For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍കൂട്ടാന്‍ കിടു ആക്കാന്‍ ആരും പറയാത്ത പൊടിക്കൈ

|

മീന്‍ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. നോണ്‍വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മീനില്ലാതെ ചോറിറങ്ങില്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല ഊണിനൊപ്പം നാടന്‍ മീന്‍ കറി കൂടി ഉണ്ടെങ്കില്‍ അത് അല്‍പം കൂടി ചോറ് കഴിക്കാനുള്ള പ്രചോദനമാവും എന്ന കാര്യം സംശയമില്ലാത്തതാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇത്തരത്തില്‍ മീനിന്റെ ആരാധകരാണ്. എന്നാല്‍ നല്ല സ്വാദുള്ള മീന്‍കറി തയ്യാറാക്കുന്ന കാര്യത്തില്‍ പല വീട്ടമ്മമാരും അല്‍പം പുറകിലാണ്. എന്നാല്‍ ഇതിന് വേണ്ടി ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. എന്തൊക്കെ പൊടിക്കൈകളാണ് ഇത്തരത്തില്‍ മീന്‍കൂട്ടാന്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

Most read: മീന്‍ കരിയാതിരിക്കാന്‍ കറിവേപ്പില വിദ്യMost read: മീന്‍ കരിയാതിരിക്കാന്‍ കറിവേപ്പില വിദ്യ

മീനായാലും ഇറച്ചിയായാലും അതിന് സ്വാദ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തൊക്കെ പൊടിക്കൈകളാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് നോക്കാം. അധികം സമയം ചിലവഴിക്കാതെ തന്നെ ഇത്തരത്തിലുള്ള പൊടിക്കൈകള്‍ നമുക്ക് മീന്‍ കറിയില്‍ പരീക്ഷിക്കാവുന്നതാണ്. അതിനായി വീട്ടില്‍ തന്നെ തയ്യാറാക്കുന്ന മീന്‍കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. വീട്ടമ്മമാര്‍ക്ക് മീന്‍കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പൊടിക്കൈകള്‍ ഇതാണ്.

മണ്‍ചട്ടിയില്‍ തയ്യാറാക്കാം

മണ്‍ചട്ടിയില്‍ തയ്യാറാക്കാം

ഇന്ന് പലരും അലുമിനിയം സ്റ്റീല്‍ പാത്രത്തിലും നോണ്‍സ്റ്റിക് പാനിലും എല്ലാം ആണ് മീന്‍കറി തയ്യാറാക്കുന്നത്. ഇത് മീന്‍കറിയുടെ സ്വാദ് കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇനി മണ്‍ചട്ടിയില്‍ മീന്‍കറി തയ്യാറാക്കി നോക്കൂ. അത് മീന്‍കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മണ്‍ചട്ടിയില്‍ മീന്‍കറി തയ്യാറാക്കുന്നതിലൂടെ അതിന് പ്രത്യേക രുചിയും മണവും സ്വാദും ലഭിക്കുന്നു.

ഉണക്കിപ്പൊടിച്ച മസാല

ഉണക്കിപ്പൊടിച്ച മസാല

മീന്‍കറി തയ്യാറാക്കാന്‍ എപ്പോഴും ഉണക്കിപ്പൊടിച്ച മസാല തന്നെ ഉപയോഗിക്കാവുന്നതാണ്. ഒരിക്കലും പച്ച മസാല ഉപയോഗിച്ച് മീന്‍കറി തയ്യാറാക്കരുത്. ഇത് മീനിന്റെ പച്ചമണത്തോടൊപ്പം മീനിന്റെ സ്വാദ് കുറക്കുന്നതിന് സഹായിക്കുന്നു. മഞ്ഞളും മല്ലിയും കുരുമുളകും എല്ലാം വാങ്ങി ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. ഇത് മീന്‍കറിയില്‍ ചേര്‍ത്താല്‍ അത് മീന്‍കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

വെള്ളം ചേര്‍ക്കുമ്പോള്‍

വെള്ളം ചേര്‍ക്കുമ്പോള്‍

മീന്‍കറിയില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ഒരിക്കലും മീനിന് മുകളില്‍ വെള്ളം നില്‍ക്കുന്ന തരത്തില്‍ ആയിരിക്കരുത്. പാകത്തിന് മാത്രമേ വെള്ളം ചേര്‍ക്കാവൂ. നല്ലതു പോലെ ചാറു കുറുകിയിരിക്കുന്നതാണ് മീന്‍കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കുന്നത്. മീന്‍ കറി തയ്യാറായി കഴിഞ്ഞ് അതില്‍ അല്‍പം മാത്രമേ എണ്ണയും കറിവേപ്പിലയും ചേര്‍ക്കാവൂ. കൂടുതല്‍ എണ്ണ ചേര്‍ക്കുന്നത് പലപ്പോഴും എണ്ണയുടെ രുചി കൂടുന്നതിന് കാരണമാകുന്നു.

