For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍കറി 4 ദിവസം കേടാകാതിരിക്കാന്‍ ചുവന്നുള്ളി

പൊടിക്കൈകള്‍ പാചകം രുചിയേറിയതാക്കി മാറ്റുന്നു

|

പാചകം എങ്ങനെ സ്വാദിഷ്ഠമാക്കാം എന്നാണ് പലര്‍ക്കും അറിയാത്തത്. പൊടിക്കൈകള്‍ പ്രയോഗിക്കുമ്പോള്‍ അത് പലപ്പോഴും സ്വാദിനെ കുറക്കുന്നു. അത് കൊണ്ട് തന്നെ പല വീട്ടമ്മമാരും പാചകത്തേക്കാള്‍ കൂടുതല്‍ സ്വാദിന് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ നല്ല സ്വാദോടെ തന്നെ വളരെ വേഗത്തില്‍ നമുക്ക് ഭക്ഷണം ഉണ്ടാക്കാം.

ഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ റവയിലല്‍പം എണ്ണഉപ്പുമാവ് കട്ടകെട്ടാതിരിക്കാന്‍ റവയിലല്‍പം എണ്ണ

ചില പൊടിക്കൈകള്‍ ഭക്ഷണത്തിനനും സ്വാദിനും വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. ഇത്തരത്തില്‍ ഉപ്പില്ല മുളകില്ല രുചിയില്ല എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം. മാത്രമല്ല ഇതിലൂടെ പാചകം എളുപ്പമാവുകയും ചെയ്യുന്നു.

 ഗ്രീന്‍പീസില്‍ ഒരു നുള്ള് പഞ്ചസാര

ഗ്രീന്‍പീസില്‍ ഒരു നുള്ള് പഞ്ചസാര

ഗ്രീന്‍പീസ് കറി വെക്കാനും മറ്റും തയ്യാറാക്കുമ്പോള്‍ ഒരു നുള്ള പഞ്ചസാര ഇതില്‍ ചേര്‍ക്കുക. ഇത് ഗ്രീന്‍പീസ് കറിക്ക് സ്വാദ് വര്‍ദ്ധിക്കാനും പെട്ടെന്ന് വേവാനും സഹായിക്കുന്നു.

മീന്‍കറി കേടാകാതിരിക്കാന്‍

മീന്‍കറി കേടാകാതിരിക്കാന്‍

മീന്‍കറി ഉണ്ടാക്കിയാല്‍ അത് മൂന്നോ നാലോ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചില്ലെങ്കിലും കേടാകാതിരിക്കാന്‍ അല്‍പം ചുവന്നുള്ളി ചേര്‍ക്കാം. മാത്രമല്ല മല്ലിപ്പൊടി ചേര്‍ക്കുകയും ചെയ്യരുത്.

വെജിറ്റബിള്‍ കുറുമ

വെജിറ്റബിള്‍ കുറുമ

വെജിറ്റബിള്‍ കുറുമ തയ്യാറാക്കുന്നവരും കുറവല്ല. ഇതില് അല്‍പം കോണ്‍ഫ്‌ളവറോ അരിപ്പൊടിയോ ചേര്‍ക്കാം. ഇത് കറിക്ക് കൊഴുപ്പ് നല്‍കാന്‍ സ ഹായിക്കുന്നു.

കറിക്ക് നിറം

കറിക്ക് നിറം

ചിലര്‍ മീന്‍കറിയോ ചിക്കന്‍ കറിയോ എന്തുണ്ടാക്കിയാലും നിറം കുറവായിരിക്കും. എന്നാല്‍ ഇനി അല്‍പം കശ്മീരി മുളകരച്ച് കറിയില്‍ ചേര്‍ത്ത് നോക്കൂ. ഇത് കറിക്ക് നിറം വര്‍ദ്ധിപ്പിക്കുന്നു. എരിവും കുറവായിരിക്കും.

കാരറ്റ് വേവിക്കാന്‍

കാരറ്റ് വേവിക്കാന്‍

കാരറ്റ് ബീറ്റ്‌റൂട്ട് പോലുള്ള പച്ചക്കറികള്‍ വേവിക്കാന്‍ അല്‍പം പണിയാണ്. എന്നാല്‍ കാരറ്റ് വേവിക്കാന്‍ ഇത് നീളത്തില്‍ അരിഞ്ഞ് വേവിച്ചാല്‍ മതി. ഇത് പെട്ടെന്ന് വെന്ത് കിട്ടാന്‍ സഹായിക്കുന്നു.

ചോറ് വെന്താല്‍

ചോറ് വെന്താല്‍

ചോറ് വേവ് കൂടുതലാവുന്നത് സാധാരണമാണ്. എന്നാല്‍ വെന്ത് കഴിഞ്ഞാല്‍ കട്ട പിടിക്കാതിരിക്കാന്‍ അരി വേവിക്കുന്നതിനു മുന്‍പ് ചൂടുവെള്ളത്തില്‍ ഇട്ട് വെക്കാം.

ഉണ്ണിയപ്പം മൃദുവാകാന്‍

ഉണ്ണിയപ്പം മൃദുവാകാന്‍

ഉണ്ണിയപ്പം മൃദുവാകാന്‍ ഒരു പാളയങ്കോടന്‍ പഴം ചേര്‍ത്ത് മാവ് കുഴച്ചാല്‍ മതി. ഇത് ഉണ്ണിയപ്പത്തിന് മാര്‍ദ്ദവം ലഭിക്കാന്‍ സഹായിക്കും.

ഇറച്ചിക്ക് രുചി വര്‍ദ്ധിക്കാന്‍

ഇറച്ചിക്ക് രുചി വര്‍ദ്ധിക്കാന്‍

ചിക്കന്‍ ഫ്രൈ ഉണ്ടാക്കുമ്പോള്‍ അതില്‍ അല്‍പം വെണ്ണ പുരട്ടി വെക്കാം. ഇത് ചിക്കന്‍ ഫ്രൈക്ക് രുചിയും നല്ലതു പോലെ മൊരിയാനും സഹായിക്കും.

കറിക്ക് രുചി കൂടാന്‍

കറിക്ക് രുചി കൂടാന്‍

ചെറുപയര്‍ കറി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കറിക്ക് രുചി വര്‍ദ്ധിക്കാന്‍ ചെറുപയര്‍ പരിപ്പ് അരച്ച് കറിയില്‍ ചേര്‍ത്താല്‍ മതി. ഇത് കറിക്ക് പ്രത്യേക മണവും രുചിയും വര്‍ദ്ധിപ്പിക്കും.

ബദാം അരച്ച് ചേര്‍ക്കുന്നത്

ബദാം അരച്ച് ചേര്‍ക്കുന്നത്

കറികളില്‍ ബദാം അരച്ച് ചേര്‍ക്കുന്നതും കറിക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് വെജിറ്റബിള്‍ കുറുമ, കടലക്കറി തുടങ്ങിയവയില്‍.

English summary

Cooking Tips and Secrets

We have explained some essential kitchen tips and tricks to make life easier.
Story first published: Thursday, September 21, 2017, 15:25 [IST]
X
Desktop Bottom Promotion