For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രങ്ങളിലെ കറ നിമിഷനേം കൊണ്ട് മാറ്റാം

വസ്ത്രത്തിന്റെ പുതുമ നിലനിര്‍ത്തിക്കൊണ്ട് തന്നെ കറ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

|

വസ്ത്രങ്ങളില്‍ കറ പറ്റിയാല്‍ പിന്നീട് അത് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലാവുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. പ്രത്യേകിച്ച് നമുക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണെങ്കില്‍. ഈ കറയെ ഇല്ലാതാക്കാന്‍ പിന്നീട് ഡ്രൈക്ലീനിംഗ് ചെയ്യുന്നത് ആണ് എല്ലാവരുടേയും അവസാന ശ്രമം.

എന്നാല്‍ ഇനി നിമിഷ നേരം കൊണ്ട് ഏത് പറ്റിപ്പിടിച്ച കറയേയും ഇളക്കി മാറ്റാം. അതും നമ്മുടെ വീട്ടില്‍ വെച്ച് തന്നെ. അതിനായി ചില പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളുണ്ട്. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ആയതിനാല്‍ തന്നേയും യാതൊരു വിധത്തിലും വസ്ത്രം ചീത്തയാവില്ല എന്നത് തന്നെയാണ് കാര്യം.

 തണുത്ത വെള്ളം

തണുത്ത വെള്ളം

പലര്‍ക്കും അറിയില്ല തണുത്ത വെള്ളം ഉപയോഗിച്ച് കറ കളയാം എന്ന രഹസ്യം. കാപ്പി പോലുള്ള കറകളാണ് തണുത്ത വെള്ളം കൊണ്ട് ഇല്ലാതാക്കാവുന്നത്. ഇതിനായി വസ്ത്രങ്ങള്‍ നല്ലതു പോലെ തണുത്ത വെള്ളത്തില്‍ മുക്ക് വെയ്ക്കാം.

 ബിയര്‍

ബിയര്‍

ബിയര്‍ ഉപയോഗിച്ചും വസ്ത്രങ്ങളിലെ കറയെ ഇല്ലാതാക്കാം. കറയുള്ള ഭാഗത്ത് അല്‍പം ബിയര്‍ ഉപയോഗിച്ച് ഉരയ്ക്കുക. ഇത് കറയെ എന്നന്നേക്കുമായി ഇല്ലാതാക്കും.

വിനാഗിരി

വിനാഗിരി

വിനാഗിരി കറ കളയുന്ന നല്ലൊരു മാര്‍ഗ്ഗമാണ്. കറയുള്ള വസ്ത്രം വിനാഗിരിയില്‍ മുക്ക് അല്‍പസമയം വെയ്ക്കുക. ഇത് കറയെ നിശ്ശേഷം ഇല്ലാതാക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു മാര്‍ഗ്ഗം. ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകിയാല്‍ കറയെ എളുപ്പത്തില്‍ ഇല്ലാതാക്കാം.

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് മാത്രമല്ല ഉപയോഗിക്കുന്നത് വസ്ത്രങ്ങളിലെ കറയെ നീക്കം ചെയ്യാനും ഉപയോഗിക്കാം.

 സോഡ ഉപയോഗിക്കാം

സോഡ ഉപയോഗിക്കാം

സോഡ ഉപയോഗിച്ചും വസ്ത്രങ്ങളിലെ കറ കളയാം. കറയുള്ള ഭാഗത്ത് സോഡ പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.

English summary

Quick Tips for Removing Stains from Clothing

Quick Tips for Removing Stains from Clothing, read on to know more about it.
Story first published: Wednesday, February 15, 2017, 16:17 [IST]
X
Desktop Bottom Promotion