For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റ പാറ്റയില്ലാതെ ഓടിക്കാമെന്നേ...

ഭക്ഷണത്തിലേക്ക്‌ ബാക്ടീരിയകളെ എത്തിക്കുകയും അതുവഴി ഭക്ഷ്യ വിഷബാധ വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ പ

By Archana V
|

വീടിന്റെ മുക്കിലും മൂലയിലും കാണപ്പെടുന്ന പാറ്റകള്‍ ശരിക്കും ഒരു ശല്യം തന്നെയാണ്‌. പല വീട്ടുകാരുടെയും മുഖ്യ ശത്രു ഈ പാറ്റകളാണ്‌.320 ദശലക്ഷത്തിലേറെ വര്‍ഷങ്ങളായി നിലനിന്നു വരുന്ന ഈ ചെറു ജീവിക്കള്‍ക്കാണ്‌ പല വീടുകളിലും അവിടുത്തെ ഉടമസ്ഥരേക്കാള്‍ ആധിപത്യം കൂടുതല്‍.

ഭക്ഷണത്തിലേക്ക്‌ ബാക്ടീരിയകളെ എത്തിക്കുകയും അതുവഴി ഭക്ഷ്യ വിഷബാധ വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ പാറ്റകളുടെ പങ്ക്‌ ചെറുതല്ല. വീടുകളില്‍ നിന്നും ഈ പാറ്റകളെ എന്നെന്നേക്കുമായി തുരത്താനുള്ള ചില വഴികള്‍ എന്തെല്ലാമാണന്ന്‌ നോക്കാം.

വൃത്തി

വൃത്തി

അഴുക്കും പൊടിയും കളഞ്ഞ്‌ വീട്‌ വൃത്തിയായി സൂക്ഷിക്കുക. പാറ്റകളെ അകറ്റുന്നതിന്‌ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്ന്‌ വീട്‌ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്‌. ഭക്ഷണം തുറന്നു വയ്‌ക്കുന്നതും കഴുകാനുള്ള പാത്രങ്ങള്‍ മേശയിലും മറ്റും കുറെ സമയം ഇടുന്നതും പാറ്റകളെ ആകര്‍ഷിക്കും. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഭക്ഷണം കിട്ടാതാകുന്നതോടെ പാറ്റകള്‍ വീടിന്‌ പുറത്തേക്ക്‌ പോയി തുടങ്ങും.

കെണികള്‍

കെണികള്‍

പാറ്റകള്‍ കെണിയില്‍ വീണാല്‍ അവ ചത്ത്‌ കഴിഞ്ഞ്‌ മാത്രമെ പുറത്ത്‌ കളയാവു. പാറ്റകളെ പിടിക്കാന്‍ ചൂണ്ടയും കെണികളും വയ്‌ക്കുന്നത്‌ വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്‌. ചൂണ്ടയില്‍ നിന്നും വിഷം ഭക്ഷിക്കുന്ന പാറ്റകള്‍ മറ്റു പാറ്റകളിലേക്കും ഇത്‌ എത്തിക്കും അങ്ങനെ വീടിനുള്ളിലെ പാറ്റകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ ഇത്‌ കാരണമാകും. പാറ്റയെ പിടിക്കാനുള്ള ചൂണ്ടകളില്‍ വയ്‌ക്കാനുള്ള ജെല്‍ വിപണിയില്‍ സുലഭമാണ്‌. പൂര്‍ണമായി പാറ്റകളെ നശിപ്പിക്കുന്നത്‌ വേണം തിരഞ്ഞെടുക്കാന്‍.

നനവ്‌ കുറയ്‌ക്കുക

നനവ്‌ കുറയ്‌ക്കുക

വെള്ളം ഇല്ലാതെ ഏഴ്‌ ദിവസത്തില്‍ കൂടുതല്‍ പാറ്റകള്‍ക്ക്‌ നിലനില്‍ക്കാനാവില്ല. അതിനാല്‍ വീടിനുള്ളിലെ നനവും ഈര്‍പ്പവും പരമാവധി കുറയ്‌ക്കുക.വെള്ളം ചോരുന്നത്‌ ഒഴിവാക്കുക. അങ്ങനെ പാറ്റയെ തുരത്താന്‍ കഴിയും. വീടിനുള്ളില്‍ വായുവും വെളിച്ചവും നന്നായി പ്രവേശിക്കാന്‍ അനുവദിക്കുക. സൂര്യപ്രകാശം അകത്ത്‌ കടക്കുന്നത്‌ വീടിനുള്ളിലെ ഈര്‍പ്പം ഇല്ലാതാവാന്‍ സഹായിക്കും. അങ്ങനെ പാറ്റകള്‍ക്ക്‌ വെള്ളം കിട്ടാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാവും.

