Just In
- 19 min ago
പുത്രഭാഗ്യവും സ്വര്‍ഗ്ഗവാസവും ഫലം; ശ്രാവണ പുത്രദ ഏകാദശി വ്രതം
- 3 hrs ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 4 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 17 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
Don't Miss
- News
വീട്ടമ്മയെ അയല്പക്കത്തെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത
- Technology
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
- Movies
'നീ എന്നെ കളിയാക്കുവാണോയെന്നാണ് അജു ചേട്ടൻ ചോദിച്ചത്, മാറിപ്പോയിയെന്ന് ധ്യാൻ ചേട്ടനും പറഞ്ഞു'; ഗോകുൽ!
- Sports
IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്ളോപ്പ്?, സഞ്ജു ഫ്ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം
- Travel
യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
പരിപ്പിലുള്ള പ്രാണികളെ തുരത്താന്‍ പരിപ്പില്‍ സൂക്ഷിക്കേണ്ട പൊടിക്കൈ
പരിപ്പ്, പയര്‍, കടല തുടങ്ങിയവയെല്ലാം ഒരു മാസത്തേക്ക് അല്ലെങ്കില്‍ രണ്ട് ആഴ്ചത്തേക്ക് ഒരുമിച്ച് വാങ്ങിക്കൊണ്ട് വരുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ ഇത്തരത്തില്‍ ഒരുമിച്ച് വാങ്ങിക്കുമ്പോള്‍ ചില പ്രശ്നങ്ങളും അടുക്കള കൈകാര്യം ചെയ്യുന്നവര്‍ നേരിടേണ്ടി വരുന്നുണ്ട്. അതില്‍ പ്രധാനമാണ് പരിപ്പിലും കടലയിലും മറ്റും കാണുന്ന പ്രാണികള്‍. ഇത്തരം പ്രാണികള്‍ പരിപ്പ് ഉള്‍പ്പടെയുള്ള പയര്‍ വര്‍ഗ്ഗങ്ങളെ പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം ഇവയെല്ലാം കേടാവുകയും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ നമുക്കുണ്ടാവുന്ന ധനനഷ്ടം നിസ്സാരമല്ല.
എന്നാല്‍ ഇനി ഇത്തരത്തില്‍ പ്രാണികള്‍ പരിപ്പില്‍ കടക്കാതെ നമുക്ക് ഇത് സൂക്ഷിച്ച് വെക്കാവുന്നതാണ്. പക്ഷേ അതെങ്ങനെ എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങളില്‍ അടുക്കള കൈകാര്യം ചെയ്യുന്നവര്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പരിപ്പ് നല്ല വൃത്തിയായി സൂക്ഷിച്ച് വെക്കാവുന്നതാണ്. കീടങ്ങളില്‍ നിന്ന് എളുപ്പത്തില്‍ പരിപ്പ് ഉള്‍പ്പടെയുള്ള പയര്‍വര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്ന അത്തരം ചില പൊടിക്കൈകള്‍ നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

കറിവേപ്പില ഉപയോഗിക്കാം
കറിവേപ്പില ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒന്നോ രണ്ടോ തണ്ട് കറിവേപ്പില എടുത്ത് പരിപ്പ് ഇട്ടുവെക്കുന്ന പാത്രത്തില്‍ സൂക്ഷിക്കുക. ഇത് നല്ലൊരു പ്രകൃതിദത്ത കീടനാശിനിയാണ് എന്ന് നമുക്കെല്ലാം അറിയാം. കറിവേപ്പില ഇടുന്നതിലൂടെ അത് പ്രാണികളെ നശിപ്പിക്കുകയും പരിപ്പ് കേടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം പരിപ്പ് ഇടുന്ന പാത്രത്തില്‍ വെള്ളമയം ഉണ്ടാവാന്‍ പാടില്ല എന്നതാണ്. അതുകൂടാതെ പാത്രം നല്ലതുപോലെ എയര്‍ടൈറ്റ് ആയിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത്രയും ചെയ്താല്‍ നമുക്ക് പരിപ്പ് കേടാകാതെ സൂക്ഷിക്കാവുന്നതാണ്.

