For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല സോഫ്റ്റ് പുട്ട് എളുപ്പത്തിലൊരു പൊടിക്കൈ ഇതാ

|

വീട്ടമ്മമാര്‍ക്ക് എന്നും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പാചകം. എത്രയൊക്കെ ശ്രദ്ധിച്ച് പാകം ചെയ്താലും അത് പലപ്പോഴും പ്രശ്‌നങ്ങളും കുറ്റങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പക്ഷേ ഇത്തരം കാര്യങ്ങളില്‍ ചില പൊടിക്കൈകള്‍ ചേര്‍ത്താല്‍ പാചകം എളുപ്പവും ഭക്ഷണം രുചികരവും ആവുന്നു. എന്നാല്‍ പല വീട്ടമ്മമാര്‍ക്കും പല പൊടിക്കൈകള്‍ അറിയാത്തതാണ് പലവിധത്തില്‍ പാചകത്തിന് പ്രശ്‌നം ഉണ്ടാക്കുന്നത്. പാചകം എപ്പോഴും ആസ്വദിച്ച് ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും പാചകം എളുപ്പത്തിലാക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അതിഥികള്‍ക്ക് എപ്പോഴും വ്യത്യസ്തവും സ്വാദും ഉള്ള ഭക്ഷണം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ അറിയാത്ത പണിക്ക് പോയി ഭക്ഷണത്തിന്റെ രുചി കളയുന്നതിനേക്കാള്‍ നല്ലത്് ചില പൊടിക്കൈകള്‍ ഉപയോഗിച്ച് പാചകത്തിന്റെ മേന്‍മ വര്‍ദ്ധിപ്പിക്കുകയാണ് നല്ലത്. എന്തൊക്കെയാണ് ഇത്തരത്തില്‍ പാചകം എളുപ്പവും രുചികരവുമാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ നോക്കാം.

പുട്ടിന് മാര്‍ദ്ദവം

പുട്ടിന് മാര്‍ദ്ദവം

പലരുടേയും പരാതിയാണ് പുട്ട് കല്ലു പോലെ ഉണ്ട് എന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല. ഇതിനായി പുട്ടിന്റെ പൊടി ചൂടുവെള്ളത്തില്‍ കുഴച്ച് ഇത് മിക്‌സിയില്‍ ഒന്ന് അടിച്ചെടുക്കുക. ഇത് കൊണ്ട് പുട്ട് ചുട്ടു നോക്കൂ. ഇത് പുട്ടിന് മാര്‍ദ്ദവവും രുചിയും വര്‍ദ്ധിപ്പിക്കുന്നു.

 ഇഡ്ഡലി സോഫ്റ്റ് ആവാന്‍

ഇഡ്ഡലി സോഫ്റ്റ് ആവാന്‍

ഇഡ്ഡലി സോഫ്റ്റ് ആവാന്‍ ഉഴുന്ന് പരിപ്പ് വെള്ളത്തിലിടുമ്പോള്‍ ഒരു സ്പൂണ്‍ ഉലുവ കൂടി ഇതില്‍ ചേര്‍ക്കുക. ഇത് ഇഡ്ഡലി സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. മാത്രമല്ല നല്ല സ്വാദും ഇഡ്ഡലിക്ക് നല്‍കുന്നു. എളുപ്പത്തില്‍ ചെയ്യാവുന്ന പരിഹാരം ആണ് ഇത്.

