For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളഗന്ധം അകറ്റുവാനുള്ള ചില പൊടിക്കൈകള്‍

ഒരു വീടിന്റെ പ്രധാനഭാഗമാണ് അടുക്കള, ജീവിത്തിന്റെ നിലനില്‍പ്പിന്റെ വേരുകള്‍ അവിടെയാണ്.

|

വീടിന്റെ വ്യക്തിത്വം എന്ന് പറയുന്നത് അടുക്കളതന്നെയാണെന്ന് പറയാം. ആ അന്തരീക്ഷത്തില്‍ നിങ്ങള്‍ അവലംബിക്കുന്ന കാര്യങ്ങളും അവിടത്തെ അവസ്ഥയും വീട് എങ്ങനെയായിരിക്കണം എന്നതിനെ തീരുമാനിക്കുന്നു. അടുക്കള എത്രത്തോളം വെടിപ്പും വൃത്തിയുമുള്ളതാകണം എന്നതിന്റെ പ്രാധാന്യത്തെയാണ് ഇത് വെളിവാക്കുന്നത്. വീട്ടുകാര്‍ക്കെല്ലാം ആവശ്യമായ ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കപ്പെടുന്നത് അടുക്കളയിലാണ്.

kit

എല്ലാവരും വൃത്തിയുള്ളതും തിളങ്ങുന്നതുമായ അടുക്കളയാണ് ആഗ്രഹിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനും സൂക്ഷിച്ചുവെയ്ക്കാനും സൗകര്യം അങ്ങിനെയുള്ളിടത്താണ്. അടുക്കളയില്‍ ഉപയോഗിക്കുവാന്‍ ആവശ്യമുള്ളതെല്ലാം ഒരിടത്തുതന്നെ വെയ്ക്കുന്നതാണ് സൗകര്യം. അടുക്കളയില്‍ അലങ്കോലം കൂടുതലായി വരുന്ന ഭാഗം എവിടെയെന്ന് മനസ്സിലാക്കി ആ ഭാഗം എപ്പോഴും വൃത്തിയാക്കുവാന്‍ ശ്രദ്ധിക്കുക. അടുക്കളയ്ക്ക് തിളക്കം നല്‍കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

ഒരു വീടിന്റെ പ്രധാനഭാഗമാണ് അടുക്കള, ജീവിത്തിന്റെ നിലനില്‍പ്പിന്റെ വേരുകള്‍ അവിടെയാണ്. അടുക്കള വൃത്തിയാക്കുന്നത് വീട്ടുജോലിയുടേയും പാചകത്തിന്റേയും ഭാഗമാണ്. വൃത്തിയുള്ള സ്ഥലത്ത് ആഹാരംപാകം ചെയ്്ത് കഴിക്കുന്നതാണ് നല്ല ആരോഗ്യത്തിലേയ്ക്കുള്ള വഴി. വൃത്തിയുള്ള അടുക്കളയിലെ പാചകം നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് തന്നേക്കും. അടുക്കള അധികം അലങ്കോലമാക്കാതിരിക്കുക. ഇടയ്ക്കിടെ വൃത്തിയാക്കല്‍ ആവശ്യമുള്ള സ്ഥലമാണ് അടുക്കള,അടുക്കളയിലെ അന്തരീക്ഷം ആരോഗ്യദായകമാണ് എന്നത് വളരെ പ്രധാനമാണ്. ഇതിലുണ്ടാകുന്ന വിട്ടുവീഴ്ചകള്‍ ഭക്ഷണസാധനങ്ങള്‍ മലിനമാക്കപ്പെടുന്നതിനും കുടുംബാംഗങ്ങളില്‍ ഗൗരവമേറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിനും കാരണമാകും.