ആര്യവേപ്പ്
ആര്യവേപ്പ് ഉപയോഗിച്ചും നമുക്ക് ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. പരിപ്പ് ഇട്ട് വെക്കുന്ന പാത്രത്തില്‍ ആര്യവേപ്പിന്റെ അല്പം ഇലകള്‍ ഇട്ട് ഇത് നല്ലതുപോലെ അടച്ച് വെക്കുക. മുകളില്‍ പറഞ്ഞതു പോലെ ഇതില്‍ വെള്ളത്തിന്റെ അംശം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇനി അഥവാ ഇതില്‍ പ്രാണികള്‍ ഉണ്ടെങ്കില്‍ അവ നശിച്ച് പോവുന്നതിനും ആര്യവേപ്പിന്റെ ഇല സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

വെളുത്തുള്ളി
വെളുത്തുള്ളി കൊണ്ടും നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യ സൗന്ദര്യ ഗുണങ്ങളില്‍ മികച്ചത് തന്നെയാണ് വെളുത്തുള്ളി. എന്നാല്‍ ഇത് പരിപ്പ പോലുള്ള പയര്‍വര്‍ഗ്ഗങ്ങള്‍ നശിച്ച് പോവുന്നതിന് പരിഹാരം കാണുന്നു. എന്നാല്‍ വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കാന്‍ പാടില്ല. ഇനി മുളപ്പിച്ച വെളുത്തുള്ളി ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ മുകുളങ്ങള്‍ കളഞ്ഞ് വേണം ഇത് ഉപയോഗിക്കുന്നതിന്. അല്ലാത്ത പക്ഷം വെളുത്തുള്ളി ചീഞ്ഞ് പോവുന്നതിനുള്ള സാധ്യതയുണ്ട്.

വെയിലത്ത് വെച്ച് ഉണക്കുക
കടയില്‍ നിന്ന് കൊണ്ട് വന്ന ഉടനേ തന്നെ പരിപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ കാലം സൂക്ഷിച്ച് വെക്കാന്‍ ആഗ്രഹമുള്ളവരെങ്കില്‍ നല്ലതുപോലെ വെയിലത്ത് വെച്ച് ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇത് പയറിലെ എല്ലാ ജലാംശത്തേയും ഇല്ലാതാക്കുന്നുണ്ട്. ഇതിനുശേഷം ഇവയില്‍ പ്രാണികള്‍ ഉണ്ടാകില്ല. ഏതാനും ദിവസങ്ങള്‍ കൂടുമ്പോള്‍ ഇപ്രകാരം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പരിപ്പിനെ പ്രാണികളില്‍ നിന്ന് സംരക്ഷിക്കുന്നു.

ഗ്രാമ്പൂ ഉപയോഗിക്കുക
കറികളില്‍ രുചി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഗ്രാമ്പൂ എന്ന് നമുക്കറിയാം. എന്നാല്‍ ഗ്രാമ്പൂ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് നല്കുന്ന ഗുണവും നിസ്സാരമായി കണക്കാക്കരുത്. ഇത് കറികളില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല പരിപ്പിലെ പ്രാണികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. പരിപ്പ് ഇടുന്ന പാത്രത്തില്‍ 8-10 വരെ ഗ്രാമ്പൂ ഇട്ട് വെക്കുക. ഇതിന് ശേഷം ഒരു തരത്തിലും ഒരു പ്രാണികളും നിങ്ങളുടെ പരിപ്പിനെ ആക്രമിക്കില്ല എന്നതാണ് സത്യം. ഇത് പരിപ്പില്‍ മാത്രമല്ല മറ്റ് പയര്‍വര്‍ഗ്ഗങ്ങളില്‍ എല്ലാം പരീക്ഷിക്കാവുന്നതാണ്.
അടഞ്ഞ
സിങ്കിലെ
വെള്ളം
എളുപ്പത്തില്‍
കളയാന്‍
സോപ്പും
ചൂടുവെള്ളവും