For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് ഇളകാത്ത കറയേയും ഇളക്കും ഉരുളക്കിഴങ്ങ് വിദ്യ

ഏത് ഇളകാത്ത കറയേയും ഇളക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കാം

|

നമുക്ക് വളരെയധികം ഇഷ്ടപ്പെട്ട് വാങ്ങിച്ച വസ്ത്രത്തില്‍ കറയുണ്ടെന്ന് വെക്കൂ. എന്നാല്‍ പിന്നെ അതിടാന്‍ പോലും പറ്റില്ല. പക്ഷേ ആ വസ്ത്രം ഉപേക്ഷിക്കുന്നതിനും നമ്മള്‍ തയ്യാറാവില്ല. എന്നാല്‍ ഇനി കറയെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം കറ കളയാന്‍ ചില ഒന്നാന്തരം ഒറ്റമൂലികള്‍ നമ്മുടെ കൈയ്യിലുണ്ടാവും. അധികം പണച്ചിലവില്ലാതെ തന്നെ നമ്മുടെ ഇഷ്ട വസ്ത്രത്തിലെ കറകളയാന്‍ നമുക്ക് വീട്ടിലിരുന്ന് തന്നെ കഴിയുന്നു.

വസ്ത്രങ്ങളിലും ബെഡ്ഷീറ്റിലും എല്ലാം കറയുണ്ടെങ്കിലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അതിനായി മാക്‌സിമം ഒരുഅരമണിക്കൂര്‍ നമുക്ക് കണ്ടെത്താം. പ്രത്യേകിച്ച് വെളുത്ത വസ്ത്രങ്ങളിലെ കറ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എല്ലാ കറയേയും ഒരു പാടുപോലുമില്ലാതെ തുരത്താന്‍ ഇനി ചില എളുപ്പവഴികള്‍ ഉണ്ട്. എന്തൊക്കെ പൊടിക്കൈകള്‍ ആണെന്ന് നോക്കാം.

ബ്ലീച്ചിംഗ് പൗഡര്‍

ബ്ലീച്ചിംഗ് പൗഡര്‍

ബ്ലീച്ചിഗ് പൗഡര്‍ ഉപയോഗിച്ച് നമുക്ക് ഏത് കറയേയും ഇല്ലാതാക്കാം. ഒരു ബക്കറ്റ് ചൂടു വെള്ളത്തില്‍ പൗഡര്‍ ഇട്ട് ഇതിലേക്ക് ഏതെങ്കിലും അലക്കു പൊടി ചേര്‍ക്കാം. ഇത് 15 മിനിട്ട് കഴിഞ്ഞ് കഴുകിയാല്‍ മതി. ഏത് കറയും ഇളകി മാറുന്നു.

നാരങ്ങ നീര്

നാരങ്ങ നീര്

ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല വസ്ത്രങ്ങളിലെ കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു നാരങ്ങ നീര്. നാരങ്ങ നീര് തുണികളില്‍ ഒഴിച്ച് ഒരുടൂത്ത് ബ്രഷ് കൊണ്ട് ഇത് ഉരച്ച് കഴുകാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള കറയേയും ഇല്ലാതാക്കുന്നു.

തണുത്ത വെള്ളം

തണുത്ത വെള്ളം

ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. എന്നാല്‍ കറ കളയാനും വെള്ളം സഹായിക്കുന്നു. കറ പോകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തണുത്ത വെള്ളം. കാപ്പിയുടെ കറ പോലുള്ള കറകള്‍ മാറാന്‍ ഏറ്റവും നല്ല ഉപാധിയാണ് തണുത്ത വെള്ളത്തില്‍ കഴുകുക എന്നത്.

ബിയര്‍

ബിയര്‍

ബിയര്‍ കൊണ്ട് നമുക്ക് ഏത് ഇളകാത്ത കറയേയും ഇളക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. കറയുള്ള ഭാഗത്ത് അല്‍പം ബിയര്‍ ആക്കിയാല്‍ കറ പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളുത്ത വിനാഗിരി

വെളുത്ത വിനാഗിരി

കറ കളയാന്‍ ഉള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ബെസ്റ്റാണ് വിനാഗിരി ഉപയോഗിച്ച് കഴുകുന്നത്. അല്‍പ നേരം തുണി വിനാഗിരിയില്‍ മുക്കി വെച്ച് പിന്നീട് കഴുകിയെടുത്താല്‍ മതി.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

എന്ത് കറയാണെങ്കിലും ബേക്കിംഗ് സോഡ ഉപയോഗിച്ച കഴുകിയാല്‍ ഏറ്റവും ഉത്തമമായിരിക്കും. അതുകൊണ്ട് തന്നെ കറയുള്ള ഭാഗത്ത് അല്‍പം ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകാം. ഇതി കറയെ ഇല്ലാതാക്കുന്നു.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല കറ കളയാനും മുട്ടയിലുണ്ട് പൊടിക്കൈ. വസ്ത്രം കഴുകാന്‍ മുട്ടയുടെ മഞ്ഞക്കരു ഉപയോഗിക്കാം. അതും കറയുള്ള ഭാഗത്ത് മുട്ടയുടെ മഞ്ഞക്കരു ഇട്ട് കഴുകിയാല്‍ മതി.

സോഡ

സോഡ

സോഡ കുടിക്കുമ്പോള്‍ അതിന്റെ മറ്റ് ഉപയോഗങ്ങളെ നിങ്ങള്‍ മറക്കുന്നു. എന്നാല്‍ വസ്ത്രത്തിലെ കറ കളയാന്‍ മികച്ചതാണ് സോഡ. വസ്ത്രങ്ങളിലെ കറ കളയാനും സോഡ ഉപയോഗിക്കാം എന്നതാണ് കാര്യം. സോഡ കൊണ്ട് വസ്ത്രങ്ങള്‍ വൃത്തിയാക്കിയാല്‍ മതി. അത് എല്ലാ വിധത്തിലുള്ള കറയേയും കളയുന്നു.

സോപ്പ് പൊടി

സോപ്പ് പൊടി

സോപ്പ് പൊട് ചൂടുവെള്ളത്തിലിട്ട് അതില്‍ തുണി കുതിര്‍ത്ത് വെക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് അലക്കി നോക്കാം. ഇത് ഏത് ഇളകാത്ത കറയേയും ഇല്ലാതാക്കുന്നു. സോപ്പ് പൊടി ഉപയോഗിച്ച് കറയിളക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും അവസാന വാക്കാണ്. എന്നാല്‍ ഇത് ഉപയോഗിച്ച് കറ കളയാം. ഏത് ഇളകാത്ത കറയേയും ഇളക്കാന്‍ ഉരുളക്കിഴങ്ങ് നീര് മതി. 20 മിനിട്ട് ഇതില്‍ കറയുള്ള ഭാഗം കുതിര്‍ത്ത് വെച്ച് കഴിഞ്ഞ് അല്‍പസമയം കഴിഞ്ഞാല്‍ എല്ലാ കറയും ഇല്ലാതാവുന്നു.

English summary

Quick Tips to Removing Stains from Clothes

We spend so much time in our favorite clothes for removing stains. But here are some quick tips to remove stains.
Story first published: Friday, March 9, 2018, 18:09 [IST]
X
Desktop Bottom Promotion