For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാമ്പുകളെ ഒഴിവാക്കാൻ ചില പൊടിക്കൈകൾ

|

സാധാരണയായി ശൽക്കങ്ങളാൽ ആവരണംചെയ്യപ്പെട്ട് കാണപ്പെടുന്ന കാലുകളില്ലാത്ത ഇഴജന്തുക്കളാണ് പാമ്പുകൾ. വ്യത്യസ്തമായ വാസസ്ഥലങ്ങളിൽ പാമ്പുകൾ അധിവസിക്കുന്നത് നിങ്ങൾക്ക് കാണുവാനാകും. വൃക്ഷത്തലപ്പുകളിലും, ജലാശയങ്ങളിൽപ്പോലും ഇവയെ കാണാം. മാളങ്ങളുണ്ടാക്കുവാനും ഇവയ്ക്ക്‌ കഴിയും. ഈർപ്പമുള്ള തണുത്ത പ്രദേശങ്ങളിൽ വസിക്കുവാനാണ് പാമ്പുകൾ കൂടുതലായും ഇഷ്ടപ്പെടുന്നത്. എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്. പ്രകൃതത്തിൽ അവ വിഷമുള്ളതോ വിഷമില്ലാത്തതോ ആകാം.

g

ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന അസംഖ്യം പാമ്പുകളിൽ ചിലതാണ്; ശംഖുവരയൻ (എട്ടടിവീരൻ), മുർഖൻ, രാജവെമ്പാല, ചേനത്തണ്ടൻ (അണലി), ചേര, നീർക്കോലി, ചുരുട്ട (ചുവരുപാമ്പ്), പെരുമ്പാമ്പ്, പച്ചിലപ്പാമ്പ്, കൊമ്പേറി തുടങ്ങിയവ. ഇവയിൽ പലതും ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ട് കാണപ്പെടുന്നു.

 പാമ്പുകളെ ഒഴിവാക്കാൻ സഹായിക്കുന്ന ചില ലളിത മാർഗ്ഗങ്ങൾ

പാമ്പുകളെ ഒഴിവാക്കാൻ സഹായിക്കുന്ന ചില ലളിത മാർഗ്ഗങ്ങൾ

a). പരിസരത്ത് ഉയർന്നുനിൽക്കുന്ന പാഴ്‌സസ്യങ്ങളെ ഒഴിവാക്കുക.

b). പരിസരത്ത് കൂനകൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ, വിറകുകൾ, പാഴ്‌വസ്തുക്കൾ, ചപ്പുചവറുകൾ തുടങ്ങിയവ ഒഴിവാക്കുക.

c). എലികൾ തുരന്നുണ്ടാക്കിയ മാളങ്ങൾ അടയ്ക്കുക.

d). കഴിയുമെങ്കിൽ, അവയുടെ കൃത്യമായ വാസസ്ഥലം കണ്ടെത്തി നശിപ്പിക്കുക.

e). പാമ്പുകൾ കടന്നുവരാത്ത തരത്തിലുള്ള മതിലുകളോ വേലികളോ മുറ്റത്തിന് ചുറ്റുമായി പണിയുക.

f). ചാക്കുകൾ, ഇഷ്ടികകൾ തുടങ്ങിയ വസ്തുക്കൾ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥലം വീട്ടുപരിസരത്തുനിന്നും വളരെ അകലെയാക്കുക.

സ്വാഭാവികമായ മാർഗ്ഗങ്ങളിലൂടെ പാമ്പുകളെ അകറ്റിനിറുത്താൻ സഹായിക്കുന്ന ചില പരിഹാരങ്ങളാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

പാമ്പുകളുടെ ഭക്ഷ്യലഭ്യതയെ ഇല്ലായ്മചെയ്യുക

പാമ്പുകളുടെ ഭക്ഷ്യലഭ്യതയെ ഇല്ലായ്മചെയ്യുക

പാമ്പുകൾ നിങ്ങളുടെ വസ്തുവകകളിൽ പ്രവേശിക്കുന്നതിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് അവയുടെ ഭക്ഷ്യലഭ്യതയെ ഒഴിവാക്കുക എന്നത്. കരണ്ടുതിന്നുന്ന എലി തുടങ്ങിയ ജീവികൾ ധാരാളമായി വസിക്കുന്ന സ്ഥലങ്ങളിൽ പാമ്പുകളെ കാണുവാനാകും.

കരണ്ടുതിന്നുന്ന ജീവിവർഗ്ഗമാണ് പാമ്പുകളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. ധാരാളം എലികൾ വസിക്കുന്നുവെങ്കിൽ വീട്ടിലോ പരിസരത്തോ പാമ്പുകളെ പെറ്റുപെരുകാൻ അനുവദിക്കുന്നു എന്നാണ് അർത്ഥം. കൂടാതെ തവളകളും പക്ഷികളും നിങ്ങളുടെ പരിസരത്ത് കാണപ്പെടുന്നില്ല എന്നും ഉറപ്പുണ്ടായിരിക്കണം.

