For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലികളെ തുരത്താന്‍ എളുപ്പവഴികള്‍

By Belbin Baby
|

എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് പല്ലി ശല്യം മാറാന്‍ എന്ത് വഴിയാണ് ഉള്ളത് എന്ന്. കാരണം ഭൂരിഭാഗം വീടുകളിലും പല്ലികള്‍ മഹാ ശല്ല്യക്കാരാണ്.. പല്ലികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പ്രാണികള്‍ കുറയും. എന്നാലും പല്ലിയെ ഭയമോ പേടിയോ ആണ് എല്ലാവര്‍ക്കും. പല്ലികളെ തുരത്താന്‍ എന്തുവഴിയെന്ന് ആലോചിച്ച് തലപുണ്ണാക്കുകയാകും പലരും. പല്ലികളെ തുരത്താനുള്ള മരുന്നുകള്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്.

c

പക്ഷേ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപോലെ വിനാശകരമാണ് എന്നതിനാല്‍ ആരും അതു വാങ്ങി ഉപയോഗിക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ വീട്ടില്‍ ഉണ്ടാക്കാവുന്ന ചില്ലറ നുറുങ്ങു വിദ്യകളിലൂടെയാണ് ഭൂരിഭാഗം ആളുകളും പല്ലികളെ ഒഴിവാക്കുന്നത്. വീട്ടില്‍ തന്നെ തയ്യറാക്കാവുന്ന ചില പൊടികൈകളിലൂടെ പല്ലി ശൈല്യം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കും

1. മുട്ടത്തോട്

പല്ലികള്‍ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടത്തോട് സൂക്ഷിക്കുക എന്നത് വളരെ പുരാതനമായ ഒരു ഏര്‍പ്പാടാണ്. ഇതിന്റെ രസതന്ത്രം എന്താണെന്നു വച്ചാല്‍ മുട്ടയുടെ ഗന്ധം പല്ലികള്‍ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ. അതുകൊണ്ടു തന്നെ പല്ലികളെ സ്ഥിരമായി കണ്ടുവരുന്ന സ്ഥലങ്ങളില്‍ മുട്ടത്തോട് വച്ചാല്‍ പല്ലികളെ തുരത്താം.

2. കാപ്പിപ്പൊടി

പല്ലികളെ കൊല്ലാനുള്ള മാര്‍ഗമാണിത്. കാപ്പിപ്പൊടിയും പുകയിലയും സമം ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പല്ലികള്‍ വരുന്ന സ്ഥലത്തു സൂക്ഷിക്കുക. പല്ലികള്‍ ഇതുവന്നു കഴിക്കുകയും വൈകാതെ ചത്തു പോകുകയും ചെയ്യും. കൊല്ലാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഈ മാര്‍ഗം പരീക്ഷിക്കരുത്.

3. വെളുത്തുള്ളി

വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യര്‍ക്കെന്ന പോലെ പല്ലികള്‍ക്കും അരോജകമാണ്. അതുകൊണ്ടു തന്നെ പല്ലികളെ കണ്ടുവരുന്ന സ്ഥലങ്ങളില്‍ വെളുത്തുള്ളി സൂക്ഷിച്ചാല്‍ പല്ലികള്‍ ഓടിക്കോളും. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടില്‍ തളിക്കുന്നതും പല്ലികളെ അകറ്റും.

bh

4. വലിയ ഉള്ളി(സവാള)

വലിയ ഉള്ളി അഥവാ സവാള മുറിച്ച് വാതില്‍, ജനല്‍ തുടങ്ങി പല്ലികളെ കാണപ്പെടുന്ന സ്ഥലങ്ങളില്‍ സൂക്ഷിച്ചാല്‍ മതി. സവാള അരച്ച വെള്ളം തളിച്ചാലും മതി.

5. തണുത്ത വെള്ളം

കാലാവസ്ഥാ വ്യതിയാനം വളരെ ഗുരുതരമായി പല്ലികളെ ബാധിക്കും. ഇനി പല്ലിയെ കണ്ടാല്‍ അതിന്റെ ദേഹത്ത് അല്‍പം തണുത്ത വെള്ളം ഒഴിച്ചു നോക്കൂ. പല്ലിക്ക് പിന്നെ ചലിക്കാനാവില്ല. ഈ സമയം അവയെ എടുത്ത് പുറത്തു കളയാനോ കൊല്ലാനോ സാധിക്കും.

