For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അയ്യോ! എല്ലായിടത്തും ഉറുമ്പ്, ഇനി എന്തുചെയ്യും?

ഏത് ഉറുമ്പാണ് നിങ്ങളുടെ വീട്ടില്‍ തമ്പടിച്ചിരിക്കുന്നതെന്ന് അറിയാന്‍ വയ്യെന്നിരിക്കട്ടെ.

By Lekshmi S
|

തറയിലും ജനലിലും തുണികളിലും ഉറുമ്പുകള്‍ പരതി നടക്കുന്നത് കാണുമ്പോള്‍ ഡിഡിടി പോലുള്ള മാരക കീടനാശിനികള്‍ എടുത്ത് പ്രയോഗിക്കാന്‍ പോലും നമ്മള്‍ മടിക്കാറില്ല. ഇവ മൂലം മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ദോഷത്തെ കുറിച്ചൊക്കെ ആര് ആലോചിക്കാന്‍.

ant

പല തരത്തിലുള്ള ഉറുമ്പുകളുണ്ട്. അവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ ഉറുമ്പ് ശല്യമില്ലാതാക്കാന്‍ എളുപ്പമാണ്. ഇനി ഏത് ഉറുമ്പാണ് നിങ്ങളുടെ വീട്ടില്‍ തമ്പടിച്ചിരിക്കുന്നതെന്ന് അറിയാന്‍ വയ്യെന്നിരിക്കട്ടെ. കുഴപ്പമില്ല, ഉറുമ്പ് ശല്യം ഇല്ലാതാക്കള്‍ ചില എളുപ്പവഴികളുണ്ട്.

ant

വീട് വൃത്തിയായി സൂക്ഷിക്കുക

ആഹാരസാധനങ്ങളുടെ ഗന്ധം ഉറുമ്പുകളെ ആകര്‍ഷിക്കും. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കി വീട് വൃത്തിയാക്കുക. പഞ്ചസാര, തേന്‍ മുതലായവ വച്ചിരിക്കുന്ന പാത്രങ്ങള്‍ നന്നായി അടച്ചു സൂക്ഷിക്കുക. അടുക്കളില്‍ സാധനങ്ങള്‍ വയ്ക്കുന്ന അലമാരകള്‍, തറ എന്നിവ വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.
ant

ഡിഷ് സോപ്പ്

ഡിഷ് സോപ്പും വെള്ളവും 1:2 എന്ന അനുപാതത്തിലെടുത്ത് ഒരു കുപ്പിയില്‍ നിറയ്ക്കുക. ഇത് നന്നായി കുലുക്കി ഉറുമ്പിന്റെ പുറത്തേക്ക് സ്‌പ്രേ ചെയ്യുക. ഉറുമ്പുകള്‍ ചാവും. നനഞ്ഞ തുണി ഉപയോഗിച്ച് ചത്ത ഉറുമ്പുകളെ തുടച്ചുനീക്കുക.

ant

വൈറ്റ് വിനാഗിരി

വിനാഗിരിയും വെള്ളവും തുല്യഅളവില്‍ എടുത്ത് പ്രകൃതിദത്ത കീടനാശിനി ഉണ്ടാക്കുക. ഉറുമ്പുകളിലേക്ക് ഇത് സ്‌പ്രേ ചെയ്താല്‍ അവ ചാവും. വാതിലുകള്‍, ജനലുകള്‍ തുടങ്ങിയ ഉറുമ്പ് ശല്യമുള്ള സ്ഥലങ്ങളില്‍ ഇത് തളിച്ചാല്‍ ഉറുമ്പുകള്‍ അകന്നുനില്‍ക്കും. ജനലുകളും തറയും തുടയ്ക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.
ant

നാരങ്ങാനീര്

നാരങ്ങാനീരും വെള്ളവും 1:3 എന്ന അനുപാതത്തിലെടുത്ത് ഉറുമ്പിന്‍ കൂട്ടത്തിലേക്ക് സ്‌പ്രേ ചെയ്യുക. വീടിന് ചുറ്റും ഇത് ഒഴിച്ചും ഉറുമ്പ് ശല്യത്തിന് പരിഹാരം കാണാന്‍ സാധിക്കും.
ant

ബോറിക് ആസിഡ്

ഉറുമ്പുകളെ പതിവായി കാണുന്ന സ്ഥലങ്ങളില്‍ ബോറിക് ആസിഡ് പൊടി വിതറുക. ഇതുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഉറുമ്പുകള്‍ ചാവും.