കറി ചീത്തയാവാതിരിക്കാന്‍

കറി ചീത്തയാവാതിരിക്കാന്‍

പലരുടേയും പരിഹാരമാണ് കറി ചീത്തയാവുന്നത്. എന്നാല്‍ കറി ചീത്തയാവുന്നതിന് പരിഹാരം കാണാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. തേങ്ങ അരച്ച കറികള്‍ ഫ്രിഡ്ജില്‍ വെച്ചില്ലെങ്കില്‍ പെട്ടെന്ന് ചീത്തയാവുന്നു. എന്നാല്‍ ഇത് പെട്ടെന്ന് ചീത്തയാവാതിരിക്കാന്‍ ഇവ തിളച്ച വെള്ളത്തില്‍ ഇറക്കി വെച്ച് അല്‍പസമയം ഇളക്കിയാല്‍ മതി. ഇത് കറി ചീത്തായാവാതിരിക്കാന്‍ സഹായിക്കുന്നു,

അവല്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍

അവല്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍

അവല്‍ ഉപയോഗിച്ച് സ്‌നാക്‌സ് തയ്യാറാക്കുമ്പോള്‍ അതിന് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവല്‍ നനക്കുമ്പോള്‍ സ്വാദിന് കുറച്ച് ഇളം ചൂടുപാല്‍ ചേര്‍ത്ത ശേഷം തേങ്ങയും പഞ്ചസാരയും ഇട്ട് ഇളക്കി കഴിക്കുക. ഇത് സ്വാദും മാര്‍ദ്ദവവും വര്‍ദ്ധിപ്പിക്കുന്നു.

മീന്‍ രുചി വ ര്‍ദ്ധിപ്പിക്കാന്‍

മീന്‍ രുചി വ ര്‍ദ്ധിപ്പിക്കാന്‍

മീനിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും ആരും തയ്യാറാവില്ല. മീന്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്താല്‍ അത് സ്വാദ് വര്‍ദ്ധിപ്പിക്കുകയും മീനിന്റെ ഉള്‍ഭാഗം വേവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്താല്‍ അത് എല്ലാ വിധത്തിലും സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

ഇടിയപ്പത്തിന് മാര്‍ദ്ദവം

ഇടിയപ്പത്തിന് മാര്‍ദ്ദവം

ഇടിയപ്പം സാധാരണ തയ്യാറാക്കാവുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് സ്വാദോടെ തയ്യാറാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനായി ഇടിയപ്പത്തിന് മാര്‍ദ്ദവം വര്‍ദ്ധിപ്പിക്കുന്നതിന് ഇടിയപ്പത്തിന് കുഴക്കുന്ന മാവില്‍ അല്‍പം നല്ലെണ്ണ ചേര്‍ത്ത് കുഴച്ചാല്‍ മതി. ഇത് സ്വാദും മാര്‍ദ്ദവവും വര്‍ദ്ധിപ്പിക്കുന്നു.

 മസാലപ്പൊടി കരിയാതിരിക്കാന്‍

മസാലപ്പൊടി കരിയാതിരിക്കാന്‍

കറികളില്‍ പൊടി വറുത്ത് ചേര്‍ക്കുന്നത് കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പൊടി വറുക്കുമ്പോള്‍ അത് കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. മസാലപ്പൊടി കറികളില്‍ ചേര്‍ക്കുന്നതിനായി വറുക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുഴമ്പ് രൂപത്തില്‍ ചേര്‍ത്ത് വറുക്കാനിട്ടാല്‍ ഇത് കുഴഞ്ഞ് പോവാതെ സഹായിക്കുന്നു. ഇത് കറിക്ക് സ്വാദും വര്‍ദ്ധിപ്പിക്കുന്നു.

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ റവ തിളച്ച വെള്ളത്തിലിടുമ്പോള്‍ അതില്‍ അല്‍പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ അത് ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ സഹായിക്കുന്നു. ഇത് ഉപ്പുമാവ് കട്ടകെട്ടാതെ ഉണ്ടാക്കാന്‍ സഹായിക്കുന്നു.

