For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂരി അധികം എണ്ണ കുടിക്കാതിരിക്കാന്‍ പൊടിക്കൈ

|

പാചകം എപ്പോഴും പല വീട്ടമ്മമാരിലും തലവേദന ഉണ്ടാക്കുന്നു. പാചകം വളരെയധികം ആസ്വദിച്ച് ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ പല വീട്ടമ്മമാരും പല വിധത്തിലാണ് പാചകത്തെ കാണുന്നത്. പാചകം ചെയ്യുന്നത് പലപ്പോഴും പൊടിക്കൈകളിലാണ് മുന്നോട്ട് പോവുന്നത്. പല വിധത്തിലുള്ള പൊടിക്കൈകള്‍ നമുക്ക് പാചകം എളുപ്പത്തില്‍ ആക്കാന്‍ സഹായിക്കുന്നുണ്ട്. ഏതൊക്കെ പൊടിക്കൈകളാണ് ഇത്തരത്തില്‍ പാചകം എളുപ്പമാക്കുന്നത് എന്ന് നോക്കാം. ഇത്തരം പൊടിക്കൈകള്‍ ഉപയോഗിച്ച് നമുക്ക് പാചകം ഇനി രസകരമാക്കാം.

അതിഥികള്‍ക്ക് എപ്പോഴും വ്യത്യസ്തവും സ്വാദും ഉള്ള ഭക്ഷണം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ അറിയാത്ത പണിക്ക് പോയി ഭക്ഷണത്തിന്റെ രുചി കളയുന്നതിനേക്കാള്‍ നല്ലത് ചില പൊടിക്കൈകള്‍ ഉപയോഗിച്ച് പാചകത്തിന്റെ മേന്‍മ വര്‍ദ്ധിപ്പിക്കുകയാണ് നല്ലത്. എന്തൊക്കെയാണ് ഇത്തരത്തില്‍ പാചകം എളുപ്പവും രുചികരവുമാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ നോക്കാം.

<strong>മീന്‍ കരിയാതിരിക്കാന്‍ കറിവേപ്പില വിദ്യ</strong>മീന്‍ കരിയാതിരിക്കാന്‍ കറിവേപ്പില വിദ്യ

പാചകം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അഥവാ പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം പൊടിക്കൈകള്‍ ഉപയോഗിച്ച് നമുക്ക് ഈ പ്രശ്‌നങ്ങളെയെല്ലാം വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്. അതിനായി സഹായിക്കുന്ന പൊടിക്കൈകള്‍ ഏതൊക്കെയെന്ന് നോക്കാം.

ലെമണ്‍ജ്യൂസ് സ്വാദിന്

ലെമണ്‍ജ്യൂസ് സ്വാദിന്

ലെമണ്‍ ജ്യൂസ് കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ ഇനി വെറും പഞ്ചസാരയില്‍ ഇട്ട് നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിക്കുന്നതിന് പകരം അല്‍പം ഇഞ്ചിനീര് മിക്‌സ് ചെയ്ത് ലെമണ്‍ജ്യൂസ് തയ്യാറാക്കി നോക്കൂ. ഇത് നല്ല സ്വാദുള്ള ലെമണ്‍ ജ്യൂസ് ഉണ്ടാക്കുന്നതിന് സഹായിക്കുന്നു.

ദോശക്ക് സ്വാദിന്

ദോശക്ക് സ്വാദിന്

ദോശക്ക് മാവ് അരക്കുന്നതിന് മുന്‍പ് അല്‍പം ചോറും മിക്‌സ് ചെയ്ത് അരച്ച് നോക്കൂ. ഇത് ദോശ സോഫ്റ്റ് ആവുന്നതിനും സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതെല്ലാം ശ്രദ്ധിക്കുന്നത് ദോശ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പൂരിയില്‍ എണ്ണ പിടിക്കാതിരിക്കാന്‍

പൂരിയില്‍ എണ്ണ പിടിക്കാതിരിക്കാന്‍

പൂരിയില്‍ എണ്ണ പിടിക്കാതിരിക്കുന്നതിന് വേണ്ടി പൂരിക്ക് വേണ്ടി കുഴക്കുമ്പോള്‍ മൈദമാവും ഗോതമ്പ് മാവും തുല്യമായി ചേര്‍ത്ത് കുഴക്കുക. ഇത് പൂരിയില്‍ എണ്ണ പിടിക്കാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പൂരി വളരെ സ്വാദുള്ളതായി മാറുകയും ചെയ്യുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ഇറച്ചിയും മീനും പാകം ചെയ്യുമ്പോള്‍ അതില്‍ അല്‍പം വെളുത്തുള്ളി ചേര്‍ത്താല്‍ അത് കൂടുതല്‍ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു. ഇറച്ചിയും മീനും എല്ലാം വെളുത്തുള്ളി ഇടുന്നതിനനുസരിച്ച് സ്വാദ് വര്‍ദ്ധിക്കുന്നു.

 കൊഴുപ്പ് കളയാന്‍

കൊഴുപ്പ് കളയാന്‍

ഇറച്ചിയില്‍ ഉള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി കുറച്ച് നേരം ചൂടുവെള്ളത്തില്‍ ഇട്ട് വെച്ചാല്‍ മതി. ഇത് ഇറച്ചിയിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലേക്ക് അല്‍പം നാരങ്ങ നീര് ഒഴിച്ചാല്‍ അത് അതിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഫ്രിഡ്ജില്‍ ഇറച്ചിയെങ്കില്‍

ഫ്രിഡ്ജില്‍ ഇറച്ചിയെങ്കില്‍

ഇറച്ചിയും മീനും കറിവെച്ചത് ഫ്രിഡ്ജില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതിന് മുകളില്‍ കൊഴുപ്പ് അടിഞ്ഞ് ഇരിക്കുന്നുണ്ടാവും. അതുകൊണ്ട് അതിനെ ഫ്രിഡ്ജില്‍ നിന്ന് എടുത്ത് മാറ്റുമ്പോള്‍ തന്നെ ഒരു സ്പൂണ്‍ എടുത്ത് അതില്‍ നിന്നും മുകളിലുള്ള എണ്ണ എടുത്ത് മാറ്റണം. ഇത് കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുന്നു.

English summary

cooking technique for easy cooking

cooking techniques for cooking can be easy, take a look.
Story first published: Saturday, September 8, 2018, 17:42 [IST]
X
Desktop Bottom Promotion