For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുചിയുള്ള പലഹാരത്തിന് മുത്തശ്ശി പറഞ്ഞതാ.....

രുചിയുള്ള പലഹാരത്തിന് മുത്തശ്ശി പറഞ്ഞതാ.....

|

അടുക്കളയിലെ പാചകം ചിലര്‍ക്ക് മലകയറ്റം പോലെയാണ്. പ്രത്യേകിച്ചും പാചകം ഇഷ്ടപ്പെടാത്തവര്‍ക്കും ഇഷ്ടമെങ്കിലും അറിയാത്തവര്‍ക്കും. പാചകം തുടങ്ങുമ്പോഴായിരിയ്ക്കും പലപ്പോഴും പല പ്രശ്‌നങ്ങളും മുന്നില്‍ വന്നു തുടങ്ങുക. ഇഡ്ഢലി കല്ലു പോലെ, ദോശ അടിയില്‍ പിടിയ്ക്കുന്നു, പുട്ട് ഉടഞ്ഞു പോകുന്നു, ചോറ് കൂടുതല്‍ വെന്തു, കറിയ്ക്ക് ഉപ്പു കൂടി ഇങ്ങനെ നാനാതരം പ്രശ്‌നങ്ങളുണ്ടാകാം, പാചകം തുടങ്ങുമ്പോള്‍.

<strong>നിങ്ങള്‍ക്കറിയാമോ, കൂവനൂറ് വണ്ടര്‍ ഫുഡാണ്</strong>നിങ്ങള്‍ക്കറിയാമോ, കൂവനൂറ് വണ്ടര്‍ ഫുഡാണ്

അടുക്കള ജോലികള്‍ എളുപ്പമാക്കാനും പാചകം സുഖകരമാകാനും ഭക്ഷണം രുചിയുള്ളതാകാനുമെല്ലാം പണ്ടു മുതല്‍ നമ്മുടെ കാരണവന്മാര്‍ ഉപയോഗിച്ചിരുന്ന, തലമുറകളായി കൈ മാറ്റം ചെയ്യപ്പെട്ടു വരുന്ന ചില പ്രത്യേക വിദ്യകളുണ്ടായിരുന്നു. പാചക ടിപ്‌സ് എന്നോ അടുക്കള ടിപ്‌സോ എന്നോ ഒക്കെ പേരിട്ടു വിളിയ്ക്കാം. ഇത്തരം വിദ്യകള്‍ പരീക്ഷിയ്ക്കുന്നത് പാചകം ഇഷ്ടമില്ലാത്തവരെ കൂടി ഇഷ്ടപ്പെടുത്താന്‍ ഇടയാക്കിയേക്കും. കാരണം അടുക്കളയിലെ പരീക്ഷണങ്ങള്‍ക്ക് അഭിനന്ദനം ലഭിയ്ക്കുമ്പോള്‍.

അടുക്കള വിദ്യകള്‍ സുഖകരമാക്കുന്ന, എളുപ്പമാക്കുന് ചില മുത്തശ്ശി വിദ്യകളെക്കുറിച്ചറിയൂ. പ്രത്യേകിച്ചും രുചികരമായ പലഹാരങ്ങള്‍ തയ്യാറാക്കാന്‍

ഇഡ്ഢലി

ഇഡ്ഢലി

ഇഡ്ഢലിയ്ക്കു മയം കൂടുതല്‍ വേണമെങ്കില്‍ ഉഴുന്നു പ്രധാനം. 3, 1 എന്ന ആനുപാതത്തില്‍ അരിയും ഉഴുന്നും എടുക്കുക. ഇതുപോലെ ഇവ വെവ്വേറെ അരച്ചെടുക്കണം. ഉഴുന്ന് കുതിര്‍ത്താനിടുന്ന വെള്ളത്തില്‍ തന്നെ അരയ്ക്കുന്നതു കൂടുതല്‍ മാര്‍ദവം നല്‍കും. ഉണ്ടാക്കുന്ന ഇഡ്ഢലിത്തട്ടില്‍ അല്‍പം എണ്ണ പുരട്ടുന്നത് ഇഡഢലി പെട്ടെന്നു വിട്ടുപോരാനും അടിയില്‍ പിടിയ്ക്കാതിരിയ്ക്കാനും സഹായിക്കും.

മൊരിഞ്ഞ ദോശ

മൊരിഞ്ഞ ദോശ

മൊരിഞ്ഞ ദോശയോടാണ് താല്‍പര്യമെങ്കില്‍ പച്ചരിയ്‌ക്കൊപ്പം അല്‍പം മട്ടയരി കൂടി കുതിര്‍ത്തി അരയ്ക്കാം. ഇതുപോലെ എണ്ണയ്ക്കു പകരം നെയ്യു ചേര്‍ത്താന്‍ ദോശ പെട്ടെന്നു മൊരിഞ്ഞു കിട്ടും. ദോശ ചട്ടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ ഉണ്ടാക്കും മുന്‍പ് ഇതു ചൂടാകുമ്പോള്‍ നെടുകേ മുറിച്ച സവാള ഇതില്‍ ഉരസുന്നത് നല്ലതാണ്.

