For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാറ്റകളെ തുരത്താം എന്നെന്നേക്കുമായി!

വീട്ടിൽ ശല്യമായി മാറുന്ന പാറ്റകളെ തുരത്താൻ ചില മാർഗ്ഗങ്ങൾ ഇതാ.

By Lekshmi S
|

വീടുകളില്‍ നാം നേരിടേണ്ടിവരുന്ന ശല്ല്യക്കാരില്‍ പ്രധാനികളാണ് പാറ്റകള്‍. പലപ്പോഴും അവയാണ് വീട് ഭരിക്കുന്നതെന്ന് തോന്നും. ഏതാണ്ട് 320 ദശലക്ഷം വര്‍ഷം മുമ്പ് മുതല്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന ജീവിവര്‍ഗ്ഗമാണിവ. ആഫ്രിക്കയില്‍ നിന്ന് കപ്പല്‍മാര്‍ഗ്ഗമാണ് പാറ്റകള്‍ ഇന്ത്യയിലെത്തിയത്.

cck

ഇന്ന് നാം കാണുന്ന പാറ്റകള്‍ മൂന്ന് തരമുണ്ട്. വാട്ടര്‍ ബഗ്ഗ്, പാല്‍മെറ്റോ ബഗ്ഗ്, ബോംബെ കാനറി എന്നിവയാണ് അവ. പാറ്റകള്‍ ബാക്ടീരയകളുടെ വാഹകരായതിനാല്‍ അവ അഹാരസാധനങ്ങള്‍ മലിനമാക്കുകയും രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

വീട് വൃത്തിയായി സൂക്ഷിക്കുക

വീട് വൃത്തിയായി സൂക്ഷിക്കുക

വീട് വൃത്തിയായി സൂക്ഷിച്ചാല്‍ ഒരുപരിധി വരെ പാറ്റകളെ അകറ്റിനിര്‍ത്താന്‍ കഴിയും. അഹാരാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി ഇടാതിരിക്കുക. ഇവ പാറ്റകളെ ആകര്‍ഷിക്കും. ആഹാരം കിട്ടാതെ വന്നാല്‍ പാറ്റകള്‍ സ്വയം നിങ്ങളുടെ വീടിനോട് വിടപറയും.

പാറ്റാവിഷം

പാറ്റാവിഷം

പാറ്റകളെ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള മികച്ച വഴിയാണ് പാറ്റാവിഷം. പാറ്റകള്‍ വിഷം തിന്നതിന് ശേഷം മറ്റുള്ളവയിലേക്ക് പകരുകയും ചെയ്യും. അതോടെ പാറ്റാശല്ല്യം പൂര്‍ണ്ണമായി അവസാനിക്കും. പല തരത്തിലുള്ള പാറ്റാവിഷം വിപണിയില്‍ ലഭ്യമാണ്. വീട്ടിലെ ഈര്‍പ്പം കുറച്ചും പാറ്റകളെ ഇല്ലാതാക്കാനാകും. പാറ്റകള്‍ വെള്ളമില്ലാതെ ഏഴ് ദിവസത്തില്‍ കൂടുതല്‍ ജീവിക്കാന്‍ കഴിയില്ല. തറയിലെ മറ്റോ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കഴിയുന്നത്ര നനവ് ഒഴിവാക്കുക. വീടിനകത്ത് വായുസഞ്ചാരം ഉറപ്പുവരുത്തുക. വെയില്‍ കിട്ടാന്‍ സാഹചര്യം ഒരുക്കിയാല്‍ വീടിനകത്ത് ഈര്‍പ്പം തങ്ങിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാകും.

ഫിനൈല്‍

ഫിനൈല്‍

തറ തുടയ്ക്കുന്നതിന് രൂക്ഷ ഗന്ധമുള്ള ഫിനൈല്‍, സിട്രോനെല്ല മുതലായവ ഒഴിവാക്കുക. ആഹാരം തേടിവരുന്ന പാറ്റകളെ അകറ്റിനിര്‍ത്താന്‍ ഇവ സഹായിക്കും. തറ നന്നായി തുടച്ച് ഈര്‍പ്പരഹിതമാക്കുക.

