For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടുവൃത്തിയ്ക്കുള്ള പൊടിക്കൈകൾ

ഒരു മുറിയിലെ വായുവിലുള്ള വലിയൊരളവ് പൊടിയെ പ്രവർത്തനക്ഷമതയുള്ള എയർ ക്ലീനർ നീക്കംചെയ്യും

|

ഇന്ന് പലരും വളർത്തുജീവികളെ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്.റബ്ബർ ഗ്ലൗസുകൾ ധരിച്ച് വീടിനകത്തുള്ള വളർത്തുമൃഗങ്ങളുടെ രോമങ്ങൾ പെറുക്കിയെടുക്കാം .തുണികളിലും അപ്പോൾസ്ട്രികളിലും പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ നീക്കം ചെയ്യാനും രോമങ്ങൾ കളയാനും അല്പം ഈർപ്പം ഗ്ലൗസിൽ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും. വീട് വൃത്തിയാക്കാന്‍ എളുപ്പവഴി രണ്ടാമതായി പെട്ടെന്ന് അഴുക്കും പൂപ്പലുകളും പിടിക്കുന്ന കുളിമുറികളെ ' പ്യൂമൈസ്‌ സ്റ്റോൺ ഉപയോഗിച്ച് വൃത്തിയാക്കാം .

vu

ഇതിന്റെ പരുപരുത്ത ഭാഗം കൊണ്ട് ഉരക്കുകയെ വേണ്ടു .വിനാഗിരിയും നല്ലൊരു ഉപാധിയാണ്. വീട് വൃത്തിയാക്കാന്‍ എളുപ്പവഴി മൂന്നാമതായി നാം ഏറെ ശ്രദ്ധിക്കേണ്ടത് നാം നിത്യം ഉപയോഗിക്കുന്ന കുളിമുറിയാണ്.ഷവറിൽഎപ്പോഴും അഴുക്കുകൾ കട്ട പിടിക്കുക സാധാരണമാണ് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ വിനാഗിരിചേർത്ത വെള്ളം നിറച്ച് അത് ഷവറിന്റെ മുകളിൽവെള്ളം ഒഴുകുന്ന ഭാഗത്ത് ഘടിപ്പിക്കുക രാത്രിയിലാണ് കെട്ടി വെക്കേണ്ടത് .രാവിലെ കഴുകുക.

gy

1. അടുക്കള സ്‌പോഞ്ചിന് കമ്പിളിത്തുണിയിലെ നൂൽക്കെട്ടുകളെ കളയുവാനാകും.

ഉപയോഗശൂന്യമായ പരുപരുപ്പുള്ള ഒന്നെടുത്ത് തുണിയുടെ മീതേ മൃദുവായി ഓടിക്കുക.

2. നേരിയ തോതിൽ ഈർപ്പമുള്ളപ്പോൾ തുണികൾ തേയ്ക്കുക.

ചുളിവുകൾ മാറുവാൻ ഈർപ്പം സഹായിക്കും

3. വീപ്പകളും പെട്ടികളും വാങ്ങിവച്ചശേഷം സാധനങ്ങൾ ഒതുക്കിവയ്ക്കാനുള്ള പരിപാടികൾ തുടങ്ങരുത്.

പാത്രക്കടയിൽ പോകുന്നതിനുമുമ്പ് ആവശ്യകതകൾ എന്തെന്ന് അറിഞ്ഞിരിക്കണം.

4. വളർത്തുനായയുടെ പൊഴിഞ്ഞിരിക്കുന്ന രോമംനീക്കാൻ റബ്ബർകൊണ്ടുള്ള കൈയ്യുറ ഉപയോഗിക്കുക.

നനയുമ്പോൾ പൊഴിഞ്ഞ മുടിക്കെട്ടിനെ പടിച്ചെടുക്കുവാനുള്ള ശരിയായ പിടിത്തം കൈയ്യുറയ്ക്കുണ്ടാകും.

v gyi


5. അലക്കുതുണികളിടാൻ ശരിയായ കൂടതന്നെ എടുക്കുക.

