്രാണികള്‍. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും അരിയിലും മറ്റ് ഭക്ഷണ സാധനങ്ങളിലും എല്ലാം നമുക്ക് ഇത്തരം ജീവികളെ കാണാന്‍ സാധിക്കും. കറുപ്പ് നിറത്തിലുള്ള ഈ പ്രാണി പലപ്പോഴും വെറുപ്പുളവാക്കുന്നതാണ്. ചിലപ്പോള്‍ ഇവ ഭക്ഷണത്തില്‍ അകപ്പെട്ടിരിക്കുന്നതിനുള്ള സാധ്യതയും നിസ്സാരമല്ല. അതില്‍ വരുന്നതാണ് പലപ്പോഴും ഇത്തരം പ്രാണികളും. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഒന്നിലധികം തവണ നിങ്ങള്‍ ഇത്തരം പ്രാണികളെ കഴിച്ചിരിക്കാം.

Beetles From Spices

most read: വീട്ടില്‍ ഇനി കടിക്കുന്ന ഉറുമ്പിന്റെ ശല്യം ലവലേശമില്ല

മിക്ക ആളുകള്‍ക്കും ഈ വസ്തുത പോലും അറിയില്ലെങ്കിലും, പലരും അബദ്ധവശാല്‍ ഇത്തരം പ്രാണികളെ കഴിക്കുന്നു. ഇവയുടെ ലാര്‍വ, മുട്ടകള്‍ എല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം അവ വളരെ സാധാരണവും ഒഴിവാക്കാനാവാത്തതുമായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം പ്രാണികളെ ഇല്ലാതാക്കുന്നതിനും അരിയും പലവ്യഞ്ജനങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും നമുക്ക് ഒന്ന് ശ്രദ്ധിക്കാവുന്നതാണ്.

ഫ്രീസുചെയ്ത് കൊല്ലുക

ഫ്രീസുചെയ്ത് കൊല്ലുക

സുഗന്ധവ്യഞ്ജനങ്ങളുടെയും മാവുകളുടെയും പാക്കറ്റുകള്‍ നിങ്ങള്‍ വാങ്ങിയ ഉടന്‍ നാല് ദിവസം ഫ്രീസറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മാവ്, ഓട്‌സ്, കുക്കീസ്, ധാന്യം ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. ഇത് പാക്കറ്റിനുള്ളില്‍ അടങ്ങിയിരിക്കുന്ന എല്ലാ ലാര്‍വകളെയും മുട്ടകളെയും നശിപ്പിക്കുകയും കൂടുതല്‍ അണുബാധ തടയുകയും ചെയ്യും. പിന്നീട് ഇത് പുറത്തെടുത്ത് സാധാരണ സ്ഥലത്ത് സൂക്ഷിക്കുക. ഇവ ചെയ്യുന്നതിലൂടെ അത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആര്യവേപ്പിന്റെ ഇല

ആര്യവേപ്പിന്റെ ഇല

ആര്യവേപ്പിന്റെ ഇലയിലൂടെ ഇത്തരം പ്രശ്‌നക്കാരെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം വണ്ടുകളെ അകറ്റാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ആര്യവേപ്പിന്റെ ഇല. ഇത്തരം പ്രാണികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പലപ്പോഴും ആര്യവേപ്പിന്റെ ഇല ഇടാവുന്നതാണ്. ഇത് നിങ്ങളുടെ ഉറക്കം കെടുത്തുന്ന ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. മലിനീകരണത്തിന് കൂടുതല്‍ സാധ്യതയുള്ള പാത്രങ്ങളില്‍ അയഞ്ഞ മാവിന്റെ ഉള്ളില്‍ ഇത്തരം ആര്യവേപ്പിലകള്‍ ഇടാവുന്നതാണ്. ഇത് പ്രാണി ശല്യത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ കൊണ്ടും ഈ പ്രശ്‌നത്തെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്. നിങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുകയും ആദ്യമായി ഈ പ്രശ്‌നം നേരിടുകയും ചെയ്താല്‍ ഇത് ഒരു മികച്ച ആശയമാണ് ഗ്രാമ്പൂ. ഗ്രാമ്പൂ വ്യാപകമായി ലഭ്യമാണ്, അവ കീടങ്ങളെ ചെറുക്കുകയും അവയുടെ ബാധ ഒഴിവാക്കുകയും ചെയ്യും. നിങ്ങളുടെ അലമാരയിലും ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തും ഇത് വെക്കാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഏത് പ്രാണിയേയും ഇല്ലാതാക്കുന്നതിന് എന്നും മികച്ചത് തന്നെയാണ് എപ്പോഴും ഗ്രാമ്പൂ എന്ന പരിഹാരം.

