For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകാം ഇനി

എങ്ങനെ ക്ലീന്‍ ചെയ്താല്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാം എന്ന് നോക്കാം.

|

പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുന്ന സമയമാണ് ഇത്. എന്നാല്‍ എന്തും ഉപയോഗിക്കുന്നതിനു മുന്‍പ് നല്ലതു പോലെ വൃത്തിയായി കഴുകണം എന്നതാണ് സത്യം. എന്നാല്‍ എത്രയൊക്കെ വൃത്തിയാക്കിയാലും പലതിലും അടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥങ്ങളും വിഷവസ്തുക്കളും ആണ് ഏറ്റവും കൂടുതല്‍ പ്രശ്‌നക്കാര്‍.

പഴങ്ങളിലും പച്ചക്കറികളിലും ഉള്ള വിഷം കളഞ്ഞ് ഇത് വൃത്തിയാക്കിയെടുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എങ്ങനെ ക്ലീന്‍ ചെയ്താല്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാം എന്ന് നോക്കാം.

ടാപ്പിനടിയില്‍ വെയ്ക്കുക

ടാപ്പിനടിയില്‍ വെയ്ക്കുക

പച്ചക്കറികള്‍ കഴുകുമ്പോള്‍ ടാപ്പില്‍ വെള്ളം ശക്തിയായി തുറന്ന് ടാപ്പിനടിയില്‍ വെയ്ക്കുത. എന്നിട്ട് കൈകൊണ്ട് നല്ലതു പോലെ ഉരച്ച് കഴുകുക.

പാക്ക് ചെയ്തവ

പാക്ക് ചെയ്തവ

പാക്ക് ചെയ്ത പച്ചക്കറികളും പഴങ്ങളും കഴുകുന്നവയേക്കാള്‍ നന്നായി ലൂസായ പച്ചക്കറികള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.

കൈ കഴുകുക

കൈ കഴുകുക

പച്ചക്കറികള്‍ കഴുകുന്നതിനു മുന്‍പ് കൈകള്‍ വൃത്തിയാക്കി കഴുകണം. പച്ചക്കറി കട്ട് ചെയ്യാനുപയോഗിക്കുന്ന കട്ടിംഗ് ബോര്‍ഡും ഇത്തരത്തില്‍ വൃത്തിയാക്കണം.

കഴുകിയ ശേഷം

കഴുകിയ ശേഷം

കേടായ പച്ചക്കറിയാണെങ്കില്‍ തുടക്കത്തില്‍ കഴുകിയ ശേഷം അതിലുള്ള കറുത്ത കുത്തുകളും മറ്റും വെട്ടി മാറ്റാവുന്നതാണ്.

വെജിറ്റബിള്‍ ബ്രഷ്

വെജിറ്റബിള്‍ ബ്രഷ്

കാരറ്റ് ഉരുളക്കിഴങ്ങ് എന്നിവ കഴുകാന്‍ വെജിറ്റബിള്‍ ബ്രഷ് ഉപയോഗിക്കാം. ഇവ കൊണ്ട് നന്നായി ഉരച്ച് കഴുകാം.

പഴങ്ങള്‍ കഴുകാന്‍

പഴങ്ങള്‍ കഴുകാന്‍

പഴങ്ങള്‍ കഴുകാന്‍ ഒര് പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് അതില്‍ അല്‍പം ഉപ്പോ വിനാഗിരിയോ ചേര്‍ക്കാം. ഇതില്‍ പഴങ്ങള്‍ ഇട്ട് വെച്ച് രണ്ട് മണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുക്കാം.

English summary

How to Easily Remove Pesticides From Your Fruits and Vegetables

How to Easily Remove Pesticides From Your Fruits and Vegetables read on to know more.
Story first published: Wednesday, March 1, 2017, 17:32 [IST]
X
Desktop Bottom Promotion