For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിയില്‍ മുളകും മഞ്ഞളും കൂടിയാല്‍ ഒരുരുള ചോറ്‌

അടുക്കള ജോലി എളുപ്പമാക്കുന്ന ഇത്തരത്തിലുള്ള പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം

|

അടുക്കള പണി പലപ്പോഴും വീട്ടമ്മമാര്‍ക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. ഭക്ഷണം കരിഞ്ഞ് പിടിക്കലും കറിയില്‍ ഉപ്പും മുളകും കൂടുന്നതും ചോറിന് വേവ് കൂടുന്നതും എല്ലാം വീട്ടമ്മമാരെ സംബന്ധിച്ച് ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തില്‍ നിന്ന് പരിഹാരം തേടിയും പൊടിക്കൈകള്‍ തേടിയും നടക്കുന്ന വീട്ടമ്മമാരും ചില്ലറയല്ല. മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെല്ലാം പല അമ്മമാരുടേയും ക്ഷമ വരെ നശിക്കാന്‍ കാരണമാകാറുണ്ട്. തിരക്കിട്ട് പണികള്‍ തീര്‍ക്കുമ്പോഴായിരിക്കും പലപ്പോഴും ഇത്തരം ഇരട്ടിപ്പണികള്‍ വരുന്നത്.

<strong>ഇറച്ചി ചൂടുവെള്ളത്തിലിട്ട് വെക്കണം, കാരണം</strong>ഇറച്ചി ചൂടുവെള്ളത്തിലിട്ട് വെക്കണം, കാരണം

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിലുപരി പാചകം എളുപ്പമാക്കുകയും ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്ന ഇത്തരം വഴികള്‍ നമ്മുടെ വീട്ടമ്മമാര്‍ എന്തായാലും പിന്തുടരണം. ഇത് പാചകം എളുപ്പമാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യും. വീട്ടിലുള്ള പൊടിക്കൈകള്‍ ചെയ്ത് കഴിയുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. പാചകം എളുപ്പമുള്ളതാക്കുന്നതിനും സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. അടുക്കള ജോലി എളുപ്പമാക്കുന്ന ഇത്തരത്തിലുള്ള പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

ചോറ് വെന്ത് പോയാല്‍

ചോറ് വെന്ത് പോയാല്‍

ചോറ് അധികം വെന്ത് പോയാല്‍ അതില്‍ അല്‍പം വെള്ളവും നെയ്യും ഒഴിച്ച് അനക്കാതെ കുറച്ച് സമയം വെക്കുക. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞ് പരന്ന പാത്രത്തില്‍ നിരത്തി വെക്കുക. അല്‍പസമയം കഴിഞ്ഞാല്‍ ഇത് വേവ് കുറഞ്ഞ് സാധാരണ അവസ്ഥയിലേക്ക് എത്തുന്നു.

 പായസത്തില്‍ മധുരം കൂടിയാല്‍

പായസത്തില്‍ മധുരം കൂടിയാല്‍

പായസത്തില്‍ മധുരം കൂടിയാല്‍ അത് കുറക്കാന്‍ അല്‍പം തേങ്ങാപ്പാലോ പശുവിന്‍ പാലോ ചേര്‍ത്താല്‍ മതി. ശര്‍ക്കര പായസമാണെങ്കിലും പാല്‍പ്പായസമാണെങ്കിലും പാല്‍ ഒഴിക്കുന്നത് നല്ലതാണ്.

തേങ്ങാപ്പാല്‍ മുഴുവന്‍ കിട്ടാന്‍

തേങ്ങാപ്പാല്‍ മുഴുവന്‍ കിട്ടാന്‍

തേങ്ങാപ്പാലെടുക്കുമ്പോള്‍ മുഴുവന്‍ പാലും എടുക്കുന്നതിനായി അല്‍പം ചൂടുവെള്ളം ഒഴിച്ച് പിഴിഞ്ഞാല്‍ മതി. ഇത് മുഴുവന്‍ തേങ്ങാപ്പാലും പിഴിഞ്ഞ് പോരാന്‍ സഹായിക്കുന്നു.