വിള്ളലുകളും സുഷിരങ്ങളും അടയ്ക്കുക

വിള്ളലുകളും സുഷിരങ്ങളും അടയ്ക്കുക

വിള്ളലുകൾ, പിളർപ്പുകൾ, സുഷിരങ്ങൾ തുടങ്ങിയവയിൽ ജീവിക്കുവാനാണ് പാമ്പുകൾ ഇഷ്ടപ്പെടുന്നത്, മാത്രമല്ല താരതമ്യേന ചെറിയ സുഷിരങ്ങളിലൂടെ ഞെങ്ങിഞെരുങ്ങി അവയ്ക്ക് നീങ്ങുവാൻ കഴിയും. പാമ്പിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുകയാണെങ്കിൽ, വീട്ടിലും പരിസരത്തും കാണപ്പെടുന്ന എല്ലാ വിള്ളലുകളും സുഷിരങ്ങളും അടയ്ക്കുവാൻ ശ്രമിക്കുക.

പാമ്പുകൾ തിങ്ങിഞെരുങ്ങി കടന്നുവരാൻ സാദ്ധ്യതയുള്ള അഴുക്കുചാലുകളുടെയും, ജലവിതരണ പൈപ്പുകളുടെയും ബഹിർഗമനമാർഗ്ഗം അടയ്ക്കുക. ഒളിഞ്ഞിരിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുവാൻ കഴിയാതെ നിങ്ങളുടെ വീട്ടുപരിസരത്തുനിന്നും അവ അകന്നുപോകും.

പ്രാണിഗുളികകൾ ഉപയോഗിക്കുക

പ്രാണിഗുളികകൾ ഉപയോഗിക്കുക

വീട്ടുസാമഗ്രികളിൽ, പ്രത്യേകിച്ചും വസ്ത്രങ്ങളിൽ ഷഡ്പദങ്ങൾ കടന്നുവരാതെ കാക്കുവാൻ പ്രാണിഗുളികകൾ (മോത്‌ബോളുകൾ) സാധാരണയായി ഉപയോഗിക്കുന്നു. ഇവയുടെ രൂക്ഷഗന്ധം പാമ്പുകൾ ഇഷ്ടപ്പെടുന്നില്ല. പാമ്പുകൾക്ക് ഹാനിയൊന്നും സൃഷ്ടിക്കാതെതന്നെ ഇവയുടെ കടുത്ത ഗന്ധം അവയ്ക്ക് ശല്യമാകുകയും, വീട്ടിൽനിന്നും അവയെ ഒഴിവാക്കുകയും ചെയ്യും.

വീട്ടുപരിസരത്ത് പാമ്പിനെ കാണുകയാണെങ്കിൽ, കൂടുതലായും അവ കാണപ്പെടുന്ന സ്ഥലങ്ങളിൽ പ്രാണിഗുളികകൾ സ്ഥാപിക്കുക. മാത്രമല്ല നിങ്ങളുടെ മുറ്റത്തും, വീടിന്റെ എല്ലാ മൂലയിലും അവ വീടിനുള്ളിലേക്ക് കടക്കുന്നതിനെ പ്രതിരോധിക്കാൻ ഇത്തരം പ്രാണിഗുളികകൾ വിതറിയിടാൻ ശ്രമിക്കുക.

ഭൂപ്രകൃതിയെ മാറ്റുക

ഭൂപ്രകൃതിയെ മാറ്റുക

വീടിന്റെ പിന്നാമ്പുറമോ പൂന്തോട്ടമോ പാമ്പുകളെ ക്ഷണിച്ചുവരുത്തുന്നുവെങ്കിൽ, അവ കൂടെക്കൂടെ വരുന്നതിനെ ഒഴിവാക്കുവാൻ ചില മാറ്റങ്ങൾ അനുവർത്തിക്കുവാനുള്ള സമയമായി എന്ന് ചിന്തിക്കണം. വീണുകിടക്കുന്ന പാഴ്‌വസ്തുക്കൾ, മാളങ്ങൾ, ഉയർന്നുനിൽക്കുന്ന പുല്ലുകൾ തുടങ്ങിയവയെ ഒഴിവാക്കാൻ സ്ഥിരമായ പൂന്തോട്ടപരിപാലനം സഹായിക്കും.