കുറിപ്പ്: ഇത് കുഞ്ഞുങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്കും ഇത് ദോഷകരമാണ്.

ant

കുരുമുളക് പൊടി

ഉറുമ്പുകള്‍ക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ ഒരു വസ്തുവാണ് കുരുമുളക് പൊടി. അലമാരകള്‍, ജനലുകള്‍, ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും തുടങ്ങിയ ഇടങ്ങളിലൊക്കെ കുരുമുളക് പൊടി വിതറുക.

ant

പീനട്ട് ബട്ടറും ബോറാക്‌സും

പീനട്ട് ബട്ടര്‍, ബോറാക്‌സ്, ഒരു ടീസ്പൂണ്‍ പഞ്ചാസര എന്നിവ ചേര്‍ത്തിളക്കി ഉറുമ്പുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.

ant

സുഗന്ധതൈലം (Essential Oil)

സുഗന്ധതൈലങ്ങളുടെ മണം ഉറുമ്പുകള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഒരു കപ്പ് വെള്ളത്തില്‍ 10 തുള്ളി തൈലം ഒഴിച്ച് ഉറുമ്പുകള്‍ ഉള്ള സ്ഥലങ്ങളിലൊക്കെ തളിക്കുക. അല്ലെങ്കില്‍ കുറച്ച് തൈലം പഞ്ഞിയിലൊഴിച്ച് ഇത്തരം സ്ഥലങ്ങളില്‍ വയ്ക്കുക.

കുറിപ്പ്: സീഡര്‍ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍, യൂക്കാലി തൈലം, കര്‍പ്പൂര തുളസിത്തൈലം, ലെമണ്‍ ഓയില്‍ എന്നിങ്ങനെ ഏതും ഉപയോഗിക്കാം.

ant

മുളകുപൊടി

മുളകുപൊടിയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി ഉറുമ്പുകളെ ഓടിക്കാവുന്നതാണ്. ഉറുമ്പുള്ള ഭാഗങ്ങളില്‍ മുളകുപൊടി വിതറുന്നതും ഗുണം ചെയ്യും.
ant

ഗോതമ്പ് ക്രീം

ഗോതമ്പ് കുഴച്ച് ഉറുമ്പുള്ള സ്ഥലങ്ങളില്‍ വയ്ക്കുക. ഉറുമ്പുകള്‍ ഇത് തിന്നും, ദഹിക്കാത്തതിനാല്‍ അവ ചാവുകയും ചെയ്യും.

ant

വര വരയ്ക്കുക

പ്രകൃതിയിലുള്ള ചില വസ്തുക്കളുടെ ഗന്ധം ഉറുമ്പുകള്‍ക്ക് താങ്ങാന്‍ കഴിയില്ല. ഇവ ഉപയോഗിച്ച് ഉറുമ്പുള്ള സ്ഥലങ്ങളിലും വീടിന് ചുറ്റും വരച്ചാല്‍ ഒരുപരിധി വരെ ഉറുമ്പ് ശല്യം കുറയ്ക്കാം. ഓറഞ്- നാരങ്ങ എന്നിവയുടെ തോടുകള്‍, ചുവന്ന മുളക്, കറുവാപ്പട്ട മുതലായവ ഇതിനായി ഉപയോഗിക്കുക. പൊടിച്ച ചാര്‍ക്കോള്‍, മഞ്ഞള്‍, കറുവാപ്പട്ട, ക്ലെന്‍സര്‍ മുതലായവയും ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
ant

പെട്രോളിയം ജെല്ലി

വാതിലികള്‍ക്കിടയിലെയും ചുമരുകളിലെയും വിള്ളലുകള്‍ പെട്രോളിയം ജെല്ലി കൊണ്ട് അടയ്ക്കുക. ഒട്ടിപ്പിടിക്കുമെന്നതിനാല്‍ ഉറുമ്പുകള്‍ക്ക് ഇത് കടന്ന് പുറത്തേക്ക് വരാന്‍ കഴിയില്ല. ഉറുമ്പുകളെ തുരത്താനുള്ള എളുപ്പവഴികളില്‍ ഒന്നാണിത്.

ant

വിള്ളലുകള്‍ അടയ്ക്കുക

ഉറുമ്പ് വരുന്ന വിള്ളലുകള്‍, ദ്വാരങ്ങള്‍ എന്നിവ അടയ്ക്കുക.

കുറിപ്പ്: പശ, പോസ്റ്റര്‍ ടാക്ക്, പ്ലാസ്റ്റര്‍, പുട്ടി മുതലായവ ഇതിനായി ഉപയോഗിക്കുക.

ant

ഉപ്പും ടാല്‍ക്കും

ഉപ്പും ടാല്‍ക്കും ഉറുമ്പുള്ള സ്ഥലങ്ങളില്‍ വിതറുക. ബേബി പൗഡര്‍, തയ്യര്‍ക്കാര്‍ ഉപയോഗിക്കുന്ന ചാക് എന്നിവയില്‍ ടാല്‍ക്ക് അടങ്ങിയിട്ടുണ്ട്.

കുറിപ്പ്: പൗഡര്‍ ഉപയോഗിക്കുമ്പോള്‍ മാസ്‌ക് ധരിക്കുക.

Read more about: home tips വീട്
English summary

Get Rid of Ants

When you see the first few ants, you can sponge them (and the surrounding area) with soapy water to eliminate the pheromone trail. Immediately work to figure out where they’re getting into your house, and begin placing homemade ant bait at the entry points.
X
Desktop Bottom Promotion