Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പഴത്തിലെ ഈച്ചയെ ഓടിക്കാന്‍
പഴം വാങ്ങി വെച്ചാല്‍ അതിനു മുകളില്‍ ഈച്ച വന്നു പൊതിയാന്‍ നിമിഷങ്ങള്‍ മതി. പഴക്കടയിലാണെങ്കില് പറയുകയേ വേണ്ട. അത്രയേറെ ഈച്ചകളെയായിരിക്കും പഴത്തിനു മുകളില്‍ കാണാന്‍ സാധിയ്ക്കുക. എത്രയൊക്കെ പ്രതിരോധിച്ചാലും ഇരട്ടി ശക്തിയോടെ ഇവ വീണ്ടും വരും എന്നതാണ് മറ്റൊരു കാര്യം.
ഇവയുണ്ടാക്കുന്ന ശല്യമാകട്ടെ ചില്ലറയല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് നമ്മള് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പഴങ്ങളില്‍ വിഷമടിച്ചാല്‍ അത് കഴിയ്ക്കുന്ന നമുക്കും അനാരോഗ്യവും ആപത്തും വരുത്തുമെന്നതിനാല്‍ ചില പ്രതൃതിദത്ത വഴികളിലൂടെ പഴത്തിലെ ഈച്ചയെ ഓടിയ്ക്കാം. അതെങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ പൂന്തോട്ടം പൂക്കളാൽ നിറയ്ക്കാം

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് പ്രധാനപ്പെട്ട ഒരു പ്രതിരോധ വസ്തു പഴങ്ങളിലെ ഈച്ചയെ ഓടിയ്ക്കാന്‍. ഒരു കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചൂടാക്കി അത് ഒരു കുപ്പിയിലാക്കി പഴങ്ങള്‍ക്ക് മുകളില്‍ വെയ്ക്കുക. ഇതില്‍ നിന്നും വരുന്ന മണം ഈച്ചയെ ആകര്‍ഷിയ്ക്കുന്നു. ഒരു പേപ്പര്‍ കോണ്‍ ആക്കി കുപ്പിക്കകത്തേക്ക് തിരുകിവെയ്ക്കുക. ആപ്പിള്‍ സിഡാറിന്റെ മണത്താല്‍ ആകര്‍ഷിക്കപ്പെടുന്ന ഈച്ചകള്‍ ഈ കുപ്പിക്കകത്ത് വീഴും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കഴുത്തിടുങ്ങിയ കുപ്പിയില്‍ ഈച്ചയെ പിടിയ്ക്കാവുന്നതാണ്. കുപ്പിയുടെ അടുത്തായി പതിവിലധികം ചീഞ്ഞു തുടങ്ങിയ പഴം വെയ്ക്കുക. ഇതില്‍ ആകൃഷ്ടരായി വരുന്ന ഈച്ച കുപ്പിക്കകത്ത് പ്രവേശിക്കുന്നതോടെ അതില്‍ കുടുങ്ങിപ്പോകുന്നു. ഇതും ഈച്ചയെ കൊല്ലാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ്. പഞ്ചസാര നമ്മള് വിചാരിച്ച പോലെയല്ല

ചിലപ്പോള്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിനേക്കാള്‍ ഈച്ചകളെ ആകര്‍ഷിക്കുന്നത് വൈന്‍ ആണ്. പഴങ്ങള്‍ക്ക് മുകളില്‍ അല്പം വൈന്‍ തളിച്ചു വെച്ചാല്‍ മതി. ഇത് ഈച്ചകളെ ഓടിയ്ക്കും.



Click it and Unblock the Notifications