ആധുനിക അടുക്കളയെ വൃത്തിയോടും വെടിപ്പോടുംകൂടി പരിപാലിക്കുക എന്നത് അത്ര ലഘുവായ കാര്യമല്ല. വളരെയധികം പാത്രങ്ങളും ഉപകരണങ്ങളും നിത്യവും ഇവിടെ ഉപയോഗിക്കപ്പെടുന്നു. അടുക്കള വൃത്തിയായിരിക്കണം എന്ന് പറയുമ്പോള്‍ ഈ പറഞ്ഞവയെല്ലാം വൃത്തിയിലും ചിട്ടയിലും ആയിരിക്കണമെന്നതാണ് കാര്യം. എന്നാല്‍ എല്ലാറ്റിനെയും എന്നും വൃത്തിയാക്കുക അത്ര നിസ്സാരമായ കാര്യമല്ല. ആലങ്കാരികമായി പറയുകയാണെങ്കില്‍ ദൈനംദിന അടുക്കളപരിപാലനത്തിന് ഭഗീരഥപ്രയത്‌നംതന്നെ വേണ്ടിവരും.

ഇങ്ങനെയൊക്കെയാണെങ്കിലും ശരിയായ രീതിയിലുള്ള സമീപനം കാര്യങ്ങള്‍ എത്രത്തോളം എളുപ്പമാണെന്ന് വെളിവാക്കുന്നു. ഇവിടെ വിശദീകരിക്കുന്ന ചില പൊടിക്കൈകള്‍ വീടും, വീട്ടുപരിസരവും, അടുക്കളയും എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതായിരിക്കുവാന്‍ വേണ്ടുന്ന കൗശലത്തെയാണ് വെളിവാക്കുന്നത്.

ചായപ്പൊടി ഉപയോഗിച്ചുള്ള പരിചരണം

ചായപ്പൊടി ഉപയോഗിച്ചുള്ള പരിചരണം

ആവിപറക്കുന്ന ചായ കുടിച്ചാസ്വദിക്കുവാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ ചായപ്പൊടിക്ക് മറ്റ് പല ഉപയോഗങ്ങളും അടുക്കളയില്‍ ഉണ്ടെന്ന കാര്യം പലരും വിസ്മരിക്കുന്നു. നല്ലൊരു ശുചീകാരിയായി ഇതിനെ ഉപയോഗപ്പെടുത്താം. അതിനുവേണ്ടി വലിയൊരു പാത്രത്തില്‍ ചായപ്പൊടിയിട്ട് തിളപ്പിച്ചെടുക്കുക. ചെറിയ ചായപ്പൊടിപ്പൊതികള്‍ക്ക് പകരം സാധാരണയായി ലഭിക്കുന്ന ചായപ്പൊടിയാണ് ആവശ്യം. കൈകാര്യം ചെയ്യുവാന്‍വേണ്ടും തണുത്തുകഴിഞ്ഞാല്‍ വൃത്തിയാക്കുവാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചോ മറ്റോ അതില്‍ മുക്കി പിഴിഞ്ഞെടുത്തിട്ട് അതുകൊണ്ട് സ്റ്റൗവിനെ തുടയ്ക്കുക. ആദ്യം ചെറിയൊരു ഭാഗത്ത് തേച്ചുനോക്കി നിറംപിടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. അതായത് ചായയുടെ കടുപ്പം മറ്റ് വസ്തുക്കളില്‍ നിറംപിടിപ്പിക്കാന്‍ വേണ്ടുന്ന അളവില്‍ ആകരുത്. സിങ്കിനെയും ഇതുപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ചായപ്പൊടിയില്‍നിന്നുള്ള ഊറ പറ്റിപ്പിടിക്കുന്നതുകാരണം വഴുവഴുപ്പുകളോ ഭക്ഷണശകലങ്ങളോ ഇവിടെയൊന്നും തങ്ങിനില്‍ക്കുകയില്ല.

