For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളവും വേവും കൂടാതെ ബിരിയാണി ഉഷാറാക്കാന്‍

|

ബിരിയാണി എന്ന് പറയുമ്പോള്‍ തന്നെ വായില്‍ കപ്പലോടുന്നുവോ? വിവിധ തരത്തിലുള്ള ബിരിയാണികള്‍ ഉണ്ട്. തലശ്ശേരി ബിരിയാണി, മലബാര്‍ ബിരിയാണി, കോളിക്കോടന്‍ ബിരിയാണി എന്നിവയെല്ലാം ബിരിയാണിയുടെ കൂട്ടത്തിലെ സുല്‍ത്താന്‍മാരാണ്. എന്നാല്‍ എല്ലാവര്‍ക്കും ബിരിയാണി ഉണ്ടാക്കാന്‍ അറിയില്ല. ഇനി ഉണ്ടാക്കിയാല്‍ തന്നെ അരി വേവ് കൂടിപ്പോവുകയോ, മസാല ചേര്‍ത്തത് കൂടുകയോ അല്ലെങ്കില്‍ വെള്ളം കൂടുകയോ എല്ലാം ആവാം. ഇതിന് പിന്നീട് ഒരു പരിഹാരം കാണാം എന്ന് വെച്ചാല്‍ ബിരിയാണി ആകെ കൊളമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>നല്ല സോഫ്റ്റ് പുട്ട് എളുപ്പത്തിലൊരു പൊടിക്കൈ ഇതാ</strong>നല്ല സോഫ്റ്റ് പുട്ട് എളുപ്പത്തിലൊരു പൊടിക്കൈ ഇതാ

എന്നാല്‍ ഈ പ്രശ്‌നങ്ങളെയൊക്കെ പരിഹരിച്ച് നല്ല അടിപൊളിയായി ബിരിയാണി ഉണ്ടാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍. അല്‍പം സമയമെടുത്തുള്ള പരിപാടിയാണ് ബിരിയാണിയുടേതെങ്കിലും അല്‍പസ്വല്‍പം പാചകം ഒക്കെ ഇഷ്ടമുള്ളവര്‍ക്ക് ബിരിയാണി ഒരു ബാലികേറാമലയേ ആവില്ല. കാരണം ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി നല്ല കിടിലന്‍ ബിരിയാണി നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന്റെ ചോറ് തയ്യാറാക്കുന്നതാണ് അല്‍പം പണി. കാരണം വേവ് കൂടിയാലോ വെള്ളം കൂടിയാലോ ഇത് പലപ്പോഴും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ആയിപ്പോവുന്നു. എന്നാല്‍ ഇതെല്ലാം ശ്രദ്ധിച്ച് നല്ല ആവി പറക്കുന്ന ബിരിയാണി വീട്ടില്‍ തയ്യാറാക്കാം.

ചോറ് കട്ടകെട്ടാതിരിക്കാന്‍

ചോറ് കട്ടകെട്ടാതിരിക്കാന്‍

ചോറ് വേവിക്കുമ്പോള്‍ എപ്പോഴും ഉള്ള വെല്ലുവിളിയാണ് ചോറ് കട്ട കെട്ടുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനായി ചോറ് വേവിക്കുമ്പോള്‍ അല്‍പം നാരങ്ങ നീര് ചേര്‍ക്കുക. ഇത് ചെയ്താല്‍ ബിരിയാണി ചോറ് കട്ടകെട്ടാതെ ലഭിക്കുന്നു. മാത്രമല്ല ഇത് ചോറിന് സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 അരിയിടും മുന്‍പ്

അരിയിടും മുന്‍പ്

വെള്ളം തിളച്ച് അരിയിടുന്നതിന് മുന്‍പ് അല്‍പം ഉപ്പും എണ്ണയും ഇതില്‍ ചേര്‍ക്കാം. എന്നിട്ട് അരിയിട്ട് തിളപ്പിക്കുക. ഇതും കട്ട കെട്ടാതെ അരി വെന്ത് കിട്ടുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ല നിറവും ചോറിന് ലഭിക്കുന്നതിന് സഹായിക്കുന്നു.