ചുവന്നുള്ളി ചേര്‍ക്കണം

ചുവന്നുള്ളി ചേര്‍ക്കണം

പലരും മീന്‍കറിയില്‍ സവാള ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് മീന്‍കറിയുടെ സ്വാദ് കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സവാള ചേര്‍ക്കരുത്. മീന്‍കറിക്ക് രുചി വര്‍ദ്ധിപ്പിക്കാന്‍ ചെറിയ ഉള്ളി ചേര്‍ത്ത് നോക്കൂ. ഇത് മീന്‍കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് സവാള ചേര്‍ത്ത് തയ്യാറാക്കുന്ന മീന്‍കറി നിര്‍ത്തി ഇനി ചെറിയ ഉള്ളി ചേര്‍ത്ത് മീന്‍കറി തയ്യാറാക്കി നോക്കൂ. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

തലേദിവസം ഉണ്ടാക്കി വെക്കുക

തലേദിവസം ഉണ്ടാക്കി വെക്കുക

മീന്‍കറി കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അത് തലേദിവസം ഉണ്ടാക്കി വെക്കാന്‍ ശ്രമിക്കുക. ഇത് കറിയില്‍ നല്ലതു പോലെ മസാലയെല്ലാം പിടിച്ച് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എരിവും ഉപ്പും പുളിയും എല്ലാം നല്ലതു പോലെ മീന്‍കറിയില്‍ പിടിക്കുന്നതിന് ഇത് സഹായിക്കുന്നു. ഈ മീന്‍കറി കൂട്ടി ചോറുണ്ടാല്‍ ഒരു ഉരുള കൂടുതല്‍ കഴിക്കാന്‍ ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Most read:വെള്ളവും വേവും കൂടാതെ ബിരിയാണി ഉഷാറാക്കാന്‍Most read:വെള്ളവും വേവും കൂടാതെ ബിരിയാണി ഉഷാറാക്കാന്‍

പച്ചമുളകിന് പകരം കാന്താരി

പച്ചമുളകിന് പകരം കാന്താരി

പച്ചമുളക് ഉപയോഗിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കൂ. നല്ല സ്വാദുള്ള മീന്‍കറിക്കാണെങ്കില്‍ പച്ചമുളകിന് പകരം കാന്താരി ഉപയോഗിച്ച് നോക്കൂ. ഇത് മീന്‍കറിക്ക് നല്ല സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പച്ചമുളകിന് പകരം രണ്ടോ മൂന്നോ കാന്താരി ഉപയോഗിച്ച് നോക്കൂ. ഇത്‌കൊണ്ടുള്‌ല മാറ്റം നിങ്ങള്‍ക്ക് രുചിച്ചറിയാം.

കുടംപുളി

കുടംപുളി

പലരും മീന്‍കറി തയ്യാറാക്കാന്‍ വാളന്‍പുളി ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഇത് മീന്‍കറിയുടെ സ്വാദ് കുറക്കുന്നു. അതുകൊണ്ട് തന്നെ മീന്‍ കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് അല്‍പം കുടംപുളി ഇട്ട് മീന്‍ കറി വെച്ചാല്‍ മതി. ഇത് മീന്‍കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് മീന്‍കറി വെക്കുമ്പോള്‍ ഇനി അല്‍പം കുടംപുളി ഇട്ട് കറിവെക്കാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

മീന്‍കറി വാങ്ങിവെച്ച ശേഷം അല്‍പം വെളുത്തുള്ളി നെടുകേ പിളര്‍ന്ന് ഇത് മീന്‍കറിക്ക് മുകളില്‍ തൂവി അടച്ച് വെക്കുക. ഇത് മീന്‍കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വെളുത്തുള്ളി മീന്‍കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല വെളുത്തുള്ളി ചേര്‍ക്കുന്നതിലൂടെ അത് ആരോഗ്യത്തിനും സഹായിക്കുന്നു എന്നതാണ് സത്യം.

നാരങ്ങ നീര്

നാരങ്ങ നീര്

അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് മീന്‍കറി വെക്കുന്നതിന് ശ്രമിച്ചിട്ടുണ്ടോ? ഇത് മീന്‍കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മീന്‍കറി തയ്യാറാക്കി വെച്ച ശേഷം രണ്ട് കറിവേപ്പിലയും അല്‍പം വെളിച്ചെണ്ണയും മുകളില്‍ തൂവുക. അതോടൊപ്പം അല്‍പം നാരങ്ങ നീരും ചേര്‍ക്കേണ്ടതാണ്. ഇത് മീന്‍കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

English summary

cooking tips for tasty fish curry

How to make tasty fish curry, here are some tips to make easy tasty fish curry, read on to know more.
X
Desktop Bottom Promotion