For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി ചേന ചൊറിയില്ല, പുളിവെള്ളം മതി

|

ചേന കറി വെക്കാന്‍ എടുക്കുമ്പോള്‍ പലരുടേയും പ്രശ്‌നമാണ് ചേന മുറിക്കുമ്പോള്‍ കൈ ചൊറിയുന്നു എന്നത്. ഇതിന് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും ചേനകറി വെച്ചാലുള്ള സ്വാദ് ആലോചിക്കുമ്പോള്‍ പലരും ഈ ചൊറിച്ചിലിനെ അത്ര വലിയ കാര്യമായി ആരും എടുക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും പല വീട്ടമ്മമാരും മറക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില പൊടിക്കൈകള്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്നു.

<strong>Most read: മീന്‍കൂട്ടാന്‍ കിടു ആക്കാന്‍ ആരും പറയാത്ത പൊടിക്കൈ</strong>Most read: മീന്‍കൂട്ടാന്‍ കിടു ആക്കാന്‍ ആരും പറയാത്ത പൊടിക്കൈ

ഇത് അറിഞ്ഞാല്‍ ചേനയെ നമുക്ക് നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ചേനയുടെ ചൊറിച്ചില്‍ അകറ്റുന്നതിനും ചേന കറിവെക്കുമ്പോഴും അരിഞ്ഞതിനു ശേഷവും ഉള്ള ചൊറിച്ചിലിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില പൊടിക്കൈകള്‍ ഉണ്ടെന്ന് നോക്കാം. അതിലൂടെ ഇത് ചേനക്കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പാചകം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ടെന്ന് നോക്കാം.

പുളിവെള്ളത്തില്‍ കഴുകാം

പുളിവെള്ളത്തില്‍ കഴുകാം

പുളിവെള്ളത്തില്‍ കഴുകി ചേന കറി വെച്ചാല്‍ ചേന ചൊറിയാതിരിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ഇത് ചേനക്കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചേന മുറിക്കുമ്പോള്‍ അത് പുളിവെള്ളത്തില്‍ മുറിച്ചിട്ടു നോക്കൂ. ചേന ചൊറിയുകയില്ല എന്ന് മാത്രമല്ല കറി വെക്കുമ്പോള്‍ സ്വാദും വര്‍ദ്ധിക്കുന്നു.

image courtesy

അരിയുമ്പോള്‍ കഴുകരുത്

അരിയുമ്പോള്‍ കഴുകരുത്

ചേന അരിയുമ്പോള്‍ ഒരിക്കലും കഴുകരുത്. ചേനയില്‍ വെള്ളം തട്ടിയാല്‍ അത് കൈ ചൊറിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ചേന അരിഞ്ഞതിന് ശേഷം മാത്രം കഴുകാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് കൈ നിര്‍ത്താതെ ചൊറിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ചേന അരിഞ്ഞ ശേഷം അല്‍പം വെളിച്ചെണ്ണ കൈയ്യില്‍ തേച്ച് പിടിപ്പിക്കാം. ഇത് കൈയ്യിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല കൈയ്യ് നല്ലതു പോലെ സോഫ്റ്റ് ആവുന്നതിനും കാരണമാകുന്നു. ചേന അരിയുന്നതിനു മുന്‍പും കൈയ്യില്‍ വെളിച്ചെണ്ണ തേക്കാവുന്നതാണ്.

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

ചേന അരിഞ്ഞാല്‍ കൈ ചൊറിയാതിരിക്കാന്‍ ഉപ്പ് വെള്ളം കൊണ്ട് കൈകഴുകിയാല്‍ മതി. അല്‍പം പൊടി ഉപ്പ് എടുത്ത് അത് കൈയ്യിലിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് കൈയ്യിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഉപ്പ് ഉപയോഗിച്ച് കൈയ്യിലെ ചൊറിച്ചില്‍ ഇല്ലാതാക്കാവുന്നതാണ്.

<strong>Most read: ബീഫില്‍ രണ്ട് പച്ചക്കുരുമുളക് ചതച്ചാലുണ്ടല്ലോ,</strong>Most read: ബീഫില്‍ രണ്ട് പച്ചക്കുരുമുളക് ചതച്ചാലുണ്ടല്ലോ,

വേവിച്ച ശേഷം മുറിക്കാം

വേവിച്ച ശേഷം മുറിക്കാം

ചേന കറിവെക്കാന്‍ മുറിക്കും മുന്‍പ് തന്നെ നമുക്ക് വേവിക്കാം. ഇത് ചേനയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ചേനയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല ചേന അരിഞ്ഞുള്ള കൈ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഈ വേവിക്കല്‍.

മറ്റ് പൊടിക്കൈകള്‍

മറ്റ് പൊടിക്കൈകള്‍

മറ്റ് ചില പൊടിക്കൈകള്‍ കൊണ്ട് നമുക്ക് പാചകം എളുപ്പത്തിലാക്കാവുന്നതാണ്. ഇത് പല വിധത്തില്‍ നിങ്ങളുടെ പാചകം എളുപ്പത്തിലാക്കുന്നു. വീട്ടമ്മമാര്‍ക്ക് പാചകം എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര് കോഴിയിറച്ചിയില്‍ പുരട്ടി അല്‍പ നേരം വെച്ച ശേഷം റോസ്റ്റ് ചെയ്താല്‍ മതി. ഇത് ഇറച്ചിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും നല്ലതു പോലെ മസാല പിടിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ കോഴിയിറച്ചി നല്ലതു പോലെ സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു.

കുടംപുളി ചീത്തയാവാതിരിക്കാന്‍

കുടംപുളി ചീത്തയാവാതിരിക്കാന്‍

കുടംപുളി ചീത്തയാവാതിരിക്കുന്നതിന് പല പൊടിക്കൈകളും വീട്ടമ്മമാര്‍ പരീക്ഷിക്കുമെങ്കിലും അതെല്ലാം പലപ്പോഴും പാളിപ്പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ വെളിച്ചെണ്ണയും ഉപ്പും കൂടി തിരുമ്മി വെച്ചാല്‍ കുടംപുളി കൂടുതല്‍ സമയം കേടാവാതെ സൂക്ഷിക്കാന്‍ സാധിക്കുന്നു. മാത്രമല്ല കറിയില്‍ കുടംപുളി ചതച്ചിട്ടാല്‍ അത് പുളി നല്ലതു പോലെ കറിയില്‍ പിടിക്കുന്നതിന് സഹായിക്കുന്നു.

ചപ്പാത്തി മാവ്

ചപ്പാത്തി മാവ്

ചപ്പാത്തി മാവ് കുഴക്കുമ്പോള്‍ ബാക്കി വന്നാല്‍ അല്‍പം വെളിച്ചെണ്ണ പുരട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. അത് മാവ് കേടു വരാതെ സഹായിക്കുന്നു. മാത്രമല്ല ചപ്പാത്തി മാവ് സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നു. എത്ര നാള്‍ വേണമെങ്കിലും ഇത് ചപ്പാത്തി മാവ് കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നു.

English summary

easy tips to get rid of yam itching

This article explain some tips to get rid of yam itching, take a look.
Story first published: Tuesday, November 27, 2018, 16:55 [IST]
X
Desktop Bottom Promotion