For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീനും ഇറച്ചിയും കേടാകാതിരിക്കാന്‍ വിനാഗിരി സൂത്രം

|

ഇറച്ചിയും മീനും നമ്മുടെ തീന്‍മേശകളിലെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളാണ്.ഇതിന്റെ സ്വാദ് നോക്കാത്തവര്‍ ചുരുക്കം എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഇറച്ചിയും മീനും കഴിക്കുന്നതിനേക്കാള്‍ അതെങ്ങനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പലപ്പോഴും പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാള്‍ ഏറ്റവും അധികം മികച്ച് നില്‍ക്കുന്നത് നമ്മള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്നവയാണ്. ഇറച്ചി മീന്‍ തുടങ്ങിയ നോണ്‍വെജ് വിഭവങ്ങള്‍ നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഇത് വളരെയധികം സഹായിക്കുന്നുമുണ്ട്.

മീനും ഇറച്ചിയും അത് പോലെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന തരത്തില്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് മീനും ഇറച്ചിയും. ഭക്ഷണത്തിന് സ്വാദ് കൂട്ടാന്‍ വേണ്ടി മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇതിന് എങ്ങനെയെങ്കിലും നല്ല രുചിയും സ്വാദും നല്‍കണം എന്ന് വിചാരിക്കുന്നവരാണ് എല്ലാവരും. അതിന് ചില പൊടിക്കൈകള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് പലപ്പോഴും പലര്‍ക്കും അറിയില്ല. ആരോഗ്യത്തിനും രുചിക്കും എങ്ങനെയെല്ലാം മീനും ഇറച്ചിയും ഉഷാറാക്കാം എന്ന് നോക്കാം.

പൊടിക്കൈകള്‍ കൊണ്ട് എപ്പോഴും മായാജാലം കാണിക്കുന്നവരാണ് വീട്ടമ്മമാര്‍. ഇറച്ചിയും മീനും വെക്കുമ്പോള്‍ നമുക്ക് ഇത്തരത്തിലുള്ള പൊടിക്കൈകള്‍ കാണിക്കാവുന്നതാണ്. അത് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം പൊടിക്കൈകള്‍ വീട്ടമ്മമാര്‍ക്ക് എപ്പോഴും നല്ലതാണ്. എന്തൊക്കെ പൊടിക്കൈകള്‍ ആണ് ഇത്തരത്തില്‍ വീട്ടമ്മമാരെ പാചകത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

<strong>most read: ഇ‍ഞ്ചി കേടാകാതെ സൂക്ഷിക്കാം, ഒരു മാസം വരെ പൊടിക്കൈ</strong>most read: ഇ‍ഞ്ചി കേടാകാതെ സൂക്ഷിക്കാം, ഒരു മാസം വരെ പൊടിക്കൈ

ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതി നമുക്ക് ഇറച്ചിയും മീനും നല്ല സ്വാദിഷ്ഠമായി തയ്യാറാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പാചകം എളുപ്പമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇറച്ചിയോ മീനോ മാത്രമല്ല മുട്ടയും ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പാകം ചെയ്യുമ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഇറച്ചിയും മീനും തയ്യാറാക്കുമ്പോള്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കും മുന്‍പ് ഫ്രിഡ്ജില്‍ വെക്കാം

ഉപയോഗിക്കും മുന്‍പ് ഫ്രിഡ്ജില്‍ വെക്കാം

ഇറച്ചിയോ മീനോ ഉപയോഗിക്കും മുന്‍പ് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ മീനും ഇറച്ചിയും മുറിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇനി മുതല്‍ ഉപയോഗിക്കും മുന്‍പ് എന്നും ഫ്രിഡ്ജില്‍ വെച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.

 ഉരുളക്കിഴങ്ങ് ചേര്‍ക്കാം

ഉരുളക്കിഴങ്ങ് ചേര്‍ക്കാം

ഇറച്ചി കറി വെക്കുമ്പോള്‍ അല്‍പം ഉരുളക്കിഴങ്ങ് ചേര്‍ത്ത് നോക്കൂ. ഇത്തരത്തില്‍ ചേര്‍ത്ത് കറി തയ്യാറാക്കുന്നത് കറിക്ക് രുചി വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം ചാറ് കുറുകി നല് പരുവത്തില്‍ ആകുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് കറിയില്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കാവുന്നതാണ്. അല്‍പം വിനാഗിരിയും ചേര്‍ത്താല്‍ കറി ചീത്തയാവാതിരിക്കുന്നു

പച്ചമസാല ചേര്‍ക്കാം

പച്ചമസാല ചേര്‍ക്കാം

ഇറച്ചിക്കറിയില്‍ പുറത്ത് നിന്ന് വാങ്ങി ഗരം മസാല പൊടി ചേര്‍ക്കുന്നതിനേക്കാള്‍ നല്ലത് പച്ചമസാല ചേര്‍ക്കുന്നതാണ്. അതായത് വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില പേസ്റ്റ് ചേര്‍ത്ത് ഇത് തയ്യാറാക്കി നോക്കൂ. രുചി വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് സഹായിക്കുകയും കൂടി ചെയ്യുന്നു.

