For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഫ്റ്റ് ഇടിയപ്പം,മൊരിഞ്ഞ ദോശ അറിയൂ ടിപ്‌സ്‌

സോഫ്റ്റ് ഇടിയപ്പം,മൊരിഞ്ഞ ദോശ അറിയൂ ടിപ്‌സ്‌

|

പാചകം ഒരു കലയാണെന്ന പറയും. നല്ല രുചി ലഭിയ്ക്കണമെങ്കില്‍ മനസറിഞ്ഞു പാചകം ചെയ്യണം. ഇഷ്ടം തോന്നി പാചകം ചെയ്യണം.

പാചകം എളുപ്പമാക്കാന്‍ അല്ലെങ്കില്‍ രുചികരമക്കാന്‍ സഹായിക്കുന്ന നുറുങ്ങു വിദ്യകള്‍ ധാരാളമുണ്ട്. എളുപ്പത്തില്‍ തന്നെ രുചികരമായ വിഭവങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങു വിദ്യകള്‍.

നല്ല മൃദുവായ ഇടിയപ്പവും മൊരിഞ്ഞ ദോശയുമെല്ലാം നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കുകയും ചെയ്യാം.

അടുക്കള ജോലികള്‍ എളുപ്പവും പാചകം രസകരവുമാക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങു വിദ്യകളെക്കുറിച്ചറിയൂ,

വെള്ളയപ്പത്തിനുള്ള അരി അരയ്ക്കുമ്പോള്‍ ലേശം ഉഴുന്നും ലേശം മട്ടയരിയും ലേശം ചോറും ചേര്‍ത്തരയ്ക്കുക. ഇത് തേങ്ങാ ഉടയ്ക്കുമ്പോള്‍ വെള്ളം എടുത്തു വച്ച് ഇതില്‍ ലേശം ഉപ്പും പഞ്ചസാരയും ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. ഈ വെള്ളം ഉപയോഗിച്ചു വേണം, അപ്പത്തിനുള്ള അരി അരയ്ക്കാന്‍. ഇതില്‍ യീസ്റ്റ് ചെറുചൂടുവെള്ളത്തില്‍ കലക്കി ഒഴിച്ചു വയ്ക്കുക. മാവില്‍ അല്‍പം പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. പാകത്തിനു വെള്ളമൊഴിച്ചു വേണം, മാവു തയ്യാറാക്കാന്‍. കൂടുതല്‍ കട്ടിയായ മാവ് പൊന്താന്‍ ബുദ്ധിമുട്ടുണ്ടാകും. വെള്ളയപ്പം ഉണ്ടാക്കുന്നതിനു മുന്‍പായി ലേശം ചൂടുപാല്‍ മാവില്‍ ചേര്‍ത്തിളക്കാം. ഇത് നല്ല മൃദുവായ അപ്പം ഉണ്ടാക്കകാന്‍ സഹായിക്കും. മട്ടയരി ചേര്‍ക്കുന്നതു കൊണ്ട് വേണമെങ്കില്‍ നല്ല ചൂടില്‍ മാവൊഴിച്ചു തയ്യാറാക്കിയാല്‍ മൊരിഞ്ഞും ലഭിയ്ക്കും.

വെള്ളയപ്പത്തിനുള്ള അരി അരയ്ക്കുമ്പോള്‍ ലേശം ഉഴുന്നും ലേശം മട്ടയരിയും ലേശം ചോറും ചേര്‍ത്തരയ്ക്കുക. ഇത് തേങ്ങാ ഉടയ്ക്കുമ്പോള്‍ വെള്ളം എടുത്തു വച്ച് ഇതില്‍ ലേശം ഉപ്പും പഞ്ചസാരയും ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. ഈ വെള്ളം ഉപയോഗിച്ചു വേണം, അപ്പത്തിനുള്ള അരി അരയ്ക്കാന്‍. ഇതില്‍ യീസ്റ്റ് ചെറുചൂടുവെള്ളത്തില്‍ കലക്കി ഒഴിച്ചു വയ്ക്കുക. മാവില്‍ അല്‍പം പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. പാകത്തിനു വെള്ളമൊഴിച്ചു വേണം, മാവു തയ്യാറാക്കാന്‍. കൂടുതല്‍ കട്ടിയായ മാവ് പൊന്താന്‍ ബുദ്ധിമുട്ടുണ്ടാകും. വെള്ളയപ്പം ഉണ്ടാക്കുന്നതിനു മുന്‍പായി ലേശം ചൂടുപാല്‍ മാവില്‍ ചേര്‍ത്തിളക്കാം. ഇത് നല്ല മൃദുവായ അപ്പം ഉണ്ടാക്കകാന്‍ സഹായിക്കും. മട്ടയരി ചേര്‍ക്കുന്നതു കൊണ്ട് വേണമെങ്കില്‍ നല്ല ചൂടില്‍ മാവൊഴിച്ചു തയ്യാറാക്കിയാല്‍ മൊരിഞ്ഞും ലഭിയ്ക്കും.

