For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോറ് വേവ് കൂടിയാല്‍ അല്‍പം നാരങ്ങ നീര്

പുതിയ പൊടിക്കൈകള്‍ കൊണ്ട് എങ്ങനെയെല്ലാം പാചകം എളുപ്പവും സന്തോഷകരവും ആക്കിത്തീര്‍ക്കാം

|

വീട്ടമ്മമാര്‍ക്ക് എപ്പോഴും വീട്ടുജോലി എളുപ്പമുള്ളതാവണം എന്നാണ് ആഗ്രഹം. എന്നാല്‍ അടുക്കളയില്‍ കയറിയാല്‍ പിന്നീട് ഇറങ്ങുമ്പോഴേക്ക് ഒരു നേരമാവും. പക്ഷേ ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ അത് അടുക്കളപ്പണികള്‍ എളുപ്പമാക്കുന്നു. അടുക്കളയില്‍ വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകള്‍ ഉണ്ട്.

പൂരിയില്‍ എണ്ണ, ദോശക്ക് മാര്‍ദ്ദവമില്ല; പരിഹാരമിതാപൂരിയില്‍ എണ്ണ, ദോശക്ക് മാര്‍ദ്ദവമില്ല; പരിഹാരമിതാ

ഇത്തരം ചില പൊടിക്കൈകള്‍ അറിഞ്ഞിരിഞ്ഞാല്‍ അത് അടുക്കള ജോലി എളുപ്പവും രസകരവുമാക്കും. മാത്രമല്ല തിരക്ക് പിടിച്ച് ജോലി ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പല പാചകപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

ചോറ് വേവ് കൂടിയാല്‍

ചോറ് വേവ് കൂടിയാല്‍

ചോറ് അല്‍പം വേവ് കൂടിയാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം കുടുംബത്തില്‍ വഴക്ക് വരെ ഉണ്ടാവാന്‍ കാരണമാകും. എന്നാല്‍ ഇനി ചോറ് വേവ് കൂടിയാല്‍ അതില്‍ അല്‍പം നാരങ്ങ നീര് തളിച്ചാല്‍ മതി. ഇത് ചോറ് വേവ് കൂടുന്നതിന് പരിഹാരം നല്‍കും.

 ഉള്ളിമണം മാറുന്നതിന്

ഉള്ളിമണം മാറുന്നതിന്

ഉള്ളിമണം പലപ്പോഴും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ നാരങ്ങത്തൊലി കൊണ്ട് ഉരസിയാല്‍ മതി. ഇത് ഉള്ളിമണം ഇല്ലാതാക്കുന്നു.

പച്ചമുളക് ചീഞ്ഞു പോവാതിരിക്കാന്‍

പച്ചമുളക് ചീഞ്ഞു പോവാതിരിക്കാന്‍

പച്ചമുളക് ചീഞ്ഞ് പോവാതിരിക്കാന്‍ അതിന്റെ ഞെട്ട് കളഞ്ഞ് ഒരു പോളിത്തീന്‍ കവറിലിട്ട് വെച്ചാല്‍ മതി. ഇത് പച്ചമുളക് ചീഞ്ഞ് പോവാതിരിക്കാന്‍ സഹായിക്കും.

 തേങ്ങ അരച്ച കറി ചീത്തയാവാതിരിക്കാന്‍

തേങ്ങ അരച്ച കറി ചീത്തയാവാതിരിക്കാന്‍

തേങ്ങ അരച്ച കറികള്‍ ചീത്തയാവാതിരിക്കാന്‍ അടുപ്പില്‍ ചൂടുവെള്ളം വെച്ച് അതില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഇത് കറി പിരിയാതിരിക്കാന്‍ സഹായിക്കും.

 ഇഞ്ചി കേടുവരാതിരിക്കാന്‍

ഇഞ്ചി കേടുവരാതിരിക്കാന്‍

ഇഞ്ചി കേടുവരാതിരിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കി മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. മാസങ്ങളോളം ഇത് കേട് കൂടാതെ ഇരിക്കും.

മിക്‌സിക്കുള്ളിലെ മണം മാറാന്‍

മിക്‌സിക്കുള്ളിലെ മണം മാറാന്‍

മിക്‌സിക്കുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ പുതിനയിലയോ നാരങ്ങ തൊലിയോ ഇട്ട് അടിച്ചെടുക്കാം.

 മീന്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍

മീന്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍

മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ മുട്ട അടിച്ച് അത് മീനിന്റെ മുകളില്‍ പുരട്ടി അത് എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്. ഇത് മീന്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ സഹായിക്കും.

 മറ്റൊരു പൊടിക്കൈ

മറ്റൊരു പൊടിക്കൈ

മീന്‍ പൊടിഞ്ഞ് പോവാതിരിക്കാനായി മറ്റൊരു പൊടിക്കൈ കൂടി ഉണ്ട്. ചൂടാ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താല്‍ മതി.

 ഇഡ്ഡലിക്ക് മയം കിട്ടാന്‍ അവല്‍

ഇഡ്ഡലിക്ക് മയം കിട്ടാന്‍ അവല്‍

ഇഡ്ഡലിക്ക് മയം കിട്ടുന്നതിനായി അരി അരക്കുമ്പോള്‍ അല്‍പം അവല്‍ ചേര്‍ക്കാം. ഇത് ഇഡ്ഡലിക്ക് മയവും രുചിയും വര്‍ദ്ധിപ്പിക്കും.

 മട്ടന്റെ മണം മാറാന്‍

മട്ടന്റെ മണം മാറാന്‍

മട്ടന്‍ വിഭവങ്ങള്‍ ഇഷ്ടമുള്ളവരാണെങ്കിലും പലപ്പോഴും മട്ടന്റെ ഉളുമ്പ് മണം ഇഷ്ടമാവില്ല. എന്നാല്‍ ഇനി മട്ടന്റെ ഉളുമ്പ് മണം മാറാന്‍ രണ്ട് കുടംപുളി ഇട്ട് വെള്ളത്തില്‍ കഴുകിയാല്‍ മതി.

English summary

Useful Kitchen Tips and Tricks

Here is a few kitchen tips and tricks to make cooking that little bit easier.
Story first published: Tuesday, July 18, 2017, 17:10 [IST]
X
Desktop Bottom Promotion