 അല്പായുസ്സായ ഉല്പന്നങ്ങള്‍

അല്പായുസ്സായ ഉല്പന്നങ്ങള്‍

അപ്പക്കാരം (പപ്പടക്കാരം) പോലെയുള്ള പദാര്‍ത്ഥങ്ങള്‍ക്ക് വളരെ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമാണുള്ളത്. ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചാല്‍പോലും 30 ദിവസത്തില്‍ക്കൂടുതല്‍ ഇതിനെ ഉപയോഗിക്കാന്‍ കഴിയുകയില്ല. കളയേണ്ടുന്ന സമയമായി എന്ന് കാണുമ്പോള്‍ പാഴ്‌വസ്തുക്കള്‍ ഇട്ടുവയ്ക്കുന്ന പാത്രത്തില്‍ക്കൂടി ഇതിനെ ഇടുക. തുടര്‍ന്ന് വെള്ളമൊഴിക്കുക. മാസത്തില്‍ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ആ പാത്രത്തില്‍നിന്നും ദുര്‍ഗന്ധം ഉണ്ടാകുകയില്ല.

 മൈക്രോവേവ് അടുപ്പ് വൃത്തിയാക്കുക

മൈക്രോവേവ് അടുപ്പ് വൃത്തിയാക്കുക

മൈക്രോവേവ് അടുപ്പില്‍ കേക്കുണ്ടാക്കുകയും മറ്റ് പല പാചകങ്ങളും നടത്തുകയും ചെയ്യുന്നവരുടെ ഉത്കണ്ഠയാണ് ഇതിനെ വൃത്തിയാക്കുക എന്നത്. വല്ലാത്തൊരു അനുഭവമായി ഇത് തോന്നാം. എന്തെങ്കിലും തൂകിപ്പോകുകയാണെങ്കില്‍, പ്രത്യേകിച്ചും ഇതിന്റെ ചുവട്ടില്‍, വലിയ തോതില്‍ വഴുവഴുപ്പ് ഒട്ടിപ്പിടിക്കും. ഉപ്പ് ഉപയോഗിച്ച് ഇതിനെ വൃത്തിയാക്കുക എന്നതാണ് ഏറ്റവും നല്ല പോംവഴി. ആവശ്യത്തിന് ഉപ്പ് വിതറിയശഷം ചൂടാക്കുക. അപ്പോഴേക്കും വഴുവഴുപ്പെല്ലാം ചാരമായി മാറുന്നത് കാണാം. മതിയാംവണ്ണം തണുത്തുകഴിയുമ്പോള്‍ നനഞ്ഞ തുണികൊണ്ട് അതിനെ വളരെ എളുപ്പത്തില്‍ തുടച്ചുമാറ്റാം.

 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കുവാന്‍ ഏറ്റവും എളുപ്പമേറിയതും ഫലവത്തായതുമായ മാര്‍ഗ്ഗമാണ് വോഡ്ക ഉപയോഗിച്ച് വൃത്തിയാക്കുക എന്നത്. ഒരു തുണിക്കെട്ടിലോ സ്‌പോഞ്ചിലോ വോഡ്ക മുക്കി പിഴിഞ്ഞെടുത്തശേഷം പാത്രങ്ങളെ അതുകൊണ്ട് തേയ്ക്കുക. പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യമെല്ലാം വളരെവേഗം മാറുകയും പാത്രങ്ങള്‍ക്ക് തിളക്കവും പുതുമയും ലഭിക്കുകയും ചെയ്യും. വളരെ കുറച്ചുമാത്രം മാലിന്യം പുരണ്ടിരിക്കുന്ന പാത്രങ്ങള്‍ക്കുവേണ്ടി ഒന്നോ രണ്ടോ തുള്ളി വോഡ്ക പേപ്പറില്‍ ഒഴിച്ചശേഷം അതുകൊണ്ട് തുടച്ച് വൃത്തിയാക്കാം.