ബോറിക് ആസിഡ്

ബോറിക് ആസിഡ്

പാറ്റയുള്ള സ്ഥലങ്ങളില്‍ ബോറിക് ആസിഡ് പൊടി വിതറുന്നത് നല്ലതാണ്. വീടിലും പരിസരത്തും ഇത് അനായാസം ഉപയോഗിക്കാന്‍ കഴിയും. ഒരുതവണ പ്രയോഗിച്ച് കഴിഞ്ഞാല്‍ കുറച്ചുദിവസം ഇതിന്റെ ഫലം നിലനില്‍ക്കുമെന്ന പ്രത്യേകതയുമുണ്ട്.

വഴനയില

വഴനയില

വഴനയിലയുടെ രൂക്ഷഗന്ധം പാറ്റകള്‍ക്ക് സഹിക്കാനാകില്ല. അതിനാല്‍ ഇവ ഉപയോഗിച്ച് പാറ്റകളുടെ ശല്യത്തില്‍ നിന്ന് മോചനം നേടാം. പാറ്റകള്‍ ഉള്ള സ്ഥലങ്ങളിലും പാറ്റകള്‍ വീട്ടിലേക്ക് കയറുന്ന ഇടങ്ങളിലും വഴനയില തൂക്കിയിടുക. ഉണങ്ങിയ ഇലകള്‍ പൊടിച്ച് വിതറുന്നതും നല്ലതാണ്. ചൂട് കുറഞ്ഞ സ്ഥലങ്ങളില്‍ പാറ്റകള്‍ക്ക് അധികനേരം ജീവിക്കാന്‍ കഴിയില്ല. ചൂടുകാലത്താണ് ഇവയുടെ ശല്ല്യം കൂടുന്നത്.

 വെള്ളവും ഭക്ഷണവും കൊടുക്കരുത്

വെള്ളവും ഭക്ഷണവും കൊടുക്കരുത്

പാറ്റകള്‍ക്ക് വെള്ളം കിട്ടുന്നില്ലെന്ന് ഉറപ്പുവരുത്തുക. പാറ്റകള്‍ എവിടെയെങ്കിലും വെള്ളത്തിന്റെ ഒരു സ്രോതസ്സ് കണ്ടുവച്ചിരിക്കും. ആഹാരമില്ലാതെ ഒരു മാസം വരെ ജീവിക്കാന്‍ കഴിയുമെങ്കിലും പാറ്റകള്‍ക്ക് വെള്ളമില്ലാതെ ഒരു ആഴ്ചയില്‍ കൂടുതല്‍ ജീവന്‍ നിലനിര്‍ത്താനാകില്ല. എവിടെയെങ്കിലും വെള്ളത്തിന്റെ ചോര്‍ച്ചയുണ്ടെങ്കില്‍ അത് അടയ്ക്കുക. വെള്ളം കിട്ടാതെ വന്നാല്‍ ജെല്‍ രൂപത്തിലുള്ള വിഷം ഇവ അകത്താക്കും. പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ?

 വീട് പൂര്‍ണ്ണമായും വൃത്തിയാക്കുക

വീട് പൂര്‍ണ്ണമായും വൃത്തിയാക്കുക

വൃത്തിയുള്ള വീട്ടില്‍ പാറ്റകള്‍ക്ക് അധികനാള്‍ വിഹരിക്കാനാകില്ല. അടുക്കളയില്‍ നിന്ന് തന്നെ ശുചീകരണം തുടങ്ങുക. പാത്രങ്ങള്‍ കഴുകി വയ്ക്കുക. ആഹാരാവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുക. ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ തറയിലും മേശയിലും വീണുകിടക്കാന്‍ അനുവദിക്കരുത്.

 ആഹാരം അടച്ചുസൂക്ഷിക്കുക

ആഹാരം അടച്ചുസൂക്ഷിക്കുക

ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക. അധികനേരം ഇവ തുറന്നുവയ്ക്കരുത്. അഴുക്കായ പാത്രങ്ങള്‍ കഴുകി വയ്ക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍ തുറന്ന് വയ്ക്കരുത്.

തറ പതിവായി തുടയ്ക്കുക

തറ പതിവായി തുടയ്ക്കുക

തറ പതിവായി തുടയ്ക്കുന്നതിലൂടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യാന്‍ സാധിക്കും. ചുമരുകളിലൂടെ വെള്ളം ഒഴുകുന്നത് തടയുക.

 അവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കുക

അവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കുക

ഭക്ഷണാവശിഷ്ടങ്ങള്‍ പ്രത്യേകം സൂക്ഷിക്കുകയും അവ ശരിയായി സംസ്‌കരിക്കുകയും ചെയ്യും. ദീര്‍ഘനേരം ഇവ വച്ചിരിക്കരുത്. ഭക്ഷണാവിശിഷ്ടങ്ങള്‍ സൂക്ഷിക്കുന്നതിന് അടപ്പുള്ള ട്രാഷ് ക്യാന്‍ ഉപയോഗിക്കുക.

 പാറ്റാവിഷം

പാറ്റാവിഷം

കടകളില്‍ വാങ്ങാന്‍ ലഭിക്കുന്ന പാറ്റാവിഷം ഉപയോഗിക്കുക. കുട്ടികള്‍ക്ക് എത്താത്ത സ്ഥലത്ത് വേണം ഇത് വയ്ക്കാന്‍. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പുരട്ടി വയ്ക്കാന്‍ കഴിയുന്ന ജെല്‍ രൂപത്തിലുള്ള വിഷവും ഉപയോഗിക്കാവുന്നതാണ്. വിഷം കഴിച്ച പാറ്റ മറ്റുള്ളവയിലേക്ക് ഇത് പകരും. അതോടെ പാറ്റകളുടെ ശല്ല്യം തീരും. വീടിന്റെ മൂലകള്‍, പെട്ടികള്‍ ഇരിക്കുന്ന സ്ഥലങ്ങള്‍, സിങ്കിന് അടിവശം തുടങ്ങിയ പാറ്റകള്‍ ഇരിക്കുന്ന സ്ഥലങ്ങളിലാണ് വിഷം വയ്‌ക്കേണ്ടത്. വിഷം ഉപയോഗിച്ച് പാറ്റകളെ പൂര്‍ണ്ണായും ഇല്ലാതാക്കാന്‍ ഏതാനും ആഴ്ചകള്‍ വേണം. പാറ്റകളെ കൊല്ലുമ്പോഴേക്കും അവയുടെ കുഞ്ഞുങ്ങള്‍ പ്രത്യക്ഷപ്പെടും. കുറച്ച് ക്ഷമയുണ്ടെങ്കില്‍ അന്തിമവിജയം നിങ്ങള്‍ക്ക് തന്നെയായിരിക്കും. പാറ്റാവിഷത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഫിപ്രോനില്‍ .05% അല്ലെങ്കില്‍ ഹൈഡ്രാമെഥൈല്‍നോണ്‍ 2% ആണ്.

 വീട്ടിലുണ്ടാക്കാം പാറ്റാവിഷം

വീട്ടിലുണ്ടാക്കാം പാറ്റാവിഷം

ബോറിക് ആസിഡ് പൊടി, വൈറ്റ് ഫ്‌ളോര്‍, പൊടിച്ച പഞ്ചസാര എന്നിവ ഒരേ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് പാറ്റകള്‍ക്ക് എതിരെ പ്രയോഗിക്കുക. പാറ്റകളുടെ ശല്യം കൂടുതലുളള സ്ഥലങ്ങളില്‍ വിതറിയാല്‍ മതി. ബോറിക് ആസിഡ് പൊടി, കൊക്കോ എന്നിവ തുല്യ അളവിലും മാവ് അതിന്റെ ഇരട്ടിയും എടുത്തും വിഷം ഉണ്ടാക്കാവുന്നതാണ്. മൂന്ന് പ്രാവശ്യമെങ്കിലും ഇത് ഉപയോഗിക്കേണ്ടിവരും. ഉപയോഗിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും വിതറുക. കുട്ടികള്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍ക്കും ബോറിക് ആസിഡ് വളരെ ദോഷം ചെയ്യും. അതിനാല്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക.

 കീടനാശിനികള്‍

കീടനാശിനികള്‍

സോപ്പുവെള്ളം പാറ്റകള്‍ക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒരു കീടനാശിനിയാണ്. സോപ്പില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിന് ശേഷം പാറ്റകള്‍ക്ക് നേരേ സ്േ്രപ ചെയ്യുക. അവയുടെ തലയിലും വയറിന്റെ താഴ്ഭാഗത്തും വീഴാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാറ്റയെ മലര്‍ത്തിക്കിടത്തി സോപ്പുവെള്ളം ഒഴിക്കാന്‍ പറ്റുമെങ്കില്‍ നല്ലത്. പാറ്റ ഓടാന്‍ ശ്രമിച്ച് പരാജയപ്പെട്ട് നിങ്ങള്‍ക്ക് മുന്നില്‍ കിടന്ന് ചാവും. സോപ്പുവെള്ളം പാറ്റകളുടെ ശ്വസനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. സോപ്പ് വെള്ളം ഉണങ്ങിയാല്‍ അവ വീണ്ടും എഴുന്നേറ്റ് വരാന്‍ സാധ്യതയുണ്ട്, അതിനാല്‍ വേഗം പുറത്തുകളയുക.