ഉപ്പുമാവുണ്ടാക്കുമ്പോള്‍

ഉപ്പുമാവുണ്ടാക്കുമ്പോള്‍

ഉപ്പുമാവുണ്ടാക്കുമ്പോള്‍ കട്ട പിടിയ്ക്കുന്നത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. വെള്ളം തിളയ്ക്കുമ്പോള്‍ ഇതില്‍ ലേശം വെളിച്ചെണ്ണയോ ഓയിലോ തൂകിയ ശേഷം റവ ഇടുന്നത് ഈ പ്രശ്‌നം ഒഴിവാക്കാന്‍ സഹായിക്കും. ഉപ്പുമാവിനുള്ള റവ വറുത്തുപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. റവ വറുത്ത് സൂക്ഷിച്ചു വയ്ക്കുമ്പോള്‍ ഇതില്‍ കറിവപ്പിലത്തണ്ട് ഇട്ടു വയ്ക്കുന്നത് ഇതില്‍ പ്രാണികള്‍ വരുന്നതു തടയും.

വെള്ളയപ്പത്തിനു മാവരയ്ക്കുമ്പോള്‍

വെള്ളയപ്പത്തിനു മാവരയ്ക്കുമ്പോള്‍

വെള്ളയപ്പത്തിനു മാവരയ്ക്കുമ്പോള്‍ ഒരു പിടി ഉഴുന്നും കുതിര്‍ത്തി അരയ്ക്കുന്നത് നല്ലതാണ്. ചോറും അല്‍പം ചേര്‍ക്കാം. ഇതുപോലെ നാളികേര വെള്ളം എടുത്തു വച്ച് ഇതില്‍ മാവരച്ചെടുക്കാം. നാളികേര വെള്ളത്തില്‍ അല്‍പം പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കുക.

പൂരി

പൂരി

പൂരിയ്ക്കുള്ള മാവു കുഴയ്ക്കുമ്പോള്‍ അല്‍പം യീസ്റ്റ് ഇട്ടിളക്കിയ വെള്ളത്തില്‍ കുഴയ്ക്കുന്നതു നല്ലതാണ്. ഇതു തലേന്നു തന്നെ കഴുച്ചു വയ്ക്കാം. നല്ലപോലെ പൊന്തി വരും. ഇതുപോലെ കരുകരുപ്പുള്ള പൂരി വേണമെങ്കില്‍ ലേശം റവയും ചേര്‍ക്കാം. ചപ്പാത്തിയ്ക്കു മാവു കുഴയ്ക്കുമ്പോള്‍ അല്‍പം പാല്‍ അല്ലെങ്കില്‍ ലേശം തൈരു ചേര്‍ത്തു കുഴയ്ക്കുന്നതും മാര്‍ദവം നല്‍കും.

പുട്ടിനു പൊടി

പുട്ടിനു പൊടി

പുട്ടിനു പൊടി നനച്ച ശേഷം മിക്‌സിയില്‍ ചെറുതായൊന്ന അടിച്ചെടുത്താല്‍ മാര്‍ദവം കൂടും. ഇതില്‍ ലേശം നെയ്യിട്ടു പൊടി നനയ്ക്കുന്നതും നല്ലതാണ്. നെയ്യിന്റെ രുചിയും മണവും ഇഷ്ടമെങ്കില്‍. ഇതുപോലെ ജീരകവും ചേര്‍ക്കാം. കയ്യില്‍ പൊടി മുറുകെപ്പിടിച്ചാല്‍ ഉടന്‍ ഉതിര്‍ന്നു താഴെ വീഴാതെ ലേശം നനവോടെ അല്‍പം കഴിഞ്ഞു താഴെ വീഴുന്നതാണ് പൊടി നനഞ്ഞ പാകം.

ഇടിയപ്പത്തിന്

ഇടിയപ്പത്തിന്

നൂലപ്പത്തിനു മാവു കുഴയ്ക്കുമ്പോള്‍ നല്ല തിളച്ച വെള്ളത്തില്‍ പൊടി കുഴയ്ക്കുക. തീരെ തരികളില്ലാത്ത മാവു വേണം, ഇടിയപ്പത്തിന് ഉപയോഗിയ്ക്കാന്‍. ഇതുപോലെ മാവു കുഴയ്ക്കുമ്പോള്‍ അല്‍പം നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദവം കൂടും.