6. മയില്‍പീലി

പല്ലികള്‍ക്ക് പക്ഷികളെ പണ്ടേ ഭയമാണ്. പക്ഷികളാണ് പല്ലികളുടെ ആജന്‍മശത്രുക്കളും. അതുകൊണ്ടു തന്നെ കുറച്ച് മയില്‍പീലി വീട്ടില്‍ അങ്ങിങ്ങായി തൂക്കിയിട്ടു നോക്കൂ. പല്ലികള്‍ പേടിച്ചോടും.

ik

7. പൂച്ചകള്‍

പൂച്ചകള്‍ എലികളെ എന്ന പോലെ പല്ലികളെയും ഭക്ഷിക്കാറുണ്ട്. അതുകൊണ്ടു നല്ലൊരു പൂച്ചയെ വാങ്ങി വളര്‍ത്തി നോക്കൂ. വീട്ടിലെ പ്രാണികളെ തുരത്താന്‍ പല്ലിയും പല്ലിയെ പിടിക്കാന്‍ പൂച്ചയെയും ഉപയോഗിക്കുന്നതിലൂടെ തീര്‍ത്തും ജൈവീകമായ രീതിയില്‍ പ്രകൃതിയോട് ഇണങ്ങിയുള്ള നിയന്ത്രണങ്ങള്‍ വരുത്താന്‍ നമ്മള്‍ക്ക് സാധിക്കുന്നു

8. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം

ഇതൊരു നാട്ടു ചികിത്സയൊന്നുമല്ല. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പല്ലികളെ ഓടിക്കുന്ന യന്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഇത് ഒരിക്കലും മനുഷ്യര്‍ക്ക് നാശകരമാകുന്നില്ല. ഈ യന്ത്രത്തില്‍ നിന്ന് വരുന്ന അള്‍ട്രാ സോണിക് സൗണ്ടുകളെ പല്ലികള്‍ക്ക് ഭയമാണ്.

9. നാഫ്തലീന്‍ ഗുളികകള്‍

പല്ലി ഗുളികകള്‍ എന്ന പേരിലും അറിയപ്പെടുന്ന ഇവ വാര്‍ഡ്‌റോബിലും മറ്റും സൂക്ഷിച്ചാല്‍ മതി. നാഫ്തലീന്റെ ഗന്ധം ഇഷ്ടമല്ലാത്തതിനാല്‍ പല്ലികള്‍ വീടു വിട്ട് ഓടിക്കോളും.

ik

10. കുരുമുളക് സ്‌പ്രേ

കുരുമുളക് സ്‌പ്രേ ഉപയോഗിച്ചാല്‍ പല്ലികളെ വീട്ടില്‍ നിന്ന് തുരത്താന്‍ സാധിക്കും. അല്‍പം എരിവുള്ള ഗന്ധം പല്ലികള്‍ക്ക് ഇഷ്ടമല്ല. കുരുമുളക് സ്്രേപ വീട്ടിലെ അടുക്കളയിലും പല്ലികള്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലും സ്്രേപ ചെയ്താല്‍ മതി.

11.ടബാസ്‌കോ സോസ്

ഇത് കുരുമുളക് സ്‌പ്രേയുടെ ഒരു വകഭേദമാണ്. ടാബസ്‌ക്കോ സോസ് അല്ലെങ്കില്‍ ചൂടുള്ള സോസ് വെള്ളമൊഴിച്ച് നന്നായി ഇളക്കുക. ഒരു സ്‌പ്രേ ബോട്ടിലില്‍ സൂക്ഷിച്ച് അലമാരകള്‍, ഷെല്‍വുകള്‍, അലമാരകള്‍ എന്നിവയില്‍ തളിക്കുക. മസാല മിശ്രിതം മതിലുകളെ തകര്‍ക്കും, അവര്‍ നിന്റെ വീടിനു ഓടിപ്പോകും!