 കൃത്രിമ കീടനാശിനികള്‍

കൃത്രിമ കീടനാശിനികള്‍

പാറ്റകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന സൈഫ്‌ളൂത്രിന്‍ പോലുള്ളവ അടങ്ങിയിട്ടുള്ള കീടനാശിനികളും പ്രയോജനപ്പെടുത്തുക. ഇവ പാറ്റകള്‍ ഉള്ള സ്ഥലങ്ങളില്‍ സ്‌പ്രേ ചെയ്യണം. ലേബലില്‍ പറഞ്ഞിട്ടുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത് മാത്രമേ സ്‌പ്രേ ചെയ്യാവൂ. കൂട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും അടുത്തുവരാന്‍ അനുവദിക്കരുത്. പാറ്റവിഷത്തില്‍ ഒരിക്കലും സ്‌പ്രേ ചെയ്യരുത്. ഇത് പാറ്റകളെ വിഷത്തില്‍ നിന്ന് അകറ്റും. ഫലം വേഗത്തില്‍ കിട്ടുമെങ്കിലും സ്‌പ്രേ ഉപയോഗിക്കുമ്പോള്‍ പാറ്റകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനുള്ള സാധ്യത കൂടുതലാണ്.

ലിക്വിഡ് കോണ്‍സണ്‍ട്രേറ്റ്

ലിക്വിഡ് കോണ്‍സണ്‍ട്രേറ്റ്

വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച വിഷമോ രാസവസ്തുക്കളോ ആണ് ലിക്വിഡ് കോണ്‍സണ്‍ട്രേറ്റ്. ഇത് സ്‌പ്രേ ചെയ്യാം. പാറ്റകള്‍ വിഹരിക്കുന്ന സ്ഥലങ്ങളില്‍ തുടയ്ക്കാം. ഇവ ഉപയോഗിച്ചാല്‍ പാറ്റകള്‍ വീണ്ടും വരാനുള്ള സാധ്യത തീരെയില്ല.

പാറ്റകളുടെ ശല്ല്യം നിയന്ത്രണാതീതമാണ് എങ്കില്‍ ശക്തമായ കീടിനാശിനികളോ വിഷമോ ഉപയോഗിക്കേണ്ടിവരും. സെപ്പെര്‍മെത്രിന്‍ അടങ്ങിയ കീടനാശിനി ഉപയോഗിക്കാവുന്നതാണ്. ഫെറമോണ്‍സ് അടങ്ങിയ ഗ്ലൂ ട്രാപ്പുകളും പ്രയോജനം ചെയ്യുണ. Cy-Kick CS പാറ്റകള്‍ക്ക് എതിരെ ഉപയോഗിക്കാവുന്ന മികച്ച ഒരു ഉത്പന്നമാണ്. ഇത് കടകളില്‍ ലഭിക്കാന്‍ പ്രയാസമായിരിക്കും, എന്നാല്‍ ഓണ്‍ലൈനില്‍ ലഭിക്കും. ഇത് വീടിന് ചുറ്റിലും തളിച്ചാല്‍ പാറ്റകള്‍ ആ പ്രദേശത്തേക്ക് എത്തിനോക്കുക പോലുമില്ല. മറ്റൊരു വഴിയും ഇല്ലാതെ വരുമ്പോള്‍ മാത്രം ഇതേക്കുറിച്ച് ആലോചിക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ദോഷകരമായ വിഷമാണിത്.

English summary

Get Rid of House Hold Cockroaches

Getting rid of cockroaches involves more than just spraying an insecticide or putting down a bait or dust. cockroaches get into everything, multiply rapidly, and can survive for several months without food and up to two weeks without water.
Story first published: Friday, April 20, 2018, 12:36 [IST]
X
Desktop Bottom Promotion