മീനിന്റെ മണം മാറാന്‍

മീനിന്റെ മണം മാറാന്‍

മീനിന്റെ മണം മാറുന്നതിനായി മീന്‍ മുറിച്ച് വെച്ച് അതില്‍ അല്‍പം ഉപ്പോ വിനാഗിരിയോ ചേര്‍ത്താല്‍ മതി. ഇത് മീനിന്റെ ഉളുമ്പ് മണം മാറുന്നതിന് സഹായിക്കുന്നു. മീന്‍ കറി വെച്ചാലും ഈ പച്ചമണം ഇല്ലാതാക്കുന്നു ഈ മാര്‍ഗ്ഗം.

കറിയില്‍ മഞ്ഞള്‍ കൂടിയാല്‍

കറിയില്‍ മഞ്ഞള്‍ കൂടിയാല്‍

കറിയില്‍ മഞ്ഞളും മുളകും കൂടിയാല്‍അതിനും പരിഹാരമുണ്ട്. ഒരു വെള്ളത്തുണിയില്‍ അല്‍പം ചോറ് കിഴികെട്ടി കറിയില്‍ ഇട്ടാല്‍ മതി. അധികമുള്ള മഞ്ഞളിനെ ഇതിലൂടെ നമുക്ക് പുറത്തെത്തിക്കാം.

കാബേജിന്റെ ദുര്‍ഗന്ധം മാറ്റാന്‍

കാബേജിന്റെ ദുര്‍ഗന്ധം മാറ്റാന്‍

പലര്‍ക്കും കാബേജിന്റെ മണം ഇഷ്ടമാവില്ല. എന്നാല്‍ കറി വെക്കുമ്പോള്‍ ഈ മണം മാറ്റുന്നതിനായി ഒരു ചെറിയ കഷ്ണം റൊട്ടി പൊടിച്ച് ചേര്‍ക്കാം. ഇത് കാബേജിന്റെ മണം ഇല്ലാതാക്കുന്നു.

 കറിക്ക് ഉപ്പ് ചേര്‍ക്കുമ്പോള്‍

കറിക്ക് ഉപ്പ് ചേര്‍ക്കുമ്പോള്‍

മസാലക്കറി, കൂണ്‍കറി, നെജ് കുറുമ തുടങ്ങിയവക്ക് ഉപ്പ് ചേര്‍ക്കുമ്പോള്‍ അതില്‍ ഉപ്പിന് പകരം സോയാസോസ് ചേര്‍ക്കുക. ഇത് ഇത്തരം കറികള്‍ക്കെല്ലാം സ്വാദും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ചേന ചൊറിയാതിരിക്കാന്‍

ചേന ചൊറിയാതിരിക്കാന്‍

ചേന ചൊറിയാതിരിക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പുളി. പുളി വെള്ളത്തില്‍ കഴുകി ചേന കറി വെച്ചാല്‍ കൈ ചൊറിയാതിരിക്കുന്നു. മാത്രമല്ല നല്ലതു പോലെ ചേന വേവുകയും ചെയ്യുന്നു.

ചിക്കന്‍ ഫ്രൈ ആക്കാന്‍

ചിക്കന്‍ ഫ്രൈ ആക്കാന്‍

ചിക്കന്‍ ഫ്രൈ ആയി കിട്ടുന്നതിന് അല്‍പം തൈരും അരിപ്പൊടിയും കൂടി മിക്‌സ് ചെയ്ത് വറുത്തെടുക്കുക. ഇത് ചിക്കന്‍ നല്ലതു പോലെ മൊരിഞ്ഞ് കിട്ടുന്നതിന് സഹായിക്കുന്നു.

 കറിയില്‍ എരിവ് കൂടിയാല്‍

കറിയില്‍ എരിവ് കൂടിയാല്‍

കറിയില്‍ എരിവ് കൂടിയാല്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ മതി. ഇത് അധികമുള്ള എരിവിനെ കുറക്കുന്നു. മാത്രമല്ല കറിക്ക് സ്വാദ് നല്‍കുകയും ചെയ്യുന്നു.

English summary

Most Essential Kitchen Secrets for easy cooking

These helpful cooking tips and tricks can save you time, health and money. Here are some most essential kitchen secrets for easy cooking.
Story first published: Tuesday, December 19, 2017, 16:02 [IST]
X
Desktop Bottom Promotion