For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്

|

പ്രളയദുരിതത്തില്‍ നിന്ന് പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്. പ്രളയമുണ്ടാക്കിയ നഷ്ടങ്ങളാകട്ടെ പറഞ്ഞാല്‍ തീരുന്നവയും അല്ല. പലര്‍ക്കും സ്വന്തം ജീവന്‍ പോലും നഷ്ടപ്പെട്ട അവസ്ഥയാണ്. ജീവനും സ്വത്തിനും എല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ മാത്രം കണ്ട് ശീലിച്ച ഒന്നായിരുന്നു നമുക്കിതു വരെ പ്രളയം. എന്നാല്‍ ഇന്ന് സ്വന്തം നാട്ടില്‍ നമ്മുടെ കണ്‍മുന്നില്‍ നമുക്ക് പ്രിയപ്പെട്ടതെല്ലാം പ്രളയമെടുത്തപ്പോള്‍ അതിന്റെ ആഘാതത്തില്‍ നിന്ന് പലരും മുക്തരായിട്ടില്ല. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ പലരും വീട്ടിലേക്ക് പോവാന്‍ തിരക്ക് കൂട്ടുന്നവരും ആണ്.

വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍വെള്ളപ്പൊക്കത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോള്‍

എന്നാല്‍ വീട്ടില്‍ നമ്മളെ കാത്തിരിക്കുന്നത് ഒരിക്കലും പഴയ അന്തരീക്ഷമല്ല എന്ന കാര്യം അറിഞ്ഞിരിക്കണം. പലര്‍ക്കും സ്വന്തം വീട് കണ്ട് സഹിക്കാന്‍ പറ്റിയെന്ന് വരില്ല. അത്രക്ക് ശോചനീയമായിരിക്കും കാര്യങ്ങള്‍. എന്നാല്‍ വീട്ടിലേക്ക് ചെല്ലുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും പ്രളയത്തേക്കാള്‍ വലിയ ദുരതന്തമായിരിക്കും വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവുക. പ്രളയത്തിനു ശേഷം വീട്ടിലേക്ക് തിരിച്ചെത്താന്‍ ധൃതി കാണിക്കും മുന്‍പ് പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

എന്നാല്‍ മാത്രമേ അത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് കൂടി സഹായകമാവുകയുള്ളൂ. ഇനി നമ്മുടെ വീട് വാസയോഗ്യമാക്കാന്‍ ചില്ലറയൊന്നും കഷ്ടപ്പെട്ടാല്‍ പോരാ. കൈമെയ് മറന്ന് കഷ്ടപ്പെടുക തന്നെ വേണം. എന്നാല്‍ മാത്രമേ വീട്ടില്‍ കയറി താമസിക്കാന്‍ പറ്റുകയുള്ളൂ. വീട് വൃത്തിയാക്കാന്‍ വീട്ടില്‍ എത്തുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എങ്ങനെ എവിടെ തുടങ്ങണം എന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ വീടിനെ പെറുക്കിക്കൂട്ടി അടുക്കിപ്പെറുക്കും മുന്‍പ് ഇക്കാര്യം നമുക്ക് ശ്രദ്ധിക്കാം. അതിനായി ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ ഇവയാണ്.

രാത്രിയില്‍ ഒരിക്കലും ചെല്ലരുത്

രാത്രിയില്‍ ഒരിക്കലും ചെല്ലരുത്

എങ്ങനെയെങ്കിലും വീട്ടിലേക്ക് തിരികെയെത്തിയാല്‍ മതി എന്ന് കരുതുന്നവരായിരിക്കും മിക്കവരും പേരും. എന്നാല്‍ ഒരിക്കലും രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്. ഇത് അപകടങ്ങളെ വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. കാരമം രാത്രി വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പഴയ വീട്ടിലേക്കല്ല. പ്രളയ ശേഷം പാമ്പും മറ്റും വസിക്കുന്ന നമുക്ക് പരിചിതമല്ലാത്ത മറ്റൊരു വീട്ടിലേക്കാണ് എന്ന സത്യം ആദ്യം ഉള്‍ക്കൊള്ളണം. പാമ്പ് മുതല്‍ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ വരെ ലീക്കായി കിടക്കുന്നുണ്ടാവാം. മാത്രമല്ല ചെളിയാണെങ്കില്‍ കനത്തില്‍ തന്നെ ഉണ്ടാവാം. അതുകൊണ്ട് ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്.

ഗേറ്റ് തുറക്കുമ്പോള്‍ ശ്രദ്ധിക്കാം

ഗേറ്റ് തുറക്കുമ്പോള്‍ ശ്രദ്ധിക്കാം

പലരും ഗേറ്റ് ശക്തിയായി തള്ളിത്തുറക്കാന്‍ ശ്രമിക്കാം. എന്നാല്‍ പ്രളയത്തെ അതിജീവിച്ചെന്ന് കരുതി ഗേറ്റിന് അത്രക്ക് ബലം ഉണ്ടാവണം എന്നില്ല. ഗേറ്റ് ശക്തിയായി തുറക്കുമ്പോള്‍ ഗേറ്റിന് താഴെ അടിഞ്ഞ് കൂടിയിട്ടുള്ള ചെളിയും ചേറും കാരണം തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാവുന്നതാണ്. മാത്രമല്ല ഇത് മതിലിടിഞ്ഞ് വീഴാന്‍ വരെ കാരണമാകുന്നു. ഇത് പലപ്പോഴും അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വീട്ടിലേക്ക് വരുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇഴജന്തുക്കളെ ശ്രദ്ധിക്കുക

ഇഴജന്തുക്കളെ ശ്രദ്ധിക്കുക

പ്രളയ ജലത്തോടൊപ്പം ഇഴജന്തുക്കളും ധാരാളം ഒഴുകിയെത്തിയിട്ടുണ്ടാവും. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ വീട്ടിലേക്കെത്തുമ്പോള്‍ അത് പല വിധത്തില്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇഴജന്തുക്കള്‍ വിഷമുള്ളതും വിഷമില്ലാത്തതും ഉണ്ട്. ഏതാണെങ്കിലും ഇത്തരത്തിലുള്ള ജന്തുക്കളെയെല്ലാം ശ്രദ്ധിക്കണം എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.