തുണികളിടാൻ അധികമായി ഒരു കൂട ഉപയോഗിക്കുക. അങ്ങനെയാണെങ്കിൽ, നിങ്ങളുടെ കുട്ടിയ്ക്ക് ആവശ്യമായ ദിവസം യൂണിഫോമോ മറ്റുള്ള വസ്ത്രമോ ഇല്ലാതിരിക്കുന്ന അവസ്ഥ ഉണ്ടാകുകയില്ല.

6. ഡിഷ് വാഷർ കഴുകുന്നതിനേക്കാളും കൂടുതൽ പാത്രങ്ങൾ നിങ്ങൾ കഴുകും.

കളിപ്പാട്ടങ്ങൾ, ഹെയർ ബ്രഷുകൾ, ലൈറ്റുകൾ പിടിപ്പിക്കുന്ന ഗോളങ്ങൾ തുടങ്ങിയവ.

7. ലംബമായി നിലകൊള്ളുന്ന സംഭരണിയാണ് ഏറ്റവും മെച്ചം.

സംഭരിക്കാൻ സ്ഥലം കുറവാണെന്ന് കാണുകയാണെങ്കിൽ മീതേമീതേ അടുക്കിവയ്ക്കുവാൻ സഹായിക്കുന്ന കുത്തനെയുള്ള അലമാരകൾ ഉപയോഗിക്കുക.

8. പശകൊണ്ട് ഒട്ടിച്ചുവയ്ക്കുന്ന കൊളുത്തുകൾ കേബിളുകളെ ഒളിപ്പിക്കാൻ സഹായിക്കും.

സ്വീകരണമുറിയിലെ ഇഷ്ടപ്പെട്ട ഇലക്‌ട്രോണിക ഉപകരണങ്ങളുടെ കേബിളുകളെ ഒതുക്കി മുറിയെ ഒതുക്കമുള്ളതാക്കാൻ ഈ സൂത്രം സഹായിക്കും.

9. വെയിലുള്ള ദിവസം ജാലകങ്ങൾ വൃത്തിയാക്കരുത്.

അങ്ങനെയെങ്കിൽ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന ശുചീകാരി പെട്ടെന്ന് ഉണങ്ങുകയും വരകൾ അവശേഷിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ജാലകങ്ങൾക്ക് മാത്രമായുള്ള ശുചീകാരികൾക്ക് പകരമായി പൊതുവായി ഉപയോഗിക്കുന്ന ശുചീകാരികൾ പ്രയോഗിക്കുക.

10. ഫ്രിഡ്ജിനടുത്ത് ധാരാളം സംഭരണസ്ഥലം നേടിയെടുക്കാം.

അടുക്കളയിൽ നേരിയ കനമുള്ള തെന്നുവാതിലാണ് ഘടിപ്പിക്കുന്നതെങ്കിൽ കുറേ സ്ഥലം നേടിയെടുക്കുവാനാകും.

 g


11. പാത്രം കഴുകുന്ന ദ്രാവകസോപ്പ് പഴത്തിൽവരുന്ന ഈച്ചകളെ തുരത്താൻ സഹായിക്കും.

ഒരു ഉരുളൻ പാത്രത്തിൽ കൊള്ളുന്ന അളവിന് വിനാഗിരിയിൽ മൂന്നുതുള്ളി ദ്രാവകസോപ്പ് ഒഴിക്കുക. അതിലേക്ക് ആകർഷിക്കപ്പെടുന്ന ഈച്ചകൾ അതിൽ മുങ്ങിപ്പോകും.

12. അടിസ്ഥാനപരമായി എല്ലാറ്റിനെയും വൃത്തിയാക്കാൻ അപ്പക്കാരത്തിന് കഴിയും.

ഗൗരവമായും നിങ്ങളിത് ശേഖരിച്ചുവയ്ക്കണം

13. മാഗസിൻ ഫയൽ മാഗസിനുകൾക്കുവേണ്ടി മാത്രമുള്ളതാണ്.