നെയ്യ് ചേര്‍ക്കുമ്പോള്‍

നെയ്യ് ചേര്‍ക്കുമ്പോള്‍

ബിരിയാണി പലരും നെയ്യിലാണ് തയ്യാറാക്കുക. എത്ര നെയ്യ് ചേര്‍ക്കുന്നുവോ അത്രത്തോളം തന്നെ അതിന്റെ സ്വാദ് വര്‍ദ്ധിക്കുന്നു. നെയ്യ് കൂടുതല്‍ ചേര്‍ത്താല്‍ ചോറിന് നല്ല മണവും സ്വാദും വര്‍ദ്ധിക്കുന്നു. ഇതെല്ലാം ബിരിയാണി ഉണ്ടാക്കുന്നതിനുള്ള ഓരോ ടെക്‌നിക്കുകളാണ്.

 അരി ഉപയോഗിക്കുമ്പോള്‍

അരി ഉപയോഗിക്കുമ്പോള്‍

സാധാരണയായി നമ്മള്‍ ബസുമതി റൈസ് ആണ് ബിരിയാണി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പനേരം അരി വെള്ളത്തില്‍ കുതിര്‍ത്ത് നോക്കൂ. ഇത് അരി പെട്ടെന്ന് വേവുന്നതിനും ബിരിയാണിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അരമണിക്കൂറെങ്കിലും അരി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നോക്കൂ. ഇതിന്റെ മാറ്റം ബിരിയാണി കഴിക്കുമ്പോള്‍ മനസ്സിലാവും.

വെള്ളത്തിന്റെ കണക്ക്

വെള്ളത്തിന്റെ കണക്ക്

ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന കണക്കിലാണ് തയ്യാറാക്കേണ്ടത്. അരി വേവിക്കുമ്പോള്‍ മുഴുവനായും വെള്ളം വറ്റുന്നതിനായി ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വെള്ളം പിടിച്ചതു പോലെയാവാന്‍ കാരണമാകുന്നു. മുഴുവന്‍ വെള്ളവും വറ്റിയ ശേഷം ഉപയോഗിച്ചാല്‍ അത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

ഉപ്പിടുമ്പോള്‍ ശ്രദ്ധിക്കണം

ഉപ്പിടുമ്പോള്‍ ശ്രദ്ധിക്കണം

വെള്ളത്തിലെ ഉപ്പിന്റെ കണക്കനുസരിച്ചാണ് പലരും ബിരിയാണിക്കുള്ള ഉപ്പിടുന്നത്. എന്നാല്‍ വെള്ളത്തിന്റെ കണക്കല്ല ചോറ് വെന്തു വരുമ്പോള്‍ അതില്‍ പിടിക്കേണ്ട ഉപ്പിന്റെ കണക്ക് കൂടി നോക്കി വേണം പലപ്പോഴും ഉപ്പിടാന്‍. അല്ലെങ്കില്‍ വെന്ത് വരുമ്പോള്‍ ചോറില്‍ ഉപ്പില്ലാത്ത അവസ്ഥയായി മാറുന്നു.

മറ്റ് പൊടിക്കൈകള്‍

മറ്റ് പൊടിക്കൈകള്‍

ബിരിയാണി അല്ലാതെ പാചകത്തെ എളുപ്പമാക്കുന്ന മറ്റ് ചില പൊടിക്കൈകള്‍ ഉണ്ട്. പാചകം എളുപ്പത്തിലാക്കുന്ന ഇത്തരത്തിലുള്ള പൊടിക്കൈകള്‍ ഏതൊക്കെയെന്ന് നോക്കാം. ഇതാകുമ്പോള്‍ അത് എല്ലാ വിധത്തിലും ആരോഗ്യമുള്ള ഭക്ഷണത്തിനും സ്വാദുള്ള ഭക്ഷണത്തിനും സഹായിക്കുന്നു.