മെയിന്‍ സ്വിച്ച് ഓഫ് ആക്കുക

മെയിന്‍ സ്വിച്ച് ഓഫ് ആക്കുക

പ്രളയ ശേഷം വീട്ടില്‍ കയറും മുന്‍പ് മെയിന്‍ സ്വിച്ച് ഓഫ് ആക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. വീടിനകത്തേക്ക് കയറും മുന്‍പ് എപ്പോഴും മെയിന്‍ സ്വിച്ച് ഓഫ് ആക്കണം. കാരണം അത് അപകടം വരുത്തി വെക്കുന്നു. എല്ലാ ഇലക്ട്രിക് ഉപകരണങ്ങളുടേയും പ്ലഗ് ഊരിയിടാന്‍ ശ്രദ്ധിക്കണം. മാത്രമല്ല സിഗരറ്റോ, മെഴുക് തിരിയോ കത്തിക്കാനും ശ്രമിക്കരുത്. ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള അപകടങ്ങളിലേക്ക് വഴിവെക്കുന്നു.

 ചെളിയില്‍ വീഴാതെ ശ്രദ്ധിക്കണം

ചെളിയില്‍ വീഴാതെ ശ്രദ്ധിക്കണം

കനത്തിലായിരിക്കും മുറ്റത്തും വീടിനകത്തും ചെളി കിടക്കുന്നുണ്ടാവുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച് മാത്രമേ അകത്ത് കടക്കാന്‍ പാടുകയുള്ളൂ. ഒരിക്കലും ചെരിപ്പിടാതെ അകത്ത് കയറരുത്. അകത്ത് കടന്നാല്‍ തോര്‍ത്ത് മൂക്കിനു മുകളിലൂടെ കെട്ടണം. മാത്രമല്ല വീട് വൃത്തിയാക്കുമ്പോള്‍ കൈയ്യുറകള്‍ ഇടുന്നതിനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മാസ്‌കും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

മൃതദേഹം കണ്ടാല്‍

മൃതദേഹം കണ്ടാല്‍

കഴിഞ്ഞത് പ്രളയമാണ് എന്നത് മറക്കരുത്. അതുകൊണ്ട് തന്നെ മൃഗങ്ങളുടേയും മനുഷ്യരുടേയും മൃതദേഹങ്ങള്‍ കാണാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഒരിക്കലും പരിഭ്രമിക്കരുത്. മാത്രമല്ല മൃതദേഹങ്ങള്‍ കണ്ടാല്‍ ഒരിക്കലും കൈ കൊണ്ട് തൊടാന്‍ ശ്രമിക്കരുത്. ഇത് പല വിധത്തിലുള്ള ഇന്‍ഫെക്ഷന്‍ രോഗങ്ങള്‍ എന്നിവക്കെല്ലാം കാരണമാകുന്നു.

വീടിന്റെ ഭിത്തിയില്‍ അടയാളം വേണം

വീടിന്റെ ഭിത്തിയില്‍ അടയാളം വേണം

പ്രളയ ജലം വീടിന്റെ ഭിത്തിയില്‍ എത്രത്തോളം ഉയരത്തില്‍ വരെ എത്തി എന്ന കാര്യം രേഖപ്പെടുത്തി വെക്കണം. കാരണം വരും തലമുറക്ക് ഇത് മനസ്സിലാക്കുന്നതിനും പ്രളയ ബാധിത സ്ഥലത്ത് വീണ്ടും വീട് വെക്കുന്നതിന് ബുദ്ധിമുട്ടാണെന്നും വരും തലമുറയെ മനസ്സിലാക്കാന്‍ വേണ്ടിയാണ്.

പഴയ വീടാണെങ്കില്‍

പഴയ വീടാണെങ്കില്‍

പഴയ വീടാണെങ്കില്‍ വാതില്‍ തള്ളിത്തുറക്കുമ്പോള്‍ അത് മേല്‍ക്കൂരക്കും മറ്റും പല പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഭിത്തി ഇടിഞ്ഞ് വീഴുന്നതിനും മറ്റും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം.

ഫ്രിഡ്ജിലെ ഭക്ഷണങ്ങള്‍

ഫ്രിഡ്ജിലെ ഭക്ഷണങ്ങള്‍

ഫ്രിഡ്ജിലെ ഭക്ഷണങ്ങള്‍ കേടായിപോയിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. മത്സ്യവും മാംസവും മറ്റും അഴുകി ഇതില്‍ നിന്ന് മീഥേന്‍ ഗ്യാസ് വമിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ദിവസങ്ങള്‍ക്ക് ശേഷം ഫ്രിഡ്ജ് തുറക്കുമ്പോള്‍ അത് ഈ ഗ്യാസ് പുറത്തേക്ക് ശക്തിയായി വരുന്നതിനുള്ള സാധ്യതയും ഉണ്ട്.

English summary

Things to note when returning home after flood

Things to note when returning home after flood, read on to know more about it.
X
Desktop Bottom Promotion