തീപ്പെട്ടി

തീപ്പെട്ടി

വിചിത്രമായി തോന്നുന്ന ഒരു മാര്‍ഗ്ഗമാണ് ഇത്. പക്ഷേ തീപ്പെട്ടിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ഇത്തരം പ്രാണികള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ അതിനെ അകറ്റാനുള്ള മികച്ച മാര്‍ഗമാണിത്. ധാന്യങ്ങള്‍ക്ക് സമീപം തീപ്പെട്ടി തുറന്നിടുക. ഇത് നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ കലവറയില്‍ കുരുമുളക് സൂക്ഷിക്കുന്നതും ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.

നെഗറ്റീവ് ശക്തികളെ വീട്ടിലേക്കാകര്‍ഷിക്കും ഇവനെഗറ്റീവ് ശക്തികളെ വീട്ടിലേക്കാകര്‍ഷിക്കും ഇവ

ഇടക്ക് വെയിലത്തിടുക

ഇടക്ക് വെയിലത്തിടുക

അരിയും മറ്റ് പലവ്യഞ്ജനങ്ങളും വാങ്ങിക്കൊണ്ട് വന്നാല്‍ അവ വെയിലത്ത് ഇടുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പിന്നീട് നമ്മുടെ ഉപയോഗം അനുസരിച്ച് ഇടക്കിടക്ക് വെയിലത്തിടുന്നതിന് ഇത്തരം പ്രാണികളെ നശിപ്പിക്കുന്നതിന് സഹായകമാണ്. ഈ ബഗുകള്‍ സൂര്യപ്രകാശം ഇഷ്ടപ്പെടാത്തതിനാല്‍ ഇത് അവരെ അകറ്റുകയും ഇരുണ്ടതും ഈര്‍പ്പമുള്ളതുമായ സ്ഥലത്തിനായി നോക്കുകയും ചെയ്യും. അതുകൊണ്ട് മലിനമായ വസ്തുക്കള്‍ സൂര്യപ്രകാശത്തില്‍ ഒരു ദിവസം സൂക്ഷിക്കുക, ഇത് നിങ്ങളിലുണ്ടാവുന്ന അഴുക്കുകളെ എളുപ്പത്തില്‍ ഒഴിവാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മറ്റ് വീട്ടുവൈദ്യങ്ങള്‍

മറ്റ് വീട്ടുവൈദ്യങ്ങള്‍

അരിയിലെ ഇത്തരം പ്രശ്‌നക്കാരെ അകറ്റാന്‍ നിങ്ങള്‍ക്ക് അരി കണ്ടെയ്‌നറിനുള്ളില്‍ ഇഞ്ചി, വെളുത്തുള്ളി അല്ലെങ്കില്‍ ഒരു മുഴുവന്‍ മഞ്ഞള്‍ എന്നിവ ഇടാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ലാര്‍വകള്‍, മുട്ടകള്‍ എന്നിവയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതെല്ലാം ഒരു പരിധി വരെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇനി ഇത്തരം പ്രാണികളുടെ ശല്യമില്ലാതെ തന്നെ നമുക്ക് ഭക്ഷണം സ്വാദോടെ കഴിക്കാവുന്നതാണ്.

സ്‌റ്റെയര്‍കേസിന് താഴെ ഇവയെങ്കില്‍ ഫലം ദാരിദ്ര്യംസ്‌റ്റെയര്‍കേസിന് താഴെ ഇവയെങ്കില്‍ ഫലം ദാരിദ്ര്യം

image courtesy: youtube

English summary

Easy ways To Get Rid Of Beetles From Spices And Grains In Malayalam

Here in this article we are sharing some easy tips to remove beetles from spices and grains in malayalam. Take a look.
Story first published: Thursday, October 7, 2021, 14:39 [IST]
X
Desktop Bottom Promotion