തൈരിന് പുളി കൂടുതലോ

തൈരിന് പുളി കൂടുതലോ

തൈരിന് പുളി കൂടുതലുണ്ടോ? എന്തൊക്കെ ചെയ്തിട്ടും പുളി കുറഞ്ഞില്ലെങ്കില്‍ ഉപയോഗിക്കുന്നതിന് അല്‍പസമയം മുന്‍പ് കുറച്ച് പാല്‍ ഇതിലേക്ക് ചേര്‍ക്കുക. ഇത് തൈരിന്റെ പുളി കുറച്ച് നല്ല സ്വാദ് വര്‍ദ്ധിപ്പിക്കുന്നു. പാലിന്റെ രുചി ഇഷ്ടമല്ലാത്തവര്‍ക്ക് വളരെ കുറച്ച് പാല്‍ മാത്രം തൈരില്‍ ചേര്‍ക്കുക. ഇത് തൈരിന്റെ രുചി മാത്രമേ നിലനിര്‍ത്തുകയുള്ളൂ. ഒരിക്കലും പാലിന്റെ രുചി വരുത്തുകയില്ല.

ദോശക്ക് അരിയിടാന്‍ മറന്നാല്‍

ദോശക്ക് അരിയിടാന്‍ മറന്നാല്‍

പല വീട്ടമ്മമാരും മറക്കുന്ന ഒരു കാര്യമാണ് അത്. ദോശക്ക് അരിയും ഉഴുന്നും വെള്ളത്തിലിടാന്‍ മറന്നാല്‍ അരക്കേണ്ട അരിയും ഉഴുന്നും അല്‍പം ചൂടുവെള്ളത്തില്‍ ഇട്ട് വെച്ച് ഒരു മണിക്കൂര്‍ ശേഷം അരച്ചാല്‍ മതി. ഇത് മാവിന്റെ പരുവത്തില്‍ ആയികിട്ടുന്നു. മാത്രമല്ല ദോശക്കും ഇഡ്ഡലിക്കും സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ദോശമാവ് പുളിക്കാന്‍

ദോശമാവ് പുളിക്കാന്‍

പല വീട്ടമ്മമാരും പരാതി പറയുന്ന ഒന്നാണ് ദോശമാവിന് പുളിയില്ല എന്നത്. അതുകൊണ്ട് തന്നെ ദോശമാവ് പുളിക്കുന്നതിന് അല്‍പം കരിക്കിന്‍ വെള്ളം ചേര്‍ത്താല്‍ മതി. ഇത് ദോശമാവിന് പുളി വര്‍ദ്ധിക്കുന്നതിനും നല്ല സോഫ്റ്റ് ആവുന്നതിനും കാരണമാവുന്നു. രുചി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

 മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍

മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍

ദോശമാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം. മാവില്‍ ഒരിക്കലും ഉപ്പിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ദോശ ചുടുന്നതിനായി എടുക്കുമ്പോള്‍ മാത്രം ഉപ്പിട്ട് ഇളക്കിയാല്‍ മതിയാവും. അല്ലെങ്കില്‍ അത് ദോശയുടെ സ്വാദിനേയും മാവിന്റെ മാര്‍ദ്ദവത്തേയും ഇല്ലാതാക്കാന്‍ കാരണമാകുന്നു.

കല്ലില്‍ ഒട്ടിപ്പിടിക്കുന്നുവോ

കല്ലില്‍ ഒട്ടിപ്പിടിക്കുന്നുവോ

ദോശ ഉണ്ടാക്കുമ്പോള്‍ അത് കല്ലില്‍ ഒട്ടിപ്പിടിക്കുന്നുവോ? എങ്കില്‍ അതിനും പരിഹാരം കാണാവുന്നതാണ്. അതിനായി ഒരു സവാള കീറി അത്‌കൊണ്ട് ദോശക്കല്ലില്‍ തേച്ച് പിടിപ്പിക്കുക. ഇത് ദോശക്കല്ലില്‍ ദോശ ഒട്ടിപ്പിടിക്കുന്നതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള പാചക പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ ഈ പൊടിക്കൈകള്‍ സഹായിക്കുന്നു.

English summary

easy tips to make tasty biriyani

here we explained how to make easy biriyani with some cooking tips.
Story first published: Friday, August 10, 2018, 15:52 [IST]
X
Desktop Bottom Promotion