For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊതുകുകളെ തുരത്താം നാടന്‍ രീതികളിലൂടെ

By Glory
|

മഴക്കാലം ഇങ്ങ് തുടങ്ങിയാല്‍ പിന്നെ കൊതുകാണ് നമ്മുടെ പ്രധാന വില്ലന്‍. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടു മിക്ക പനിക്കഥകളിലെയും വില്ലനാണ് കൊതുക്.

w34

കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എന്നാല്‍, കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിര്‍ത്താനുമൊക്കെ ചില നാടന്‍ മാര്‍ഗങ്ങളുമുണ്ട്.

ചെറുനാരങ്ങ-ഗ്രാമ്പു

ചെറുനാരങ്ങ-ഗ്രാമ്പു

ചെറുനാരങ്ങ രണ്ടാക്കി മുറിച്ച് അതില്‍ ഗ്രാമ്പു കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകുകളെ തുരത്താന്‍ സഹായിക്കും.

വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പെണ്ണ കൊതുകിനെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. വേപ്പെണ്ണ നേര്‍പ്പിച്ച് കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യാം. മിക്കവാറും എല്ലാ ക്ഷുദ്രജീവികള്‍ക്കെതിരെയും പ്രയോഗിയ്ക്കാവുന്ന ഒന്നാണ് വേപ്പെണ്ണ.

കര്‍പ്പൂരവള്ളി

കര്‍പ്പൂരവള്ളി

കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള സ്വാഭാവിക ഓയിലുകള്‍ ഉപയോഗിയ്ക്കുന്നതും കൊതുക് ശല്യം അകറ്റാന്‍ നല്ലതാണ്. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റും.

 ഈ ചെടികള്‍ വളര്‍ത്താം

ഈ ചെടികള്‍ വളര്‍ത്താം

നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ചെടികളും പച്ചമരുന്നുകളുമൊക്കെ മതി പ്രശ്നം വളരെ ഈസിയായി കൈകാര്യം ചെയ്യാന്‍. ഇഞ്ചിപ്പുല്ല്, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

കുരുമുളകുപൊടി

കുരുമുളകുപൊടി

കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.

 കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിയ്ക്കുന്നത് കൊതുകുകളെ അകറ്റും.

കൊതുകുകടി കൂടുമ്പോള്‍ പച്ചത്തുമ്പച്ചെടി നെരിപ്പോടിട്ട് പുകച്ചാല്‍മതിയെന്നാണ് നാടന്‍ ശാസ്ത്രം പറയുന്നത്. ചെടിച്ചട്ടിയില്‍വളര്‍ത്തുന്ന ചുവന്ന തുളസി കിടപ്പുമുറിയില്‍ വയ്ക്കുന്നതും നല്ലതാണത്രേ.

ഇഞ്ചപ്പുല്ല്

ഇഞ്ചപ്പുല്ല്

കൊതുകിനെ അകറ്റാന്‍ ഇഞ്ചപ്പുല്ല് വളരെ ഫലപ്രദമാണ്. ഇഞ്ചപ്പുല്ലില്‍ നിന്നെടുക്കുന്ന എണ്ണ മെഴുകുതിരി , സുഗന്ധദ്രവ്യം, റാന്തല്‍ , വിവിധ ഔഷധ ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാറുണ്ട്. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചപ്പുല്ല് നല്ലതാണ്.കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക.

ബന്തി

ബന്തി

പല ജീവികള്‍ക്കും ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും ഇഷ്ടപ്പടാത്ത ഒരു മണമാണ് ബന്തിച്ചെടിക്ക്. ആറ് ഇഞ്ച് . ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്. പച്ചക്കറികള്‍ക്കൊപ്പവും ഇവ നടുന്നത് മുഞ്ഞ പോലുള്ള പ്രാണികളെ അകറ്റാന്‍ സഹായിക്കും. കൊതുകിനെ നിയന്ത്രിക്കാന്‍ ബന്തി ചെടികള്‍ മുറ്റത്തും തോട്ടത്തിലും മറ്റും നടുക.

