For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിണ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Lekshmi S
|

ബെഡ്ഷീറ്റുകളും തലയിണ ഉറകളും മിക്കവരും ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴുകിയിടാറുണ്ട്. എന്നാല്‍ തലയിണയുടെ കാര്യം വരുമ്പോള്‍ പലരും പിന്നോട്ട് പോകാറാണ് പതിവ്. കാരണം തലയിണ കഴുകുന്നതിനുള്ള ബുദ്ധിമുട്ട് തന്നെ. ഇടയ്ക്കിടെ തലയിണ കഴുകി വൃത്തിയാക്കി നമ്മുടെ കിടപ്പുമുറിക്ക് പുതുമ നല്‍കുന്നത് നല്ലൊരു കാര്യമല്ലേ?

h

തലയിണ കഴുകുന്നതിന്റെ പ്രയാസത്തെ കുറിച്ച് വാചാലരായിട്ട് ഒരു ഫലവുമില്ല. വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും തലയിണ കഴുകി വൃത്തിയാക്കിയേ മതിയാകൂ. ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ ഇത് മൂന്നോ നാലോ തവണയാക്കുക. ശുചിത്വം ഉറപ്പാക്കുന്നതിനായി തലയിണ ഉറകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.തലയിണ കഴുകുന്നതിനെ കുറിച്ച് പറയുന്നതിന് മുമ്പ് നിങ്ങളുടെ തലയിണ മെഷീനില്‍ കഴുകാന്‍ പറ്റുമോയെന്ന് നോക്കുക. ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന തലയിണകളില്‍ അധികവും മെഷീനില്‍ കഴുകാന്‍ സാധിക്കുന്നവയാണ്.

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. സിന്തറ്റിക് തലയിണ പകുതിയില്‍ വച്ച് മടക്കുക. കൈ എടുത്തുടന്‍ അത് നിവര്‍ന്ന് പഴയപടി ആകുന്നില്ലെങ്കില്‍ അത് മെഷീനില്‍ കഴുകാതിരിക്കുന്നതാണ് നല്ലത്. മെഷീനില്‍ കഴുകിയാല്‍ ഇത്തരം തലയിണകളില്‍ നിറച്ചിരിക്കുന്ന വസ്തു ഛിന്നഭിന്നമാകും.

2. തലയിണ നീളത്തില്‍ മടക്കുക. അതിനുശേഷം മധ്യഭാഗത്തും മുകളിലും താഴെയും റബ്ബര്‍ ബാന്‍ഡുകളിടുക. തലയിണയ്ക്കുള്ളില്‍ നിറച്ചിരിക്കുന്ന വസ്്തു കട്ടപിടിക്കുന്നത് തടയാന്‍ ഇതിലൂടെയാകും. നിവര്‍ത്തിയിട്ട് ഉണക്കുക.

3. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്റ് ഉപയോഗിക്കുക. അലക്കുപൊടി തലയിണയില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ട്.

4. രണ്ട് തലയിണകള്‍ ഒരുമിച്ച് കഴുകുക.

5. പഴയ തലയിണകള്‍ പുന:രുപയോഗിക്കുക. ഇവ വളര്‍ത്തുനായകള്‍ക്കുള്ള കിടക്കകളായും മറ്റും ഉപയോഗിക്കാവുന്നതാണ്.

 തലയിണകള്‍ കഴുകുന്നത് എങ്ങനെ?

തലയിണകള്‍ കഴുകുന്നത് എങ്ങനെ?

വേണ്ട സാധനങ്ങള്‍:

1. തലയിണ

2. ദ്രവരൂപത്തിലുള്ള മികച്ച ഡിറ്റര്‍ജന്റ്

3. ടെന്നീസ് ബോളുകള്‍ അല്ലെങ്കില്‍ വൂള്‍ ലോന്‍ഡ്രി ബോളുകള്‍

4. റബ്ബര്‍ ബാന്‍ഡുകള്‍

5. വാഷര്‍/ ഡ്രയര്‍

നിര്‍ദ്ദേശങ്ങള്‍:

1. തലയിണയോടൊപ്പമുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് അത് കഴുകാന്‍ പറ്റുന്നതാണോ എന്ന് പരിശോധിക്കുക. അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മെഷീനില്‍ വെള്ളത്തിന്റെ താപനില ക്രമീകരിക്കുക.

2. തലയിണകള്‍ മെഷീനില്‍ വയ്ക്കുക. ഒരു സമയം രണ്ടെണ്ണം വയ്ക്കുന്നതാണ് നല്ലത്.

3. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്റ് കുറച്ച് ചേര്‍ക്കുക

4. കഴുകിയതിന് ശേഷം റിന്‍സ് സൈക്കിളിലൂടെ തലയിണകള്‍ രണ്ടുതവണ കടത്തിവിടുക. സോപ്പ് നിശ്ശേഷം നീക്കം ചെയ്യാന്‍ ഇതിലൂടെ കഴിയും.