വെള്ളയപ്പത്തിനുള്ള അരി അരയ്ക്കുമ്പോള്‍ ലേശം ഉഴുന്നും ലേശം മട്ടയരിയും ലേശം ചോറും ചേര്‍ത്തരയ്ക്കുക. ഇത് തേങ്ങാ ഉടയ്ക്കുമ്പോള്‍ വെള്ളം എടുത്തു വച്ച് ഇതില്‍ ലേശം ഉപ്പും പഞ്ചസാരയും ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം. ഈ വെള്ളം ഉപയോഗിച്ചു വേണം, അപ്പത്തിനുള്ള അരി അരയ്ക്കാന്‍. ഇതില്‍ യീസ്റ്റ് ചെറുചൂടുവെള്ളത്തില്‍ കലക്കി ഒഴിച്ചു വയ്ക്കുക. മാവില്‍ അല്‍പം പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. പാകത്തിനു വെള്ളമൊഴിച്ചു വേണം, മാവു തയ്യാറാക്കാന്‍. കൂടുതല്‍ കട്ടിയായ മാവ് പൊന്താന്‍ ബുദ്ധിമുട്ടുണ്ടാകും. c ഉണ്ടാക്കുന്നതിനു മുന്‍പായി ലേശം ചൂടുപാല്‍ മാവില്‍ ചേര്‍ത്തിളക്കാം. ഇത് നല്ല മൃദുവായ അപ്പം ഉണ്ടാക്കകാന്‍ സഹായിക്കും. മട്ടയരി ചേര്‍ക്കുന്നതു കൊണ്ട് വേണമെങ്കില്‍ നല്ല ചൂടില്‍ മാവൊഴിച്ചു തയ്യാറാക്കിയാല്‍ മൊരിഞ്ഞും ലഭിയ്ക്കും.

ഉപ്പുമാവ്

ഉപ്പുമാവ്

ഉപ്പുമാവ് കട്ടയായി പോകുന്നത് പല വീട്ടമ്മമാരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഉപ്പുമാവ് തയ്യാറാക്കുമ്പോള്‍ അല്‍പം ഓയില്‍ ചേര്‍ത്ത് ഇളക്കിയാല്‍ ഈ പ്രശ്‌നമുണ്ടാകില്ല. ഇതുപോലെ റവയില്‍ നേരത്തെ തന്നെ അല്‍പം കറിവേപ്പില ഇട്ടു വയ്ക്കുന്നതും നല്ലതാണ്.

മൊരിഞ്ഞ ദോശ

മൊരിഞ്ഞ ദോശ

മൊരിഞ്ഞ ദോശ ലഭിയ്ക്കാന്‍ മാവരയ്ക്കുമ്പോള്‍ പച്ചരിയ്‌ക്കൊപ്പം അല്‍പം മട്ടയരിയും അല്‍പം ഉലുവയും ചേര്‍ക്കാം. ഇത് രുചിയും വര്‍ദ്ധിപ്പിയ്ക്കും. ഗുണവും വര്‍ദ്ധിപ്പിയ്ക്കും. നാല് കപ്പ് അരിയ്ക്ക് 1 കപ്പ് ഉഴുന്ന് എ്ന്ന ആനുപാതത്തില്‍ എടുക്കുന്നതാണ് ദോശയ്ക്കു നല്ലത്. ചട്ടി നല്ലപോലെ ചൂടാക്കിയ ശേഷം മാവൊഴിയ്ക്കുക. അരിയില്‍ അല്‍പം എണ്ണയോ നെയ്യോ പുരട്ടിക്കൊടുക്കുന്നത് മാവ് കല്ലില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. ഇത് പെട്ടെന്നു മൊരിയാനും നല്ലതാണ്.