...പുതിന ഇനത്തില്‍ പെടുന്ന ഒരു സസ്യമാണ് കാറ്റ്നിപ്. അടുത്തിടെയാണ് ഇവ കൊതുകു നാശിനിയാണന്ന് പ്രഖ്യാപിക്കപ്പെട്ടത്. അനേക വര്‍ഷം നിലനില്‍ക്കുന്ന ഈ സസ്യങ്ങള്‍ മൂന്ന് അടി വരെ വളരും. വെയില്‍ വീഴുന്ന അല്ലെങ്കില്‍ ഭാഗികമായി വെയില്‍ വീഴുന്ന സ്ഥലങ്ങളില്‍ വേണം ഇവ നടാന്‍. വെളുത്തതോ ഇളം വയലറ്റ് നിറത്തിലോ ഉള്ള പൂക്കളാണ് ഇവയില്‍ ഉണ്ടാവുക. കൊതുകുകളെയും മറ്റ് പ്രാണികളെയും നിയന്ത്രിക്കാന്‍ ഈ സസ്യങ്ങള്‍ വീടിന്റെ പുറക് വശത്ത് നടുക. കൊതുകുകളെ നശിപ്പിക്കാന്‍ വിവിധ രീതിയില്‍ ഈ സസ്യങ്ങള്‍ ഉപയോഗിക്കാം. ഇലകള്‍ ചതച്ചിട്ടും എണ്ണയായി ചര്‍മ്മത്തില്‍ പുരട്ടിയും ഇവ ഉപയോഗിക്കാം.

വേപ്പ്

വേപ്പ്

കൊതുകുകളെ അകറ്റാന്‍ വേപ്പ് വെറുതെ മുറ്റത്ത് വളര്‍ത്തിയാല്‍ മതി. കൊതുകുകളെ അകറ്റാന്‍ വേപ്പെണ്ണ ചര്‍മ്മത്തില്‍ പുരട്ടാം. കൊതുകുകളെ അകറ്റാനുള്ള വേപ്പിന്റെ സവിശേഷത മലേറിയയെ പ്രതിരോധിക്കാന്‍ വളരെ ഫലപ്രദമാണ്.

ഫോഗിംങ്ങ്

ഫോഗിംങ്ങ്

കൊതുകിനെ കൊല്ലാന്‍ ഫോഗിംങ്ങ് നടത്താറില്ലേ, അതുപോലൊരു സൂത്രം ആയുര്‍വേദത്തിലുമുണ്ട്. സോപ്പു പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. ഇതില്‍ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറമ്പിലും തളിച്ചാല്‍ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേര്‍ത്തുകെട്ടി ജനലിനരികില്‍ തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല. ആയുര്‍വേദമായതു കൊണ്ടു തന്നെ ആരോഗ്യത്തിന് പ്രശ്നമാകുമോ എന്ന പേടിയും ആര്‍ക്കും വേണ്ട

റോസ്മേരി സസ്യം

റോസ്മേരി സസ്യം

റോസ്മേരി സസ്യം കൊതുകുകളെ ചെറുക്കുമത്രെ. റോസ്മേരി സസ്യത്തില്‍ അടങ്ങിയിട്ടുള്ള എണ്ണ പ്രകൃതിദത്ത കൊതുക് നാശിനിയായി പ്രവര്‍ത്തിക്കും. നാല്- അഞ്ച് അടി വരെ പൊക്കത്തില്‍ വളരുന്ന ഇവയില്‍ നീലപൂക്കളാണുണ്ടാവുക. ചൂടുള്ള കാലാവസ്ഥയിലാണ് ഇവ നന്നായി വളരുക. തണുപ്പുകാലം ഇവയ്ക്ക് അതിജീവിക്കാന്‍ കഴിയില്ല അതിനാല്‍ ചൂട് ലഭ്യമാക്കണം. അതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട് ശൈത്യകാലത്ത് അകത്തേയ്ക്ക് മാറ്റുക. ചൂട് കാലത്ത് കൊതുകുകളെ അകറ്റാന്‍ റോസ്മേരി നട്ട ചട്ടി മുറ്റത്തേക്ക് മാറ്റുക.

അജെരാറ്റം.

അജെരാറ്റം.