 വിനാഗിരി

വിനാഗിരി

അണുക്കളെയുംമറ്റും ഒഴിവാക്കുവാന്‍ ശക്തിയുള്ളതാണ് കമ്പോളത്തില്‍ ലഭ്യമായ വെളുത്ത സ്വാഭാവിക വിനാഗിരി. 5 ശതമാനം അസെറ്റിക്കമ്ലം ഇതില്‍ അടങ്ങിയിട്ടുണ്ട്. അടുപ്പുകളുടെ മേല്‍ഭാഗം, മേശപ്പുറം തുടങ്ങിയ പ്രതലങ്ങള്‍ വൃത്തിയാക്കുവാന്‍ ഇതിനെ ഉപയോഗിക്കാം.

വെള്ളത്തില്‍ കുറച്ച് കലര്‍ത്തി നേര്‍പ്പിച്ചെടുത്തശേഷം തുണിയോ സ്‌പോഞ്ചോ മുക്കി പിഴിഞ്ഞെടുത്തിട്ട് അതുകൊണ്ട് തുടച്ച് വൃത്തിയാക്കുക. കല്ലുകള്‍ പാകിയ പ്രതലങ്ങള്‍ ഒഴികെ മറ്റെല്ലാ പ്രതലങ്ങളും വൃത്തിയാക്കുവാന്‍ ഇതിനെ ഉപയോഗിക്കാം.

നാച്വറല്‍ ഓള്‍ പര്‍പ്പസ് ക്ലീനര്‍

നാച്വറല്‍ ഓള്‍ പര്‍പ്പസ് ക്ലീനര്‍

അടുക്കളിയിലെ അറകള്‍ വൃത്തിയാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമാണ് ഇത്. നിങ്ങളുടെ വിരലടയാളങ്ങള്‍ എപ്പോഴും പതിഞ്ഞ് വൃത്തികേടാകുന്ന സ്ഥലമാണ് കിച്ചന്‍ ക്യാബിനറ്റ്. വൃത്തിയാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലവും. എല്ലാറ്റിനും ഉപയോഗിക്കാവുന്ന ക്ലീനര്‍ ഉണ്ടെങ്കില്‍ എളുപ്പമാണ്.

 ആല്‍ക്കഹോള്‍ ചേര്‍ത്ത ക്ലീനര്‍

ആല്‍ക്കഹോള്‍ ചേര്‍ത്ത ക്ലീനര്‍

ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവ അടുക്കളയില്‍ വിരിച്ചാല്‍ അടുക്കളയ്ക്ക് നല്ല ലുക്ക് കിട്ടും. ഗ്രാനൈറ്റ് തറയ്ക്ക് തിളക്കം കിട്ടാന്‍ നല്ലത് ആല്‍ക്കഹോള്‍ ്ടങ്ങിയ ക്ലീനര്‍ ഉപയോഗിക്കുകയാണ്. ചെറുനാരങ്ങ, വിനാഗിരി എന്നിവ ഉപയോഗിക്കരുത്, കല്ലിന്റെ തിളക്കം നഷ്ടമാകും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

അടുക്കള വൃത്തിയാക്കലിന് പറ്റിയ മറ്റൊരു ചേരുവയാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ വിതറി നിലം വൃത്തിയാക്കി നോക്കൂ. തുടയ്ക്കുന്നതിന് മുമ്പ് ഏതാനും നിമിഷം കാത്തുനില്‍ക്കൂ. നല്ല തിളക്കം കിട്ടും.

ഈ പൊടിക്കൈകള്‍ ഒരു ശീലമാക്കിമാറ്റാമെങ്കില്‍, അടുക്കള വൃത്തിയാക്കുന്നത് ഭാരമായി അനുഭവപ്പെടുകയില്ല. വീടിന്റെ ആരോഗ്യവും ഐശ്വര്യവും വര്‍ദ്ധിക്കാന്‍ ഇവ സഹായിക്കും.

English summary

Tips for a Clean Kitchen

The best way to keep your kitchen clean is to make a habit of cleaning up as you work, and taking care of a few chores each day so that messes don’t pile up.
Story first published: Thursday, April 26, 2018, 12:06 [IST]
X
Desktop Bottom Promotion