ygh

12. പക്ഷി തൂവലുകള്‍

പല്ലുകള്‍ സ്വാഭാവികമത്സരങ്ങളാണ്. വീടിന് ചുറ്റും ഏതാനും പക്ഷി തൂവലുകളെ തൂക്കിപ്പിടിക്കുക പല്ലികള്‍ പ്രദേശത്ത് പക്ഷികള്‍ ഉണ്ടെന്ന് കരുതി, പേടിപ്പോകും. പക്ഷി തൂവലുകള്‍ കൊണ്ട് കൂട്ടിച്ചേര്‍ത്ത പ്ലസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആകര്‍ഷകമായ മതിലുകളും ഉണ്ടാക്കാം. വീട്ടി പല്ലികള്‍ ഒഴിവാക്കാന്‍ ഫലപ്രദമായ പ്രതിവിധി ഒരു പക്ഷി തൂവലാണ്.

13. ഇലക്ട്രിക് റിപ്പെല്ലറ്റ്

ഇത് ഒരു വീട്ടു പ്രതിവിധിയില്ലെങ്കിലും മനുഷ്യര്‍ക്ക് അത് ദോഷകരമല്ല. ഇലക്ട്രിക് റിപ്പെല്ലറ്റുകള്‍ കടകളില്‍ ലഭ്യമാണ് അള്‍ട്രാസോണിക് ഫ്രീക്വന്‍സികളിലെ ഈ പുറത്തുവിടുന്ന ശബ്ദങ്ങള്‍ പല്ലുകള്‍ക്ക് അസഹനീയമാണ്. ഇലക്ട്രിക് റിപ്പെല്ലറ്റുകള്‍ ഇന്ന് ഭൂരിഭാഗം വീടുകളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും

14. ഉള്ളി

പല്ലുകള്‍ എക്കാലവും എങ്ങനെ അകറ്റി നിര്‍ത്തണമെന്ന് അറിയണമോ? ഗാര്‍ലിക്‌സിനെപ്പോലെ, പല്ലികള്‍ പോലും ഉള്ളിയുടെ തീറ്റയും വാസനയെ വെറുക്കുന്നു. വാതിലുകളിലോ ജാലകങ്ങളിലോ അവയെ മുറിച്ചുകടക്കുക, അല്ലെങ്കില്‍ പല്ലികള്‍ 'ഒളിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുക. മണവാട്ടി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ വീടുവിട്ടുപോകും. പകരം, വെള്ളം, ഉള്ളി നീര് എന്നിവയില്‍ ഒരു മിശ്രിതം ഉണ്ടാക്കുക പല്ലുകള്‍ പുറന്തള്ളാന്‍ വീട്ടിനു ചുറ്റും ഇത് തളിക്കുക.


വീട്ടില്‍ തന്നെ പരിക്ഷിച്ച് പല്ലികളെ തുരത്താന്‍ സാധിക്കുന്ന ചില്ലറ പൊടികൈകളാണ് ഇവ. എന്നാല്‍ പല്ലികളെ പൂര്‍ണ്ണാമയും ഇല്ലാതെയാക്കാന്‍ ഇവ പര്യാപ്തമല്ല. ശൈല്യക്കാരന്‍ ആണെങ്കിലും പല്ലിയെ വീട്ടില്‍ നിന്ന് പൂര്‍ണ്ണായി തുടച്ചു നീക്കുന്നതും അത്ര നല്ല കാര്യമല്ല. കാരണം വീട്ടില്‍ പല്ലികള്‍ ഇല്ലാതെയായാല്‍ പ്രാണിശൈല്യം വര്‍ദ്ധിക്കുന്നതിന് കാരണമാകും. പ്രാണികള്‍ പല്ലികളെക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത.

.

Read more about: home tips വീട്
English summary

-home-remedies-to-get-rid-of-lizard

Lizards are capable of creating a nuisance in our homes. Lizards do reduce the insects of our house, but most people find them too gross to handle. Lizards have always been like some uninvited guests we cannot stand for long. Luckily, lizards are easy to get rid of.,
Story first published: Thursday, June 7, 2018, 8:49 [IST]
X
Desktop Bottom Promotion