കൊതുക് നാശിനി സസ്യമാണ് അജെരാറ്റം. കൂമെറിന്‍ ഉത്പാദിപ്പിക്കുന്ന ഇളം നീല, വെള്ള നിറത്തിലുള്ള പൂക്കള്‍ ആണ് ഇവയിലേത്. ഇതിന്റെ മണം കൊതുകുകളെ അകറ്റും. വിപണികളില്‍ ലഭിക്കുന്ന കൊതുക് നാശിനികളിലും സുഗന്ധദ്രവ്യങ്ങളിലും കൂമറിന്‍ സാധാരണയായി ഉപയോഗിക്കുന്നുണ്ട്.

ചര്‍മ്മത്തിന് ദോഷം ചെയ്യുന്ന അനാവശ്യ ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അജെരാറ്റം തേയ്ക്കരുത്. പൂര്‍ണമായോ ഭാഗികമായോ വെയില്‍ ഉള്ള സ്ഥലങ്ങളില്‍ വളരുന്ന ഈ സസ്യങ്ങള്‍ വേനല്‍ക്കാലത്താണ് പൂക്കുന്നത്. പനിക്കൂര്‍ക്ക കൊതുകുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണ്. പ്രത്യേക പരിഗണനവേണ്ടാത്തതും അതേസമയം വളരെ വര്‍ഷം നില്‍ക്കുന്നതുമായൊരു സസ്യമാണിത്. ചൂടുള്ള കാലാവസ്ഥയില്‍ മണല്‍പ്രദേശത്ത് വളരുന്ന ഇവയില്‍ പിങ്ക് പൂക്കളാണ് ഉണ്ടാവുക. ഹോഴ്സ് മിന്റിന് ഫംഗസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള കഴിവുണ്ട്.

പപ്പായ ഇല

പപ്പായ ഇല

പപ്പായ തണ്ടില്‍ മെഴുക് ഇരുക്കിയൊഴിച്ച് തയാറാക്കുന്ന മെഴുകു തിരിയും, അതേപോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് കൊതുക് കൂത്താടികള്‍ ഉള്ള വെള്ളത്തില്‍ ഒത് ഇച്ചാല്‍ അവ നശിച്ചു കൊള്ളും.

കാപ്പിപ്പൊടി ,കറുവപ്പട്ട എണ്ണ

കാപ്പിപ്പൊടി ,കറുവപ്പട്ട എണ്ണ

കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ വരില്ല.

കറുവപ്പട്ട എണ്ണ

തായ്വാനില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, കറുവാക്കറ്റില്‍ നിന്ന് ഇതുവരെ മുട്ടയിലിരുന്ന് കൊഴിച്ചില്‍ കൊന്നൊടുക്കാന്‍ കഴിയും. ഇത് മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന കൊതുക് കുതന്ത്രത്തിനെതിരെ പ്രതിരോധമായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഒരു നേര്‍പ്പിച്ച 1 ശതമാനം പരിഹാരം ചെയ്യുന്നതിനായി, ഓരോ 120 മില്ലി വെള്ളത്തിനും കറുവപ്പട്ട എണ്ണയുടെ 1/4 ടീസ്പൂണ്‍ (അല്ലെങ്കില്‍ 24 തുള്ളികള്‍) ഇളക്കുക. നിങ്ങളുടെ ചര്‍മ്മത്തില്‍ അല്ലെങ്കില്‍ വസ്ത്രത്തില്‍, അതുപോലെ upholstery ഫര്‍ണിച്ചര്‍ അല്ലെങ്കില്‍ പ്ലാന്റ് ഇലയില്‍ ലിക്വിഡ് തളിക്കുക കഴിയും. കറുവാപ്പട്ട ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക, കാരണം ഒരു വലിയ അളവ് ഡോസ് ചര്‍മ്മത്തിന് പ്രകോപിപ്പിക്കാം.

Read more about: home tips വീട്
English summary

-home-remedies-to-get-rid-of-mosquitoes

we usually use a mosquito coil or using a liquid mosquito viper to help keep the mosquitoes away
Story first published: Monday, June 18, 2018, 16:50 [IST]
X
Desktop Bottom Promotion