ഈ ഓഫീസ് കൊളുത്തിനെ മുടി ഉപകരണങ്ങളും, പ്ലാസ്റ്റിക് റാപ്പും, പാചകപ്പുരയിലെ ടിന്നുകളുമൊക്ക തൂക്കിയിടുവാൻ ഉപയോഗിക്കുക.

14. വീടിന്റെ വാതിൽക്കൽ രണ്ട് ചവിട്ടുപായ ആവശ്യമാണ്.

അകത്തേ്ക്ക് അഴുക്കുകൾ എത്താതിരിക്കാൻ ഒന്ന് വാതിലിന് പുറത്തും ഒന്ന് വാതിലിന് അകത്തും ഉപയോഗിക്കുക.

15. ഷവർ കാഡീസിനെ സിങ്കിന്റെ കീഴിലും ഉപയോഗിക്കുക.

ഷവറിന്റെ കീഴിൽ ഷാംപൂ, ഫെയ്‌സ്‌വാഷ് തുടങ്ങിയവ ഒതുക്കിവയ്ക്കുന്നതുപോലെ തുറക്കാത്ത കുപ്പികളുംമറ്റും ഇവിടെ ഒതുക്കിവയ്ക്കാം.

jjj

16. പഞ്ഞിക്കെട്ടുംമറ്റും അടിഞ്ഞുകൂടിയിട്ടുണ്ടോ എന്നറിയാൻ ഡ്രയറിന്റെ കുഴലിനെ പരിശോധിക്കുക.

ഇത് ഗൗരവമേറിയതാണ്. പഞ്ഞിക്കെട്ടുംമറ്റും അടിഞ്ഞുകൂടി കട്ടിപിടിച്ചിരുന്നാൽ തീപിടിക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

17. ബൈൻഡർ ക്ലിപ്പുകൾ ഉപയോഗിച്ച് ഫ്രീസറിലെ സ്ഥലം കാര്യക്ഷമമായി ഉപയോഗിക്കുക.

കമ്പിവലകൊണ്ടുള്ള റാക്കിനടിയിൽ ബാഗുകളെ ക്ലിപ്പുപയോഗിച്ച് കൊളുത്തിയിടാം. അങ്ങനെ ഐസായ ഭക്ഷണത്തിലൂടെ കൈകടത്തുന്നത് ഒഴിവാക്കാം.

18. ഗാരേജിൽ പെയിന്റ് സൂക്ഷിക്കരുത്.

വേനൽക്കാലത്തെ ഉയർന്ന താപനിലയിലോ, അതുമല്ലെങ്കിൽ ശൈത്യകാലത്തെ താഴ്ന്ന താപനിലയിലോ ഇരിക്കുകയാണെങ്കിൽ പെയിന്റ് ചീത്തയായിപ്പോകും.

19. വിനാഗിരിയിൽ സുഗന്ധം ചേർക്കുന്നത് അതിനെ കൂടുതൽ ഇഷ്ടകരമായ ശുചീകാരിയാക്കും.

നാരങ്ങയോ സുഗന്ധസസ്യമോ ചേർത്ത് അധികമായ സുഗന്ധം നൽകുക.