ചീരയുടെ പച്ച നിറത്തിന്

ചീരയുടെ പച്ച നിറത്തിന്

ചീര വേവിച്ച് കഴിഞ്ഞാല്‍ അതിന്റെ നിറം മാറുന്നു. എന്നാല്‍ ചീരയുടെ നിറം മാറാതിരിക്കാന്‍ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് വേവിച്ചാല്‍ മതി. ഇത് പച്ച നിറത്തില്‍ തന്നെ ചീര ഇരിക്കാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യമുള്ള പച്ചക്കറി വിഭവം ഉണ്ടാക്കുന്നതിന് സഹായിക്കുന്നു.

പരിപ്പ് തിളപ്പിക്കുമ്പോള്‍

പരിപ്പ് തിളപ്പിക്കുമ്പോള്‍

പരിപ്പ് തിളപ്പിക്കുമ്പോള്‍ അത് പലപ്പോഴും അടുപ്പും പാത്രവും എല്ലാം വൃത്തികേടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒരു പൊടിക്കൈ. പരിപ്പ് വേവിക്കുമ്പോള്‍ പതഞ്ഞ് പൊങ്ങുന്നത് സാധാരണയാണ്. എന്നാല്‍ ഇത്തരത്തില്‍ പതഞ്ഞ് പൊങ്ങാതിരിക്കാന്‍ പരിപ്പില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി.

സാമ്പാറിന് കൊഴുപ്പ് കൂട്ടാന്‍

സാമ്പാറിന് കൊഴുപ്പ് കൂട്ടാന്‍

സാമ്പാറിന് കൊഴുപ്പില്ലാത്തത് പല വീട്ടമ്മമാരുടേയും പ്രധാന ആശങ്കയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ഒരു പൊടിക്കൈ ഉണ്ട്. സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പിനൊപ്പം അല്‍പം ഉണക്കലരി കൂടി പൊടിച്ച് ചേര്‍ത്താല്‍ മതി. ഇത് സാമ്പാറിന് നല്ല കൊഴുപ്പ് കൂട്ടാന്‍ സഹായിക്കുന്നു. സദ്യക്ക് കഴിക്കുന്ന അതേ സാമ്പാറ് തന്നെ ഇനി നിങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കാം.

ചായക്ക് രുചി കൂട്ടാന്‍

ചായക്ക് രുചി കൂട്ടാന്‍

ചായ വെറുതേ പഞ്ചസാരയും പാലും ചായപ്പൊടിയും ഇട്ടാല്‍ രുചിയാവില്ല. എന്നാല്‍ ഇനി ചായക്ക് രുചി വര്‍ദ്ധിപ്പിക്കാം. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. ചായ തയ്യാറാക്കുമ്പോള്‍ ചായപ്പൊടിക്കൊപ്പം അല്‍പം ഏലക്കയും കൂടി ചേര്‍ത്താല്‍ ചായക്ക് രുചി കൂടും. രുചി മാത്രമല്ല ഉന്‍മേഷവും വര്‍ദ്ധിക്കുന്നു.

ദോശ സോഫ്റ്റാവാന്‍

ദോശ സോഫ്റ്റാവാന്‍

നല്ല മൊരിഞ്ഞ സോഫ്റ്റ് ദോശ വളരെ ഇഷ്ടമായിരിക്കും എല്ലാവര്‍ക്കും. എന്നാല്‍ അതുണ്ടാക്കുന്നത് എങ്ങനെയെന്ന് മാത്രം പലര്‍ക്കും അറിയില്ല. എന്നാല്‍ ഇനി ദോശക്ക് മാവ് അരക്കുമ്പോള്‍ അല്‍പം ചോറ് കൂടി മിക്സ് ചെയ്താല്‍ അത് ദോശക്ക് മാര്‍ദ്ദവും സോഫ്റ്റ്നസ്സും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ദോശ നല്ലതു പോലെ മൊരിഞ്ഞ് കിട്ടാനും ഇത് സഹായിക്കുന്നു.

English summary

kitchen tips for easy cooking

re are some easy cooking tips or working women, read on.
Story first published: Wednesday, July 11, 2018, 20:39 [IST]
X
Desktop Bottom Promotion