പാമ്പുകളുടെ ഒളിസ്ഥലമാകാൻ കഴിയാത്ത തരത്തിൽ പുല്ലുകൾ വെട്ടി അവയുടെ ഉയരം കഴിയുന്നിടത്തോളം കുറയ്ക്കുക. പുല്ലുകൾ വളർത്തുന്ന പൂന്തോട്ടനിലം ചരലുകൾ പാകിയതാണെങ്കിൽ, പാമ്പുകൾ തീർച്ചയായും അവിടെ എത്തുകയില്ല.

കരയാമ്പൂത്തൈലവും കറുവപ്പട്ടത്തൈലവും

കരയാമ്പൂത്തൈലവും കറുവപ്പട്ടത്തൈലവും

കരയാമ്പൂവിന്റെയും കറുവപ്പട്ടയുടെയും എണ്ണകൾ സംയോജിപ്പിച്ച മിശ്രിതം തളിക്കുന്നത് പാമ്പുകളെ അപ്പോൾത്തന്നെ തുരത്തുവാൻ സഹായിക്കും എന്നാണ് അറിയപ്പെടുന്നത്. എന്നാൽ നേരിട്ട് അവയുടെ ശരീരത്തിൽ തളിക്കണമെന്നതിനാൽ വളരെ കരുതലോടുകൂടി ആയിരിക്കണം അങ്ങനെ ചെയ്യേണ്ടത്.

ഈ മിശ്രിതം തളിക്കുമ്പോൾ പാമ്പുകൾ എതിർ ദിശയിലേക്ക് തിരിഞ്ഞോടുവാനായിരിക്കും ശ്രമിക്കുക. അതിനാൽ പുറകിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ എതിർദിശയിലേക്ക് ഓടുമ്പോൾ ആക്രമിക്കുവാനുള്ള സാദ്ധ്യതയുള്ളതിനാൽ വളരെ കരുതലോടുകൂടി ആയിരിക്കണം അങ്ങനെ ചെയ്യേണ്ടത്. തളിക്കപ്പെടുന്ന പ്രദേശത്ത് ഗന്ധമുതിർത്ത് പാമ്പുകളെ ദിശമാറ്റിവിടാൻ ഈ മിശ്രിതം സഹായിക്കുന്നു.

പുൽച്ചാടികളെയും ചീവീടുകളെയും ഒഴിവാക്കുക

പുൽച്ചാടികളെയും ചീവീടുകളെയും ഒഴിവാക്കുക

പുൽച്ചാടികളും ചീവീടുകളും കാണപ്പെടുന്ന സ്ഥലങ്ങളിൽ ചില പാമ്പുകൾ ആകൃഷ്ടരാകും. അതിനാൽ നിങ്ങളുടെ മുറ്റത്തുനിന്നും പരിസരത്തുനിന്നും അവയോടൊപ്പം മറ്റ് വലിയ ഷഡ്പദങ്ങളെക്കൂടി ഒഴിവാക്കുന്നത് അത്തരം പാമ്പുകളെ അകറ്റിനിറുത്താൻ സഹായിക്കും.

വീടിനുചുറ്റും സൾഫർ വിതറുക

വീടിനുചുറ്റും സൾഫർ വിതറുക

നിങ്ങളുടെ വീട്ടുപരിസരത്തുനിന്നും പാമ്പുകളെ തുരത്താൻ സൾഫർ പൊടി ഉപയോഗിക്കാം. അതിന്റെ ഗന്ധത്തിന് പാമ്പുകളെ തുരത്തുന്നതിനുള്ള ശക്തിയില്ലെങ്കിലും, അതിലൂടെ കടന്നുപോകുമ്പോൾ അവയുടെ ശരീരത്തിൽ വലിയ അസ്വസ്ഥതയുണ്ടാക്കുവാനും ഇടറിപ്പോകുന്നതിനും സൾഫർ കാരണമാകും.

പാമ്പുകൾ നിങ്ങളുടെ വീട്ടിലോ മുറ്റത്തോ കറങ്ങിനടക്കാതെ അകന്നുനിൽക്കാൻ ഇത് സഹായിക്കും.

പാഴ്‌വസ്തുക്കൾ നീക്കംചെയ്യുക

പാഴ്‌വസ്തുക്കൾ നീക്കംചെയ്യുക

കൂനകൂട്ടി ഇട്ടിരിക്കുന്ന പാഴ്‌വസ്തുക്കൾക്കുള്ളിൽ ഒളിഞ്ഞിരിക്കാൻ പാമ്പുകൾ ഇഷ്ടപ്പെടുന്നു. അങ്ങനെ നിങ്ങളുടെ പരിസരത്ത് ശല്യമായി മാറുന്നു.