5. തലയിണയോടൊപ്പമുള്ള നിര്‍ദ്ദേശത്തില്‍ പറയുന്ന പ്രകാരം ഉണക്കിയെടുക്കുക. ഡ്രയറില്‍ ഉണക്കാന്‍ കഴിയുകയില്ലെങ്കില്‍ ടെന്നീസ് ബോളില്‍ വച്ച് ഉണക്കുക. ഫൈബര്‍ കട്ടപിടിക്കുന്നത് തടയാനും വേഗത്തില്‍ ഉണക്കിയെടുക്കാനും ഇത് സഹായിക്കുന്നു. എവിടെയെങ്കിലും നിവര്‍ത്തിയിട്ടും തലയിണകള്‍ ഉണക്കാവുന്നതാണ്. വെയിലില്‍ ഉണക്കുന്നതിന് മുമ്പ് കുറച്ചുനേരം തലയിണകള്‍ മെഷീന് മുകളില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. ചൂട് വായുവില്‍ ഏതാനും മണിക്കൂറുകള്‍ ഇരുന്നാല്‍ തലയിണകള്‍ വേഗത്തില്‍ ഉണങ്ങിക്കിട്ടും. ഇ്ങ്ങനെ ഉണക്കിയെടുക്കുന്ന തലയിണകള്‍ നിങ്ങളുടെ കിടക്കയ്ക്ക് പുതുസൗന്ദര്യം പകരും. വൃത്തിയും സുഗന്ധവുമുള്ള കിടക്കകള്‍ ആഗ്രഹിക്കാത്തവര്‍ ആരാണ്?

 ബെഡ്ഷീറ്റുകള്‍ ഉണക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബെഡ്ഷീറ്റുകള്‍ ഉണക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിര്‍ദ്ദേശങ്ങള്‍ വായിച്ച് ഷീറ്റുകള്‍ എങ്ങനെ കഴുകണമെന്ന് മനസ്സിലാക്കുക. മിക്ക ഷീറ്റുകളും വീട്ടില്‍ വാഷിംഗ് മെഷീനില്‍ കഴുകാവുന്നതാണ്. എന്നാല്‍ ചില പ്രത്യേകതരം തുണികളിലുള്ള ഷീറ്റുകള്‍ കഴുകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഷീറ്റിനൊപ്പമുള്ള നിര്‍ദ്ദേശത്തില്‍ പറയുന്ന പരമാവധി താപനിലയിലുള്ള വെള്ളത്തിലാണ് ഷീറ്റ് കഴുകേണ്ടത്. പോളിസ്റ്റര്‍ അടങ്ങിയിട്ടുള്ള ഷീറ്റുകള്‍ ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുന്നതാണ് ഉത്തമം. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ ഷീറ്റില്‍ ഒളിച്ചുതാമസിക്കുന്ന കീടാണുക്കള്‍, മൂട്ട മുതലായവ നശിക്കുകയും ചെയ്യും.

കുറഞ്ഞത് ആഴ്ചയില്‍ ഒരുതവണയെങ്കിലും ഷീറ്റുകള്‍ കഴുകുക. ഇക്കാര്യം മറന്നുപോകാനുള്ള സാധ്യത കൂടുതലാണ്. നമ്മള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നമ്മുടെ കിടക്ക. കുറച്ചുനേരം ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ നമ്മള്‍ കൃത്യമായി അലക്കി സൂക്ഷിക്കാറുണ്ട്. അപ്പോള്‍ കിടക്കവിരി കഴുകാതിരിക്കാന്‍ കഴിയുമോ?

ഒരേ നിറത്തിലുള്ള ഷീറ്റുകള്‍ ഒരുമിച്ച് കഴുകുന്നതാണ് നല്ലത്. ഏതെങ്കിലും ഷീറ്റില്‍ നിന്ന് നിറം പോകുന്ന സാഹചര്യം ഉണ്ടായാല്‍ അത് മറ്റ് ഷീറ്റുകളില്‍ പിടിക്കും. ഒരേ നിറത്തിലുള്ളവ ഒരുമിച്ച് കഴുകുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

കഴിയുമെങ്കില്‍ വീടിന് പുറത്ത് വിരിച്ച് ഉണക്കുക. സൂര്യപ്രകാശത്തിന് ഒരുമാതിരിയുള്ള കീടാണുക്കളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല ഷീറ്റിന് നല്ല തിളക്കവും ലഭിക്കും. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ഡ്രയറില്‍ ഉണക്കുക. ബെഡ്ഷീറ്റുകള്‍ ഇസ്തിരിയിട്ട് മാത്രം ഉപയോഗിക്കുക. ഷീറ്റില്‍ അവശേഷിക്കുന്ന അവസാന കീടാണുവിനെയും മൂട്ടയെയും നശിപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. ഇസ്തിരിയിട്ട കിടക്കവിരികള്‍ മടക്കിസൂക്ഷിക്കാനും എളുപ്പമാണ്. കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട കിടക്കവിരികള്‍ ഈര്‍പ്പരഹിതമായ സ്ഥലത്ത് സൂക്ഷിക്കുക. ഷീറ്റുകള്‍ മാസത്തില്‍ ഒരുതവണ വെയിലില്‍ ഉണക്കുന്നതും നല്ലതാണ്. ഓരോ ആഴ്ചയിലും ഇവ മാറ്റുക.

Read more about: home and garden tips വീട്
English summary

how-and-how-often-you-should-wash-your-pillows

There is no matter on discussing the difficulty of washing the pillow. At least twice a year
Story first published: Thursday, August 9, 2018, 23:48 [IST]
X
Desktop Bottom Promotion