പൂരി

പൂരി

പൂരിയ്ക്കു മാവു കുഴയ്ക്കുമ്പോള്‍ അല്‍പം റവ കൂടി ചേര്‍ക്കുന്നത് നല്ലതാണ്. ഇത് പൂരിയ്ക്കു കരുകരുപ്പു ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. മൃദുവായി പൂരി ലഭിയ്ക്കാന്‍ 100 ഗ്രാം ഗോതമ്പു പൊടിയില്‍ 1 ടേബിള്‍ സ്പൂണ്‍ സേമിയ പൊടിച്ചു ചേര്‍ക്കുക. അല്‍പം യീസ്റ്റ് ചേര്‍ത്ത വെള്ളം വച്ചു ഗോതമ്പുപൊടി കുഴച്ച് 1 മണിക്കൂര്‍ മുന്‍പോ തലേന്നു രാത്രിയോ വച്ചാല്‍ പൂരി നല്ലപോലെ പൊന്തി വരും. പൂരിയ്ക്കു കുഴയ്ക്കുമ്പോള്‍ അല്‍പം മൈദ മാവ് ഉപയോഗിച്ചാല്‍ പൂരി അധികം എണ്ണ കുടിയ്ക്കാതിരിയ്ക്കും.

സോഫ്റ്റ് പുട്ടു ലഭിയ്ക്കാന്‍

സോഫ്റ്റ് പുട്ടു ലഭിയ്ക്കാന്‍

സോഫ്റ്റ് പുട്ടു ലഭിയ്ക്കാന്‍ മൂന്നു കപ്പു പച്ചരിയ്ക്ക ഒരു കപ്പ് പുഴുങ്ങലരി എന്ന കണക്കില്‍ പൊടിച്ചു വറുത്തുണ്ടാക്കുക. ഇതുപോലെ പു്ട്ടിനുള്ള പൊടി ഒരു തവണ മിക്‌സിയില്‍ അടിച്ചെടുത്തുണ്ടാക്കിയാലും സോഫ്റ്റ് പുട്ടു ലഭിയ്ക്കും.

നല്ല സോഫ്റ്റ് ഇടിയപ്പം

നല്ല സോഫ്റ്റ് ഇടിയപ്പം

നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാനും വിദ്യയുണ്ട്. തീരെ തരികളിലാതെ പൊടിച്ചെടുത്ത പൊടി കൊണ്ടു വേണം, ഇടിയപ്പമുണ്ടാക്കാന്‍. ഇതു കുഴയ്ക്കുമ്പോള്‍ നല്ല തിളച്ച വെള്ളത്തില്‍ കുഴയ്ക്കുക. 2 സ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലതാണ്.

പഴംപൊരി

പഴംപൊരി

പഴംപൊരിയുണ്ടാക്കുമ്പോള്‍ മൈദമാവിനൊപ്പം അല്‍പം അരിപ്പൊടി കൂടി ചേര്‍ത്താല്‍ കരുകരുപ്പുള്ള പഴംപൊരി ലഭിയ്ക്കും. ഇത് അധികം എണ്ണ കുടിയ്ക്കുകയുമില്ല.

മൃദുവായ ഉണ്ണിയപ്പത്തിന്

മൃദുവായ ഉണ്ണിയപ്പത്തിന്

മൃദുവായ ഉണ്ണിയപ്പത്തിന് അരിപ്പൊടിയ്‌ക്കൊപ്പം അല്‍പം മൈദയോ ഗോതമ്പുപൊടിയോ ചേര്‍ക്കുന്നത് നല്ലതാണ്. ഇതില്‍ പഴമുടച്ചു ചേര്‍ക്കുന്നതും നല്ലതാണ്. എന്നാല്‍ പഴമുടച്ചു ചേര്‍ത്താല്‍ അധികം ദിവസം വയ്ക്കാന്‍ സാധിയ്ക്കില്ല.

ഓംലറ്റിന

ഓംലറ്റിന

ഓംലറ്റുണ്ടാക്കുമ്പോള്‍ അല്‍പം കോണ്‍ഫ്‌ളോര്‍ ചേര്‍ത്താല്‍ ഓംലറ്റിന നല്ല മയമുണ്ടാകും. ഇത് പാനില്‍ ഒട്ടിപ്പിടിയ്ക്കാതെ എടുക്കാന്‍ അല്‍പം വിനാഗിരി പുരട്ടിയാല്‍ മതിയാകും.

ഗ്രീന്‍ ചട്‌നിയുണ്ടാക്കുമ്പോള്‍

ഗ്രീന്‍ ചട്‌നിയുണ്ടാക്കുമ്പോള്‍

ഗ്രീന്‍ ചട്‌നിയുണ്ടാക്കുമ്പോള്‍ തൈരിനു പകരം അല്‍പം നാരങ്ങാനീരു ചേര്‍ത്ത് ഉണ്ടാക്കാം. ഇത് രുചി കൂടുതല്‍ നല്‍കും.

English summary

Kitchen Tips To Prepare Tasty Dosa And Appam

Kitchen Tips To Prepare Tasty Dosa And Appam, Read more to know about,
Story first published: Tuesday, July 17, 2018, 15:15 [IST]
X
Desktop Bottom Promotion