For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിയറിന്റെ ഈ ഉപയോഗങ്ങള്‍ അറിയുമോ?

|

ബിയര്‍ കുടിയ്ക്കാന്‍ മാത്രമാണോ ഉപയോഗിക്കുന്നത്. മദ്യത്തിന്റെ ഗണത്തില്‍ പെടുത്താമെങ്കിലും ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ബിയറിന്റെ കാര്യത്തിലും. പല്ല് തേയ്ക്കാന്‍ മാത്രമല്ല ടൂത്ത് പേസ്റ്റ്

ആരോഗ്യം തരുമെങ്കിലും അനാരോഗ്യത്തിനും പലപ്പോഴും ബിയര്‍ മുന്നിലാണ്. പക്ഷേ ബിയറിന് ഈ ഒരു ഉപയോഗം മാത്രമല്ല ഉള്ളത്. നിരവധി ഉപയോഗങ്ങള്‍ ബിയറിനുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഒച്ചിനെ നിയന്ത്രിക്കാം

ഒച്ചിനെ നിയന്ത്രിക്കാം

ഒച്ചിന്റെ ശല്യം അനുഭവിയ്ക്കുന്നവര്‍ക്ക് ബിയറില്‍ അല്‍പം ഉപ്പ് ഇട്ട് ഒച്ചുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ മതി. ചെടികളിലും മറ്റുമുള്ള ഒച്ചിന്റെ ശല്യം ഇതിലൂടെ ഇല്ലാതാക്കാം.

കുളിയ്ക്കുന്ന വെള്ളത്തില്‍

കുളിയ്ക്കുന്ന വെള്ളത്തില്‍

കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിക്കുന്നത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കാനും ബിയര്‍ നല്ലതാണ്.

 തറ വൃത്തിയാക്കാന്‍

തറ വൃത്തിയാക്കാന്‍

തറ വൃത്തിയാക്കാനും ബിയര്‍ ഉപയോഗിക്കുന്നു. തറ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിച്ച് തറ തുടച്ചു നോക്കൂ. മാറ്റം കണ്ടറിയാം.

 കാര്‍പ്പെറ്റ് വൃത്തിയാക്കാന്‍

കാര്‍പ്പെറ്റ് വൃത്തിയാക്കാന്‍

എത്ര വൃത്തിയാക്കിയിട്ടും പോകാത്ത കറയാണ് കാര്‍പ്പെറ്റിലെങ്കില്‍ അല്‍പം ബിയര്‍ ഒഴിച്ച് കഴുകി നോക്കൂ. ഏത് ഇളകാത്ത കറയേയും ബിയര്‍ ഇളക്കും.

 മരഫര്‍ണിച്ചറുകള്‍ക്ക് തിളക്കം

മരഫര്‍ണിച്ചറുകള്‍ക്ക് തിളക്കം

മരഫര്‍ണിച്ചറുകള്‍ക്ക് തിളക്കം നല്‍കാന്‍ ബിയര്‍ സഹായിക്കുന്നു. ഇവ വൃത്തിയാക്കാന്‍ അല്‍പം ബിയര്‍ ഉപയോഗിച്ചാല്‍ മതി.

സ്വര്‍ണത്തിന് തിളക്കം നല്‍കാന്‍

സ്വര്‍ണത്തിന് തിളക്കം നല്‍കാന്‍

സ്വര്‍ണത്തിന് തിളക്കം നല്‍കാന്‍ ബിയര്‍ ഉപയോഗിക്കാം. അല്‍പം ബിയര്‍ നിങ്ങളുടെ ആഭണത്തില്‍ ഒഴിച്ച് ഒരു തുണി കൊണ്ട് വൃത്തിയാക്കൂ. ഇത് ഏത് പഴയ സ്വര്‍ണത്തേയും തിളക്കമുള്ളതാക്കും.

 തലയിണ ദുര്‍ഗന്ധം മാറ്റാന്‍

തലയിണ ദുര്‍ഗന്ധം മാറ്റാന്‍

തലയിണയുടെ ദുര്‍ഗന്ധം മാറ്റാന്‍ ബിയര്‍ ഉപയോഗിക്കാം. കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ബിയര്‍ തലയിണയില്‍ തളിച്ചാല്‍ മതി. അടുത്ത ദിവസം പച്ചവെള്ളത്തില്‍ കഴുകിയെടുക്കുക. ഏത് ദുര്‍ഗന്ധവും ഇല്ലാതാക്കും.

English summary

Unexpected uses of beer

We all like beer, but it has some amazing properties that make it great for a lot more things other.
Story first published: Saturday, June 4, 2016, 12:01 [IST]
X
Desktop Bottom Promotion