kk

20. ഇഗ്‌സോസ്റ്റ് ഫാൻ വൃത്തിയാക്കുക

ബാത്‌റൂമിലെ നിങ്ങളുടെ ഇഗ്‌സോസ്റ്റ് ഫാനിന്റെ ഗ്രില്ലിൽ പൊടി കട്ടിപിടിച്ചിരിക്കും. വാക്യൂം ക്ലീനർ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വേഗത്തിലുള്ളതും ഫലപ്രദവുമായ ഒരു സൂത്രം ശ്രമിച്ചുനോക്കുക. ഫാനിനെ ഓണാക്കിയശേഷം കാറ്റുനിറച്ച ടിന്നിൽനിന്നും വായുവിനെ അതിലേക്ക് അടിച്ചുവിടുക. പൊടിയെ ഫാൻ പുറത്തേക്ക് അടിച്ചുതെറിപ്പിക്കും. ഇത് നിങ്ങളുടെ കേന്ദ്ര കൂളിഗ്/ചൂട് സംവിധാനത്തിലെ തിരിച്ചുവരുന്ന എയർ ഗ്രില്ലിലും പ്രവർത്തിക്കും. പൊടിയെ ഫിൽറ്ററിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി ആ യന്ത്രസംവിധാനത്തെ ഓണാക്കുക. ഞെരുക്കി കാറ്റുനിറച്ച ടിന്നുകൾ വീട്ടുപകരണ കടകളിലും, ഹാർഡ്‌വെയർ സ്റ്റോറുകളിലും, പ്രത്യേകിച്ചും ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിങ്ങൾക്ക് കാണാനാകും.

മുൻകരുതൽഃ രാസ പ്രൊപ്പലന്റുകളാണ് ടിന്നുകളിൽ ഉൾക്കൊണ്ടിരിക്കുന്നത്, വെറും വായുവല്ല. കുട്ടികൾ ഇതെടുത്ത് കളിയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

b hi

21. തറവിരിപ്പിനെ അടിച്ചുകുടയുക

വളരയധികം ഭാഗത്തായി വിരിച്ചിട്ടിരിക്കുന്ന തറവിരിപ്പിനെ ആഴ്ചയിലൊരിക്കൽ വാക്യൂം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുക. മാത്രമല്ല വർഷത്തിൽ നാലോ കൂടുതലോ പ്രവശ്യം വളരെ നന്നായി വൃത്തിയാക്കുന്നതിനുവേണ്ടി അവയെ പുറത്തേയ്‌ക്കെടുക്കുക. വേലിയിലോ അശയിലോ തൂക്കിയിട്ടശേഷം ചൂലുകൊണ്ടോ ടെന്നീസ് റാക്കറ്റുകൊണ്ടോ അടിക്കുക. വാക്യൂം ചെയ്യുമ്പോൾ പോകുന്നതിനേക്കാളും കൂടുതൽ പൊടി നന്നായി അടിക്കുമ്പോൾ പോകും. താരതമ്യേന ചെറിയ തറവിരിപ്പുകളെ എല്ലാ ആഴ്ചയും പുറത്തെടുത്ത് നന്നായി കുടയുക.

22. എയർ ക്ലീനറുകൾ പൊടിയെ കുറയ്ക്കുമോ?

ഒരു മുറിയിലെ വായുവിലുള്ള വലിയൊരളവ് പൊടിയെ പ്രവർത്തനക്ഷമതയുള്ള എയർ ക്ലീനർ നീക്കംചെയ്യും. അങ്ങനെ അലർജി, ആസ്ത്മയുടെ ലക്ഷണങ്ങൾ തുടങ്ങിയവയിൽനിന്ന് ആശ്വാസം നൽകുന്നതിന് പുറമെ പുക, പാചകം ചെയ്യുമ്പോഴുള്ള ഗന്ധം എന്നിവയെ കുറയ്ക്കുകയും ചെയ്യുന്നു. ചെറിയ ഒരു ഭാഗത്തെ വൃത്തിയാക്കുന്ന രീതിയിലാണ് എയർ ക്ലീനറുകളെ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് മുറിയുടെ ഒരു ഭാഗത്തെ വായുവിലുള്ള പൊടിപടലങ്ങളേ അതിൽ എത്തിച്ചേരുകയുള്ളൂ. മൊത്തത്തിലുള്ള പൊടിയുടെ അളവിൽ ശരിയായ ഫലമുണ്ടാകുവാൻ എല്ലാ മുറിയിലും ഓരോ യൂണിറ്റ് ഘടിപ്പിക്കണം.

English summary

Home Improvement Tips

Here are some small tips to make your home neat and clean, Make use of these tips improve your home .
Story first published: Tuesday, May 22, 2018, 10:53 [IST]
X
Desktop Bottom Promotion