For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണവൈറസ്; ഇവിടെയെല്ലാം സര്‍വ്വവ്യാപിയാണ്

|

കൊറോണക്കാലം അതീവ ഗുരുതരമായി തുടരുന്ന അവസ്ഥയാണ് ഇന്ന് ലോകമെങ്ങും. വൈറസിപ്പറ്റിയുള്ള ഭീതിയില്‍ തന്നെയാണ് ഇന്ന് ലോകം. അതുകൊണ്ട് തന്നെ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ നമുക്ക് ഇത്തരം വൈറസിനെ പിടിച്ച് കെട്ടാന്‍ സാധിക്കുകയുള്ളൂ. രാജ്യത്തെ കോവിഡില്‍ നിന്ന് സുരക്ഷിതരാക്കുന്നതിന് വേണ്ടി പെടാപാടു പെടുകയാണ് രാജ്യം മുഴുവന്‍,
എന്നാല്‍ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി പ്രതിരോധപ്രവര്‍ത്തനത്തോടൊപ്പം തന്നെ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

Coronavirus Scare: Dirtiest Objects You Touch All Day

 മൂത്രത്തിലെ നിറത്തില്‍ വ്യത്യാസമോ, അപകടം അടുത്ത്‌ മൂത്രത്തിലെ നിറത്തില്‍ വ്യത്യാസമോ, അപകടം അടുത്ത്‌

നമ്മള്‍ ദിവസവും തൊടുന്ന വസ്തുക്കളില്‍ നിന്ന് തന്നെ നമുക്ക് രോഗം പിടിപെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ ചുമയുടേയും തുമ്മലിന്റേയും തുള്ളികള്‍ ഉണ്ടെങ്കില്‍ രോഗം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിക്കുക.നോവല്‍ കൊറോണ വൈറസ് കട്ടിയുള്ള ഉപരിതലത്തില്‍ ഒന്‍പത്-പന്ത്രണ്ട് ദിവസം വരെ തങ്ങിനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. നമ്മള്‍ ദിവസവും കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 മൊബൈല്‍ഫോണ്‍

മൊബൈല്‍ഫോണ്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമ്മള്‍ ഒരു ദിവസം എവിടെയെല്ലാം മൊബൈല്‍ വെക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. ഇത് പലപ്പോഴും വൈറസ് ബാധയുള്ള സ്ഥലത്താണെങ്കില്‍ വൈറസ് നിങ്ങളോടൊപ്പം ചേരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഫോണ്‍, ലാപ്‌ടോപ്, ടാബ്ലറ്റുകള്‍ എന്നിവയുടെ പ്രതലം സാനിറ്റൈസര്‍ ഉപയോഗിച്ച് പലപ്പോഴും ക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് അണുബാധയെ ചെറുക്കുന്നതിന് സഹായിക്കുന്നുണ്ട്.

 പൈപ്പുകള്‍

പൈപ്പുകള്‍

ഹോസ്റ്റലിലും, പൊതു ശുചിമുറികളും ഉപയോഗിക്കുന്നവരാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. കാരണം ഇവ വൈറസുകളുടേയും രോഗങ്ങളുടേയും കേന്ദ്രമാണ് എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് കൈ കഴുകിയ ശേഷം പൈപ്പില്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. പൈപ്പ് പൂട്ടണം എന്നുണ്ടെങ്കില്‍ അണുവിമുക്തമായ ടിഷ്യൂവോ അല്ലെങ്കില്‍ തുണിയോ ഉപയോഗിച്ച് വേണം പൈപ്പ് അടക്കുന്നതിന്.

 ലോഹപ്രതലങ്ങള്‍

ലോഹപ്രതലങ്ങള്‍

ലോഹപ്രതലങ്ങള്‍, പാത്രങ്ങള്‍ എന്നിവയില്‍ വൈറസിന് 24 മണിക്കൂറില്‍ കൂടുതല്‍ സര്‍വ്വൈവ് ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം വസ്തുക്കളില്‍ സ്പര്‍ശിച്ചതിന് ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ അല്ലെങ്കില്‍ സോപ്പുപയോഗിച്ച് കൈ കഴുകുന്നതിനോ ശ്രദ്ധിക്കണം. ഇത് വൈറസ് ബാധയെ കുറക്കുന്നതിലൂടെ രോഗവ്യാപനം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

 വാഹനങ്ങളുടെ സ്റ്റിയറിംഗ്

വാഹനങ്ങളുടെ സ്റ്റിയറിംഗ്

വാഹനങ്ങളുടെ സ്റ്റിയറിംഗ്, സീറ്റ് എന്നിവ സ്പര്‍ശിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ധാരാളം ആളുകള്‍ ഓട്ടോയിലും മറ്റും യാത്ര ചെയ്യുന്നവരായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് കൈകള്‍ അണുവിമുക്തമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ വൈറസ് വ്യാപനത്തിന് ഉള്ള സാധ്യത വളരെ കൂടുതലാണ്.

 ബൗളുകള്‍

ബൗളുകള്‍

ബൗളുകള്‍ ആളുകള്‍ ധാരാളം ഉപയോഗിക്കുന്നതാണ്. കാരണം റെസ്‌റ്റോറെന്റിലേയും മറ്റും ബൗളുകള്‍ ഉപയോഗിക്കുന്നതിലൂടെ അത് പലപ്പോഴും വൈറസ് വ്യാപനനത്തിനുള്ള സാധ്യതയെ ആണ് കാണിക്കുന്നത്. ഇവ തൊടാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. യാത്ര ചെയ്യുന്ന ആളുകള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 മിനിബാര്‍ കൗണ്ടറുകള്‍

മിനിബാര്‍ കൗണ്ടറുകള്‍

മിനിബാര്‍ കൗണ്ടറുകള്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വന്നു പോവുന്ന സ്ഥലമാണ്. ഇത്തരം ഇടങ്ങളില്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ഇടങ്ങളില്‍ പോവുന്നവര്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് കൂടുതല്‍ അപകടം വരുത്തുന്നുണ്ട്.

റിമോട്ട് കണ്‍ട്രോള്‍

റിമോട്ട് കണ്‍ട്രോള്‍

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആശുപത്രികള്‍ മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ഇത്തരം റിമോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം നിരവധി ആളുകളുടെ കൈ മറിഞ്ഞാണ് ഇത്തരം കാര്യങ്ങള്‍ നമ്മുടെ കൈകളില്‍ എത്തുന്നത് അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Coronavirus Scare: Dirtiest Objects You Touch All Day

Here in this article we are discussing about the dirtiest objects you touch all day in covid outbreak. Read on.
X
Desktop Bottom Promotion