ഉണ്ണിയപ്പം

ഉണ്ണിയപ്പം

ഉണ്ണിയപ്പം നമുക്കേറെ പ്രിയങ്കരമായി മലയാളികളുടെ സ്വന്തം അപ്പമാണ്. ഇത് മൃദുവാകാന്‍ ഇതില്‍ പാളയംകോടന്‍ പഴം ഉടച്ചു ചേര്‍ക്കുന്നതു നല്ലതാണ്. അരിമാവില്‍ അല്‍പം മൈദ ചേര്‍ക്കുന്നതും മാര്‍ദവം ലഭിയ്ക്കാന്‍ നല്ലതാണ്.

പഴംപൊരി

പഴംപൊരി

പഴംപൊരി മൃദുവായതുണ്ടാക്കുവാന്‍ നാം സാധാരണ മൈദയാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ അല്‍പം ക്രിസ്പായ, അതായത് മൊരിഞ്ഞ പഴംപൊരി വേണമെങ്കില്‍ മൈദയ്‌ക്കൊപ്പം അല്‍പം അരിപ്പൊടിയും ചേര്‍ക്കാം. ഇതില്‍ അല്‍പം പാലും പഞ്ചസാരയും ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.

നല്ല വെളുത്ത ചോറു ലഭിയ്ക്കാന്‍

നല്ല വെളുത്ത ചോറു ലഭിയ്ക്കാന്‍

നല്ല വെളുത്ത ചോറു ലഭിയ്ക്കാന്‍ അരി തിളയ്ക്കുമ്പോള്‍ ലേശം ചെറുനാരങ്ങാനീരൊഴിയ്ക്കുക. ഇതുപോലെ പച്ചരിച്ചോറ് തയ്യാറാക്കുമ്പോള്‍ തിളച്ച വെള്ളത്തില്‍ അരിയിട്ട ശേഷം അല്‍പം കഴിഞ്ഞു വേവിയ്ക്കുക. ചോറു കുഴയില്ല. അരി വേവുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ഒഴിയ്ക്കുന്നതും അരി കുഴഞ്ഞു പോകാതിരിയ്ക്കാന്‍ സഹായിക്കും.

മീന്‍കറി

മീന്‍കറി

മീന്‍കറി തലേന്നു വൈകിട്ട് ഉണ്ടാക്കി വച്ചാല്‍ കൂടുതല്‍ രുചി കൂടും. മല്ലിയും ചെറിയുള്ളിയും ഒഴിവാക്കി മീന്‍ കറി വച്ചാല്‍ കൂടുതല്‍ ദിവസം കേടാകാതെയിരിയ്ക്കും.

മീന്‍വറുക്കാനും

മീന്‍വറുക്കാനും

മീന്‍ പൊടിയാതെ വറുക്കാനും നല്ല മീന്‍ വറുത്തതാകാനും വഴികളുണ്ട്. എണ്ണ നല്ല പോലെ തിളയ്ക്കുമ്പോള്‍ അല്‍പം അരി മണികള്‍ ഇടുക. കറിവേപ്പില ഇടുക, ലേശം റവയിട്ടാലും അടിയില്‍ പിടിയ്ക്കില്ല. നല്ലപോലെ മൊരിഞ്ഞു കിട്ടുകയും ചെയ്യും. ഒരു വശം നന്നായി വെന്ത ശേഷം മാത്രം മറുഭാഗം തിരിച്ചിടുക. ചോളപ്പൊടി, മൈദ എന്നിവ തൂകിയാലും മീന്‍ അടിയില്‍ പിടിയ്ക്കാതെയിരിയ്ക്കും. മീനിനു മസാല പുരട്ടി വയ്ക്കുമ്പോള്‍ ലേശം നാരങ്ങീനീരോ വിനെഗറോ ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. മസാല പെട്ടെന്നു തന്നെ മീനില്‍ പിടിച്ചു കിട്ടാനുളള വഴി കൂടിയാണ് ഇത്. മീന്‍ വറുക്കുന്ന സ്റ്റൗവിനു സമീപം നനഞ്ഞ തുണി വിരിച്ചിട്ടാല്‍ മണം അധികം പുറത്തേക്കു പരക്കില്ല. ഇതുപോലെ വറുക്കുന്ന അതേ സമയം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇതില്‍ കുറച്ചു വിനെഗര്‍ ഒഴിച്ച് തിളപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതും മീന്‍ വറുക്കുന്ന മണം പരക്കാതിരിയ്ക്കാന്‍ സഹായിക്കും.

English summary

Grandma Tips For Easy And Tasty Cooking

Grandma Tips For Easy And Tasty Cooking, Read more to know about the secret of tasty cooking,
X
Desktop Bottom Promotion