രൂക്ഷ ഗന്ധങ്ങള്‍ ഉപയോഗിക്കുക

രൂക്ഷ ഗന്ധങ്ങള്‍ ഉപയോഗിക്കുക

സിട്രോനെല്ല ഓയില്‍ അല്ലെങ്കില്‍ ഔഷധഗുണമുള്ള ഏതെങ്കിലും ഫിനൈല്‍ പോലെ രൂക്ഷ ഗന്ധമുള്ള ദ്രാവകം ഉപയോഗിച്ച്‌ തറ പതിവായി തുടയ്‌ക്കുക. ഭക്ഷണം അന്വേഷിച്ച്‌ എത്തുന്ന പാറ്റകളെ ഇത്തരം രൂക്ഷ ഗന്ധങ്ങള്‍ തുരത്തി ഓടിക്കും. അതേസമയം തറ വൃത്തിയാക്കുമ്പോള്‍ അധികം നനവ്‌ വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്‌ പാറ്റകളെ വീണ്ടും ആകര്‍ഷിക്കും.

ബോറിക്‌ ആസിഡ്‌

ബോറിക്‌ ആസിഡ്‌

പാറ്റകള്‍ വരാന്‍ സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ ബോറിക്‌ ആസിഡ്‌ പൗഡര്‍ വിതറുക. പാറ്റകളെ തുരത്താന്‍ സഹായിക്കുന്ന മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണിത്‌.ഇതിന്‌ പുറമെ വീടിനുള്ളില്‍ പൂര്‍ണമായും ബോറിക്‌ ആസിഡ്‌ തളിക്കുന്നതും പ്രയോജനം ചെയ്യും. വളരെ എളുപ്പം ചെയ്യാന്‍ കഴിയുമെന്ന്‌ മാത്രമല്ല നനവ്‌ വരുന്നില്ല എങ്കില്‍ ദീര്‍ഘകാലം ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.

കറുവ ഇല

കറുവ ഇല

പാറ്റകളെ തുരത്താന്‍ വീട്ടില്‍ തന്നെ കണ്ടെത്താവുന്ന ഫലപ്രദമായ പ്രതിവിധിയാണിത്‌.

മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും ബാധിക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ ഒന്നും അടങ്ങിയിട്ടാല്ലാത്ത സുരക്ഷിതമായ മാര്‍ഗമാണ്‌ ഇത്‌. കറുവ ഇലയുടെ രൂക്ഷഗന്ധം പാറ്റകളെ വീടിനകത്ത്‌ പ്രവേശിക്കുന്നത്‌ തടയും. പാറ്റകള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഈ ഇലകള്‍ തൂക്കിയിടുന്നതിലൂടെ ഇവ വീടിനകത്തേക്ക്‌ പ്രവേശിക്കുന്നത്‌ തടയാന്‍ കഴിയും. പാറ്റകള്‍ക്ക്‌ ഈ ഇലകളുടെ ഗന്ധം അസഹനീയമാണ്‌. കറുവ ഇലകള്‍ പൊടിച്ച്‌ വീടിന്റെ പലഭാഗങ്ങളിലായി വിതറുന്നതും പാറ്റകളെ നിയന്ത്രിക്കാന്‍ സഹായിക്കും.

മുറി തണുപ്പിക്കുക

മുറി തണുപ്പിക്കുക

മുറികള്‍ തണുപ്പിക്കുന്നതും പാറ്റകളെ അകറ്റാന്‍ സഹായിക്കും. തണുപ്പില്‍ പാറ്റകള്‍ക്ക്‌ അധികം നിലനില്‍ക്കാനാവില്ല. പാറ്റകള്‍ വേനല്‍ക്കാലത്തും ചൂടിലും ആണ്‌ സജീവമാകുന്നത്‌. ഇവയ്‌ക്ക്‌ ചിറക്‌ ലഭിക്കുന്നതും പറക്കുന്നതും ഇക്കാലയളവിലാണ്‌. എന്നാല്‍ തണുപ്പ്‌ കാലത്ത്‌ ഇവ നിഷ്‌ക്രിയമായിരിക്കും.

വിവധ തരം അസുഖങ്ങള്‍ വരാന്‍ പാറ്റകള്‍ കാരണമാകും എന്നതിനാല്‍ അവയെ വീട്ടില്‍ നിന്നും എന്നെന്നേക്കുമായി തുരത്തേണ്ടത്‌ വളരെ പ്രധാനമാണ്‌ . ആരോഗ്യകരമായ ജീവിതത്തിന്‌ ഇത്‌ വളരെ അത്യാവശ്യമാണ്‌.

Read more about: improvement home
English summary

Quick Solutions To Get Rid Of Cockroaches Forever

Quick Solutions To Get Rid Of Cockroaches Forever, read more to know about,
Story first published: Friday, January 5, 2018, 14:17 [IST]
X
Desktop Bottom Promotion