തടികളും, പാഴ്‌വസ്തുക്കളും കൂനകൂട്ടിയിട്ടിരിക്കുന്നത് ഒഴിവാക്കുകയും, കൂടുതൽ ആവശ്യമില്ലാതെ കൂടിക്കിടക്കുന്ന സാധനങ്ങളെയും ചവറുകളെയും എവിടെയെങ്കിലും അകലെ സംസ്‌കരിക്കുകയും ചെയ്യുക. അങ്ങനെ പാമ്പുകൾ ഒളിഞ്ഞിരിക്കാൻ സാദ്ധ്യതയുള്ള കൂനകൂട്ടലുകളെല്ലാം ഒഴിവാക്കുക.

വെളുത്തുള്ളിയും ഉള്ളിയും ഉപയോഗിക്കുക

വെളുത്തുള്ളിയും ഉള്ളിയും ഉപയോഗിക്കുക

വെളുത്തുള്ളിയും ഉള്ളിയും ഉപയോഗിക്കുക എന്നത് പാമ്പുകളെ തുരത്തുവാൻ സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിലൊന്നാണ്. വിലപിടിച്ച രാസപദാർത്ഥങ്ങളെക്കാൾ തുച്ഛവിലയുള്ളതും എളുപ്പത്തിൽ ലഭ്യമായതുമായ സാധനങ്ങളാണിവ.

നിങ്ങളുടെ സമീപത്തെവിടെയെങ്കിലും പാമ്പുകളുണ്ടെന്ന് സന്ദേഹമുണ്ടെങ്കിൽ, കുറച്ച് വെളുത്തുള്ളിയോ ഉള്ളിയോ കല്ലുപ്പുമായി കലർത്തി മുറ്റത്തും വീടിനകത്തും തളിക്കുക. വെളുത്തുള്ളിയുടെയും ഉള്ളിയുടെയും മിശ്രിതത്തിൽ കാണപ്പെടുന്ന സൾഫെനിക്കമ്ലം പാമ്പുകളെ തുരത്തുകയും അവ അകന്നുമാറുകയും ചെയ്യും.

പാമ്പിനെ അകറ്റുന്ന സസ്യങ്ങൾ വളർത്തുക

പാമ്പിനെ അകറ്റുന്ന സസ്യങ്ങൾ വളർത്തുക

ചില സസ്യങ്ങൾ ഷഡ്പദങ്ങളെയും മറ്റ് കൊതുകുകളെയും അകറ്റിനിറുത്തുന്നതുപോലെ നിങ്ങളുടെ പൂന്തോട്ടത്തിലോ വീട്ടിലോ പാമ്പുകൾ വരുന്നതിനെ തടയുന്ന ചില സസ്യങ്ങളുണ്ട്.

അത്തരത്തിലുള്ള ഒരു സസ്യമാണ് ചെട്ടിപ്പൂച്ചെടി (മാരിഗോൾഡ്). പൂന്തോട്ടത്തിന് അവ ആകർഷകത്വം മാത്രമല്ല, എന്നാൽ ഭീഷണമായ പാമ്പുകൾ പോലെയുള്ള ജീവികളെ ഫലപ്രദമായി അകറ്റിനിറുത്താൻ സഹായിക്കുന്ന സസ്യവുമാണ്.

കൂർത്ത വസ്തുക്കൾ സ്ഥാപിക്കുക

കൂർത്ത വസ്തുക്കൾ സ്ഥാപിക്കുക

പാമ്പുകൾക്ക് കൂർത്ത വസ്തുക്കളിലൂടെ തെന്നിനീങ്ങുവാൻ ബുദ്ധിമുട്ടാണ്. മുറ്റത്ത് അവ കടന്നുവരാതിരിക്കുവാൻ ഫലപ്രദമായ ഈ മാർഗ്ഗം ഉപയോഗിക്കാം. ഹോളി വൃക്ഷത്തിന്റെ ഇലകൾ, കൂർത്ത കൽച്ചീളുകൾ, കൂർത്ത ചരലുകൾ, കാറ്റാടിമരത്തിന്റെ വിത്തുകൾ, പൊട്ടിയ മുട്ടത്തോടുകൾ തുടങ്ങിയവ പാമ്പിന് സഞ്ചരിക്കാൻ വിഷമുണ്ടാക്കുന്നതിനുവേണ്ടി പിന്നാമ്പുറത്ത് വിതറിയിടാം.

 കെണിയൊരുക്കുക

കെണിയൊരുക്കുക

കെണിവയ്ക്കുന്നത് പാമ്പിനെ ജീവനോടെ പിടികൂടുവാനും വളരെ അകലെ എവിടെയെങ്കിലും കൊണ്ടുപോയി കളയുവാനും സഹായിക്കും.

English summary

home-remedies-snake-repellents-to-get-rid-of-snake

Snakes are poisoness and danger , In colder climates, we will found snakes around our houses
X
Desktop Bottom Promotion