 പ്രഷര്‍കുക്കറില്‍ വേവിക്കണ്ട

പ്രഷര്‍കുക്കറില്‍ വേവിക്കണ്ട

എന്നാല്‍ ഒരു കാരണവശാലും ഇറച്ചിയും മീനും പ്രഷര്‍ കുക്കറില്‍ വേവിക്കേണ്ടതില്ല. ഇത് ഇറച്ചിയുടെ സ്വാദ് കുറക്കുന്നു. അതുകൊണ്ട് ഒരു കാരണവശാലും ഇറച്ചി പ്രഷര്‍ കുക്കറില്‍ വേവിക്കേണ്ടതില്ല. ഇത് പെട്ടെന്ന് പാകമാവാന്‍ സഹായിക്കുമെങ്കിലും രുചി വളരെ കുറയുകയാണ് ചെയ്യുന്നത്.

മീനിന്റെ പച്ചമണം മാറുന്നതിന്

മീനിന്റെ പച്ചമണം മാറുന്നതിന്

മീനിന്റെ പച്ചമണം മാറുന്നതിന് അല്‍പം നാരങ്ങ നീരും ഉപ്പും മിക്‌സ് ചെയ്ത് തേച്ച് വൃത്തിയായി കഴുകിയാല്‍ മതി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ നീരും ഉപ്പും.

<strong>Most read: മീന്‍കൂട്ടാന്‍ കിടു ആക്കാന്‍ ആരും പറയാത്ത പൊടിക്കൈ</strong>Most read: മീന്‍കൂട്ടാന്‍ കിടു ആക്കാന്‍ ആരും പറയാത്ത പൊടിക്കൈ

മീനും ഇറച്ചിയും കേടാകാതിരിക്കാന്‍

മീനും ഇറച്ചിയും കേടാകാതിരിക്കാന്‍

മീനും ഇറച്ചിയും കേടാകാതിരിക്കാന്‍ അല്‍പം വിനാഗിരിയും ഉപ്പും മഞ്ഞളും മിക്‌സ് ചെയ്ത് ഇത് സൂക്ഷിച്ചാല്‍ മതി. കുറച്ച് ദിവസമെങ്കിലും ഇത് കേടാകാതിരിക്കുന്നു. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. അല്ലെങ്കിലും രണ്ട് മൂന്ന് ദിവസമെങ്കിലും ഇത് സൂക്ഷിക്കാവുന്നതാണ്.

ഉപ്പ് അധികമായാല്‍

ഉപ്പ് അധികമായാല്‍

മീന്‍കറിയിലും ഇറച്ചിക്കറിയിലും ഉപ്പ് കൂടുതലായോ എന്നാല്‍ അതില്‍ അല്‍പം തക്കാളി അരച്ച് ചേര്‍ക്കുന്നത് കൂടിയ ഉപ്പിനെ കുറക്കുന്നതിന് സഹായിക്കുന്നു. അത് കറിയ്ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ തക്കാളി ഉപ്പ് കൂടിയാല്‍ ഒരു കിടിലന്‍ മാര്‍ഗ്ഗമാണ്.

 പാല്‍പ്പൊടി ചേര്‍ത്ത് വറുക്കാം

പാല്‍പ്പൊടി ചേര്‍ത്ത് വറുക്കാം

മീനും ഇറച്ചിയും എല്ലാം അല്‍പം പാല്‍പ്പൊടി മിക്‌സ് ചെയ്ത് വറുക്കാന്‍ വെച്ചാല്‍ അത് നല്ല നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മത്സ്യവും മാംസവും വറുക്കുമ്പോള്‍ ഇത് ചെയ്താല്‍ മതി. നല്ല സ്വാദും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

 വെള്ളം കൂടിപ്പോയാല്‍

വെള്ളം കൂടിപ്പോയാല്‍

ഇറച്ചിയില്‍ അല്‍പം വെള്ളം കൂടിപ്പോയാല്‍ അതിന് പരിഹാരം കാണുന്നതിന് അല്‍പം മൈദ ചേര്‍ത്ത് തിളപ്പിക്കാന്‍ ശ്രമിക്കുക. ഇത് ഇറച്ചിക്കറിയിലെ അധികമുള്ള വെള്ളത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

 സോഫ്റ്റ് ആവാന്‍

സോഫ്റ്റ് ആവാന്‍

കോഴിയിറച്ചിയും ബീഫും സോഫ്റ്റ് ആവുന്നതിന് അല്‍പം പച്ചപപ്പായയുടെ നീര് ചേര്‍ത്താല്‍ മതി. ഇത് ഇറച്ചിയും മീനും സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് ഇറച്ചിക്കും മീനും സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

English summary

easy techniques to cook tasty fish and chicken at home

We have listed some of the easy techniques to cook tasty fish and chicken at home. Read on.
X
Desktop Bottom Promotion