For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ചെടികള്‍ വീട്ടിനുള്ളില്‍ വളര്‍ത്താം; അറിയേണ്ടത് ഇതെല്ലാം

|

ലോക്ക്ഡൗണ്‍ നമുക്ക് സമ്മാനിച്ചത് ചെടികളെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകളെയാണ്. ഹോം ഗാര്‍ഡനിംങ് തന്നെയാണ് ഇന്നത്തെ കാലത്ത് ഏറ്റവും പ്രിയപ്പെട്ടതും. വീട്ടില്‍ ഇരുന്ന് ബോറടിച്ചവര്‍ക്കെല്ലാം തന്നെ വളരെയധികം സന്തോഷം നല്‍കുന്ന ഒന്നാണ് ്‌ഹോം ഗാര്‍ഡന്‍. എന്നാല്‍ വീട് മനോഹരമായി സൂക്ഷിക്കുക എന്നതിലുപരി ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഒരു സൗന്ദര്യം കൂടിയാണ് വീടുകള്‍ക്ക് നല്‍കുന്നത്.

കൊതുക് പടയെ തുരത്താന്‍ അല്‍പം തുളസി മതികൊതുക് പടയെ തുരത്താന്‍ അല്‍പം തുളസി മതി

മനസ്സിന് കുളിര്‍മ്മ നല്‍കുന്ന ഒന്നാണ് ഇന്‍ഡോര് ഗാര്‍ഡന്‍. അതിലുപരി പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ് ഗാര്‍ഡനിംങ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നതിന് ഏതൊക്കെ ചെടികള്‍ ആണ് നമുക്ക് മികച്ചത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ..

സ്‌നേക്ക് പ്ലാന്റ്

സ്‌നേക്ക് പ്ലാന്റ്

സ്‌നേക്ക് പ്ലാന്റ് പലരുടേയും വീട്ടിലുണ്ടായിരിക്കും. അധികം ശ്രദ്ധിക്കാതെ തന്നെ ഈ ചെടി നിങ്ങള്‍ക്ക് വീട്ടില്‍ വളര്‍ത്താവുന്നതാണ്. ഇത് കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ ഓക്‌സിജനായി മാറ്റിയെടുക്കുന്നുണ്ട്. വായു ഫില്‍ട്ടര്‍ ചെയ്യുന്ന ഒരു ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാല്‍ മതി എന്നുള്ളത് തന്നെയാണ് സ്‌നേക്ക് പ്ലാന്റിന്റെ പ്രത്യേകതയും.

ഹാര്‍ട്ട്‌ലീഫ് ഫിലോഡെന്‍ഡ്രോണ്‍

ഹാര്‍ട്ട്‌ലീഫ് ഫിലോഡെന്‍ഡ്രോണ്‍

മികച്ച 10 ഇന്‍ഡോര്‍ ചെടികളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് ഈ ചെടി. ഇതിന്റെ ഇലകള്‍ക്ക് ഹൃദയത്തിന്റെ ആകൃതിയാണ്. അല്‍പം പ്രകാശം, കുറച്ച് വെള്ളം എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ഇവയിലൂടെ തന്നെ വളരെ പെട്ടെന്ന് ഈ ചെടി വളരുന്നതാണ്.

ഇംഗ്ലീഷ് ഐവി

ഇംഗ്ലീഷ് ഐവി

ഇംഗ്ലീഷ് ഐവി എന്ന ചെടി നിങ്ങള്‍ക്ക് അധികം പരിചയമുണ്ടാവില്ല. എന്നാല്‍ കോവക്കയുടെ ഇലകള്‍ പോലെയുള്ള ഇലകളാണ് ഈ ചെടിയുടേത്. ഇവ മോശം വായു ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും വെള്ളമൊഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മിതമായ വെളിച്ചം ഈ ചെടിക്ക് വളരെ അത്യാവശ്യമാണ്.

ഗോള്‍ഡന്‍ പോത്തോസ്

ഗോള്‍ഡന്‍ പോത്തോസ്

കാര്‍ബണ്‍ മോണോക്‌സൈഡിനെ ഫില്‍റ്റര്‍ ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ഗോള്‍ഡന്‍ പോത്തോസ്. ഏത് സാഹചര്യത്തിലും നല്ലതുപോലെ വളരുന്നതാണ് ഈ ചെടി. ക്യൂബിക്കിള്‍ പ്ലാന്റ് എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. ദിവസവും വെള്ളം ഒഴിക്കുന്നതിന് ശ്രദ്ധിക്കണം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം.

സ്‌പൈഡര്‍ പ്ലാന്റ്

സ്‌പൈഡര്‍ പ്ലാന്റ്

ശരിക്കും എട്ടുകാലിയുടേതിന് സമാനമാണ് ഈ ചെടി. ഇത് അന്തരീക്ഷത്തിലെ വിഷാംശത്തെ ആഗിരണം ചെയ്യുന്നുണ്ട്. ഇടക്കിടെ സൂര്യപ്രകാശവും വെള്ളവും എല്ലാം ആവശ്യമാണ്. ചെടി നന്നായി മുന്നോട്ട് വളര്‍ന്ന് കഴിഞ്ഞാല്‍ മിതമായ സൂര്യപ്രകാശം മാത്രമേ പാടുള്ളൂ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഗാര്‍ഡനിയ

ഗാര്‍ഡനിയ

ഗാര്‍ഡനിയ ചെടികള്‍ വീട്ടിനുള്ളില്‍ വളര്‍ത്താവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാവുന്നതാണ്. മികച്ച് ഉറക്കം നേടുനന്നതിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഗാര്‍ഡനിയ. നല്ലതുപോലെ സൂര്യപ്രകാശം വേണ്ട സ്ഥലത്താണ് ഇവ വളര്‍ത്തേണ്ടത്. വേരുറച്ച് കഴിഞ്ഞാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നനച്ചാല്‍ മതി.

English summary

Best Indoor Plants To Decorate Your Home

Here in this article we are discussing about best indoor plants to decorate your home. Take a look.
Story first published: Friday, April 2, 2021, 16:44 [IST]
X
Desktop Bottom Promotion